സ്വര്‍ണ്ണം നിറഞ്ഞ പുല്‍മേട് എന്നാണ് സോന്‍മാര്‍ഗ് എന്ന പേരിനര്‍ത്ഥം. കശ്മീരിലെ അതിമനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇവിടം. സഞ്ചാരികള്‍ക്ക് ഒരു ജീവിതകാലം മുഴുവന്‍ ഓര്‍ക്കാവുന്ന അമൂല്യമായ കാഴ്ചകള്‍ ഈ പറുദീസയിലുണ്ട്. വേനല്‍ക്കാലത്ത് പോലും മഞ്ഞ് ഒഴിഞ്ഞുപോകാത്ത താഴ്‍‍വരകളും പര്‍വതത്തലപ്പുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വര്‍ണ്ണം നിറഞ്ഞ പുല്‍മേട് എന്നാണ് സോന്‍മാര്‍ഗ് എന്ന പേരിനര്‍ത്ഥം. കശ്മീരിലെ അതിമനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇവിടം. സഞ്ചാരികള്‍ക്ക് ഒരു ജീവിതകാലം മുഴുവന്‍ ഓര്‍ക്കാവുന്ന അമൂല്യമായ കാഴ്ചകള്‍ ഈ പറുദീസയിലുണ്ട്. വേനല്‍ക്കാലത്ത് പോലും മഞ്ഞ് ഒഴിഞ്ഞുപോകാത്ത താഴ്‍‍വരകളും പര്‍വതത്തലപ്പുകളും യൂറോപ്യന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കവച്ചുവയ്ക്കുന്ന ദൃശ്യമാണ്. ഇപ്പോഴിതാ സോന്‍മാര്‍ഗില്‍ നിന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് ബോളിവുഡ് നടി കിയാറ അദ്വാനി.

മഞ്ഞുമൂടിയ മലനിരകളും താഴ്വരയില്‍ അതിരിടുന്ന ബിര്‍ച്ച് മരങ്ങളും തെളിഞ്ഞ നീലാകാശവും പശ്ചാത്തലത്തില്‍ കാണാം. കൂളിംഗ് ഗ്ലാസും ഓവര്‍കോട്ടും ബൂട്ട്സുമണിഞ്ഞ്‌, മഞ്ഞില്‍ ഇരിക്കുകയാണ് കിയാറ. 

ADVERTISEMENT

കശ്മീരിലെ ഗാന്ദർബൽ ജില്ലയിലാണ് സോന്‍മാർഗ്. ശ്രീനഗറിൽ നിന്ന് 87 കിലോമീറ്റർ വടക്കുകിഴക്കായി നല്ലാഹ് സിന്ധ് നദിയോരത്തുള്ള താഴ്വര പ്രദേശമാണിത്. സമുദ്രനിരപ്പിൽ നിന്നും ശരാശരി 2800 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സോന്‍മാര്‍ഗില്‍ ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്തുന്നു.

സോന്‍മാർഗ് ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലമാണ്, കശ്മീരിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന പുരാതന സിൽക്ക് റോഡിന്‍റെ ഭാഗമായിരുന്നു ഇവിടം. സോന്‍മാര്‍ഗിന് 15 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന സോജി ലാ പാസ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ചുരങ്ങളിൽ ഒന്നാണ്. തന്ത്രപരമായി പ്രധാന്യമുള്ള പ്രദേശമാണിത്.

ADVERTISEMENT

ഏഴു ചെറിയ തടാകങ്ങൾ കൂടിച്ചേരുന്ന സറ്റ്സാർ ലേക്ക്, സോൻമാർഗിൽ തീര്‍ച്ചയായും കാണേണ്ട കാഴ്ചകളിലൊന്നാണ്. കൂടാതെ, മന്ത്രസിദ്ധിയുണ്ടെന്ന് വിശ്വസിക്കുന്ന നിലാഗാർഡ് നദി, യേശു ക്രിസ്തു വർഷങ്ങളോളം താമസിച്ചിരുന്നതെന്ന് കരുതുന്ന യൂസ്മാർഗ്, വിഷ്ണുവിന്‍റെ തടാകം എന്ന് കരുതുന്ന വിഷാൻസാർ ലേക്ക്, വെള്ളച്ചാട്ടങ്ങളും മഞ്ഞുമലകളും പർവ്വതങ്ങളും നിറഞ്ഞ തജിവാസ് ഗ്ലേസിയർ, സമുദ്ര നിരപ്പിൽ നിന്നും 3801 മീറ്റർ ഉയരത്തിലുള്ള കൃഷ്ണസർ ലേക്ക് എന്നിവയും സോന്‍മാര്‍ഗിലെ ആകര്‍ഷണങ്ങളില്‍ പെടുന്നു. 

കനത്ത മഞ്ഞുവീഴ്ചയും ഹിമപാതവും കാരണം സ്ഥിരമായ ജനവാസം അസാധ്യമാണ് ഈ മേഖലയില്‍. ശൈത്യകാലത്ത് ഇവിടേയ്ക്കുള്ള പ്രവേശനം അസാദ്ധ്യമാണ്. മാർച്ചിനും ആഗസ്‌റ്റിനും ഇടയിലുള്ള സമയത്താണ് പൊതുവേ സഞ്ചാരികള്‍ എത്തുന്നത്. മഞ്ഞുവീഴ്ച കാണാൻ ആഗ്രഹിക്കുന്നവർക്ക് ഡിസംബർ തുടക്കത്തിലോ മാർച്ചിലോ സന്ദർശിക്കാം. ഒക്ടോബറാണ് സോന്‍മാര്‍ഗില്‍ സാഹസിക വിനോദങ്ങൾ പരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

ADVERTISEMENT

English Summary: Kiara Advani Shares Travel pictures from Sonmarg