മണാലിയിലെ കാഴ്ചയും മഞ്ഞിൽ പൊതിഞ്ഞ താഴ്വരയും; സാറ അലി ഖാന്റെ ആഘോഷ ചിത്രങ്ങൾ
ബോളിവുഡ് നടി സാറ അലി ഖാന്‍ യാത്രാപ്രേമിയാണ്. ഇടയ്ക്കിടെ യാത്രകള്‍ പോകാറുള്ള സാറ അവയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ മണാലിയില്‍ നിന്നുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സാറ. മണാലിയിലെ മനോഹരമായ മലഞ്ചെരിവില്‍ നില്‍ക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഈ

ബോളിവുഡ് നടി സാറ അലി ഖാന്‍ യാത്രാപ്രേമിയാണ്. ഇടയ്ക്കിടെ യാത്രകള്‍ പോകാറുള്ള സാറ അവയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ മണാലിയില്‍ നിന്നുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സാറ.
മണാലിയിലെ മനോഹരമായ മലഞ്ചെരിവില്‍ നില്‍ക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഈ ചിത്രങ്ങളിലുണ്ട്. പ്രസിദ്ധമായ ബിജിലി മഹാദേവ ക്ഷേത്രത്തില്‍ നിന്നും ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിൽ ഒന്നാണിത്. സമുദ്രനിരപ്പിൽ നിന്ന് 2460 മീറ്റർ ഉയരത്തില്‍, കുളു താഴ്‌വരയിലെ കഷാവ്രി ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കുളുവിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിലേക്ക് എത്താന്‍ 3 കിലോമീറ്റര്‍ ട്രെക്കിങ് ഉണ്ട്. കുളു, പാര്‍വതി താഴ്‍വരകളുടെ മനോഹരദൃശ്യങ്ങള്‍ ഇവിടെ നിന്ന് കാണാം.
മിന്നല്‍ എന്നാണ് ബിജിലി എന്ന വാക്കിനര്‍ത്ഥം. മിന്നലിന്‍റെ രൂപത്തില്‍ ദൈവിക അനുഗ്രഹങ്ങളെ ആകർഷിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു കൊടിമരം ക്ഷേത്രത്തിന്‍റെ മുറ്റത്തുണ്ട്. ലിംഗരൂപത്തിലുള്ള ശിവനാണ് ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. ഓരോ 12 വർഷത്തിലും ഇടിമിന്നലേറ്റ് ലിംഗം തകരുന്നു. തകർന്ന ലിംഗം, പൂജാരി വെണ്ണ കൊണ്ട് പൊതിഞ്ഞ് വയ്ക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ലിംഗം പഴയതു പോലെയാകുന്നത് ക്ഷേത്രത്തിലെ അദ്ഭുതമാണ്.സ്പ്തിവാലിയുടെ മനോഹാരിതയിൽ നിൽക്കുന്ന സാറയെയും കാണാം. മഞ്ഞിൽ പൊതിഞ്ഞ കാഴ്ചയാണ് ചുറ്റും.
മണാലി മാര്‍ച്ചില്‍ സന്ദര്‍ശിക്കാന്‍ മികച്ച സ്ഥലമാണോ?
വര്‍ഷംമുഴുവനും മികച്ച കാലാവസ്ഥയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഹിമാചല്‍ പ്രദേശിലെ മണാലി. തണുത്ത കാലാവസ്ഥയ്ക്കും മഞ്ഞുമൂടിയ മലനിരകൾക്കുമെല്ലാം പ്രസിദ്ധമാണ് ഇവിടം. മാര്‍ച്ചില്‍ മഞ്ഞുവീഴ്ചയില്ലെങ്കിലും പൊതുവേ പ്രസന്നമായ കാലാവസ്ഥയാണ് മണാലിയില്‍ അനുഭവപ്പെടുന്നത്. ട്രെക്കിങ്, പാരാഗ്ലൈഡിങ്, റാഫ്റ്റിങ് തുടങ്ങിയ സാഹസികവിനോദങ്ങള്‍ക്ക് ഈ സമയം ഏറെ മികച്ചതാണ്.
English Summary: Sara Ali Khan enjoys holiday in Manali