സിനിമ പല തരത്തിൽ മനുഷ്യജീവിതത്തെ സ്വാധീനിക്കാറുണ്ട്. കഴിഞ്ഞിടെ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് കേരളത്തിന്റെ അതിർത്തികൾ കടന്ന് അയൽ സംസ്ഥാനങ്ങളിലും വൻ തരംഗമായി. കമൽഹാസൻ നായകനായ ഗുണ സിനിമ റിലീസ് ചെയ്തതിനു പിന്നാലെ ആയിരുന്നു കൊടൈക്കനാലിലെ, ഡെവിൾസ് കിച്ചൺ എന്നറിയപ്പെട്ടിരുന്ന ഗുഹ ഗുണ കേവ് എന്നറിയപ്പെടാൻ

സിനിമ പല തരത്തിൽ മനുഷ്യജീവിതത്തെ സ്വാധീനിക്കാറുണ്ട്. കഴിഞ്ഞിടെ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് കേരളത്തിന്റെ അതിർത്തികൾ കടന്ന് അയൽ സംസ്ഥാനങ്ങളിലും വൻ തരംഗമായി. കമൽഹാസൻ നായകനായ ഗുണ സിനിമ റിലീസ് ചെയ്തതിനു പിന്നാലെ ആയിരുന്നു കൊടൈക്കനാലിലെ, ഡെവിൾസ് കിച്ചൺ എന്നറിയപ്പെട്ടിരുന്ന ഗുഹ ഗുണ കേവ് എന്നറിയപ്പെടാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമ പല തരത്തിൽ മനുഷ്യജീവിതത്തെ സ്വാധീനിക്കാറുണ്ട്. കഴിഞ്ഞിടെ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് കേരളത്തിന്റെ അതിർത്തികൾ കടന്ന് അയൽ സംസ്ഥാനങ്ങളിലും വൻ തരംഗമായി. കമൽഹാസൻ നായകനായ ഗുണ സിനിമ റിലീസ് ചെയ്തതിനു പിന്നാലെ ആയിരുന്നു കൊടൈക്കനാലിലെ, ഡെവിൾസ് കിച്ചൺ എന്നറിയപ്പെട്ടിരുന്ന ഗുഹ ഗുണ കേവ് എന്നറിയപ്പെടാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമ പല തരത്തിൽ മനുഷ്യജീവിതത്തെ സ്വാധീനിക്കാറുണ്ട്. കഴിഞ്ഞിടെ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് കേരളത്തിന്റെ അതിർത്തികൾ കടന്ന് അയൽ സംസ്ഥാനങ്ങളിലും വൻ തരംഗമായി. കമൽഹാസൻ നായകനായ ഗുണ സിനിമ റിലീസ് ചെയ്തതിനു പിന്നാലെ ആയിരുന്നു കൊടൈക്കനാലിലെ, ഡെവിൾസ് കിച്ചണും  ഗുണ കേവും സഞ്ചാരികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത്. മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തതോടെ ഗുണ കേവും കൺമണി അൻപോട് പാട്ടും ട്രെൻഡിങ് ആയി. ഗുണ കേവ് കാണാനായി നിരവധിയാളുകളാണ് കൊടൈക്കനാലിൽ എത്തിയത്. എന്നാൽ, അകലെനിന്നു കാണാമെന്നല്ലാതെ ഗുഹയിലേക്ക് ഇറങ്ങാൻ അനുവാദമില്ല.

Belum caves. Image Credit : RahulDsilva/istockphotos

സിനിമ കണ്ട ‘ക്ഷീണം തീർക്കാൻ’ ഒരു ഗുഹ നിർബന്ധമായും കാണണമെന്നുള്ളവർക്ക് ബേലം കേവിലേക്ക് സ്വാഗതം. ആന്ധ്ര പ്രദേശിലെ റായൽസീമ മേഖലയിലെ നന്ധ്യാല ജില്ലയിലാണ് ബേലം കേവ് സ്ഥിതി ചെയ്യുന്നത്. നേരത്തെ ഇത് കുർണൂൽ ജില്ലയിൽ ആയിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഗുഹയാണ് ബേലം ഗുഹാലും എന്ന് അറിയപ്പെടുന്ന ഈ ഗുഹ.  3229 മീറ്റർ (10,593.8 അടി) നീളമുള്ള ഈ ഗുഹ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഗുഹയാണ്. വലുപ്പത്തിന്റെ കാര്യത്തിൽ മേഘാലയയിലെ കരെം ലിയാത്ത് പ്രാഹ് ഗുഹകൾക്ക് തൊട്ടു പിന്നിലാണ് ബേലം ഗുഹയുടെ സ്ഥാനം. വെള്ളത്തിൽ നിന്നുള്ള മിനറൽസ് കൊണ്ട് രൂപം കൊണ്ട സ്റ്റാലക്റ്റൈറ്റിനും (stalactite) സ്റ്റാലഗ്മൈറ്റിനും (stalagmite) പേര് കേട്ടവയാണ് ഈ ഗുഹകൾ. 

Belum caves. Image Credit : :RahulDsilva /istockphotos
ADVERTISEMENT

ആയിരത്തിലധികം വർഷം പഴക്കം
നീണ്ട വഴികളും ഇടുങ്ങിയ നടപ്പാതകളുമൊക്കെയായി ആയിരത്തിലധികം വർഷം പഴക്കമുള്ള ഗുഹയാണ് ബേലം ഗുഹകൾ. ശുദ്ധജലം നിറച്ച വിശാലമായ ജലസംഭരണികളും ഇവിടെ കാണാം. ഭൂഗർഭജല പ്രവാഹം കൊണ്ട് രൂപപ്പെട്ട ഈ ഗുഹയുടെ പ്രവേശനകവാടം പാതാളഗംഗ എന്നാണ് അറിയപ്പെടുന്നത്. ഗുഹയുടെ ഏറ്റവും ആഴമേറിയ ഭാഗവും ഈ പ്രവേശനകവാടമാണ്. 46 മീറ്ററാണ് ഈ ഭാഗത്തെ ആഴം. 

Belum caves. Image Credit : :ePhotocorp /istockphotos

ബിലെം എന്ന സംസ്കൃത വാക്കിൽ നിന്നാണ് ബേലം എന്ന വാക്കിന്റെ ഉത്ഭവം. ഭൂമിക്ക് താഴെയുള്ള ദ്വാരങ്ങൾ അഥവാ തുരങ്കങ്ങൾ എന്നാണ് ബിലെം എന്ന വാക്കിന്റെ അർഥം. പ്രാദേശിക ഭാഷയായ തെലുങ്കിൽ ഇത് ബേലം ഗുഹാലും എന്നാണ് അറിയപ്പെടുന്നത്. ബേലം ഗുഹകളിലേക്ക് എത്തുമ്പോൾ നമ്മളെ പ്രവേശന കവാടത്തിന് മുമ്പായി വരവേൽക്കുന്നത് വെള്ള നിറത്തിലുള്ള വലിയ ബുദ്ധ പ്രതിമയാണ്. 

ADVERTISEMENT

ജൈന - ബുദ്ധ സന്യാസിമാരുടെ ധ്യാനകേന്ദ്രം
നൂറ്റാണ്ടുകൾക്ക് മുമ്പ് ജൈന - ബുദ്ധ സന്യാസിമാർ ഈ ഗുഹകളിൽ ധ്യാനിച്ചിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ നിരവധി സൂചനകൾ ലഭ്യമായതിനാൽ ചരിത്രപരമായ പ്രാധാന്യവും ഈ ഗുഹകൾക്കുണ്ട്. ഇത് സംബന്ധിച്ച് ഗുഹയ്ക്കുള്ളിൽ നിന്ന് കിട്ടിയ അവശിഷ്ടങ്ങൾ പിന്നീട് അനന്തപുരിലെ പുരാവസ്തു മ്യൂസിയത്തിലേക്ക് മാറ്റി. ബുദ്ധമതത്തിനും മുമ്പ് 4500 വർഷത്തിലേറെ പഴക്കമുള്ള പാത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ബ്രിട്ടിഷ് പുരാവസ്തു ഗവേഷകനായിരുന്ന റോബർട്ട് ബ്രൂസ് ഫൂട്ടിന്റെ പര്യവേഷണ റിപ്പോർട്ടിലാണ് ആദ്യമായി ബേലം ഗുഹകളെക്കുറിച്ചുള്ള പരാമർശമുള്ളത്. 1884ൽ ആയിരുന്നു ഇത്. എന്നാൽ അതിനു ശേഷവും വർഷങ്ങളോളം ഈ ഗുഹകൾ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നു. വർഷങ്ങൾക്കു ശേഷം 1982 - 83 കാലഘട്ടത്തിൽ ഒരു ജർമൻ സംഘം ഗുഹയെക്കുറിച്ച് സർവേ ആരംഭിച്ചു. അവർ വളരെ വിശദമായി ഗുഹയെക്കുറിച്ചുള്ള പര്യവേഷണം നടത്തുകയും ചെയ്തു.

ADVERTISEMENT

ആദ്യകാലങ്ങളിൽ മാലിന്യം തള്ളിയിരുന്ന ഗുഹ
ആന്ധ്രാപ്രദേശിലെ നന്ധ്യാൽ ജില്ലയിലെ കോലിമിഗുണ്ടലയ്ക്ക് അടുത്തുള്ള ബേലം ഗ്രാമത്തിലാണ് ബേലം ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഗുഹയ്ക്കുള്ളിലെ ചില സ്ഥലങ്ങൾ സിംഹദ്വാരം, കോടിലിംഗലു, മണ്ഡപം, പാതാളഗംഗ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ ബേലം ഗുഹകൾ മാലിന്യം തള്ളാനായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ, പിന്നീട് ഗ്രാമവാസികളും പൊലീസുകാരും ആന്ധ്രാപ്രദേശ് സർക്കാരും ചേർന്ന് ഗുഹകൾ വൃത്തിയാക്കി വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയായിരുന്നു. വർഷങ്ങളുടെ അദ്ധ്വാനത്തിനു ശേഷം 1988ൽ ബേലം ഗുഹകൾ സംരക്ഷിത പ്രദേശമായി ആന്ധ്രാപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. 1999ൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ബേലം ഗുഹകളിൽ വികസനപ്രവർത്തനങ്ങൾ ആരംഭിക്കുകയും 2002 ആയപ്പോഴേക്കും പൊതുജനങ്ങൾക്കായി ബേലം ഗുഹകൾ തുറന്നു കൊടുക്കുകയും ചെയ്തു. ഇന്ത്യക്കാർക്ക് 65 രൂപയും വിദേശികൾക്ക് 300 രൂപയുമാണ് ഇവിടെ പ്രവേശനഫീസ്. 

30 കിലോമീറ്റർ അകലെയുള്ള തടിപത്രിയാണ് ഏറ്റവും  അടുത്ത റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷന് പുറത്ത് നിന്ന് ബസുകൾ ലഭിക്കും. ബേലം ഗ്രാമത്തിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള തിരുപ്പതി വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 

ബേലം കേവിലേക്കു പോകുംമുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണം. ഗുഹയ്ക്കുള്ളിൽ ഭക്ഷണ സാധനങ്ങളോ വെള്ളമോ ലഭ്യമല്ല. അത് കരുതേണ്ടതാണ്. ഗുഹയ്ക്ക് സമീപം ചില കടകളുണ്ടെങ്കിലും എല്ലായ്പോഴും അത് തുറന്നിരിക്കണമെന്ന് നിർബന്ധമില്ല. ഗുഹയുടെ ഒരു ഭാഗത്തും അടിയന്തരമായി പുറത്തു കടക്കാനുള്ള വാതിലുകൾ ഇല്ല. അതുകൊണ്ടു തന്നെ എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണെങ്കിൽ മടങ്ങി പോരുക. ഗുഹയ്ക്കുള്ളിൽ നെറ്റ്‌വർക് കവറേജ് ലഭ്യമല്ലാത്തതിനാൽ ഫോൺ വിളിക്കാൻ കഴിയില്ല. താഴേക്ക് പോകുന്തോറും ശ്വാസം മുട്ടൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആസ്മ പോലെയുള്ള അസുഖങ്ങൾ ഉള്ളവർ അതിനുള്ള മുൻകരുതലുമായി വേണം ബേലം ഗുഹകൾ കാണാൻ പോകാൻ. 

English Summary:

The Belum Caves are located near Belum Village in Kolimigundla mandal of Nandyal district in the state of Andhra Pradesh.