കൊട്ടാര സദൃശ്യമായ മുറികൾ; പ്രൗഢിയോടെ താമസം, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചില ഹോട്ടലുകൾ
എപ്പോഴെങ്കിലും ഒരു രാജാവിനെപ്പോലെ ജീവിക്കാൻ നമ്മളിൽ ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും. എല്ലാ തിരക്കുകളിൽ നിന്നും മാറി ശാന്തമായൊരിടത്ത് എല്ലാ സൗകര്യങ്ങളും ആസ്വദിച്ച് ഒരു കൊട്ടാരത്തിൽ ജീവിക്കണം. കേൾക്കാൻ നല്ല രസമാണ്. പക്ഷേ ഇതൊന്നും നടക്കുന്ന കാര്യമല്ല എന്നാകും പലരുടേയും ചിന്ത. എന്നാൽ ഒരിക്കൽ
എപ്പോഴെങ്കിലും ഒരു രാജാവിനെപ്പോലെ ജീവിക്കാൻ നമ്മളിൽ ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും. എല്ലാ തിരക്കുകളിൽ നിന്നും മാറി ശാന്തമായൊരിടത്ത് എല്ലാ സൗകര്യങ്ങളും ആസ്വദിച്ച് ഒരു കൊട്ടാരത്തിൽ ജീവിക്കണം. കേൾക്കാൻ നല്ല രസമാണ്. പക്ഷേ ഇതൊന്നും നടക്കുന്ന കാര്യമല്ല എന്നാകും പലരുടേയും ചിന്ത. എന്നാൽ ഒരിക്കൽ
എപ്പോഴെങ്കിലും ഒരു രാജാവിനെപ്പോലെ ജീവിക്കാൻ നമ്മളിൽ ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും. എല്ലാ തിരക്കുകളിൽ നിന്നും മാറി ശാന്തമായൊരിടത്ത് എല്ലാ സൗകര്യങ്ങളും ആസ്വദിച്ച് ഒരു കൊട്ടാരത്തിൽ ജീവിക്കണം. കേൾക്കാൻ നല്ല രസമാണ്. പക്ഷേ ഇതൊന്നും നടക്കുന്ന കാര്യമല്ല എന്നാകും പലരുടേയും ചിന്ത. എന്നാൽ ഒരിക്കൽ
എപ്പോഴെങ്കിലും ഒരു രാജാവിനെപ്പോലെ ജീവിക്കാൻ നമ്മളിൽ ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും. എല്ലാ തിരക്കുകളിൽ നിന്നും മാറി ശാന്തമായൊരിടത്ത് എല്ലാ സൗകര്യങ്ങളും ആസ്വദിച്ച് ഒരു കൊട്ടാരത്തിൽ ജീവിക്കണം. കേൾക്കാൻ നല്ല രസമാണ്. പക്ഷേ ഇതൊന്നും നടക്കുന്ന കാര്യമല്ല എന്നാകും പലരുടേയും ചിന്ത. എന്നാൽ ഒരിക്കൽ പ്രതാപത്തോടെ രാജാവ് വാണിരുന്ന ഒരു കൊട്ടാരത്തിൽ അവധിയാഘോഷിക്കാൻ പോയാലോ. രാജാവും കുടുംബവും അതിവസിച്ചിരുന്ന ഏതെങ്കിലുമൊരു കൊട്ടാരം തെരഞ്ഞെടുത്ത് അടുത്ത അവധിക്കാലത്ത് ഒരു റോയൽ വെക്കേഷൻ തന്നെ ആഘോഷിക്കാം. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചില ഹോട്ടലുകൾ ഒരു കാലത്ത് എല്ലാ പ്രൗഢിയോടെയുമുണ്ടായിരുന്ന രാജകൊട്ടാരങ്ങളായിരുന്നു. അന്നത്തെ വാസ്തുവിദ്യകളും ഇന്റീരിയറുകളുമെല്ലാം അങ്ങനെ തന്നെ നില നിർത്തികൊണ്ട് ലോകോത്തര താമസയിടങ്ങളായി മാറ്റിയ റോയൽ റിസോർട്ടുകൾ പരിചയപ്പെടാം.
സമോദ് പാലസ്, ജയ്പൂർ
കൊട്ടാരങ്ങളുടെ നാടെന്ന് വേണമെങ്കിൽ നമുക്ക് ജയ്പ്പൂരിനെ വിളിക്കാം, അത്രമാത്രം രാജകീയ വസതികൾ ഇവിടെയുണ്ട്. 400 വർഷത്തിലേറെ പഴക്കമുള്ള സമോദ് പാലസ് അതിലൊന്നാണ്. ഒരിക്കൽ മുഗൾ രാജകുടുംബത്തിന്റെ അധീനതയിലായിരുന്ന ഈ കൊട്ടാരം ഇന്ന് അടിപൊളിയൊരു ഹോട്ടലാണ്. ഇന്തോ-സാരസെനിക് വാസ്തുവിദ്യയാണ് ഈ ഹോട്ടലിന്റെ പ്രത്യേകത. എല്ലാ മുറികളും ആഡംബരപൂർണമായ ഫർണിച്ചറുകളും കൊത്തുപണികളുള്ള കട്ടിലുകളും കൊണ്ട് മനോഹരമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇവിടുത്തെ റോയൽ സ്യൂട്ടുകളിൽ ഒരു ജാക്കൂസിയും പർവതങ്ങൾക്ക് അഭിമുഖമായി ഒരു സ്വകാര്യ മുറ്റവുമുണ്ട്. അതിഥികൾക്ക് ചരിത്രത്തോടൊപ്പം ഇവിടെ ആധുനിക ആഡംബരവും ആസ്വദിക്കാം.
ജഹാൻനുമ പാലസ്, ഭോപ്പാൽ
ഇറ്റാലിയൻ, ബ്രിട്ടീഷ് കൊളോണിയൽ, ക്ലാസിക്കൽ ഗ്രീക്ക് തുടങ്ങിയ വാസ്തുവിദ്യയുടെ വിവിധ ശൈലികളെ പ്രതിഫലിപ്പിക്കുന്ന 19-ാം നൂറ്റാണ്ടിലെ നിർമ്മിതിയാണ് ഭോപ്പാലിലെ ജഹാൻ നുമ കൊട്ടാരം. ഷംല കുന്നുകളുടെ ചരിവിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. രാജകീയ ചാരുതകൾ പ്രസരിപ്പിക്കുന്ന കൊട്ടാരത്തിലെ മുറികൾ ആരേയും വിസ്മയിപ്പിക്കും വിധം മനോഹരമാണ്. ഹോട്ടലിൽ വിവിധ പാചകരീതികൾ വാഗ്ദാനം ചെയ്യുന്ന റസ്റ്റോറന്റുകളുമുണ്ട്. വെള്ളനിറത്തിലെ ഹോട്ടലിന്റെ സൗന്ദര്യം കൂട്ടുമാറ് വയലറ്റ് ബോഗൻവില്ലകൾ നിറഞ്ഞ മുറ്റമുണ്ട്. ജഹാൻ നുമ പാലസ് പ്രകൃതിയുമായി ഇഴുകിച്ചേർന്ന് നിൽക്കുന്ന അതിമനോഹരമായൊരു ഹോട്ടലാണ്.
ഉമൈദ് ഭവൻ പാലസ്, ജോധ്പൂർ
ഉമൈദ് ഭവൻ കൊട്ടാരം രാജസ്ഥാന്റെ പൈതൃകത്തിന്റെ മഹത്തായ ഒരു പ്രദർശനശാലയാണെന്നു പറയാം. ജോധ്പൂരിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ചിറ്റാർ കുന്നിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്തോ-സാരസെനിക്, ക്ലാസിക്കൽ റിവൈവൽ, വെസ്റ്റേൺ ആർട്ട് ഡെക്കോ വാസ്തുവിദ്യാ ശൈലികൾ എന്നിവയാൽ സമ്പന്നമാണ് ഈ കൊട്ടാരം. ആർട്ട് ഡെക്കോ ഇന്റീരിയറുകൾ കൊണ്ടു രൂപകൽപ്പന ചെയ്ത മുറികൾ അതിഥികൾക്ക് ഇന്ന് ലഭിക്കുന്ന എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടി ഒരുക്കിയിരിക്കുന്നു. എഡ്വേർഡിയൻ വാസ്തുശില്പിയായ ഹെൻറി ലാഞ്ചെസ്റ്ററാണ് ഇതു രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് നിർമ്മിക്കാൻ 13 വർഷമെടുത്തു, 1942 ൽ ലോകത്തിലെ ആറാമത്തെ വലിയ സ്വകാര്യ വസതിയായിട്ടാണ് ഈ കൊട്ടാരം അനാച്ഛാദനം ചെയ്തത്. രാജസ്ഥാനിലെ പാവപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ജോലി ലഭിക്കുന്നതിനായി ഒരു സഹായ പദ്ധതിയായിട്ട് അന്നത്തെ മഹാരാജ ഉമൈദ് സിങ് ഇത് കമ്മീഷൻ ചെയ്യുകയായിരുന്നു. 1972 മുതൽ ഒരു ഹെറിറ്റേജ് ഹോട്ടലായി പ്രവർത്തിക്കുന്ന ഉമൈദ് ഭവൻ പാലസ്. ഇപ്പോഴിത് താജിന്റെ കീഴീലാണ്.
ശിവ് നിവാസ് പാലസ്, ഉദയ്പൂർ
ഉദയ്പൂരിലെ ശിവ് നിവാസ് കൊട്ടാരം 20-ാം നൂറ്റാണ്ടിൽ മഹാറാണാ ഫത്തേ സിങ്ങിന്റെ ഭരണകാലത്ത് ജീവൻ നൽകിയ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള കൊട്ടാരമാണ്. രജ്പുത് വാസ്തുവിദ്യാ ശൈലിയിലാണ് ഈ ആഡംബര ഹോട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹോട്ടലിലെ മുറികളിൽ പണ്ട് രാജകുടുംബം ഉപയോഗിച്ചിരുന്ന യഥാർത്ഥ ഫർണിച്ചറുകൾ തന്നെയാണുളളത്. ഹോട്ടലിൽ നിന്നാൽ ഉദയ്പൂരിന്റെ വിശാലമായ കാഴ്ച ആസ്വദിക്കാം.
Content Summary : Here are some of the most popular royal palace resorts in India.