ഉദയ്പുരിലെ നീന്തൽകുളത്തിൽ നീരാടി തപ്‌സി പന്നു; ‘ഹോട്ട്’ ചിത്രങ്ങളെന്ന് ആരാധകർ...
മഞ്ഞ സമ്മാനിക്കുന്ന മായികതയോ കടുംചുവപ്പിന്റെ തീക്ഷ്ണതയോ ഇതിലേതാണ് നിന്നിലെ അഴകിനെ ദീപ്തമാക്കുന്നത്? സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച യാത്രാചിത്രങ്ങളിലൂടെ ഹൃദയം കവരുന്ന തപ്‌സി പന്നുവിനോടു ഏതൊരാരാധകനും ഇങ്ങനെ ചോദിച്ചു പോയാൽ അതിൽ അദ്ഭുതപ്പെടാനില്ല. സാരിയിൽ അത്രയേറെ സുന്ദരിയാണ് താരം. തന്റെ അഭിനയ പാടവത്താൽ

മഞ്ഞ സമ്മാനിക്കുന്ന മായികത, അതോ കടുംചുവപ്പിന്റെ തീക്ഷ്ണത, ഇതിലേതാണ് നിന്നിലെ അഴകിനെ ദീപ്തമാക്കുന്നത്? സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച യാത്രാചിത്രങ്ങളിലൂടെ ഹൃദയം കവരുന്ന തപ്‌സി പന്നുവിനോടു ഏതൊരാരാധകനും ഇങ്ങനെ ചോദിച്ചു പോയാൽ അദ്ഭുതപ്പെടാനില്ല. സാരിയിൽ അത്രയേറെ സുന്ദരിയാണ് താരം.
അഭിനയ പാടവത്താൽ ബോളിവുഡിനെയും തെന്നിന്ത്യയെയും കയ്യിലെടുത്ത തപ്‌സി, രാജസ്ഥാനിലെ ഉദയ്‌പുരാണ് അവധിക്കാലം ചെലവഴിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഉദയ്പുരിലെ ലീല പാലസ്. ചുവപ്പ് നിറത്തിലും മഞ്ഞ നിറത്തിലുമുള്ള സാരി ചുറ്റി, അഴകിനു മറുവാക്കെന്ന പോലെയാണ് ഓരോ ചിത്രങ്ങളിലും തപ്‌സി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തടാകവും മലകളുടെ ദൂരകാഴ്ചയുമൊക്കെ താരം പങ്കുവച്ച ചിത്രങ്ങളിൽ ദൃശ്യമാണ്. പൂളിലെ ജലത്തിൽ നനഞ്ഞു നിൽക്കുന്ന ചിത്രങ്ങൾക്ക് ''ഹോട്ട്'' എന്ന ഒറ്റ വാക്കാണ് ആരാധകർ കുറിച്ചിരിക്കുന്നത്.
ഉദയ്പുരിലെ ഏറെ പ്രശസ്തമായ ഹോട്ടലുകളിൽ ഒന്നാണ് ലീല പാലസ്. പിച്ചോള തടാകകരയിലാണ് ആഡംബരം തുളുമ്പി നിൽക്കുന്ന ഈ മനോഹര നിർമിതി. മഹാരാജ സ്യൂട്ട്, റോയൽ സ്യൂട്ട്, ഡുപ്ലെക്സ് സ്യൂട്ട്, ലക്‌ഷ്വറി സ്യൂട്ട് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉറപ്പിക്കുന്ന താമസം ഇവിടെയെത്തിയാൽ ആസ്വദിക്കാം.
വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലാതെ ഏതൊരു അതിഥിയെയും തൃപ്തിപ്പെടുത്തുന്ന വിഭവങ്ങൾ വിളമ്പുന്ന റെസ്റ്റോറന്റാണ് മറ്റൊരു പ്രത്യേകത. വിവാഹം പോലുള്ള ചടങ്ങുകൾ ആഘോഷമായി തന്നെ നടത്താൻ, കൊട്ടാരത്തിനു സമാനമായ ഈ ഹോട്ടലിൽ സൗകര്യങ്ങൾ ഏറെ.
‘തടാകങ്ങളുടെ നഗരം’ എന്ന പേരിൽ അറിയപ്പെടുന്നയിടമാണ് രാജസ്ഥാനിലെ ഉദയ്പുർ. മനുഷ്യനിർമിത തടാകങ്ങളും മനോഹരമായ നഗര കാഴ്ചകളുമൊക്കെ ഈ ഭൂമികയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു. രജപുത്ര പാരമ്പര്യം വിളിച്ചോതുന്ന കോട്ടകളും കൊട്ടാരക്കെട്ടുകളുമാണ് ഉദയ്പുരിന്റെ സൗന്ദര്യത്തിനു തിളക്കം വർധിപ്പിക്കുന്നത്.
സ്വർണത്തിലും വെള്ളിയിലും പണിതീർത്ത പരമ്പരാഗത ആഭരണങ്ങൾ, കലാവൈശിഷ്ട്യം വെളിവാക്കുന്ന അലങ്കാര വസ്തുക്കൾ, കസവുവസ്ത്രങ്ങൾ, ആയുധങ്ങൾ പോലുള്ള പാരമ്പര്യത്തിന്റെ കയ്യൊപ്പു പതിഞ്ഞ നിരവധി നിർമിതികൾ എന്നിവയെല്ലാം ഇവിടെയെത്തിയാൽ കാണുവാനും സ്വന്തമാക്കുവാനും കഴിയും..
ഉദയ്പുർ നഗരത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത്, സമുദ്രനിരപ്പിൽ നിന്നും ഏകദേശം 600 മീറ്റർ ഉയരത്തിലാണ് മഹാറാണാപ്രസാദം, യുവരാജ ഗൃഹം, സർദാർ ഭവനം എന്നിവ സ്ഥിതി ചെയ്യുന്നത്. ഏറെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രവും രാജകീയ പ്രൗഢിയുടെ മകുടോദാഹരണങ്ങളായ കൊട്ടാരക്കെട്ടുകളും ഈ നഗരത്തിന്റെ മാത്രം മുഖമുദ്ര. പിച്ചോള തടാകത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന യജ്ഞ മന്ദിരം, ജലവാസ ഗൃഹം എന്നിങ്ങനെയുള്ള വാസ്തുശില്പങ്ങളും സന്ദർശകരുടെ മനംമയക്കുന്ന കാഴ്ചകൾ.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിർമിത തടാകമായ ജെയ്‌സാമന്ദ് തടാകം, പതിനേഴാം നൂറ്റാണ്ടിൽ സിസോഡിയ വംശത്തിന്‍റെ വേനൽക്കാല തലസ്ഥാനമായിരുന്ന ജാഗ് നിവാസ് അഥവാ ലേക്ക് പാലസ് എന്നിവയെല്ലാം തന്നെ അതിഥികളായി എത്തുന്നവരെ തൃപ്തിപ്പെടുത്തുന്ന കാഴ്ചകളാണ്.