ഏപ്രിലിലും കുളിരുന്ന മണാലി; 10 ഡിഗ്രി തണുപ്പ് ആസ്വദിച്ച് അനിഖ സുരേന്ദ്രന്‍
ബാലതാരമായെത്തി, തെന്നിന്ത്യയുടെ മനംകവര്‍ന്ന നടിയാണ് അനിഖ സുരേന്ദ്രന്‍. മലയാളത്തില്‍ കൂടാതെ, തമിഴിലും തെലുങ്കിലുമെല്ലാം ഒട്ടേറെ ചിത്രങ്ങളില്‍ അനിഖ അഭിനയിച്ചിട്ടുണ്ട്. 2013 ലും 2014 ലും മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ഈ ചെറിയ പ്രായത്തിനുള്ളില്‍ത്തന്നെ

ബാലതാരമായെത്തി, തെന്നിന്ത്യയുടെ മനംകവര്‍ന്ന നടിയാണ് അനിഖ സുരേന്ദ്രന്‍. മലയാളത്തില്‍ കൂടാതെ, തമിഴിലും തെലുങ്കിലുമെല്ലാം ഒട്ടേറെ ചിത്രങ്ങളില്‍ അനിഖ അഭിനയിച്ചിട്ടുണ്ട്. 2013 ലും 2014 ലും മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ഈ ചെറിയ പ്രായത്തിനുള്ളില്‍ത്തന്നെ അനിഖയെ തേടിയെത്തി. മലയാളം ചിത്രമായ ‘കപ്പേള’യുടെ റീമേക്കായ ‘ബുട്ട ബൊമ്മ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയുമായി.
അഭിനയത്തിരക്കുകളില്‍ നിന്നും മാറി, ഹിമാചല്‍പ്രദേശില്‍ വെക്കേഷനിലാണ് അനിഖ ഇപ്പോള്‍. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ അനിഖ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മണാലിയില്‍ നിന്നെടുത്ത ഈ ചിത്രങ്ങളിലും വിഡിയോകളിലും പട്ടിക്കുട്ടിയെ ഓമനിക്കുന്നതും ട്രെക്കില്‍ യാത്ര ചെയ്യുന്നതുമെല്ലാം കാണാം.
കുളിരിന്‍റെ പറുദീസ
ഏപ്രിലിലെ മണാലി വിനോദസഞ്ചാരികളുടെ പറുദീസയാണ് എന്ന് പറയാം. ഈ സമയത്ത് ഇന്ത്യയുടെ മറ്റു ഭാഗങ്ങള്‍ വേനലില്‍ ചുട്ടു പൊള്ളുമ്പോള്‍, 10°C മുതൽ 25°C വരെയാണ് മണാലിയിലെ ശരാശരി താപനില. സൗമ്യവും മനോഹരവുമായ കാലാവസ്ഥയ്ക്കൊപ്പം അതിശയകരമായ പ്രകൃതിദൃശ്യങ്ങളും കൂടി ചേരുമ്പോള്‍ ഈ ഹില്‍സ്റ്റേഷന്‍ ഭൂമിയിലെ തന്നെ ഏറ്റവും ആകര്‍ഷകമായ ഇടങ്ങളില്‍ ഒന്നാകുന്നു.
പകല്‍ നേരിയ വെയിലും രാത്രി നല്ല തണുപ്പുമായതിനാല്‍, ട്രെക്കിങ്, റിവർ റാഫ്റ്റിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ ഔട്ട്ഡോർ സാഹസിക കായിക വിനോദങ്ങള്‍ക്ക് അനുയോജ്യമായ കാലാവസ്ഥയാണിപ്പോള്‍.
മണാലിയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് റോഹ്താങ് പാസ് ആണ്, ഇത് ഏപ്രിൽ മാസത്തിൽ തുറന്നിരിക്കും. മഞ്ഞുമൂടിയ കൊടുമുടികളുടെയും റോഹ്താങ് ചുരത്തിന്‍റെയും മനോഹരമായ കാഴ്ചകൾ ഓരോ വിനോദസഞ്ചാരിയും കാണേണ്ട കാഴ്ചയാണ്. കൂടാതെ, വിവിധ ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, ചൂട് നീരുറവകൾ എന്നിവയും മണാലിയിൽ ഉണ്ട്.
കൂടാതെ വിനോദസഞ്ചാരികൾക്ക് സിദ്ധു, തേന്തുക്, മോമോസ് തുടങ്ങിയ പ്രാദേശികവിഭവങ്ങളും ആസ്വദിക്കാനുള്ള മികച്ച അവസരമാണ് ഈ യാത്ര.
English Summary: Anikha Surendran shares travel Pictures from Manali