ഗംഗാനദിയുടെ കരയില്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ച് നടി സംയുക്ത. ടീഷര്‍ട്ടും ഹെഡ്ബാന്‍ഡുമണിഞ്ഞ്‌, ഋഷികേശിലെ ഗംഗാനദിക്കരയില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ഇതിനടിയില്‍ ഒട്ടേറെ ആരാധകര്‍ കമന്‍റുകള്‍ ചെയ്തിട്ടുണ്ട്. “നാളെ എക്സാം ആണോ” എന്നാണ് ഒരു ആരാധകന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗംഗാനദിയുടെ കരയില്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ച് നടി സംയുക്ത. ടീഷര്‍ട്ടും ഹെഡ്ബാന്‍ഡുമണിഞ്ഞ്‌, ഋഷികേശിലെ ഗംഗാനദിക്കരയില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ഇതിനടിയില്‍ ഒട്ടേറെ ആരാധകര്‍ കമന്‍റുകള്‍ ചെയ്തിട്ടുണ്ട്. 

“നാളെ എക്സാം ആണോ” എന്നാണ് ഒരു ആരാധകന്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ഇതിനു സംയുക്ത മറുപടിയും നല്‍കിയിട്ടുണ്ട്.യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് സംയുക്ത. പോകുന്നിടത്തെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനും തരം മറക്കാറില്ല. കൂടാതെ പങ്കുവച്ച ചിത്രത്തിനൊപ്പം എനിക്കും അവൾക്കും മാത്രം മനസ്സിലാകുന്ന ഒരു ഭാഷയുണ്ട്, അതാണ് നിശബ്ദത എന്നും കുറിച്ചിട്ടുണ്ട്.

ADVERTISEMENT

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ മേഖലയിൽ, പവിത്രമായ ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഋഷികേശ്, തീര്‍ഥാടകരുടെയും വിനോദസഞ്ചാരികളുടെയും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ്. ഗർവാൾ ഹിമാലയത്തിന്‍റെ താഴ്‌വരയിൽ, ഗംഗാനദി ഒഴുകുന്നത്‌ കാരണം അങ്ങേയറ്റം പോഷകസമൃദ്ധമായ ഈ പ്രദേശത്ത് പ്രകൃതിഭംഗിക്കും കുറവൊട്ടുമില്ല. ഏക്കര്‍ കണക്കിന് വനങ്ങള്‍ക്കും മഞ്ഞണിഞ്ഞ പര്‍വ്വതങ്ങള്‍ക്കും തെളിഞ്ഞ നീലാകാശത്തിനുമിടയിലായി സ്ഥിതിചെയ്യുന്ന ഈ നഗരം, ഒന്‍പതാം നൂറ്റാണ്ടിൽ ആദിശങ്കരാചാര്യന്‍ സ്ഥാപിച്ചതാണെന്ന് പറയപ്പെടുന്നു.

മഹത്തായ ക്ഷേത്രങ്ങളും വാസ്തുവിദ്യാ വിസ്മയങ്ങളും യോഗ ആശ്രമങ്ങളുമെല്ലാം നിറഞ്ഞതാണ്‌ ഋഷികേശ് നഗരം. നീലകണ്ഠ മഹാദേവ ക്ഷേത്രവും രഘുനാഥ ക്ഷേത്രവും 13 നിലകളുള്ള ത്രയംബകേശ്വര ക്ഷേത്രവുമെല്ലാം വളരെയധികം കൗതുകം പകരുന്നതാണ്. പ്രസിദ്ധമായ രാം, ലക്ഷ്മൺ ജൂലകളുടെ നിര്‍മാണവൈദഗ്ധ്യം കാഴ്ചക്കാരെ ആശ്ചര്യഭരിതരാക്കും, ഈ തൂക്കുപാലങ്ങൾ ഗംഗയ്ക്ക് മുകളിലൂടെ 750 അടിയിൽ പരന്നുകിടക്കുന്നു. പാലത്തിന് ചുറ്റുമായി നിരവധി മനോഹരമായ ക്ഷേത്രങ്ങളും പ്രാദേശിക ബസാറുമുണ്ട്

ADVERTISEMENT

കാഴ്ചകള്‍ക്ക് പുറമേ ഒട്ടേറെ ഓഫ്‌ബീറ്റ്, സാഹസിക പ്രവർത്തനങ്ങളും ഋഷികേശിലുണ്ട്. വൈറ്റ് വാട്ടർ റാഫ്റ്റിങ്ങും ക്ലിഫ് ജംപിങ്ങും, കയാക്കിങ്,, ബോഡി സർഫിങ്, റോക്ക് ക്ലൈംബിങ്, മൗണ്ടൻ ബൈക്കിങ്, ഹോട്ട് എയർ ബലൂണിങ് തുടങ്ങിയവയുമെല്ലാം ഋഷികേശിലുണ്ട്. കൂടാതെ പാരാസെയിലിങ്ങും പാരാഗ്ലൈഡിങ്ങുമുണ്ട്. പട്‌ന വെള്ളച്ചാട്ടം, നീർ ഗർഹി വെള്ളച്ചാട്ടം തുടങ്ങിയ മനോഹരമായ വെള്ളച്ചാട്ടങ്ങളും കാണാം. 

കൂടാതെ ബീറ്റിൽസ് ആശ്രമം, ശ്രീരാമൻ വനവാസകാലത്ത് മുങ്ങിക്കുളിച്ചതായി വിശ്വസിക്കപ്പെടുന്നു ഋഷി കുണ്ഡ്, ഋഷികേശിലെ ഏറ്റവും വലിയ ആശ്രമമായ പരമർഥ് ആശ്രമം തുടങ്ങിയവയെല്ലാം കാണേണ്ടതാണ്. ത്രിവേണി ഘട്ടിലെ  ഗംഗാ ആരതി ഋഷികേശിലെ ഒരിക്കലും വിട്ടുപോകരുതാത്ത അനുഭവമാണ്. നവംബർ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ് ഋഷികേശ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

ADVERTISEMENT

English Summary: Samyuktha shares pictures from Rishikesh