ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലെ അപ്പാനി രവിയായി വെള്ളിത്തിരയിലേക്കു കടന്നുവന്ന നടനാണ്‌ അപ്പാനി ശരത്. പിന്നീട് വെളിപാടിന്‍റെ പുസ്തകം, പോക്കിരി സൈമണ്‍, സണ്ടക്കോഴി തുടങ്ങി മലയാളത്തിലും തമിഴിലുമായി വേറെയും ചിത്രങ്ങളില്‍ ശരത് അപ്പാനി അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടന്‍. ഈയിടെ പുതുവര്‍ഷം ആഘോഷിക്കാന്‍ ഹിമാചല്‍ പ്രദേശിലേക്ക് നടത്തിയ യാത്രയുടെ ഒട്ടേറെ ചിത്രങ്ങള്‍ ശരത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

Image Credit : Sarath Appani/instagram
Image Credit : Sarath Appani/instagram

ഹിമാലയത്തിലെ സിസ്സു ഗ്രാമത്തിലെ മഞ്ഞുമൂടിയ മലനിരകളില്‍ നിന്നെടുത്ത ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ലാഹൗൾ താഴ്‌വരയിലെ ചന്ദ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് ഖ്വാലിംഗ് എന്നും അറിയപ്പെടുന്ന സിസ്സു. അടുത്തിടെ തുറന്ന അടൽ ടണലിന്‍റെ വടക്കേ അറ്റത്ത് നിന്ന് 6 കിലോമീറ്റർ മാത്രം അകലെയായി, ഏകദേശം 3,200 മീറ്റർ ഉയരത്തിലുള്ള സിസ്സു വർഷം മുഴുവനും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. മഞ്ഞുമൂടിയ പര്‍വ്വതങ്ങളും ഹിമാനികളും അരുവികളും വെള്ളച്ചാട്ടങ്ങളും വില്ലോ, പോപ്ലർ മരങ്ങൾ അതിരിടുന്ന റോഡുകളുമെല്ലാം ചേര്‍ന്ന സിസ്സു, ബുദ്ധമത സംസ്കാരത്തിന്‍റെയും സുന്ദരമായ വാസ്തുവിദ്യയുടെയും കാഴ്ചകളും ഒരുക്കുന്നു.

ലഡാക്ക്, ലാഹൗൾ, സ്പിതി എന്നിവിടങ്ങളിലേക്കുള്ള കവാടമാണ് സിസ്സു ഗ്രാമം. കൂടാതെ, സന്ദർശകർക്ക് അടുത്തുള്ള കീലോംഗ് പോലുള്ള  സ്ഥലങ്ങളിലേക്കോ ജിസ്പയിലേക്കോ പകൽ യാത്രകൾ നടത്താം. മത്സ്യബന്ധനം, ട്രെക്കിങ്, ക്യാംപിങ്, റോക്ക് ക്ലൈംബിങ്, നക്ഷത്രനിരീക്ഷണം മുതലായ വിനോദങ്ങള്‍ക്കും സിസ്സു പേരുകേട്ടതാണ്.  

Image Credit : Farris Noorzali /shutterstock.
Image Credit : Farris Noorzali /shutterstock.

സിസ്സു താഴ്‌വരയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് സിസ്സു തടാകം. ഹെലിപാഡിനു സമീപം സ്ഥിതി ചെയ്യുന്ന ഈ മനുഷ്യനിർമ്മിത തടാകം ചന്ദ്രഭാഗ നദിയിലെ സിസ്സു വെള്ളച്ചാട്ടത്തെ അഭിമുഖീകരിക്കുന്നു. ലാഹൗൾ താഴ്‌വരയുടെ അധിപനായി കണക്കാക്കപ്പെടുന്ന ഗൈഫാങ് (ഗെപാൻ) ദേവനായി സമർപ്പിച്ചിരിക്കുന്ന ഒരേയൊരു ക്ഷേത്രമായ രാജ ഘേപൻ ക്ഷേത്രവും ഇവിടെ സന്ദര്‍ശിക്കാം. 

കുറഞ്ഞ ചെലവില്‍ അവധിക്കാലം ആഘോഷിക്കാന്‍ എക്കാലത്തും മികച്ച സ്ഥലങ്ങളിലൊന്നാണ് ഹിമാചല്‍‌പ്രദേശ്. കുന്നുകളുടെ രാജ്ഞിയായ മണാലിയും ഷിംലയും ഇന്ത്യയിലെ മിനി ഇസ്രായേലായ കസോളുമെല്ലാം ഹിമാലയന്‍ വെക്കേഷന് ഏറ്റവും ജനപ്രിയ ഇടങ്ങളാണ്. തിളങ്ങുന്ന ലൈറ്റുകളും ചടുലമായ സംഗീതവുമെല്ലാമായി രാവിനെ പകലാക്കുന്ന ന്യൂ ഇയര്‍ പാര്‍ട്ടികള്‍ ഇവിടങ്ങളിലെങ്ങും അരങ്ങേറും.

English Summary:

Explore the stunning Sissu, the hidden paradise of Himachal Pradesh.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com