സിനിമയേക്കാൾ തന്റെ യാത്രകൾക്കു പ്രാധാന്യം കൊടുക്കുന്ന നടൻമാരിൽ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിന്‍റെ സോഷ്യല്‍ മീഡിയ നിറയെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത മനോഹരമായ യാത്രകളുടെ ചിത്രങ്ങളും കാണാം. സാഹസികയാത്രകളുടെ തോഴനായ പ്രണവ് പ്രണയദിനമായ ഫെബ്രുവരി 14ന് ഹംപിയില്‍ നിന്നുള്ള ചിത്രം

സിനിമയേക്കാൾ തന്റെ യാത്രകൾക്കു പ്രാധാന്യം കൊടുക്കുന്ന നടൻമാരിൽ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിന്‍റെ സോഷ്യല്‍ മീഡിയ നിറയെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത മനോഹരമായ യാത്രകളുടെ ചിത്രങ്ങളും കാണാം. സാഹസികയാത്രകളുടെ തോഴനായ പ്രണവ് പ്രണയദിനമായ ഫെബ്രുവരി 14ന് ഹംപിയില്‍ നിന്നുള്ള ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയേക്കാൾ തന്റെ യാത്രകൾക്കു പ്രാധാന്യം കൊടുക്കുന്ന നടൻമാരിൽ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിന്‍റെ സോഷ്യല്‍ മീഡിയ നിറയെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത മനോഹരമായ യാത്രകളുടെ ചിത്രങ്ങളും കാണാം. സാഹസികയാത്രകളുടെ തോഴനായ പ്രണവ് പ്രണയദിനമായ ഫെബ്രുവരി 14ന് ഹംപിയില്‍ നിന്നുള്ള ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയേക്കാൾ തന്റെ യാത്രകൾക്കു പ്രാധാന്യം കൊടുക്കുന്ന നടൻമാരിൽ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിന്‍റെ സോഷ്യല്‍ മീഡിയ നിറയെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത മനോഹരമായ യാത്രകളുടെ ചിത്രങ്ങളും കാണാം. സാഹസികയാത്രകളുടെ തോഴനായ പ്രണവ് പ്രണയദിനമായ ഫെബ്രുവരി 14ന് ഹംപിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്.

വലിയൊരു പറക്കെട്ടിനു മുകളില്‍ നിന്നു താഴേക്കു നോക്കി നില്‍ക്കുന്ന പ്രണവിന്റെ ചിത്രമാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഒട്ടേറെ ആരാധകര്‍ ഇതിനടിയില്‍ കമന്റ് ചെയ്തിട്ടുണ്ട്. യാത്രായിടങ്ങളിൽ ഹൈക്കിങ്ങിനോട് ഒരല്‍പം പ്രിയം കൂടുതലുണ്ട് പ്രണവിന് എന്നു ചിത്രങ്ങളിലൂടെ തന്നെ മനസ്സിലാക്കാം. 

The wonder of Hampi at sunset, Karnataka. Image Cresit : Skouatroulio/Istock.com
ADVERTISEMENT

ഹംപി – വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം

മധ്യകാലഘട്ടത്തിലെ വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു ഹംപി. കർണാടകയുടെ മധ്യഭാഗത്തായാണ് ഈ  പുരാതന നഗരം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നു 353 കിലോമീറ്ററും ഹോസ്പേട്ടിൽ നിന്ന് 13 കിലോമീറ്ററും ദൂരമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 467 മീറ്റർ ഉയരത്തില്‍, തുംഗഭദ്ര നദിയുടെ കരയില്‍ സ്ഥിതിചെയ്യുന്ന ഹംപിയില്‍, അതിമനോഹരമായ വാസ്തുവിദ്യയുടെ കാഴ്ചകള്‍ കാണാം, പുരാതനമായ ക്ഷേത്രങ്ങൾ, ഏകശിലാ ശിൽപങ്ങൾ, സ്മാരകങ്ങൾ എന്നിവയെല്ലാം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ADVERTISEMENT

ഹംപി ബസാർ പ്രദേശം, കമലപുരത്തിനടുത്തുള്ള റോയൽ സെന്റർ എന്നിങ്ങനെ രണ്ട് വിശാലമായ പ്രദേശങ്ങളായി ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ തരംതിരിക്കാം. പതിനഞ്ചാം നൂറ്റാണ്ടിലെ വിരൂപാക്ഷ ക്ഷേത്രം, പുരാതന അവശിഷ്ടങ്ങൾ, ജൈന ക്ഷേത്രങ്ങൾ, വിഷ്ണുവിന്റെ രൂപമായ നരസിംഹത്തിന്റെ ഏകശിലാ ശിൽപം എന്നിവയുള്ള ഹേമകൂട കുന്ന്, സംഗീതം പുറപ്പെടുവിക്കുന്ന തൂണുകള്‍ ഉള്ള വിട്ടൽ ക്ഷേത്രം, ഹംപി ബസാറിനും വിട്ടൽ ക്ഷേത്രത്തിനും ഇടയിലായി സുലേ ബസാറും അച്യുതരായ ക്ഷേത്രവും, ഗണപതിയുടെ മോണോലിത്തിക്ക് പ്രതിമ, നന്ദി, കോദണ്ഡരാമ ക്ഷേത്രം, കൃഷ്ണ ക്ഷേത്രം എന്നിവയാണ് ഹംപി ബസാർ പ്രദേശത്തെ പ്രധാന കാഴ്ചകള്‍.

bambam kumar jha | iStock

തുംഗഭദ്ര നദിയുടെ തെക്കൻ തീരത്തും ഹേമകൂടഗിരിയുടെ വടക്കുമായാണ് വിരൂപാക്ഷക്ഷേത്രം അഥവാ പമ്പാപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹംപിയിലെ സ്മാരകങ്ങളുടെ ഭാഗമാണിത്. ശിവന്‍റെ മറ്റൊരു രൂപമായ വിരൂപാക്ഷനാണ് ഇവിടുത്തെ പ്രതിഷ്ഠ. തുംഗഭദ്ര നദിയുമായി ബന്ധപ്പെട്ട പ്രാദേശിക ദേവതയായ പമ്പാദേവിയുടെ ഭര്‍ത്താവായി കരുതപ്പെടുന്ന വിരൂപാക്ഷദേവന്‍, പമ്പാപതി എന്ന പേരിലും അറിയപ്പെടുന്നു.

ADVERTISEMENT

വിജയനഗര സാമ്രാജ്യത്തിലെ പ്രൗഡ ദേവരായ എന്നറിയപ്പെടുന്ന ഭരണാധികാരിയായ ദേവരായ രണ്ടാമന്‍റെ കീഴിലുണ്ടായിരുന്ന മുഖ്യന്‍ ലക്കൻ ദണ്ഡേശനാണ് ഈ ക്ഷേത്രം നിർമിച്ചത്.

ഹംപി – വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം. Image Credit : Alan_Lagadu/istockphoto

ഹംപി ബസാർ പ്രദേശത്തിനും കമലപുരത്തിനും ഇടയിലാണ് റോയല്‍ സെന്‍റര്‍. ഹംപി ബസാറിൽ നിന്ന് 2 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ സൗന്ദര്യം നിറഞ്ഞ ലോട്ടസ് മഹൽ, എലിഫന്റ് ക്വാർട്ടർ എന്നിവയൊക്കെയാണ് ഈ ഭാഗത്തുള്ള പ്രധാന കാഴ്ചകള്‍.

കർണാടകയിലെ ഗഡാഗ് ജില്ലയിലാണ് ലക്കുണ്ടി സ്ഥിതിചെയ്യുന്നത്. ഇവിടെ 14-ാം നൂറ്റാണ്ടിന് മുമ്പുള്ള 50-ഓളം ക്ഷേത്രങ്ങളും പുരാതന ക്ഷേത്രാവശിഷ്ടങ്ങളുമുണ്ട്. ചാലൂക്യ ശൈലിയിലുള്ള ക്ഷേത്രങ്ങൾക്കും പടികളുള്ള കിണറുകൾക്കും ചരിത്ര ലിഖിതങ്ങൾക്കും പേരുകേട്ടതാണ് ലക്കുണ്ടി. ഹിന്ദു, ജൈന സ്മാരകങ്ങൾ കൂടാതെ, സിന്ദേശാ വാലിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു മുസ്ലീം ദർഗയും ഇവിടെയുണ്ട്. ഹംപിയില്‍ നിന്നും ഏകദേശം 100 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

English Summary:

Pranav Mohanlal posted a photo of his trip from Hampi.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT