പത്തു മുതൽ രണ്ടായിരം വരെ; ഇന്ത്യൻ രൂപ കണ്ടു യാത്ര പോകാം
പത്തു രൂപ കൈയിൽ കിട്ടിയാൽ അതിലെ പത്ത് അല്ലാതെ വേറെ എന്തെങ്കിലും കാണാറുണ്ടോ. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രവും റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പുമല്ലാതെ വേറെ ഒന്നു കൂടിയുണ്ട്. എല്ലാ ഇന്ത്യൻ രൂപ നോട്ടുകളിലും ഒരു ചരിത്ര സ്മാരകം കൂടിയുണ്ട്. ചുരുക്കത്തിൽ ഇന്ത്യൻ രൂപയിലൂടെ ഒരു യാത്ര നടത്തുന്നത്
പത്തു രൂപ കൈയിൽ കിട്ടിയാൽ അതിലെ പത്ത് അല്ലാതെ വേറെ എന്തെങ്കിലും കാണാറുണ്ടോ. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രവും റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പുമല്ലാതെ വേറെ ഒന്നു കൂടിയുണ്ട്. എല്ലാ ഇന്ത്യൻ രൂപ നോട്ടുകളിലും ഒരു ചരിത്ര സ്മാരകം കൂടിയുണ്ട്. ചുരുക്കത്തിൽ ഇന്ത്യൻ രൂപയിലൂടെ ഒരു യാത്ര നടത്തുന്നത്
പത്തു രൂപ കൈയിൽ കിട്ടിയാൽ അതിലെ പത്ത് അല്ലാതെ വേറെ എന്തെങ്കിലും കാണാറുണ്ടോ. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രവും റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പുമല്ലാതെ വേറെ ഒന്നു കൂടിയുണ്ട്. എല്ലാ ഇന്ത്യൻ രൂപ നോട്ടുകളിലും ഒരു ചരിത്ര സ്മാരകം കൂടിയുണ്ട്. ചുരുക്കത്തിൽ ഇന്ത്യൻ രൂപയിലൂടെ ഒരു യാത്ര നടത്തുന്നത്
പത്തു രൂപ കൈയിൽ കിട്ടിയാൽ അതിലെ പത്ത് അല്ലാതെ വേറെ എന്തെങ്കിലും കാണാറുണ്ടോ. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രവും റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പുമല്ലാതെ വേറെ ഒന്നു കൂടിയുണ്ട്. എല്ലാ ഇന്ത്യൻ രൂപ നോട്ടുകളിലും ഒരു ചരിത്ര സ്മാരകം കൂടിയുണ്ട്. ചുരുക്കത്തിൽ ഇന്ത്യൻ രൂപയിലൂടെ ഒരു യാത്ര നടത്തുന്നത് ചരിത്ര സ്മാരകങ്ങളിൽ കൂടി ഒരു യാത്രയാണ്. കൊണാർക് ക്ഷേത്രം, ഹംപി, ഔറംഗബാദിലെ എല്ലോറ ഗുഹകൾ, ഗുജറാത്തിലെ റാണി കി വാവ്, സാഞ്ചി സ്തൂപം, ചെങ്കോട്ട അങ്ങനെ പോകുന്നു ഇന്ത്യൻ രൂപയിലെ ചരിത്രസ്മാരകങ്ങൾ.
2016 നവംബർ 10 മുതൽ പ്രചാരത്തിൽ എത്തിയ പുതിയ കറൻസി നോട്ടുകളെക്കുറിച്ചാണ് മേൽ പരാമർശിച്ചത്. ഇന്ത്യൻ സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് നോട്ടുകളിൽ ഈ മാറ്റം വരുത്തിയത്. 2016 മുതൽ 2019 വരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടിച്ചിറക്കിയ വ്യത്യസ്ത മൂല്യങ്ങളിലുള്ള കറൻസി നോട്ടുകളിലാണ് ചരിത്ര സ്മാരകങ്ങളും ഇടം പിടിച്ചത്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കറൻസി നോട്ടുകളിൽ ഇന്ത്യൻ സ്മാരകങ്ങൾ അച്ചടിച്ചത്.
പത്തുരൂപ നോട്ട് കൈയിലെടുത്താൽ കൊണാർക്ക് ക്ഷേത്രത്തിൽ എത്താം
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കൊണാർക്കിലെ സൂര്യ ക്ഷേത്രം. ഒഡിഷയിലാണ് കൊണാർക്ക് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം കണ്ടെത്തിയ കൊണാർക്ക് ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയമാണ്. 1984 ലാണ് യുനെസ്കോ പൈതൃകപട്ടികയിൽ കൊണാർക്ക് ക്ഷേത്രം ഇടം പിടിച്ചത്. 2018 ജനുവരി മുതൽ ഈ കറൻസി നോട്ട് ഇന്ത്യയിൽ പ്രചാരത്തിലായി.
ഇരുപത് രൂപ നോട്ടിലെ എല്ലോറ - കൈലാഷ് ക്ഷേത്രം
നിങ്ങളുടെ കൈയിലിരിക്കുന്ന ഇരുപതു രൂപ നോട്ട് ഒന്ന് വെറുതെ മറിച്ചു നോക്കിക്കേ. ഔറംഗബാദിലെ എല്ലോറയിലെ മനോഹരമായ കൈലാസ ക്ഷേത്രം കാണാം. ഭാരതീയ വാസ്തുവിദ്യയുടെ മനോഹരമായ ഒരു അടയാളം കൂടിയാണ് എല്ലോറയിലെ ഈ കൈലാസ ക്ഷേത്രം. 2019 ലാണ് 20 രൂപയുടെ ഈ കറൻസി നോട്ട് നിലവിൽ വന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഏകശിലാ ക്ഷേത്രം കൂടിയാണിത്. ഇത് ഒരിക്കലും നിർമിച്ചതല്ല. ചരനന്ദ്രി കുന്നുകളിലെ പാറകളിൽ നിന്നു വെട്ടി കൊത്തിയെടുത്തതാണ്. ആയിരക്കണക്കിനു സഞ്ചാരികളാണ് ഓരോ വർഷവും എല്ലോറ ഗുഹകളിലേക്ക് എത്തുന്നത്. 1983 ലാണ് എല്ലോറ ഗുഹകളെ യുനെസ്കോ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചത്.
അമ്പതു രൂപ നോട്ടിൽ വിളങ്ങി നിൽക്കുന്ന ഹംപി
എഡി 1500 കാലഘട്ടത്തിൽ വിജയനഗര സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ഹംപി. ആ കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം കൂടിയായിരുന്നു ഹംപി. പുതിയ 50 രൂപ നോട്ടിന്റെ പിൻഭാഗത്താണ് ഹംപി ഇടം കണ്ടെത്തിയത്. കറൻസി നോട്ടിൽ കാണുന്ന ചിത്രം ഹംപിയിലെ വിത്തല ക്ഷേത്ര കോംപ്ലക്സിലെ പ്രശസ്തമായ ശിലാരഥത്തിന്റേതാണ്. ഹംപിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്മാരകങ്ങളിൽ ഒന്നാണിത്. 2017 ഓഗസ്റ്റ് മുതലാണ് അമ്പതു രൂപയുടെ ഈ പുതിയ നോട്ട് പ്രചാരത്തിൽ എത്തിയത്. കർണാടകയിലെ ഹംപി ടൗൺ എന്നു പറയുന്നത് ഏകദേശം 250 ഓളം പുരാതന സ്മാരകങ്ങളുടെയും ക്ഷേത്രങ്ങളുടെയും കേന്ദ്രമാണ്.
100 രൂപ നോട്ട് നോക്കിയാൽ റാണി കി വാവ്
ഗുജറാത്തിലെ പഠാനിൽ സ്ഥിതി ചെയ്യുന്ന റാണി കി വാവ് യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ 2014 ൽ ഇടം കണ്ടെത്തിയ സ്ഥലമാണ്. പുതിയ 100 രൂപ ഒന്നു മറിച്ചു നോക്കിയാലും റാണി കി വാവ് കാണാൻ സാധിക്കും. ക്വീൻസ് സ്റ്റെപ് വെൽ എന്നും ഇത് അറിയപ്പെടുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ രാജാവായ ഭീം ദേവിന്റെ ഓർമയ്ക്കായി ഉദയമതി രാജ്ഞിയാണ് റാണി കി വാവ് പണി കഴിപ്പിച്ചിരിക്കുന്നത്. 2018 ജൂലൈയിലാണ് റാണി കി വാവിന്റെ ചിത്രമുള്ള കറൻസി നോട്ട് പ്രചാരത്തിൽ എത്തിയത്. സരസ്വതി നദിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നു വർഷങ്ങളോളം ഈ പ്രദേശം ചെളി നിറഞ്ഞു കിടക്കുകയായിരുന്നു. വർഷങ്ങൾക്കു ശേഷം 1980 കളിൽ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഈ സ്ഥലം കണ്ടെത്തിയത്.
മധ്യപ്രദേശിലെ സാഞ്ചി സ്തൂപവുമായി 200 രൂപ നോട്ട്
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബുദ്ധമത സ്മാരകങ്ങളിൽ ഒന്നാണ് സാഞ്ചി സ്തൂപം. മധ്യപ്രദേശിലെ സാഞ്ചി പട്ടണത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. വളരെ രസകരമായ ഒരു കഥ സാഞ്ചി സ്തൂപത്തിന്റെ നിർമാണത്തിന്റെ പിന്നിലുണ്ട്. 262 ബിസിയിലാണ് അശോക ചക്രവർത്തി കലിംഗ യുദ്ധം നടത്തിയത്. യുദ്ധത്തിലെ രക്തച്ചൊരിച്ചിലിനു സാക്ഷ്യം വഹിച്ച അദ്ദേഹം ലോകം മുഴുവൻ ബുദ്ധിസവും സമാധാനവും പ്രചരിപ്പിക്കാൻ തീരുമാനിച്ചു. തുടർന്നു അശോക ചക്രവർത്തിയുടെ ഉത്തരവ് അനുസരിച്ച് സാഞ്ചി സ്തൂപ പണി കഴിപ്പിച്ചു. ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾക്കു മുകളിലാണ് സാഞ്ചി സ്തൂപം പണി കഴിപ്പിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ ശിലാനിർമിതികളിൽ ഒന്നാണ് ഇത്. 1989 ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സാഞ്ചി സ്തൂപം ഇടം പിടിച്ചു. 200 രൂപയിലാണു സാഞ്ചി സ്തൂപം ഇടം പിടിച്ചിരിക്കുന്നത്. 2017 ഓഗസ്റ്റിലാണ് ഈ കറൻസി നോട്ട് പ്രചാരത്തിൽ എത്തിയത്.
ചെങ്കോട്ടയുടെ പകിട്ടുമായി 500 രൂപ
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഒരു ചരിത്ര സ്മാരകമാണ് ചെങ്കോട്ട. 1639 ൽ മുഗൾ രാജവംശത്തിലെ അഞ്ചാമത്തെ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തിയാണ് ഇത് നിർമിച്ചത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നതു ചെങ്കോട്ടയിലാണ്. ഡൽഹി മെട്രോ ഉപയോഗിച്ച് ചെങ്കോട്ടയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ചാന്ദിനി ചൌക് മെട്രോ സ്റ്റേഷനിൽ നിന്ന് ഒരു റിക്ഷയിൽ ചെങ്കോട്ടയിലേക്ക് എത്താം. 2016 നവംബർ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ചതിന്റെ തൊട്ടു പിന്നാലെ 2016 നവംബർ 10 ന് 500 രൂപയുടെ പുതിയ കറൻസി നോട്ട് പ്രചാരത്തിലെത്തി.
നോട്ട് നിരോധനത്തിന് തൊട്ടു പിന്നാലെ പ്രചാരത്തിൽ എത്തിയ നോട്ട് ആയിരുന്നു 2000 രൂപയുടേത്. ഇന്ത്യയുടെ വിജയകരമായ ചൊവ്വാ ദൗത്യത്തിന്റെ ഭാഗമായ മംഗൾയാൻ ആയിരുന്നു 2000 നോട്ടിൽ ഉണ്ടായിരുന്ന ചിത്രം. എന്നാൽ, പിന്നീട് 2000 രൂപ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിക്കുകയായിരുന്നു. വെറുതെ ഇരിക്കുമ്പോൾ കൈയിലെ കറൻസി നോട്ടുകളിലേക്ക് നോക്കിയാൽ ഒരു ഭാരതപര്യടനം തന്നെ എളുപ്പത്തിൽ നടത്താം.