മുംതാസ് മുതൽ ഹുമയൂൺ വരെ; പുസ്തകത്താളുകളിലെ ചരിത്ര സ്മാരകങ്ങൾ
എല്ലാ വർഷവും ഏപ്രിൽ 18 ആണ് ലോക പൈതൃക ദിനമായി ആഘോഷിക്കാറുള്ളത്. നമ്മുടെ പുരാതന സ്മാരകങ്ങളും അത്തരത്തിലുള്ള കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ലോക പൈതൃക ദിനം ആചരിക്കുന്നത്. 'വൈവിധ്യങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുക' എന്നതാണ് ഇത്തവണത്തെ ലോക പൈതൃക ദിനത്തിന്റെ തീം. 1983 ലാണ് ആദ്യമായി
എല്ലാ വർഷവും ഏപ്രിൽ 18 ആണ് ലോക പൈതൃക ദിനമായി ആഘോഷിക്കാറുള്ളത്. നമ്മുടെ പുരാതന സ്മാരകങ്ങളും അത്തരത്തിലുള്ള കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ലോക പൈതൃക ദിനം ആചരിക്കുന്നത്. 'വൈവിധ്യങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുക' എന്നതാണ് ഇത്തവണത്തെ ലോക പൈതൃക ദിനത്തിന്റെ തീം. 1983 ലാണ് ആദ്യമായി
എല്ലാ വർഷവും ഏപ്രിൽ 18 ആണ് ലോക പൈതൃക ദിനമായി ആഘോഷിക്കാറുള്ളത്. നമ്മുടെ പുരാതന സ്മാരകങ്ങളും അത്തരത്തിലുള്ള കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ലോക പൈതൃക ദിനം ആചരിക്കുന്നത്. 'വൈവിധ്യങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുക' എന്നതാണ് ഇത്തവണത്തെ ലോക പൈതൃക ദിനത്തിന്റെ തീം. 1983 ലാണ് ആദ്യമായി
സാംസ്കാരികമോ ചരിത്രപരമോ ശാസ്ത്രീയമോ മറ്റു തരത്തിലുള്ള പ്രാധാന്യമോ ഉള്ള സ്ഥലങ്ങളാണ് ലോക പൈതൃക കേന്ദ്രങ്ങള്‍. അതിപുരാതന അവശിഷ്ടങ്ങൾ അല്ലെങ്കിൽ ചരിത്രപരമായ ഘടനകൾ, കെട്ടിടങ്ങൾ, നഗരങ്ങൾ, മരുഭൂമികൾ, വനങ്ങൾ, ദ്വീപുകൾ, തടാകങ്ങൾ, സ്മാരകങ്ങൾ, മലകൾ, മരുഭൂമികൾ ഇവയെല്ലാം ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുണ്ട്. 2024 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം 168 രാജ്യങ്ങളിലായി ആകെ 1,199 ലോക പൈതൃക സൈറ്റുകളുണ്ട് (933 സാംസ്കാരിക, 227 പ്രകൃതി, 39 സമ്മിശ്ര സാംസ്കാരിക പ്രകൃതി സ്വത്തുക്കൾ). തിരഞ്ഞെടുത്ത 59 പ്രദേശങ്ങളുള്ള ഇറ്റലിയാണ് ഏറ്റവും കൂടുതൽ സൈറ്റുകളുള്ള രാജ്യം; ചൈന 57, പിന്നെ ഫ്രാൻസും ജർമനിയും 52 വീതം.
ഇന്ത്യയിലെ യുനെസ്കോ പൈതൃകകേന്ദ്രങ്ങൾ
സാംസ്കാരിക കേന്ദ്രങ്ങളോ പ്രകൃതി സുന്ദരമായ ഇടങ്ങളോ അല്ലെങ്കിൽ ഇവ രണ്ടും ചേർന്നതുമായ സ്ഥലങ്ങളാണ് ഇന്ത്യയിലെ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങൾ. രാജ്യത്തെ സംസ്കാരത്തിന്റെ ഉയർച്ചയെ പ്രതിനിധാനം ചെയ്യുന്നതാണ് ഇത്തരം കേന്ദ്രങ്ങൾ. വിനോദസഞ്ചാര മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പ്രാദേശിക സാമ്പത്തിക വ്യവസ്ഥിതിയിലും എല്ലാം ഇത് വലിയ മാറ്റമാണ് വരുത്തുന്നത്. ലോകത്തിനു മുമ്പിൽ ഇന്ത്യയ്ക്ക് തനതായ പൈതൃകവും വ്യക്തിത്വവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ പൈതൃക കേന്ദ്രങ്ങളുടെ സ്വാധീനം വലുതാണ്. യുനെസ്കോ അംഗീകരിച്ച പൈതൃക കേന്ദ്രങ്ങളുടെ എണ്ണം നോക്കുകയാണെങ്കിൽ ഇന്ത്യ ആറാം സ്ഥാനത്താണ്.
സാംസ്കാരികമായ വൈവിധ്യവും പ്രകൃതി സുന്ദരമായ ഇടങ്ങളുമൊക്കെയായി വ്യത്യസ്ത രീതിയിലുള്ള പൈതൃക കേന്ദ്രങ്ങളാണ് ഇന്ത്യയിൽ ഉള്ളത്. ചുരുക്കത്തിൽ ഇന്ത്യയിലെ പൈതൃകകേന്ദ്രങ്ങൾ വൈവിധ്യങ്ങളാൽ സമ്പന്നമാണ്. ഇവയിൽ പുരാതന ക്ഷേത്രങ്ങളും ചരിത്രപ്രധാനമായ നഗരങ്ങളും വന്യജീവി സങ്കേതങ്ങളും പർവ്വത നിരകളും ഉൾപ്പെടുന്നു. 2023ലെ കണക്ക് അനുസരിച്ച് 42 ലോക പൈതൃക കേന്ദ്രങ്ങളാണ് ഇന്ത്യയിൽ ഉള്ളത്. ഇതിൽ 34 എണ്ണം സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. ഏഴെണ്ണം പ്രകൃതിയുമായി ബന്ധപ്പെട്ടതും ഒരെണ്ണം സമ്മിശ്ര പൈതൃക കേന്ദ്രവുമാണ്. വരും തലമുറകൾക്ക് വേണ്ടി സംരക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ പൈതൃകകേന്ദ്രങ്ങൾ വാസ്തു വിദ്യ വിസ്മയങ്ങളും കലാപരമായ നിധികളുമാണ്. 1983 ൽ ഉത്തർപ്രദേശിലെ ആഗ്രാ കോട്ടയാണ് ആദ്യമായി പൈതൃക പട്ടികയിൽ ഇടം കണ്ടെത്തിയത്.
ഇന്ത്യയിലെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ, പൈതൃക പട്ടികയിൽ ഇടം പിടിച്ച വർഷം, പൈതൃക കേന്ദ്രം ഉൾപ്പെടുന്ന സംസ്ഥാനം എന്നീ ക്രമത്തിൽ താഴെ കൊടുക്കുന്ന വിധത്തിലാണ്.
ലോക പൈതൃക കേന്ദ്രങ്ങളിൽ ഇടം പിടിച്ച സാംസ്കാരിക കേന്ദ്രങ്ങളിൽ തന്നെ പതിനേഴാം നൂറ്റാണ്ടിൽ ഷാജഹാൻ ചക്രവർത്തി പണി കഴിപ്പിച്ച താജ് മഹലാണ് സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ട ഡൽഹിയിലെ കുത്തബ് മിനാറും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. മറ്റൊരു പൈതൃക കേന്ദ്രമായ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂർ നഗരത്തിലേക്കും നിരവധി സഞ്ചാരികളാണ് ഓരോ വർഷവും എത്തിച്ചേരുന്നത്.
പൈതൃക പട്ടികയിൽ ഇടം കണ്ടെത്തിയ സുന്ദരപ്രകൃതി
സാംസ്കാരിക കേന്ദ്രങ്ങളെ പോലെ തന്നെ പൈതൃക പട്ടികയിൽ നിരവധി സ്ഥലങ്ങളും ഇടം പിടിച്ചിട്ടുണ്ട്. അതിൽ ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ഉൾപ്പെടുന്നു.
സാംസ്കാരികമായും പ്രകൃതിപരമായും ഇഴ ചേർന്ന് നിൽക്കുന്ന ഒരു പൈതൃകകേന്ദ്രം മാത്രമാണ് ഇന്ത്യയിലുള്ളത്. യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ ഒരേയൊരു മിക്സഡ് ഹെറിറ്റേജ് കേന്ദ്രം എന്ന് പറയുന്നത് സിക്കിമിലെ ഖാങ്‌ചെൻഡ്‌സോംഗ നാഷണൽ പാർക്ക് ആണ്. 2016ലാണ് ഇത് പട്ടികയിൽ ഇടം കണ്ടെത്തിയത്. സിക്കിമിൽ സ്ഥിതി ചെയ്യുന്ന ഖാങ്‌ചെൻഡ്‌സോംഗ ദേശീയോദ്യാനം അതിമനോഹരമായ ഹിമാലയൻ കാഴ്ചകൾക്ക് പ്രസിദ്ധമാണ്. പ്രാകൃത വനങ്ങൾ, ഹിമ തടാകങ്ങൾ, ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഖാങ്‌ചെൻഡ്‌സോംഗ എന്നിവ ഉൾക്കൊള്ളുന്നു. ഹിമപ്പുലികളും ചുവന്ന പാണ്ടകളും ഉൾപ്പെടെയുള്ള അപൂർവ വന്യജീവികളുടെ സങ്കേതമാണ് ഈ പാർക്ക്.