സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. ഈ ബുധനാഴ്ച തുറന്ന കെട്ടിടം ഈ വര്‍ഷം മുഴുവനും സന്ദര്‍ശിക്കാം. ഇതാദ്യമായാണ് രാഷ്ട്രപതി നിലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. നേരത്തെ, വർഷത്തിലൊരിക്കൽ പരിമിതമായ സമയത്തേക്ക് ചുറ്റുമുള്ള

സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. ഈ ബുധനാഴ്ച തുറന്ന കെട്ടിടം ഈ വര്‍ഷം മുഴുവനും സന്ദര്‍ശിക്കാം. ഇതാദ്യമായാണ് രാഷ്ട്രപതി നിലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. നേരത്തെ, വർഷത്തിലൊരിക്കൽ പരിമിതമായ സമയത്തേക്ക് ചുറ്റുമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. ഈ ബുധനാഴ്ച തുറന്ന കെട്ടിടം ഈ വര്‍ഷം മുഴുവനും സന്ദര്‍ശിക്കാം. ഇതാദ്യമായാണ് രാഷ്ട്രപതി നിലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. നേരത്തെ, വർഷത്തിലൊരിക്കൽ പരിമിതമായ സമയത്തേക്ക് ചുറ്റുമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. ഈ ബുധനാഴ്ച തുറന്ന കെട്ടിടം ഈ വര്‍ഷം മുഴുവനും സന്ദര്‍ശിക്കാം. ഇതാദ്യമായാണ് രാഷ്ട്രപതി നിലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. നേരത്തെ, വർഷത്തിലൊരിക്കൽ പരിമിതമായ സമയത്തേക്ക് ചുറ്റുമുള്ള പൂന്തോട്ടങ്ങൾ സന്ദർശിക്കാന്‍ മാത്രമേ പുറമേ നിന്നുള്ളവര്‍ക്ക് അനുവാദം ഉണ്ടായിരുന്നുള്ളൂ.

ഇപ്പോള്‍ രാഷ്ട്രപതി വിംഗ്, ഡൈനിങ് ഏരിയ എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങള്‍ ഉള്ളില്‍ നിന്നു കാണാം. അടുക്കളയെ ഡൈനിങ് ഹാളുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കത്തിലൂടെ നടന്ന് തെലങ്കാനയിലെ പരമ്പരാഗത പെയിന്റിങ്ങുകൾ ആസ്വദിക്കാം.

ADVERTISEMENT

രാഷ്ട്രപതി ഭവന്‍റെയും രാഷ്ട്രപതി നിലയത്തിന്റെയും ചരിത്രത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും ഇന്ത്യൻ രാഷ്ട്രപതിയുടെ ചുമതലകളെക്കുറിച്ചും അറിവു പകരുന്ന  'നോളജ് ഗാലറി' കാണാം. നോളജ് ഗാലറിയുടെ മുറ്റത്ത്, സന്ദർശകർക്ക് ബഗ്ഗിക്കും രാഷ്‌ട്രപതിയുടെ ലിമോസിനും അടുത്ത് നിന്ന് സെൽഫിയെടുക്കാം.

കൂടാതെ, ജയ് ഹിന്ദ് റാമ്പും ഫ്ലാഗ് പോസ്റ്റ് പോയിന്റും രാഷ്ട്രപതി നിലയത്തിന്‍റെ വളപ്പിലെ പ്രകൃതിഭംഗിയും ആസ്വദിക്കാം. മുൻകാലങ്ങളിൽ രാഷ്ട്രപതി നിലയത്തിന്‍റെ ജല ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ചരിത്രപരമായ ഒരു പടി കിണറുമായി ജയ് ഹിന്ദ് റാമ്പ് ബന്ധിപ്പിച്ചിരിക്കുന്നു. 1948 ൽ പഴയ നാട്ടുരാജ്യമായ ഹൈദരാബാദ് ഇന്ത്യൻ യൂണിയനുമായി ചേര്‍ത്തതിന്‍റെ ഓര്‍മയ്ക്കായാണ് ഫ്ലാഗ് പോസ്റ്റ് സ്ഥാപിച്ചത്.

ADVERTISEMENT

നിലയത്തിലെ പൂന്തോട്ടത്തിന്‍റെ വിവിധ വിഭാഗങ്ങളായ റോക്ക് ഗാർഡൻ, ഹെർബൽ ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ, നക്ഷത്ര ഗാർഡൻ എന്നിവ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. ഇവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ പഴങ്ങൾ, മരങ്ങൾ, പൂക്കൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. 

രാഷ്ട്രപതി ഭവനും സൗകര്യങ്ങളും ഓരോ ഇന്ത്യക്കാരനും അവകാശപ്പെട്ടതാണെന്ന് ഇതുസംബന്ധിച്ചുള്ള പ്രസ്താവനയില്‍ മുർമു പറഞ്ഞു. രാഷ്ട്രപതി നിലയം സന്ദർശിക്കാനും രാജ്യത്തെക്കുറിച്ചും സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുമെല്ലാം കൂടുതല്‍ മനസ്സിലാക്കാനും രാഷ്‌ട്രപതി ജനങ്ങളോട് അഭ്യർത്ഥിച്ചു.

ADVERTISEMENT

ഹൈദരാബാദിലെയും മൊത്തം തെലങ്കാനയിലെയും വിനോദസഞ്ചാരത്തിന് ഈ നടപടി വളരെയധികം ഗുണകരമാകും. പ്രശസ്തമായ സലാർ ജംഗ് മ്യൂസിയം, ഗോൽക്കൊണ്ട ഫോർട്ട്, ചാർമിനാർ, മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെല്ലാം ഹൈദരാബാദിലെ ആകര്‍ഷണങ്ങളാണ്. രാഷ്ട്രപതി നിലയം സന്ദർശിക്കാനുള്ള അവസരം നഗരത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ബൊലാറം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി നിലയത്തിന്‍റെ കെട്ടിടം, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഹൈദരാബാദ് നൈസാമിൽ നിന്ന് ഏറ്റെടുത്ത് രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിന് കൈമാറിയതാണ്. 1860 ൽ പണിത ഈ കെട്ടിടം 90 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു ഒറ്റനില കെട്ടിടം, ഡൈനിംഗ് ഹാൾ, സിനിമാ ഹാൾ, ദർബാർ ഹാൾ, മോണിംഗ് റൂം മുതലായവ കൂടാതെ 11 കിടപ്പുമുറികളും ഇവിടെയുണ്ട്.

രാഷ്ട്രപതി വർഷത്തിൽ ഒരിക്കലെങ്കിലും രാഷ്ട്രപതി നിലയം സന്ദർശിക്കുകയും, ഇവിടെ താമസിച്ച് ഔദ്യോഗിക കാര്യങ്ങൾ ഇവിടെ നിന്ന് നടത്തുകയും ചെയ്യുന്നു. രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യൻ സന്ദർശനം ഒഴികെ വർഷം മുഴുവനും രാഷ്ട്രപതി നിലയം പൊതുജനങ്ങൾക്കായി തുറന്നിരിക്കും.

visit.rashtrapatibhavan.gov.in എന്ന വെബ്സൈറ്റ് വഴി സന്ദർശകർക്ക് അവരുടെ സ്ലോട്ടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. കൂടാതെ, രാഷ്ട്രപതി നിലയത്തിലെ റിസപ്ഷൻ ഓഫീസിൽ വാക്ക്-ഇൻ ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കും. ആഴ്‌ചയിൽ ആറ് ദിവസവും (തിങ്കൾ, സർക്കാർ അവധി ദിവസങ്ങൾ ഒഴികെ) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ആളുകൾക്ക് നിലയം സന്ദർശിക്കാം, അവസാന പ്രവേശനം വൈകുന്നേരം 4 മണിക്കാണ്.

ഇന്ത്യൻ പൗരന്മാർക്ക് ഒരാൾക്ക് 50 രൂപയും വിദേശ പൗരന്മാർക്ക് ഒരാൾക്ക് 250 രൂപയും റജിസ്ട്രേഷൻ ചാർജ് ബാധകമായിരിക്കും. ടൂർ ഗൈഡുകൾക്ക് പുറമെ പാർക്കിംഗ്, ക്ലോക്ക്റൂം, വീൽചെയറുകൾ, കഫേ, സുവനീർ ഷോപ്പ്, വിശ്രമമുറികൾ, കുടിവെള്ളം, പ്രഥമ ശുശ്രൂഷാ സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വിനോദസഞ്ചാരികള്‍ക്കായി ഒരുക്കും.

English Summary: President of India's retreat in Secunderabad opens for public