'ജീവിതം അദ്ഭുതങ്ങളുടെ പരമ്പരയാണ്'; യാത്രാ ചിത്രം പങ്കിട്ട് റായ് ലക്ഷ്മി
യാത്രയാണ് എന്റെ തെറാപ്പി, യാത്രയാണ് എന്റെ സന്തോഷം അങ്ങനെ യാത്രയെക്കുറിച്ച് പറയുമ്പോൾ നൂറുനാവാണ് തെന്നിന്ത്യൻ താര സുന്ദരി റായ് ലക്ഷമിയ്ക്ക്. ഒഴിവ് കിട്ടുന്ന സമയങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പവും അല്ലാതെയും യാത്രകൾ പതിവാണ്. ബീച്ച് വെക്കേഷൻ, അഡ്വഞ്ചർ ട്രിപ്പ്, നേച്ചര്‍ ട്രിപ്പ് എന്നുവേണ്ട ഏതു

യാത്രയാണ് എന്റെ തെറാപ്പി, യാത്രയാണ് എന്റെ സന്തോഷം അങ്ങനെ യാത്രയെക്കുറിച്ച് പറയുമ്പോൾ നൂറുനാവാണ് തെന്നിന്ത്യൻ താര സുന്ദരി റായ് ലക്ഷമിയ്ക്ക്. ഒഴിവ് കിട്ടുന്ന സമയങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പവും അല്ലാതെയും യാത്രകൾ പതിവാണ്. ബീച്ച് വെക്കേഷൻ, അഡ്വഞ്ചർ ട്രിപ്പ്, നേച്ചര്‍ ട്രിപ്പ് എന്നുവേണ്ട ഏതു യാത്രയ്ക്കും റായ് ലക്ഷമി റെഡിയാണ്. ബീച്ച് ലൊക്കേഷനാണ് റായ് ലക്ഷ്മിയ്ക്ക് ഏറെ ഇഷ്ടമെന്നു ആരും പറയും. ഇൻസ്റ്റഗ്രാമിൽ കൂടുതലും ബീച്ച് യാത്രയുടെ ചിത്രങ്ങളാണ്.
അഭിനയവും മോഡലിങ്ങും പോലെ യാത്രകളെയും പ്രണയിക്കുന്നയാളാണ് റായ് ലക്ഷമി. സന്ദർശിച്ച ഇടങ്ങളിലെ അതിമനോഹരമായ നിരവധി ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അവധിക്കാല യാത്രയിലാണ് താരം. അതും ശാന്ത സുന്ദരമായ യാത്ര. ഇന്ത്യയിലെ പുണ്യനഗരമായ ഋഷികേശിലാണ് റായ് ലക്ഷ്മി. ജീവിതം ആയിരത്തോളം അദ്ഭുതങ്ങളുടെ പരമ്പരയാണെന്നാണ് പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.
ഹിമാലയത്തിന്‍റെ പ്രവേശന കവാടം
ആത്മീയതയുടെയും പ്രകൃതിഭംഗിയുടെയും മാത്രമല്ല, ഒട്ടേറെ സാഹസികവിനോദങ്ങളുടെയും നാടാണ് ഋഷികേശ്. ഹിമാലയത്തിന്‍റെ പ്രവേശന കവാടം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. വര്‍ഷം മുഴുവനും യാത്ര ചെയ്യാവുന്ന ഇടമാണിവിടം. ഇന്ത്യയിലെ തന്നെ മറ്റൊരു പുണ്യനഗരമായ ഹരിദ്വാറിൽ നിന്നും 25 കിലോമീറ്റര്‍ അകലെയായാണ് ഋഷികേശ്. ബദരിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.
ഒട്ടനേകം ആശ്രമങ്ങളും സന്യാസിമാരെയും യോഗ കേന്ദ്രങ്ങളുമെല്ലാം ഋഷികേശില്‍ കാണാം. വൈകുന്നേരങ്ങളില്‍ ഗംഗയുടെ തീരത്ത് നടക്കുന്ന ഗംഗ ആരതി കാണേണ്ട കാഴ്ചയാണ്. സതീദേവിയെ ആരാധിക്കുന്ന കുഞ്ചപുരി ക്ഷേത്രം, രാം ജുല, ലക്ഷ്മണ്‍ ജുല പാലങ്ങള്‍, വിഷ്ണുകൂടം, മണികൂടം, ബ്രഹ്മകൂടം എന്നീ മലകളാല്‍ ചുറ്റപ്പെട്ട നീലകണ്ഠ മഹാദേവ ക്ഷേത്രം, യമുനാനദിയിലെ ജലം നിറഞ്ഞ ഋഷികുണ്ഡ്, വസിഷ്ഠഗുഫ, ഓംകാരേശ്വര ക്ഷേത്രം, കാളി കുമ്പിവാലെ പഞ്ചായതി ക്ഷേത്രം, ഗീതാഭവന്‍, ത്രിവേണി ഘട്ട്, സ്വര്‍ഗ ആശ്രമം, ശിവാനന്ദ ആശ്രമം തുടങ്ങിയവയും ഋഷികേശിലെ പ്രധാനപ്പെട്ട കാഴ്ചകളില്‍പ്പെടുന്നു. ക്ഷേത്രങ്ങളും ആശ്രമങ്ങളും കൂടാതെ സാഹസിക സഞ്ചാരികള്‍ക്കും ഇവിടം പ്രിയപ്പെട്ട ഇടമാണ്. പ്രൊഫഷണല്‍
ഗൈഡുമാരുടെ മേല്‍നോട്ടത്തില്‍ റിവര്‍ റാഫ്റ്റിങ്ങിന് ഇവിടെ സൗകര്യമുണ്ട്. ട്രെക്കിങ്ങിനും മലകയറ്റത്തിനുമായി എത്തുന്നവരും കുറവല്ല. ഗര്‍ഹാള്‍ ഹിമാലയന്‍ റേഞ്ച്, ഭുവാനി നീര്‍ഗുഡ്, രൂപ്കുണ്ഡ്, കാവേരി പാസ്, കാളിന്ദി ഖാല്‍ ട്രക്ക്, കാങ്കുല്‍ ഖാല്‍ ട്രക്ക്, ദേവി നാഷണല്‍ പാര്‍ക്ക് എന്നിങ്ങനെ നിരവധി ട്രെക്കിങ് റൂട്ടുകള്‍ ഇവിടെയുണ്ട്. ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ട്രെക്കിങ്ങിന് ഏറ്റവും ജനപ്രിയമായ സമയം.
English Summary: Raai Laxmi Shares Travel Pictures From Rishikesh