കൊട്ടാരം പോലെ രാജകീയം; മഹാരാജാസ് എക്സ്പ്രസിനുള്ളില്‍ എന്താണുള്ളത്?
ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഒരിക്കലെങ്കിലും യാത്ര ചെയ്തിരിക്കേണ്ട ട്രെയിനാണ് മഹാരാജാസ് എക്സ്പ്രസ്. ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണ്ണമായ അഞ്ചു ട്രെയിനുകളിൽ ഒന്നായ മഹാരാജാസ് എക്സ്പ്രസ്, പേരുപോലെത്തന്നെ രാജകീയമായ യാത്രയാണ് ഒരുക്കുന്നത്. സഞ്ചാരികള്‍ക്ക് ചലിക്കുന്ന

ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഒരിക്കലെങ്കിലും യാത്ര ചെയ്തിരിക്കേണ്ട ട്രെയിനാണ് മഹാരാജാസ് എക്സ്പ്രസ്. ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണ്ണമായ അഞ്ചു ട്രെയിനുകളിൽ ഒന്നായ മഹാരാജാസ് എക്സ്പ്രസ്, പേരുപോലെത്തന്നെ രാജകീയമായ യാത്രയാണ് ഒരുക്കുന്നത്. സഞ്ചാരികള്‍ക്ക് ചലിക്കുന്ന ഒരു കൊട്ടാരത്തിനുള്ളില്‍ ഇരിക്കുന്നതുപോലെയുള്ള അനുഭവം നല്‍കുന്ന മഹാരാജാസ് എക്സ്പ്രസിന്‍റെ വിശേഷങ്ങളിലൂടെ...
ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനം
2012 മുതൽ 2018 വരെയുള്ള വേൾഡ് ട്രാവൽ അവാർഡുകളിൽ തുടർച്ചയായി ഏഴ് തവണ "ലോകത്തെ മുൻനിര ലക്ഷ്വറി ട്രെയിൻ" ആയി തിരഞ്ഞെടുക്കപ്പെട്ട മഹാരാജാസ് എക്സ്പ്രസ് ഇന്ത്യയ്ക്ക് തന്നെ അഭിമാനമാണ്. 2011 മുതല്‍ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് മഹാരാജാസ് എക്സ്പ്രസ് പ്രവര്‍ത്തിപ്പിക്കുന്നത്. 2010 മാർച്ചില്‍, മഹാരാജാസ് എക്സ്പ്രസ് ആരംഭിക്കുമ്പോള്‍, ഐആർസിടിസിയും കോക്‌സ് ആൻഡ് കിംഗ്‌സ് ഇന്ത്യ ലിമിറ്റഡും സംയുക്തമായായിരുന്നു ഇതിന്‍റെ മേല്‍നോട്ടം. പിന്നീട് 2011 ഓഗസ്റ്റ് 12 മുതല്‍ ഇത് ഐആർസിടിസിക്ക് മാത്രമായി കൈമാറി.
നാലു സുന്ദരയാത്രകള്‍
രജപുത്ര വീരന്മാരുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന രാജസ്ഥാനെ കേന്ദ്രീകരിച്ചാണ് ട്രെയിന്‍ യാത്രകള്‍ ഒരുക്കിയിട്ടുള്ളത്. ഒക്ടോബറിനും ഏപ്രിൽ മാസത്തിനും ഇടയിൽ, വടക്ക്-പടിഞ്ഞാറ്, മധ്യ ഇന്ത്യയിലുടനീളം ഇത് പ്രധാനമായും നാല് റൂട്ടുകളിൽ സർവീസ് നടത്തുന്നു.
റൂട്ടുകള്‍ താഴെപ്പറയുന്നവയാണ്;
1. ഹെറിറ്റേജ് ഓഫ് ഇന്ത്യ
മുംബൈ - അജന്ത - ഉദയ്പൂർ - ജോധ്പൂർ - ബിക്കാനീർ - ജയ്പൂർ - രൺതംബോർ- ആഗ്ര - ഡൽഹി
(6 രാത്രികൾ/7 പകലുകൾ)
2. ട്രഷേഴ്സ് ഓഫ് ഇന്ത്യ
ഡൽഹി - ആഗ്ര - രൺതംബോർ - ജയ്പൂർ - ഡൽഹി
(3 രാത്രികൾ/4 പകലുകൾ)
3. ഇന്ത്യൻ പനോരമ
ഡൽഹി - ജയ്പൂർ - രൺതംബോർ - ഫത്തേപൂർ സിക്രി - ആഗ്ര - ഗ്വാളിയോർ - ഓർക്ക - ഖജുരാഹോ - വാരണാസി - ലഖ്നൗ - ഡൽഹി
(6 രാത്രികൾ/7 പകലുകൾ)
4. ദി ഇന്ത്യൻ സ്പ്ലെൻഡർ
ഡൽഹി - ആഗ്ര - രൺതംബോർ - ജയ്പൂർ - ബിക്കാനീർ - ജോധ്പൂർ - ഉദയ്പൂർ - ബാലസിനോർ - മുംബൈ
(6 രാത്രികൾ/7 പകലുകൾ)
ഉള്ളിലെ സൗകര്യങ്ങള്‍
രാജകാലത്തെ പ്രതാപം വഴിയുന്ന കാഴ്ചകളിലേക്ക് ആളുകളെ കൂട്ടിക്കൊണ്ടുപോകുന്ന 23 കോച്ചുകളാണ് ട്രെയിനില്‍ ഉള്ളത്. ഇതില്‍ 14 വ്യക്തിഗത ക്യാബിനുകളുണ്ട്. 20 ഡീലക്സ് ക്യാബിനുകൾ, 18 ജൂനിയർ സ്യൂട്ടുകൾ, 4 സ്യൂട്ടുകൾ, നവരത്ന എന്ന എക്‌സ്‌ക്ലൂസീവ് പ്രസിഡൻഷ്യൽ സ്യൂട്ട് തുടങ്ങിയവയിലായി ഒരുസമയം, ആകെ 84 അതിഥികൾക്ക് ഇതിനുള്ളില്‍ യാത്ര ചെയ്യാം.
അര മൈൽ നീളമുള്ള ട്രെയിനിനുള്ളില്‍ മികച്ച ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പൂർണ്ണമായി സ്റ്റോക്ക് ചെയ്ത ബാറുകൾ, ആഡംബര സ്യൂട്ടുകൾ, ബട്ട്‌ലർ സേവനങ്ങൾ, ലോഞ്ച്, ജനറേറ്ററുകള്‍ എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ ഇതിനുള്ളിലുണ്ട്.
അത്യാധുനിക കിച്ചൺ കാർ സേവനം നൽകുന്ന രംഗ് മഹൽ , മയൂർ മഹൽ എന്നിങ്ങനെ രണ്ട് ഡൈനിംഗ് കാറുകളും ഇതിനുള്ളിലുണ്ട്. ലോകോത്തരരുചിയുള്ള വിഭവങ്ങളാണ് ഇതിനുള്ളില്‍ വിളമ്പുന്നത്.
പാക്കേജിനെത്ര ചിലവുവരും?
ഏകദേശം മൂന്നുലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് മഹാരാജാസ് എക്സ്പ്രസിന്‍റെ യാത്രാപാക്കേജുകള്‍ വരുന്നത്. എന്നാല്‍, ഇന്ത്യയിലെ ലക്ഷ്വറി ട്രെയിനുകളുടെ കൂട്ടത്തില്‍ ഏറ്റവും ചിലവ് കുറഞ്ഞത് ഈ ട്രെയിനാണ്.
സാധാരണയായി ഒക്ടോബര്‍ മാസത്തിലാണ് യാത്ര നടത്തുന്നതെങ്കിലും ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ യാത്ര സംഘടിപ്പിക്കുന്നുണ്ട്. സഞ്ചാരികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.
English Summary: Know More About Maharaja Express