ഇന്ത്യയിൽ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ടൂറിസ്റ്റ് സ്പോട്ടുകളുണ്ട്. തിക്കും തിരക്കുമില്ലാതെ കുടുംബവുമൊത്ത് ശാന്ത സുന്ദരമായ അവധിക്കാല യാത്രയാണോ പ്ലാൻ ചെയ്യുന്നത്, ആന്ധ്രാപ്രദേശിലെ അരാക്കുവാലി മികച്ച ചോയ്സായിരിക്കും. ചുരങ്ങളിലേക്ക് കയറിയും ഇറങ്ങിയുമുള്ള യാത്രകളും കാപ്പിത്തോട്ടങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ടൂറിസ്റ്റ് സ്പോട്ടുകളുണ്ട്. തിക്കും തിരക്കുമില്ലാതെ കുടുംബവുമൊത്ത് ശാന്ത സുന്ദരമായ അവധിക്കാല യാത്രയാണോ പ്ലാൻ ചെയ്യുന്നത്, ആന്ധ്രാപ്രദേശിലെ അരാക്കുവാലി മികച്ച ചോയ്സായിരിക്കും. ചുരങ്ങളിലേക്ക് കയറിയും ഇറങ്ങിയുമുള്ള യാത്രകളും കാപ്പിത്തോട്ടങ്ങളും കാഴ്ചകളുമൊക്കെയായി ആരുടെയും ഹൃദയം കവരും.

മലനിരകളും, താഴ്‍‍‍വാരങ്ങളും നിറഞ്ഞ അരാക്കു വാലി ആന്ധ്രാ പ്രദേശിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ്. പ്രകൃതി ഭംഗി കൊണ്ടും ആന്ധ്രയുടെ പതിവു ചൂടിൽ നിന്നും മാറി തണുപ്പിന്റ കുളിരണിഞ്ഞ നാട്, തണുപ്പുള്ള പ്രദേശമായതുകൊണ്ടും ആന്ധ്രയുടെ ഊട്ടി എന്ന പേരിലും പ്രശസ്തമാണ്. സമുദ്രനിരപ്പിൽ നിന്നും 600 മീ. മുതൽ 900 മീ.വരെ ഉയരത്തിലാണ് അരാക്കു താഴ്‍‍വര സ്ഥിതി ചെയ്യുന്നത്. സെപ്റ്റംബർ മുതൽ മെയ് വരെയുള്ള സമയത്താണ് ഈ പറുദീസ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

ADVERTISEMENT

കാപ്പിപൂവിന്റെ ഗന്ധം നിറഞ്ഞ പ്രദേശം കൂടിയാണ് അരാക്കു. കാപ്പിത്തോട്ടങ്ങളുടെ മനോഹാരിതയും ചുരങ്ങളിൽ നിന്നുള്ള ഇറക്കവും കയറ്റവുമൊക്കെ സഞ്ചാരികൾക്ക്  ദൃശ്യവിസ്മയം ഒരുക്കുന്നു. ചുരങ്ങളിലൂടെയുള്ള യാത്രയിൽ റോ‍ഡിനിരുവശവും നിബി‍‍ഡവനമാണ്. ട്രെക്കിങ് പ്രിയരുടെ സ്വർഗമാണ് അരാക്കു വാലി. വിശാഖപട്ടണത്തു നിന്നും അരാക്കിലേക്കുള്ള യാത്രയുടെ മുഖ്യാകർഷണം ഇടതൂർന്ന് വളർന്ന കാപ്പിത്തോട്ടങ്ങളാണ്. സന്ദർശകരുടെ മനം കവരുന്ന അരാക്കുവാലിയിൽ കാപ്പിയുടെ കഥപറയുന്ന കാപ്പി മ്യൂസിയവും ഉണ്ട്. 

വിശാഖപട്ടണത്തു നിന്ന് 115 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അരക്കു താഴ്‌വരയാണ് ഇന്ത്യയിൽ കാപ്പി ഉൽപാദത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചത്. അരക്കു താഴ്‍വരയിലെ ഗോത്രവർഗക്കാരുടെ നേതൃത്വത്തിൽ അരക്കു ബ്രാൻഡിൽ 2007ൽ ഓർഗാനിക് കാപ്പി പുറത്തിറക്കിയതോടെയാണ് ഇവിടം കൂടുതൽ ശ്രദ്ധേയമാകുന്നത്. ജൈവവൈവിധ്യത്തിന് ശ്രദ്ധേയമായ അരക്കു താഴ്‍വര ഇന്ന് വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്.

ADVERTISEMENT

English Summary: Araku Valley in  Andhra Pradesh