കാപ്പാട് മാത്രമല്ല, നിർബന്ധമായും കണ്ടിരിക്കേണ്ട എട്ട് ബ്ലൂ ഫ്ലാഗ് ബീച്ചുകൾ ഇവയാണ്
മനോഹരമായ തീരദേശത്താൽ സമ്പന്നമാണ് നമ്മുടെ രാജ്യം. 7000 കിലോമീറ്ററിൽ അധികം കടൽത്തീരമാണ് ഇന്ത്യയിൽ ഉള്ളത്. കടൽത്തീരത്തെ മണലിൽ വൈകുന്നേരങ്ങളിൽ വെറുതെയിരിക്കാൻ തന്നെ എന്തു രസമാണ്. മനോഹരമായ, വൃത്തിയുള്ള ബീച്ചുകളിൽ പോകണമെന്നാവും സഞ്ചാരികളുടെ ആഗ്രഹം. അതിനായി ബ്ലൂ ഫ്ലാഗ് പുരസ്കാരങ്ങൾ ലഭിച്ച ബീച്ചുകൾ
മനോഹരമായ തീരദേശത്താൽ സമ്പന്നമാണ് നമ്മുടെ രാജ്യം. 7000 കിലോമീറ്ററിൽ അധികം കടൽത്തീരമാണ് ഇന്ത്യയിൽ ഉള്ളത്. കടൽത്തീരത്തെ മണലിൽ വൈകുന്നേരങ്ങളിൽ വെറുതെയിരിക്കാൻ തന്നെ എന്തു രസമാണ്. മനോഹരമായ, വൃത്തിയുള്ള ബീച്ചുകളിൽ പോകണമെന്നാവും സഞ്ചാരികളുടെ ആഗ്രഹം. അതിനായി ബ്ലൂ ഫ്ലാഗ് പുരസ്കാരങ്ങൾ ലഭിച്ച ബീച്ചുകൾ
മനോഹരമായ തീരദേശത്താൽ സമ്പന്നമാണ് നമ്മുടെ രാജ്യം. 7000 കിലോമീറ്ററിൽ അധികം കടൽത്തീരമാണ് ഇന്ത്യയിൽ ഉള്ളത്. കടൽത്തീരത്തെ മണലിൽ വൈകുന്നേരങ്ങളിൽ വെറുതെയിരിക്കാൻ തന്നെ എന്തു രസമാണ്. മനോഹരമായ, വൃത്തിയുള്ള ബീച്ചുകളിൽ പോകണമെന്നാവും സഞ്ചാരികളുടെ ആഗ്രഹം. അതിനായി ബ്ലൂ ഫ്ലാഗ് പുരസ്കാരങ്ങൾ ലഭിച്ച ബീച്ചുകൾ
മനോഹരമായ തീരദേശത്താൽ സമ്പന്നമാണ് നമ്മുടെ രാജ്യം. 7000 കിലോമീറ്ററിൽ അധികം കടൽത്തീരമാണ് ഇന്ത്യയിൽ ഉള്ളത്. കടൽത്തീരത്തെ മണലിൽ വൈകുന്നേരങ്ങളിൽ വെറുതെയിരിക്കാൻ തന്നെ എന്തു രസമാണ്. മനോഹരമായ, വൃത്തിയുള്ള ബീച്ചുകളിൽ പോകണമെന്നാവും സഞ്ചാരികളുടെ ആഗ്രഹം. അതിനായി ബ്ലൂ ഫ്ലാഗ് പുരസ്കാരങ്ങൾ ലഭിച്ച ബീച്ചുകൾ തിരഞ്ഞെടുക്കാം. ബീച്ചുകൾക്കുള്ള ലോകത്തിലെ ഏറ്റവും അംഗീകൃത വൊളന്ററി അവാർഡാണ് ബ്ലൂ ഫ്ലാഗ്. ഡെൻമാർക്കിലെ ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റ് എജ്യുക്കേഷൻ ആഗോളതലത്തിൽ നൽകുന്ന ഇക്കോ ലേബലാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ. 4 പ്രധാന തലങ്ങളിൽ 33 കർശന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കേഷൻ നൽകുന്നത്. ബ്ലൂ ഫ്ലാഗ് ബീച്ചുകൾ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളായി കണക്കാക്കുന്നു. വൃത്തി മാത്രമല്ല സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നു ഈ ബീച്ചുകൾ. അതുകൊണ്ടുതന്നെ കടലിൽ നീന്താൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യപൂർവം ബ്ലൂ ഫ്ലാഗ് ബീച്ചുകൾ തിരഞ്ഞെടുക്കാം. ഇന്ത്യയിലെ ഏറ്റവും മികച്ച എട്ട് ബ്ലൂ ഫ്ലാഗ് ബീച്ചുകൾ ഇവയൊക്കെയാണ്.
വാസ്കോ ഡ ഗാമ കപ്പലിറങ്ങിയ കാപ്പാട് ബീച്ച്, കോഴിക്കോട്
സമ്പന്നമായ ചരിത്രമുള്ള ബീച്ചാണ് കോഴിക്കോട് ജില്ലയിലെ കാപ്പാട്. കപ്പക്കടവ് ബീച്ച് എന്നും ഇതിന് പേരുണ്ട്. പോർച്ചുഗീസ് പര്യവേക്ഷകനായ വാസ്കോ ഡ ഗാമ 1498 ൽ കപ്പലിറങ്ങിയത് ഈ ബീച്ചിലാണ്. ഇന്ത്യയുടെ പിന്നീടുള്ള ചരിത്രം തന്നെ മാറ്റിമറിച്ച ആഗമനം. നഗരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം അകലെയാണ് എന്നതാണ് കാപ്പാടിന്റെ പ്രത്യേകത. മനോഹരമായ വെള്ളിമണൽ നിറഞ്ഞ തീരത്ത് തെങ്ങുകളും പാറക്കെട്ടുകളും കാണാൻ കഴിയും. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ബീച്ച് ആണെങ്കിലും നഗരഹൃദയത്തിൽ നിന്നു കുറച്ച് അകലെയായതിനാൽ വലിയ തിരക്കുണ്ടാകാറില്ല. വളരെ ശാന്തമാണ് ഈ തീരം. 2020 ലും 2023 ലും ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന ബ്ലൂ ഫ്ലാഗ് പുരസ്കാരം കാപ്പാട് തീരത്തെ തേടിയെത്തി. നടപ്പാതകൾ, ജോഗിങ് ട്രാക്ക്സ്, വൃത്തിയുള്ള ശുചിമുറികൾ, വസ്ത്രം മാറാനുള്ള മുറികൾ, കുളിക്കാനുള്ള സൗകര്യം എന്നിവ കാപ്പാടിന്റെ പ്രത്യേകതകളാണ്. ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഡോൾഫിനുകളെ നിരീക്ഷിക്കാൻ ശിവ്‌രാജ്പുർ ബീച്ച്, ഗുജറാത്ത്
ഗുജറാത്തിലെ ദ്വാരകയിൽനിന്ന് 12 കിലോമീറ്റർ അകലെ, ദ്വാരക - ഓഖ ദേശീയപാതയിലാണ് ശിവ്‌രാജ്പുർ ബീച്ച്. ശിവ്‌രാജ്പുർ എന്നു പേരുള്ള ഗ്രാമത്തിലാണ് വെള്ളമണൽത്തീരമുള്ള ഈ ബീച്ചുള്ളത്. നിരവധി സഞ്ചാരികളാണ് ദിനം പ്രതി ഈ ബീച്ചിലേക്ക് എത്തുന്നത്. പാറകൾ നിറഞ്ഞ തീരപ്രദേശവും വിളക്കുമാടവുമാണ് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. ഡോൾഫിൻ നിരീക്ഷണം, പക്ഷി നിരീക്ഷണം എന്നിവ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ബീച്ച് കൂടിയാണ് ഇത്. തീരപ്രദേശത്ത് അത്ര ആഴമില്ലാത്തതിനാൽ നീന്തൽ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട കേന്ദ്രമാണ് ഇവിടം. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഈ ബീച്ച് സന്ദർശിക്കാൻ പറ്റിയ സമയം. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഈ ബീച്ച് ബ്ലൂ ഫ്ലാഗ് പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ബീച്ച് കൂടിയാണ് ഇത്.
ഏഷ്യയിൽ ആദ്യമായി ബ്ലൂ ഫ്ലാഗ് പുരസ്കാരം സ്വന്തമാക്കിയ ഒഡീഷയിലെ ഗോൾഡൻ ബീച്ച്
ഏഷ്യയിൽ ആദ്യമായി ബ്ലൂ ഫ്ലാഗ് പുരസ്കാരം സ്വന്തമാക്കിയ ബീച്ച് ആണ് ഒഡീഷയിലെ ചന്ദ്രഭാഗ ബീച്ച് അഥവാ ഗോൾഡൻ ബീച്ച്. കൊണാർക് സൂര്യക്ഷേത്രത്തിനു സമീപമാണ് ഈ ബീച്ച്. അതിമനോഹരമായ സൂര്യോദയമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. മനോഹരമായ ബീച്ച് എന്നതിനപ്പുറം വളരെ വൃത്തിയുള്ള ഒരു ബീച്ച് കൂടിയാണ് ഇത്. സൂര്യദേവന് സമർപ്പിച്ചിരിക്കുന്ന ഒരു സ്ഥലമെന്ന നിലയിൽ മതപരമായ പ്രാധാന്യവുമുണ്ട്. രാജ്യത്തെ സജീവമായ പവിഴപ്പുറ്റുകളിൽ ഒന്നായ ചന്ദ്രഭാഗ പവിഴപ്പുറ്റ് ഇവിടെ അടുത്താണ്.
വാട്ടർ സ്പോർട്സ് ആസ്വദിക്കാൻ ദിയുവിലെ ഖോക്ല ബീച്ച്
കേന്ദ്രഭരണ പ്രദേശമായ ദിയുവിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഖോക്ല ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഖോക്ല ബീച്ച്. ശാന്തവും വിശാലവുമായ കടൽത്തീരം ഈ പ്രദേശത്തെ ഏറ്റവും മനോഹര തീരമാണ്. മികച്ച ഭക്ഷണവും താമസിക്കാനുള്ള മികച്ച സൗകര്യങ്ങളും ദിയുവിന്റെ പ്രത്യേകതകളാണ്. വാട്ടർ സ്പോർട്സ് ഇഷ്ടപ്പെടുന്നവർക്ക് ധൈര്യപൂർവം തിരഞ്ഞെടുക്കാവുന്ന ഒരു ബീച്ച് കൂടിയാണ് ദിയു. സമീപത്തുള്ള മത്സ്യബന്ധന ഗ്രാമങ്ങൾ, പള്ളികൾ, തുറമുഖങ്ങൾ എന്നിവയും സഞ്ചാരികൾക്ക് മനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. ദിയുവിന്റെ പ്രാന്തപ്രദേശമായതിനാൽ അധികമാർക്കും ഈ ബീച്ചിനെക്കുറിച്ച് ധാരണയില്ല. ഇവിടേക്ക് കുറച്ചുപേർ മാത്രമാണ് എത്തുന്നത് എന്നതിനാൽ ഈ പ്രദേശത്തെ വൃത്തിയുള്ളതും സമാധാനപരവുമാണ്.
ശാന്തത ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്ന കർണാടകയിലെ കാസർഗോഡ് ബീച്ച്
അഞ്ച് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ബീച്ചാണ് കർണാടകയിലെ കാസർഗോഡ് ബീച്ച്. കാറ്റാടി മരങ്ങൾ നിറഞ്ഞ ഈ ബീച്ച് കാണാൻ തന്നെ മനോഹരമാണ്. ശാന്തത ഇഷ്ടപ്പെടുന്നവർക്ക് ധൈര്യസമേതം എത്തിച്ചേരാവുന്ന ഒരു ബീച്ച്. ഒട്ടും തിരക്കില്ല. വൃത്തിയും പരിസ്ഥിതി സൗഹൃദവും പരിഗണിച്ച് 2020 ൽ ബ്ലൂ ഫ്ലാഗ് ലഭിച്ചു. സൗരോർജം, മാലിന്യ സംസ്കരണം, വൃത്തിയുള്ള സൗകര്യങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയും ബ്ലൂ ഫ്ലാഗ് ലഭിക്കുന്നതിനു കാരണമായി.
ബീച്ച് വോളിബോൾ ആസ്വദിക്കാൻ കർണാടകയിലെ പദുബിദ്രി ബീച്ച്
കർണാടകയിലെ ഉഡുപ്പി ജില്ലയിലെ പദുബിദ്രി ബീച്ച് കടലിന്റെ മനോഹരമായ കാഴ്ചയാണ് സഞ്ചാരികൾക്കായി കാത്തു വച്ചിരിക്കുന്നത്. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന തീരമാണ് ഈ ബീച്ചിന്റെ പ്രത്യേകത. കടൽത്തീരം ഈന്തപ്പനകളാൽ നിറഞ്ഞിരിക്കുന്നതും വിശ്രമിക്കാൻ നിരവധി ബെഞ്ചുകളുള്ളതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. സൂര്യൻ അസ്തമിച്ചു കഴിയുമ്പോൾ സുറത് കൽ, കാപ്പ് ലൈറ്റ് ഹൗസുകളിൽ നിന്നുള്ള പ്രകാശം ബീച്ചിന് ഒരു മാന്ത്രികത സമ്മാനിക്കുന്നു. കൂടാതെ ബീച്ചിൽ നടക്കുന്ന ടൂർണമെന്റുകൾ, ബീച്ച് വോളിബോൾ, ബനാന ബോട്ട് റൈഡുകൾ എന്നിവ സഞ്ചാരികൾക്ക് വേറിട്ട അനുഭവം നൽകുന്നു. ഈ മികച്ച പ്രവർത്തനങ്ങളെല്ലാം കണക്കിലെടുത്ത് 2020ൽ പദുബിദ്രി ബീച്ചിന് ബ്ലൂ ഫ്ലാഗ് പുരസ്കാരം ലഭിച്ചിരുന്നു.
കിഴക്കൻ തീരത്തിന്റെ രത്നമായ വിശാഖപട്ടണത്തെ റുഷികോണ്ട ബീച്ച്
വിശാഖപട്ടണം നഗരത്തിൽനിന്ന് എട്ടു കിലോമീറ്റർ അകലെയാണ് റുഷികോണ്ട ബീച്ച്. ആന്ധ്രാപ്രദേശിലെ ഏറ്റവും ജനപ്രിയമാർന്ന ഹാങ് ഔട്ട് സ്ഥലങ്ങളിൽ ഒന്നാണ് ഇത്. പ്രദേശവാസികൾ ഉൾപ്പെടെ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. കിഴക്കൻ തീരത്തിന്റെ രത്നം എന്നാണ് ഈ ബീച്ച് അറിയപ്പെടുന്നത്. മനോഹരമായ പ്രകൃതിദൃശ്യങ്ങളാലും പച്ചപ്പ് നിറഞ്ഞ ചുറ്റുപാടിനാലും സമ്പന്നമാണ് ഈ തീരം. നീന്തൽ, വാട്ടർ സ്കീയിങ്, വിൻഡ് സർഫിങ്, സ്കൂബ ഡൈവിങ് എന്നീ ജലകായിക വിനോദങ്ങളാൽ സമ്പന്നമാണ് ഈ തീരം.
ബീച്ച് നമ്പർ 7 എന്നറിയപ്പെടുന്ന ആൻഡമാൻ നിക്കോബറിലെ രാധാനഗർ ബീച്ച്
ആൻഡമാൻ ആൻഡ് നിക്കോബർ ദ്വീപുകളിലെ ഹാവ് ലോക്ക് ദ്വീപിലെ ബീച്ചായ രാധാനഗർ ബീച്ച്, ബീച്ച് നമ്പർ 7 എന്ന പേരിലും അറിയപ്പെടുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നാണ് ഇത്. തെങ്ങിൻ തോപ്പുകളാൽ സമൃദ്ധമാണ് ഈ തീരം. നീല - പച്ച നിറത്തിലുള്ള കടലാണ് ഇവിടുത്തെ പ്രത്യേകത. വിശ്രമത്തിന് അനുയോജ്യമായ സ്ഥലമാണ് ഇത്. വിശ്രമിക്കാൻ ബെഞ്ചുകളും കസേരകളും ഇവിടെയുണ്ട്. തിരമാലകൾ ശാന്തമായതിനാൽ നീന്തൽ സുരക്ഷിതവും ആസ്വാദ്യവുമാണ്.