കടലിന് മുകളിലൂടെ പറക്കാനും അതിന്റെ സൗന്ദര്യത്തെ ആരാധിക്കാനും എന്താണ് വഴി. വിമാനത്തിൽ കയറി പറന്നാൽ മതിയെന്നാണോ ഉത്തരം. എന്നാൽ ഇനി അങ്ങനെയല്ല, നിങ്ങൾക്ക് കടലിന് മുകളിലൂടെ എല്ലാം നേരിൽ കണ്ട്, ആ സാഹസികമായ അന്തരീക്ഷത്തിലൂടെ ഒരു കയറിൽ തൂങ്ങി പറന്നുപോകാം. വിമാനത്തിലിരിക്കുമ്പോൾ നിങ്ങളുടെ കൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടലിനു മുകളിലൂടെ പറക്കാനും അതിന്റെ സൗന്ദര്യമാസ്വദിക്കാനും എന്താണ് വഴി. വിമാനത്തിൽ പറന്നാൽ മതിയെന്നാണോ ഉത്തരം. എന്നാൽ ഇനി അങ്ങനെയല്ല, നിങ്ങൾക്ക് കടലിന് മുകളിലൂടെ ഒരു കയറിൽ തൂങ്ങി പറന്നുപോകാം. താഴേക്കു നോക്കിയാൽ കാണാം, അലതല്ലുന്ന അറബിക്കടൽ.  രത്‌നഗിരിയിലെ ആരെ വാരോ ബീച്ച് സിപ്‌ലൈൻ അത്തരമൊരു അനുഭവമാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സീ സിപ് ലൈനാണ് മഹാരാഷ്ട്രയിലെ രത്നഗിരി ആരേ വാരേ ബീച്ചിലുള്ളത്. സാഹസിക സഞ്ചാരികളെ രത്നഗിരിയിൽ കാത്തിരിക്കുന്നത് എന്തൊക്കെയാണ്?

കടലിനു മീതെ, ആകാശത്തിനു താഴെ നിങ്ങൾ മാത്രം 

ADVERTISEMENT

ഇന്ത്യയിലെ ആദ്യത്തെ സീ സിപ്‌ലൈനാണ് മഹാരാഷ്ട്ര രത്‌നഗിരിയിലെ ആരെ വാരേ ബീച്ചിലുള്ളത്. കൊങ്കൺ തീരത്തു സ്ഥിതി ചെയ്യുന്ന രത്നഗിരി അക്ഷരാർഥത്തിൽ മറഞ്ഞിരിക്കുന്ന മനോഹരമായൊരു സ്ഥലമാണ്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമകൾ സൃഷ്ടിച്ചുകൊണ്ട് അറബിക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്നതിന്റെ ത്രിൽ ഇവിടെ അനുഭവിക്കാം. കൊങ്കൺ തീരത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാവുന്ന സ്ഥലമാണ് ആരെ വെയർ ബീച്ച്. പർവതങ്ങൾക്കും സമുദ്രത്തിനുമിടയിലുള്ള, ചന്ദ്രക്കലയുടെ ആകൃതിയിലുള്ള  ഈ കടൽത്തീരം എല്ലാ സന്ദർശകരെയും ആകർഷിക്കുന്നു. 

ഓഷ്യൻ ഫ്‌ളൈ സിപ്‌ലൈനിൽ, അറബിക്കടലിനു മുകളിലൂടെ അനായാസമായി തെന്നിനീങ്ങുന്ന നിങ്ങൾ അന്തരീക്ഷത്തിൽ പെട്ടെന്നു നിശ്ചലമായി നിൽക്കുന്നത് ഒന്നു സങ്കൽപിക്കുക. താഴെ കടലും തെന്നിത്തലോടിയൊഴുകുന്ന കാറ്റും പിന്നെ നിങ്ങളുമല്ലാതെ മറ്റൊന്നുമില്ല. സിപ്‌ലൈനിലെ ഓരോ നിമിഷവും ത്രില്ലിന്റെയും അദ്ഭുതത്തിന്റെയും സിംഫണിയായി മാറുമെന്നുറപ്പ്. നിങ്ങളൊരു സാഹസിക പ്രേമിയോ പ്രകൃതി സ്നേഹിയോ ആകട്ടെ, ഓഷ്യൻ ഫ്ലൈ സിപ്‌ലൈൻ സമാനതകളില്ലാത്ത അനുഭവം ഉറപ്പ് നൽകുന്നു. 

ADVERTISEMENT

ഈ ആവേശകരമായ ആകാശ സാഹസിക യാത്രയ്ക്കു മുൻപ്, ആരെ വാരേ ബീച്ചിന്റെ ശാന്തമായ അന്തരീക്ഷം ആസ്വദിക്കണം. നഗരജീവിതത്തിന്റെ തിരക്കുകളിൽനിന്നു മാറി, അറബിക്കടലിന്റെ നീലജലാശയത്താൽ തഴുകപ്പെട്ട അതിമനോഹരമായ തീരങ്ങളിൽ കുറച്ചുസമയം ചെലവഴിക്കാം. രത്‌നഗിരിയിലെ ഗണപതി പുലെ ഹൈവേയ്‌ക്ക് സമീപമാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ 9:30 മുതൽ വൈകുന്നേരം 6:30 വരെയാണ് സമയം. ഈ അതുല്യമായ കടൽ യാത്രയ്ക്ക് ഒരാൾക്ക് 600 രൂപയാണ് നിരക്ക്. കൊങ്കൺ തീരത്ത് സാഹസികത ആഗ്രഹിക്കുന്നവർക്ക് ആക്സസ് ചെയ്യാവുന്ന മികച്ച അവസരമാണ് സീ സിപ് ലൈൻ. 

English Summary:

In Ratnagiri, Maharashtra, there is the first Sea Zipline in India!

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT