കൂർഗിലെ ടിബറ്റൻ ഗ്രാമവും തലക്കാവേരിയും കണ്ടൊരു ‘ഓർഡിനറി’ യാത്ര
രണ്ടു ദിവസത്തെ അവധിക്കു പോയിവരാവുന്നൊരു യാത്ര. കുർഗിലെ ടിബറ്റൻ ഗ്രാമവും ഗോൾഡൻ ടെംപിളും കണ്ട് നേരെ കാവേരി നദിയുടെ ഉദ്ഭവ സ്ഥലമായ ബ്രഹ്മഗിരി ഹിൽസിലെ തലക്കാവേരിയിലേക്ക്. ട്രെയിൻ, ബസ്, ഓട്ടോ എന്നിവയിലായിരുന്നു യാത്ര. അതുകൊണ്ടു ചെലവു വളരെ കുറവായിരുന്നു. ഗോൾഡൻ ടെംപിളിലേക്ക് കോട്ടയത്തുനിന്ന് രാത്രിയിൽ
രണ്ടു ദിവസത്തെ അവധിക്കു പോയിവരാവുന്നൊരു യാത്ര. കുർഗിലെ ടിബറ്റൻ ഗ്രാമവും ഗോൾഡൻ ടെംപിളും കണ്ട് നേരെ കാവേരി നദിയുടെ ഉദ്ഭവ സ്ഥലമായ ബ്രഹ്മഗിരി ഹിൽസിലെ തലക്കാവേരിയിലേക്ക്. ട്രെയിൻ, ബസ്, ഓട്ടോ എന്നിവയിലായിരുന്നു യാത്ര. അതുകൊണ്ടു ചെലവു വളരെ കുറവായിരുന്നു. ഗോൾഡൻ ടെംപിളിലേക്ക് കോട്ടയത്തുനിന്ന് രാത്രിയിൽ
രണ്ടു ദിവസത്തെ അവധിക്കു പോയിവരാവുന്നൊരു യാത്ര. കുർഗിലെ ടിബറ്റൻ ഗ്രാമവും ഗോൾഡൻ ടെംപിളും കണ്ട് നേരെ കാവേരി നദിയുടെ ഉദ്ഭവ സ്ഥലമായ ബ്രഹ്മഗിരി ഹിൽസിലെ തലക്കാവേരിയിലേക്ക്. ട്രെയിൻ, ബസ്, ഓട്ടോ എന്നിവയിലായിരുന്നു യാത്ര. അതുകൊണ്ടു ചെലവു വളരെ കുറവായിരുന്നു. ഗോൾഡൻ ടെംപിളിലേക്ക് കോട്ടയത്തുനിന്ന് രാത്രിയിൽ
രണ്ടു ദിവസത്തെ അവധിക്കു പോയിവരാവുന്നൊരു യാത്ര. കുർഗിലെ ടിബറ്റൻ ഗ്രാമവും ഗോൾഡൻ ടെംപിളും കണ്ട് നേരെ കാവേരി നദിയുടെ ഉദ്ഭവ സ്ഥലമായ ബ്രഹ്മഗിരി ഹിൽസിലെ തലക്കാവേരിയിലേക്ക്. ട്രെയിൻ, ബസ്, ഓട്ടോ എന്നിവയിലായിരുന്നു യാത്ര. അതുകൊണ്ടു ചെലവു വളരെ കുറവായിരുന്നു.
ഗോൾഡൻ ടെംപിളിലേക്ക്
കോട്ടയത്തുനിന്ന് രാത്രിയിൽ 11.55 നുള്ള മാംഗ്ലൂർ എക്സ്പ്രസിന് യാത്ര തിരിച്ചു. ഏഴു മണിയായപ്പോൾ തലശേരിയിൽ എത്തി. അവിടെ റെയിൽവേ സ്റ്റേഷനിൽനിന്നു ഫ്രെഷ് ആയി കെഎസ്ആർടിസി ബസിൽ നേരെ വിരാജ്പേട്ടയിലേക്ക് (ഓർഡിനറി ബസിൽ ടിക്കറ്റ് ചാർജ് 95 രൂപ). അവിടെനിന്നു നേരെ മടിക്കേരിക്കു ബസ് കിട്ടി. 12 മണി കഴിഞ്ഞപ്പോൾ മടിക്കേരിയിൽ ചെന്നു. അവിടെ റൂമെടുത്ത് ബാഗൊക്കെ വച്ച് നേരെ തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡിൽനിന്ന് കുശാൽ നഗർ എന്ന സ്ഥലത്തേക്കു പോയി. അവിടെ നിന്ന് 37 രൂപ പോയിന്റ്, ഗോൾഡൻ ടെംപിളിലേക്ക് 4 കിലോമീറ്ററാണുള്ളത്. പക്ഷേ അങ്ങോട്ട് ബസ് സർവീസില്ല. ബസ് റൂട്ടുളള മെയിൻ റോഡ് ആണെങ്കിലും അവിടെ സ്റ്റോപ്പില്ലാത്തതു കാരണം അവിടെ നിന്ന് ഓട്ടോ വിളിച്ചു വേണം പോകാൻ. ഓട്ടോ ചാർജ് 120–130 രൂപ പറയുമെങ്കിലും 100 രൂപയ്ക്കു ഗോൾഡൻ ടെംപിളിൽ കൊണ്ടു വിടും.
ഗോൾഡൻ ടെംപിളിനു ചുറ്റുമുള്ള സ്ഥലങ്ങൾ കാണുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്യാം. അവിടെ ധാരാളം സ്റ്റാളുകളും തിബറ്റൻ കടകളും ഫുഡും കിട്ടുന്ന ഇടങ്ങളുമുണ്ട്. അവിടെ ലഭ്യമായ സുവനീറുകളിൽ പലതും ‘മെയ്ഡ് ഇൻ ചൈന’യാണെന്നതാണ് രസകരം. അവിടെനിന്ന് ഓട്ടോയിൽ കുശാൽ നഗറിൽ വന്ന് മടിക്കേരിയിലെ താമസ സ്ഥലത്തേക്കു മടങ്ങി.
തലക്കാവേരി ; ത്രിവേണി നദികളുടെ സംഗമം, കാവേരി നദിയുടെ ഉദ്ഭവ സ്ഥലം
രണ്ടാമത്തെ ദിവസം രാവിലെ ഏഴര ആയപ്പോൾ മടിക്കേരിയിൽനിന്നു റൂം വെക്കേറ്റ് ചെയ്തിറങ്ങി. നേരെ പ്രൈവറ്റ് ബസിൽ ബാഗമണ്ഡല എന്ന സ്ഥലത്ത് 9 – 9.30 യോടെ എത്തി. കാപ്പിത്തോട്ടങ്ങളുള്ള ഒരു ഉൾപ്രദേശത്തു കൂടിയായിരുന്നു തലക്കാവേരിയിലേക്കുള്ള യാത്ര. തിരക്കുകളൊന്നുമില്ലാത്ത രസകരമായ യാത്രയായിരുന്നു അത്. ബാഗമണ്ഡലത്തെ ക്ഷേത്രങ്ങളിലൊക്കെ കയറി. അവിടെ നിന്ന് പതിനൊന്നു മണിക്കാണ് തലക്കാവേരിയിലേക്കുള്ള ബസ്, 8 കിലോമീറ്ററാണ് ദൂരം. ആ ഒരു ഒറ്റ ബസ് മാത്രമേ ഉള്ളൂ. അത് പോയി തിരിച്ച് വരണം. അല്ലാതെ വേറെ പബ്ലിക് ട്രാൻസ്പോർട്ടേഷനില്ല. ഓട്ടോ ചാർജ് 300 രൂപയാണ്. ബസിനു പോയാൽ 17 രൂപ. ആ ബസ് അര മണിക്കൂർ അവിടെ കിടക്കും. തിരിച്ച് ആ ബസിനു തന്നെ മടിക്കേരിക്കു വരുകയും ചെയ്യാം. ഓട്ടോയൊന്നും പിടിക്കാൻ പോയില്ല, നേരെ ബസിൽ തലക്കാവേരിയിലേക്ക്.
കൂർഗിലെ തീർഥാടന കേന്ദ്രം
കർണാടകയിലെ കൂർഗ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന സ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്ന സ്ഥലമാണ് ബാഗമണ്ഡല. ഭാഗമണ്ഡലം എന്നും ബാഗമണ്ഡലം എന്നും അറിയപ്പെടുന്ന ഇവിടം കർണാടകക്കാർക്ക് ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ സ്ഥലമാണ്. ത്രിവേണി സംഗമം (ദക്ഷിണ കാശി) എന്നറിയപ്പെടുന്ന ഇവിടെ മൂന്നു നദികളാണ് സംഗമിക്കുന്നത്. കാവേരി നദിയും കണ്ണകി നദിയും കൂടാതെ ഭൂമിക്കടിയിൽ നിന്നു സുജ്യോതി എന്നു പേരായ നദിയും ഇതിനൊപ്പം സംഗമിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ത്രിവേണി സംഗമ സ്ഥാനം എന്ന പേരും ബാഗമണ്ഡലയ്ക്കുണ്ട്. ടിപ്പു സുൽത്താന്റെ കീഴിലായിരുന്നു ഈ ദേശം. അദ്ദേഹമാണ് ഇവിടുത്തെ ഏറെ പ്രസിദ്ധമായ ബാഗണ്ഡേശ്വര ക്ഷേത്രം തീയിട്ട് നശിപ്പിച്ചത് എന്നാണ് ചരിത്രം പറയുന്നത്. അദ്ദേഹം ബാഗമണ്ഡല എന്ന പേരു മാറ്റി അഫീസാബാദ് ആക്കി. പിന്നീട് ഡൊഡ്ഡ വീര രാജേന്ദ്ര ഇവിടം തിരികെ പിടിക്കുകയും കൊടകു രാജ്യത്തിലെ ഒരു സ്വതന്ത്ര്യ ഇടമാക്കി മാറ്റുകയും ചെയ്തു. 11 -ാം നൂറ്റാണ്ടിനു മുൻപ് ചോള ഭരണാധികാരികൾ നിർമ്മിച്ച ക്ഷേത്രമാണെങ്കിലും കേരളീയ വാസ്തുവിദ്യയോടാണ് ഇതിനു കൂടുതൽ സാമ്യമുള്ളത്. യാത്രയിലുടനീളം കാപ്പിത്തോട്ടങ്ങളും കാപ്പി ഉണക്കാനിട്ടിരിക്കുന്നതും കാണാം.
ബാഗണ്ഡേശ്വര ക്ഷേത്രം
ബാദമണ്ഡലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് ബാഗണ്ഡേശ്വര ക്ഷേത്രം. ഇവിടുത്തെ ത്രിവേണി സംഗമ സ്ഥാനത്തു നിന്നും കുറച്ച് അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാഗമണ്ഡേശ്വരനായി ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. ശിവനെ കൂടാതെ സുബ്രഹ്മണ്യൻ, ഗണപതി, മഹാവിഷ്ണു എന്നിവരെയും ഇവിടെ ആരാധിക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും 1276 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തലക്കാവേരി ഇവിടുത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണ്
അഗസ്തീശ്വരനും മഹാഗണപതിയുമാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകൾ. ബാഗമണ്ഡലയിലെ ത്രിവേണി സംഗമത്തിൽ കുളിച്ചു കയറിയ ശേഷം മാത്രമാണ് തീർഥാടകർ തലക്കാവേരി ക്ഷേത്രത്തിലേക്ക് പോകുന്നത്. ബാഗമണ്ഡലയിൽ നിന്നും 36 കിലോമീറ്റർ അകലെയാണ് മടിക്കേരി. മനോഹരമായ കാലാവസ്ഥ കൊണ്ടും സന്ദർശിക്കുവാനുള്ള സ്ഥലങ്ങള്‍ കൊണ്ടും ഏറെ പേരുകേട്ട ഇവിടം കൂർഗിന്റെ തലസ്ഥാനം കൂടിയാണ്. ഇന്ത്യയുടെ സ്കോട്ലാൻഡ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. രാജാ സീറ്റ്, മടിക്കേരി കോട്ട, മണ്ഡൽപെട്ടി, തുടഘ്ഘിയവയാണ് മടിക്കേരിയിലെ പ്രധാന ഇടങ്ങള്‍.
കൂർഗിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ
ദുബാരെ, ബൈലക്കുപ്പെ, അബ്ബി വെള്ളച്ചാട്ടം, നിസർഗധാമ, ഇരുപ്പു വെള്ളച്ചാട്ടം, തുടങ്ങിയ സ്ഥലങ്ങളാണ് കൂർഗിൽ പ്രധാനമായും സന്ദർശിക്കുവാനുള്ളത്. തണുപ്പു കാലമാണ് ബാഗമണ്ഡല സന്ദർശിക്കുവാൻ പറ്റിയ സമയം. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടേയ്ക്കുള്ള യാത്രയ്ക്ക് ഏറ്റവും യോജിച്ചത്.
ബാഗമണ്ഡലത്തിലേക്കും തലക്കാവേരിയിലേക്കും മാത്രമായി യാത്ര ഒതുക്കുകയാണെങ്കിൽ കാഴ്ചകൾ കുറവായിരിക്കും. അവിടേക്കുള്ള വഴിയും അതിലെ കാഴ്ചകളുമാണ് പ്രധാനം. തലക്കാവേരി ക്ഷേത്രവും പരിസരവും മനോഹരമായ ദൃശ്യമാണെങ്കിലും ബാഗമണ്ഡലം അത്ര തൃപ്തിപ്പെടുത്തുന്ന ഒരിടമായിരിക്കില്ല. അതുകൊണ്ടുതന്നെ ഈ യാത്രാ പ്ലാനിൽ കൂർഗും മടിക്കേരിയും കൂടി ഉൾപ്പെടുത്തുവാൻ ശ്രമിക്കുക. തലക്കാവേരിയിൽ നിന്നും 9 കിലോമീറ്ററും മടിക്കേരിയിൽ നിന്നും 36 കിലോമീറ്ററുമാണ് ബാഗമണ്ഡലയിലേക്കുള്ള ദൂരം. കൂർഗ് ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കാസർകോഡിന്റെ അതിർത്തി ഗ്രാമമായ പാണത്തൂരിൽ നിന്നും ഇവിടേക്ക് 50 കിലോമീറ്റർ ദൂരമാണുള്ളത്.
അരമണിക്കൂർ അവിടെയൊക്കെ കണ്ട് ആ ബസിനു തന്നെ തിരിച്ചു മടിക്കേരിയിലേക്ക്. മടിക്കേരിയിൽ നിന്നു തിരിച്ചു കണ്ണൂർ – തലശ്ശേരി വഴി കോട്ടയത്തേക്കു മടങ്ങി.