തെക്കേ ഇന്ത്യയില്‍ മഞ്ഞുകാലം വിടവാങ്ങുന്ന സമയമാണ് ഫെബ്രുവരി. വടക്കന്‍ ഭാഗങ്ങളില്‍ ഒരു മാസം കൂടി കഴിഞ്ഞേ തണുപ്പ് മാറി ചൂടു തുടങ്ങൂ. ജോലിയുടെയും ജീവിതത്തിന്‍റെയും തിരക്കുകള്‍ വിട്ട്, മനോഹരമായ കാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള ഇടങ്ങളിലേക്ക് യാത്ര പോകാന്‍ ഒരുങ്ങുകയാണോ? എങ്കില്‍ ഇതാ ഈ ഫെബ്രുവരിയില്‍ പോകാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെക്കേ ഇന്ത്യയില്‍ മഞ്ഞുകാലം വിടവാങ്ങുന്ന സമയമാണ് ഫെബ്രുവരി. വടക്കന്‍ ഭാഗങ്ങളില്‍ ഒരു മാസം കൂടി കഴിഞ്ഞേ തണുപ്പ് മാറി ചൂടു തുടങ്ങൂ. ജോലിയുടെയും ജീവിതത്തിന്‍റെയും തിരക്കുകള്‍ വിട്ട്, മനോഹരമായ കാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള ഇടങ്ങളിലേക്ക് യാത്ര പോകാന്‍ ഒരുങ്ങുകയാണോ? എങ്കില്‍ ഇതാ ഈ ഫെബ്രുവരിയില്‍ പോകാന്‍ പറ്റിയ ചില ഇടങ്ങള്‍...

കൊടൈക്കനാൽ

ADVERTISEMENT

തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന കൊടൈക്കനാൽ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. കോടമഞ്ഞിൽ പൊതിഞ്ഞ, മേഘാവൃതമായ മലനിരകളും, മനോഹരമായ തടാകങ്ങളും താഴ്‌വരകളുമെല്ലാമുള്ള ഈ മനോഹര പട്ടണം ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ വീണ്ടും വീണ്ടും പോകാന്‍ തോന്നും. പളനി മലഞ്ചെരുവുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കൊടൈക്കനാൽ സമുദ്രനിരപ്പിൽ നിന്ന് 7200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്, വർഷം മുഴുവനും തണുത്തതും സുഖകരവുമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്.

Andaman- Roop_Dey/shutterstock

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

ലോകമെങ്ങുമുള്ള സഞ്ചാരികളുടെ ഉഷ്ണമേഖലാ പറുദീസകളില്‍ ഒന്നാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. തിളങ്ങുന്ന നീലനിറമുള്ള വെള്ളവും ഈന്തപ്പനകളാൽ നിറഞ്ഞ വെള്ള മണൽ ബീച്ചുകളും ജലകായിക വിനോദങ്ങളുമെല്ലാമുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയമാണ് ഫെബ്രുവരി. ഈ സമയത്ത് ആന്‍ഡമാനിലെ കാലാവസ്ഥ മികച്ചതാണ്. മാത്രമല്ല, സ്നോർക്കെല്ലിങ്, സ്കൂബ ഡൈവിങ് തുടങ്ങിയ ജലവിനോദങ്ങളും ഈ സമയത്ത് സജീവമാകുന്നു.

സിക്കിം

ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ സിക്കിം, വൈവിധ്യമാർന്ന സസ്യങ്ങൾ, മൃഗങ്ങൾ, നദികൾ, മലകൾ, തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പർവതശിഖരങ്ങൾ, വിശുദ്ധ തടാകങ്ങൾ, പുരാതന ആശ്രമങ്ങൾ, ഓർക്കിഡ് നഴ്സറികൾ, അതിശയകരമായ ട്രെക്കിങ് റൂട്ടുകൾ എന്നിവയ്ക്കെല്ലാം പേരുകേട്ടതാണ്. ഫെബ്രുവരിയിൽ സിക്കിമില്‍ എത്തുന്നവര്‍ നിർബന്ധമായും കാണേണ്ട ഒരു കാഴ്ചയാണ് ലോസർ ഫെസ്റ്റിവൽ.

Gangtok- rohitnair.photos/shutterstock

ടിബറ്റൻ പുതുവത്സരാഘോഷമായ ലോസര്‍ സാധാരണയായി ചാന്ദ്ര വർഷത്തുടക്കത്തിലെ ആദ്യദിനമാണ് ആഘോഷിക്കുന്നത്. ഇത് ഏകദേശം ഫെബ്രുവരി മദ്ധ്യത്തിലാണ് സാധാരണയായി ആഘോഷിക്കാറുള്ളത്. ബുദ്ധമത ആശയങ്ങളിലും വിശ്വാസങ്ങളിലും ആഴത്തിൽ വേരൂന്നിയ ടിബറ്റൻ ആചാരങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ മികച്ച അവസരമാണിത്.

ജയ്സാല്‍മീര്‍

ഫെബ്രുവരിയിൽ ഇന്ത്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ജയ്‌സാൽമീർ. സാഹസികത തേടുന്നവർക്കും മരുഭൂമി സഫാരികള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുമെല്ലാം ജയ്‌സാൽമീർ മികച്ച ഒരു ഓപ്ഷനാണ്. പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ നഗരം രജപുത്താന ഹവേലികൾക്കും സോനാൽ ക്വില എന്നറിയപ്പെടുന്ന ജയ്‌സാൽമീർ കോട്ടയ്ക്കും പേരുകേട്ടതാണ്.

Jaisalmer Rajasthan-Roop_Dey/shutterstock
ADVERTISEMENT

മണൽക്കല്ല് ഉപയോഗിച്ച് പടുത്തുയര്‍ത്തിയ കെട്ടിടങ്ങളുടെ സ്വര്‍ണനിറം മൂലം ഗോൾഡൻ സിറ്റി എന്ന് ജയ്സാല്‍മീറിനെ വിളിക്കാറുണ്ട്. ഫെബ്രുവരിയിൽ, ജയ്‌സാൽമീർ ഡെസേർട്ട് ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാറുണ്ട്. രാജസ്ഥാന്‍റെ സമ്പന്നമായ പാരമ്പര്യം അനുഭവിച്ചറിയാന്‍ മികച്ച സമയമാണിത്

ഖജുരാഹോ

ഇന്ത്യൻ വാസ്തുവിദ്യയുടെയും സംസ്കാരത്തിന്‍റെയും ഉജ്ജ്വലമായ ഉദാഹരണമാണ് ഖജുരാഹോ. ഏഴുനൂറ്റാണ്ടുകളോളം വനത്തിനുള്ളിൽ വിസ്മൃതിയിൽകിടന്ന ക്ഷേത്രങ്ങളെ 1838 ൽ ബ്രിട്ടീഷ് എൻജിനീയർ ആയിരുന്ന ടി.എസ്. ബുർട്ട് ആണ് പുറംലോകത്തിനു പരിചയപ്പെടുത്തിയത്. മധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ ഝാൻസിക്ക് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങള്‍ യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളില്‍ ഒന്നാണ്. ആറുചതുരശ്ര കിലോമീറ്ററിലായി സ്ഥിതിചെയ്യുന്ന 20 ക്ഷേത്രങ്ങളിലെ മനോഹരമായ കൊത്തുപണികളും ശില്‍പങ്ങളും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഫെബ്രുവരി മാസത്തിലാണ് പ്രസിദ്ധമായ ഖജുരാഹോ ഡാൻസ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്.

English Summary: Best Places To Visit in February