ഒരുപകുതി സ്ത്രീയും മറുപകുതി പുരുഷനുമായ ഹൈന്ദവ വിശ്വാസസങ്കൽപമാണ് അര്‍ദ്ധനാരീശ്വരന്‍. പരമശിവന്‍റെയും പാര്‍വ്വതിയുടെയും പ്രണയത്തിന്റെ സാഫല്യമായാണ് ഇതിനെ കണക്കാക്കുന്നത്. അര്‍ദ്ധനാരീശ്വര പൂജ പല ക്ഷേത്രങ്ങളിലും കാണാന്‍ സാധിക്കുമെങ്കിലും മുഖ്യപ്രതിഷ്ഠയായി ആരാധിക്കുന്ന ഒരേയൊരു ക്ഷേത്രമാണ്

ഒരുപകുതി സ്ത്രീയും മറുപകുതി പുരുഷനുമായ ഹൈന്ദവ വിശ്വാസസങ്കൽപമാണ് അര്‍ദ്ധനാരീശ്വരന്‍. പരമശിവന്‍റെയും പാര്‍വ്വതിയുടെയും പ്രണയത്തിന്റെ സാഫല്യമായാണ് ഇതിനെ കണക്കാക്കുന്നത്. അര്‍ദ്ധനാരീശ്വര പൂജ പല ക്ഷേത്രങ്ങളിലും കാണാന്‍ സാധിക്കുമെങ്കിലും മുഖ്യപ്രതിഷ്ഠയായി ആരാധിക്കുന്ന ഒരേയൊരു ക്ഷേത്രമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപകുതി സ്ത്രീയും മറുപകുതി പുരുഷനുമായ ഹൈന്ദവ വിശ്വാസസങ്കൽപമാണ് അര്‍ദ്ധനാരീശ്വരന്‍. പരമശിവന്‍റെയും പാര്‍വ്വതിയുടെയും പ്രണയത്തിന്റെ സാഫല്യമായാണ് ഇതിനെ കണക്കാക്കുന്നത്. അര്‍ദ്ധനാരീശ്വര പൂജ പല ക്ഷേത്രങ്ങളിലും കാണാന്‍ സാധിക്കുമെങ്കിലും മുഖ്യപ്രതിഷ്ഠയായി ആരാധിക്കുന്ന ഒരേയൊരു ക്ഷേത്രമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപകുതി സ്ത്രീയും മറുപകുതി പുരുഷനുമായ ഹൈന്ദവ വിശ്വാസസങ്കൽപമാണ് അര്‍ദ്ധനാരീശ്വരന്‍. പരമശിവന്‍റെയും പാര്‍വ്വതിയുടെയും പ്രണയത്തിന്റെ സാഫല്യമായാണ് ഇതിനെ കണക്കാക്കുന്നത്. അര്‍ദ്ധനാരീശ്വര പൂജ പല ക്ഷേത്രങ്ങളിലും കാണാന്‍ സാധിക്കുമെങ്കിലും മുഖ്യപ്രതിഷ്ഠയായി  ആരാധിക്കുന്ന ഒരേയൊരു ക്ഷേത്രമാണ് തിരുച്ചെങ്കോടുള്ള അര്‍ദ്ധനാരീശ്വര ക്ഷേത്രം. സുഹൃത്തുക്കളായ റ്റിറ്റിയും അപര്‍ണ്ണയുമൊത്ത് തമിഴ്‌നാട് നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് പട്ടണത്തിലെ മനോഹരമായ കുന്നിൻമുകളിലുള്ള അർദ്ധനാരീശ്വര ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങള്‍ ആകട്ടെ ഇന്ന്.

Arthanareeswarar Temple. Image Credit: Cibi Mathew

ദീർഘനാളായി സഹപാഠികളായ ഞങ്ങൾ റ്റിറ്റിയും മധുവും അപർണ്ണയുമൊത്ത് പ്ലാൻ ചെയ്ത ഒന്നായിരുന്നു ഈ യാത്ര. കുവൈറ്റിൽ നിന്ന് വന്ന റ്റിറ്റിയും ദോഹയിൽ നിന്ന് അവധിക്കായി എത്തിയതിന്റെ അടുത്ത ദിവസം തന്നെ ഞാനും രാവിലെ വാളകത്തുനിന്ന് യാത്ര തിരിച്ചു. (അവധി ലഭിക്കാഞ്ഞതിനാൽ മധുവിനു വരാൻ സാധിച്ചിരുന്നില്ല). അപർണ്ണയുടെ സ്വദേശം തൃശ്ശൂർ ആണ്. ഉച്ചയോടെ തൃശ്ശൂരിൽ എത്തിയ ഞങ്ങളെയും കാത്ത് അപർണ്ണയും ഭർത്താവ് മണിയേട്ടനും അവിടെ ഉണ്ടായിരുന്നു. കേരളവർമ്മ കോളേജ് അധ്യാപകനും പ്രശസ്ത സാഹിത്യകാരനുമായിരുന്ന അപർണ്ണയുടെ അച്ഛനും, കോളേജ് പ്രിൻസിപ്പളായിരുന്ന മാതാവും പഠനകാലത്ത് ട്രെയിനിൽ കോളേജിലേക്കുള്ള യാത്രയിൽ ഞങ്ങളെ ഏൽപ്പിച്ചായിരുന്നു യാത്ര അയക്കാറുള്ളത്. പ്രായത്തിൽ കവിഞ്ഞ പക്വത ഞങ്ങൾക്ക് ഉള്ളതിനാലാകണം അത് എന്ന് ഞങ്ങൾ തമാശയായി പറയാറുണ്ടായിരുന്നു. പിതാവ് കല്‍പറ്റ ബാലകൃഷ്ണന്റെ നിര്യാണശേഷം അബുദാബിയിൽ നിന്ന് തിരികെയെത്തി സാഹിത്യ പ്രവർത്തനങ്ങളുമായി തൃശൂരിലെ സാംസ്‌കാരിക ഇടങ്ങളിൽ നിറസാന്നിധ്യമായി അച്ഛന്റെ പാത പിന്തുടരുകയാണ് ഇപ്പോൾ അപർണ്ണ. പഠിച്ചിരുന്ന കാലം തൊട്ടുള്ള ആത്മാർത്ഥ സൗഹൃദം അത് ഇന്നും വാട്സാപ്പ് ഗ്രൂപ്പ് മെസ്സേജായോ സ്റ്റിക്കറായോ വിളിയായോ അഭംഗുരം തുടരുന്നു.

Arthanareeswarar Temple. Image Credit: Cibi Mathew
ADVERTISEMENT

രാത്രിയോടെയാണ് ഞങ്ങൾ നാമക്കലിൽ എത്തിയത്. അവിടെ കോഴി ഫാം നടത്തുന്ന ഞങ്ങളുടെ സഹപാഠിയായിരുന്ന ബാബുരാജിന്റെ വീടും ഫാമും സന്ദർശിച്ചതിന് ശേഷം ഞങ്ങൾ നാമക്കലിലെ ഒരു ഹോട്ടലിൽ അന്തിയുറക്കം. അടുത്ത ദിവസം രാവിലെ തന്നെ തിരുച്ചെങ്കോട്ടേക്കു പുറപ്പെട്ടു. 45 മിനിറ്റ് യാത്ര. ദൂരെനിന്നുതന്നെ ‘അമ്മയപ്പൻ മല’ കാണാൻ സാധിക്കും. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിൽ ഏകദേശം 350 ഏക്കർ വിസ്തൃതിയുള്ള ഈ കുന്നിനെ നാഗഗിരി എന്നും ചെമ്മലൈ, പനിമല, നന്ദിമല, രഗവേർപ്പ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. പ്രാചീനമായ ഒരു നഗരമാണെന്ന് കരുതപ്പെടുന്ന തിരുച്ചെങ്കോടിന് സമീപം 2000 വർഷങ്ങൾക്ക് മുൻപ്  ഭൃംഗമുനിവരനാണ് അർദ്ധനാരീശ്വര ക്ഷേത്രം സ്ഥാപിച്ചതെന്നാണ് ഐതിഹ്യം. അർദ്ധനാരീശ്വരനെ 'മാതൊരുപാകൻ' എന്നും 'അമ്മയപ്പൻ' എന്നുമാണ് ഈ നാട്ടുകാർ വിളിക്കുന്നത്. നാട് മുഴുവൻ അമ്മയപ്പന്റെ കാൽക്കീഴിലാണെന്ന് വിശ്വസിക്കുന്ന ഇവിടുത്തുകാരിൽ ഈ ക്ഷേത്രം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ശിവന്‍റെ 275 പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ തിരുച്ചെങ്കോട് അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ പാര്‍വ്വതിയും ശിവനും അറിയപ്പെടുന്നത് 'മൊധൊരുഭാഗവർ' ‘ഭാഗംപിരിയലമ്മ' എന്ന പേരുകളിലാണ്. ശിവന്റെ 64 ഭാവങ്ങളിലൊന്നായ അർദ്ധനാരീശ്വര പ്രതിഷ്ഠ കൂടാതെ നാഗപ്രതിഷ്ഠയും ഗണപതി നവഗ്രഹ ക്ഷേത്രങ്ങളുമുണ്ടിവിടെ. മുരുകന്‍ ക്ഷേത്രത്തിന്റെ പേരിലും തിരുച്ചെങ്കോട് പ്രശസ്തമാണ്, ചെങ്കോട്ടുവേലര്‍ എന്ന പേരിലാണ് സുബ്രഹ്മണ്യന്‍ ഇവിടെ ആരാധിക്കപ്പെടുന്നത്. ഇവിടുത്തെ മറ്റൊരു പ്രതിഷ്ഠയായ മഹാവിഷ്ണു ആദികേശവപെരുമാളായിട്ടാണ് ആരാധിക്കപ്പെടുന്നത്.

Arthanareeswarar Temple. Image Credit: Cibi Mathew

ഞങ്ങള്‍ ഈറോട് പഠിച്ചിരുന്ന 2000-01 കാലഘട്ടത്തില്‍ അവധി ദിവസങ്ങളില്‍ പലപ്പോഴും ഇവിടെ വന്ന് മല കയറിയിട്ടുണ്ട്. അന്നൊക്കെ നടന്നായിരുന്നു മലകയറ്റം. മലയടിവാരത്ത് നിന്ന് 1156 പടികളിലൂടെ നടന്ന് മുകളിലേക്ക് പോകും. ആ കഥകളും പഠനകാലത്തെ മറ്റ് തമാശകളുമൊക്കെ യാത്രാവേളയിൽ ഞങ്ങൾ ഓർത്തെടുത്തു. പടികൾ മുഴുവൻ നടന്നു കയറണം എന്നുണ്ടായിരുന്നുവെങ്കിലും  ഇത്തവണ സമയക്കുറവു കാരണം മുകളിലേക്കു വാഹനത്തിലാണ് ഞങ്ങള്‍ പോയത്. മല ചുറ്റി മുകളിലെ ക്ഷേത്രത്തിലേക്ക് എത്താൻ ഏകദേശം 3 കിലോമീറ്റര്‍ ദൂരമുണ്ട്. കുത്തനെയുള്ള കയറ്റം, സാവധാനം വാഹനം ഓടിച്ചു കയറി.

Arthanareeswarar Temple. Image Credit: Cibi Mathew
ADVERTISEMENT

മുകളിൽ നിന്നുള്ള പ്രകൃതിദൃശ്യങ്ങൾ മനോഹരമാണ്, തിരുച്ചെങ്കോട് നഗരത്തിന്റെ ഒരു പനോരമിക് കാഴ്ച. വാഹനം പാർക്ക് ചെയ്ത് ഞങ്ങൾ അമ്പലത്തിനടുത്തേക്കു നടന്നു. പൂക്കളും മാലകളും പൂജാവസ്തുക്കളും മറ്റും  വിൽക്കുന്ന ധാരാളം കടകൾ അവിടെ കാണാൻ സാധിച്ചു. കുന്നിന് മുകളിൽ വടക്ക് ഭാഗത്തായി 5 നിരകളുള്ള പ്രധാന ഗോപുരം കാണാം. ക്ഷേത്രത്തിന്റെ ചുറ്റുമതിൽ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടു 260 അടിയും വടക്ക് നിന്ന് തെക്കോട്ട് 170 അടിയുമുണ്ട്. ഞങ്ങൾ പടികൾ കയറി അമ്പലത്തിനുള്ളിലേക്ക് പ്രവേശിച്ചു. സമൃദ്ധമായി ശിലയിൽ കൊത്തിയെടുത്ത ശില്പങ്ങൾ എവിടെയും, കല്ല് പാകിയ നടപ്പന്തല്‍, അതിനുള്ളിലാണ് ക്ഷേത്രസന്നിധി. ഇളംതണുപ്പുള്ള ശാന്തമായ അന്തരീക്ഷം. കുറെയേറെ തമിഴ് കുടുംബങ്ങൾ അവിടെയുണ്ടായിരുന്നു. സന്താനസൗഭാഗ്യം ഉണ്ടാകുവാനും വിവാഹം നടക്കുവാനും കുടുംബകലഹങ്ങൾ മാറാനുമൊക്കെയാണ്  വിശ്വാസികൾ ഇവിടെ വന്നു പ്രാർഥിക്കാറുള്ളത്.

Arthanareeswarar Temple. Image Credit: Cibi Mathew

ദർശനത്തിനുള്ള സമയമായിരുന്നതിനാൽ തിരക്കുണ്ടായിരുന്നു,  ഞങ്ങളും കൂപ്പണെടുത്ത് ക്യൂ നിന്ന് ഉള്ളിലേക്ക് പ്രവേശിച്ചു. ശ്രീകോവിലിൽ 'നവപാശാനം' കൊണ്ടു നിർമിച്ച അർദ്ധനാരീശ്വരന്റെ വിഗ്രഹം കണ്ടു.  പുറത്തുവന്നു കുറച്ചു സമയം അവിടുത്തെ ഒരു കൽമണ്ഡപത്തിൽ സംസാരിച്ചിരുന്നു. മല്ലികാർജ്ജുൻ, സഹസ്രലിംഗം, ഇലുപൈ വിശ്വനാഥ്, വിശാലാക്ഷി, ശിവകാമി, വിനായക്, ആദിശേഷ, സംഗമേശ്വർ, വേദനായകി, ഭൈരവൻ, സൂര്യ, അരുണഗിരി, സിദ്ധി വിനായക്, കുമാരേശർ, നവഗ്രഹം, ലിംഗോദ്ഭവ,  തുടങ്ങിയ പ്രതിഷ്ഠകളും ക്ഷേത്രത്തിൽ ഉണ്ട്.  ആദികേശവന് (വിഷ്ണു) പ്രത്യേകം പ്രതിഷ്ഠയുമുണ്ട് ഇവിടെ. കേദാരഗൗരി, നല്ലേസർ, മുക്കോട് വിനായകർ, നാൽവർ, ചണ്ഡികേശ്വരർ, കുബേരലിംഗം, ലക്ഷ്മി, നാഗേശ്വരർ തുടങ്ങി നിരവധി വിഗ്രഹങ്ങളും, നടരാജൻ, നൃത്തം ചെയ്യുന്ന കാളി, കുറവൻ, കുറത്തി തുടങ്ങിയ മനോഹരമായ ശിൽപങ്ങളും ഈ ശിൽപസമ്പന്നമായ ക്ഷേത്രത്തിൽ കാണാൻ സാധിച്ചു. ഇവിടെ ഒരു നീരുറവയുണ്ട്, അത് ദിവ്യ ഉദ്ഭവമായി പറയപ്പെടുന്ന 'ഉളിപെടാഉരുവം' (ഉപകരണങ്ങളില്ലാതെ നിർമിച്ച ശിൽപം) ത്തിനു സമീപമാണ്. ഈ ക്ഷേത്രത്തിലെ തീർത്ഥത്തെ ‘സംഗു തീർത്ഥം’ എന്നു വിളിക്കുന്നു. ചെങ്ങോട്ട് വേലാർ എന്ന മറ്റൊരു പ്രധാന ദേവാലയം സുബ്രമണ്യമലയുടെ മുകളിലെ പരന്ന പ്രതലത്തിലാണ് സ്ഥിതി ചെയ്യുന്നത്. 

Arthanareeswarar Temple. Image Credit: Cibi Mathew
ADVERTISEMENT

2000 ത്തിൽ അധികം വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ക്ഷേത്രത്തെ സംബന്ധിച്ച് സംഘകാല - സംഘാനന്തര സാഹിത്യത്തിലും പരാമർശിച്ചിട്ടുണ്ട്. ചിലപ്പതികാരത്തിലും മുത്തുസ്വാമി ദീക്ഷിതരുടെ പ്രശസ്തമായ അര്‍ദ്ധനാരീശ്വര്‍ എന്ന കൃതിയിലും ഈ ക്ഷേത്രത്തെ പറ്റി വിവരിക്കുന്നുണ്ട്. ശൈവ സന്യാസിമാരുടെ തേവാരം കൃതികളിലും പരാമര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഇത്. പരന്തക ചോഴ, ഗംഗൈക്കൊണ്ട ചോഴ, പാണ്ഡ്യ, വിജയനഗർ, നായ്കന്മാർ, മൈസൂർ തുടങ്ങിയ നിരവധി രാജവംശങ്ങളുടെ കാലത്തെ ലിഖിതങ്ങളിൽ സഹസ്രാബ്ദങ്ങളിലായി ഈ സ്ഥലം നിർമ്മിക്കുകയും പുനർനിർമ്മിക്കുകയും പുനരുദ്ധരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്നു. വടക്കൻ ഗോപുരം വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായർ 1512 ൽ നിർമ്മിച്ച ഒരു ഗംഭീര ഘടനയാണ്. ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആകർഷണം തൂണുകളിലും മച്ചിലും മതിലുകളിലും കാണുന്ന ശിലയിൽ കൊത്തിയ മനോഹരവും സങ്കീർണ്ണവുമായ ശിൽപങ്ങളാണ്. ഒറ്റക്കല്ലിൽ കൊത്തിയുണ്ടാക്കിയ ചങ്ങലകൾ ഇവിടുത്തെ ശില്പനിർമ്മാണ  വൈദഗ്ദ്യത്തിന്റെ മകുടോദാഹരണമാണ്. കാലങ്ങളായി ചരിത്രത്തിന്റെയും സാഹിത്യത്തിന്റെയും കലയുടെയും ഒരുഭാഗം ഇവിടം പ്രതിഫലിച്ചിരിക്കുന്നു.

പ്രധാന ക്ഷേത്ര സമുച്ചയത്തിൽ നിന്ന് ഏകദേശം 425 അടി അകലെ കുന്നിന്റെ നെറുകയില്‍ ഗണേശ പ്രതിഷ്ഠ സ്ഥിതിചെയ്യുന്ന ഒരു പാറയുണ്ട്; ഇതിനെ 'ഉച്ചിപിള്ളയാർ ക്ഷേത്രം' എന്നു വിളിക്കുന്നു. പണ്ട് കോളേജിൽ പഠിച്ചിരുന്ന സമയത്ത് റ്റിറ്റി, മധു, അൻഫിൽ, ജൂബി, മാർട്ടിൻ എന്നിവരൊത്ത് ഞങ്ങൾ അവിടേക്ക് പാറയിലൊക്കെ അള്ളിപ്പിടിച്ചു കയറിയത് മനസ്സിൽ വന്നു. കുരങ്ങൻമാർ അന്ന് ആക്രമിക്കാൻ വന്നതും, രക്ഷപെട്ട് പിന്നീട് താഴെ എത്തി അമ്പലത്തിൽ കയറിയിരുന്നു നിവേദ്യം കഴിച്ചതുമൊക്കെ ഓർത്തെടുത്തു റ്റിറ്റി.

മുകളിലേക്ക് ഒന്നുകൂടെ കയറണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും 20 വർഷങ്ങൾക്കിപ്പുറമുള്ള ശരീരവും മനസ്സും സമയവും അതിന് അനുവദിച്ചില്ല. ഞങ്ങൾക്ക് തിരിച്ചു പോകാൻ സമയമായിരിക്കുന്നു, കുറച്ച് പടികൾ കയറണമെന്ന് മോഹമുള്ളതിനാൽ  ഞങ്ങൾ തിരികെ വാഹനത്തിൽ കുന്നിന് താഴെ നടന്നു മുകളിലേക്ക് കയറുന്ന പടികൾ ഉള്ള ഭാഗത്തെത്തി. പഴയ ഓർമ്മകൾ പുതുക്കാനായി കുറച്ച് പടികൾ മുകളിലേക്ക് നടന്നു. പാതയിൽ പലയിടത്തായി 11 മണ്ഡപങ്ങളുണ്ട്, കുത്തനെയുള്ള മലകയറുന്ന തീർത്ഥാടകർക്ക് അവിടങ്ങള്‍ അഭയം നൽകുന്നു. ആദ്യത്തേത് സെൻഗുന്തർ മുതലിയാർ മണ്ഡപം, പിന്നെ കളത്തി സ്വാമികൾ മണ്ഡപം, തിരുമുടിയാർ മണ്ഡപം, തൈലി മണ്ഡപം എന്നിവയാണ്. ഞങ്ങൾ കുത്തനെയുള്ള പടികൾ ആയാസപ്പെട്ട് കയറി. നാഗഗിരി എന്ന പേരിലുള്ള  60 അടി നീളത്തില്‍ നാഗത്തെ പാറയിൽ കൊത്തിയ ഭാഗത്ത്‌ ഞങ്ങൾ എത്തി. പാതയുടെ 234-ാം പടി മുതലാണ് ഇത്. നാഗദോഷം ബാധിച്ചവർ മഞ്ഞളും കുങ്കുമവും പാലും ചേർത്ത് അഭിഷേകം ചെയ്യുന്നു. ഇത് ചെയ്യുന്നത് ദുരാത്മാവിൽ നിന്ന് മുക്തി നേടാനും കുടുംബ കലഹങ്ങളിൽ നിന്ന് വിടുതൽ ലഭിക്കാനും വിവാഹ, സന്താന സൗഭാഗ്യത്തിനും സഹായിക്കുമെന്നാണ് വിശ്വാസം. അപർണ്ണ പ്രാർത്ഥിച്ചുകൊണ്ട് താഴെനിന്ന് വാങ്ങിയ മഞ്ഞൾപ്പൊടി അഭിഷേകം നടത്തുന്നുണ്ടായിരുന്നു. കുറച്ചകലെയായി യാഗം നടത്തുന്ന സ്ഥലം കാണാൻ സാധിച്ചു, അവിടെ വിശ്വാസികൾ നേർന്ന ആടിനെയും കോഴിയേയും യാഗം കഴിക്കുന്നുണ്ടായിരുന്നു. സമീപമായി കണ്ട ഒരു മണ്ഡപത്തിൽ കുറച്ച് സമയം വിശ്രമിച്ചതിനു ശേഷം പടിയിറങ്ങി വാഹനം പാർക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു. കുത്തനെയുള്ള പടികൾ കയറുന്നതിനേക്കാൾ ബുദ്ധിമുട്ട് ഇറങ്ങുന്നതിനായിരുന്നു. 

ഇവിടുത്തെ ഉത്സവങ്ങൾ വളരെ പ്രശസ്തമാണ്. വൈകാശി മാസത്തിൽ 15 ദിവസം നടക്കുന്ന വാർഷിക രഥോത്സവമാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. മറ്റൊന്ന്, പൗർണ്ണമി ദിവസങ്ങളിൽ വലിയ ജനക്കൂട്ടം പുണ്യമലയെ കാൽനടയായി പ്രദക്ഷിണം ചെയ്യുന്ന 'ഗിരിവലം' ആണ്. ഒരു നാടിന്റെ സംസ്കാരത്തെയും ജീവിതത്തെയും ഏറെ സ്വാധീനിക്കുന്ന ക്ഷേത്രം. പെരുമാള്‍മുരുകന്‍ എന്ന തമിഴ് സാഹിത്യകാരന്‍ ഇവിടെ നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്ന ആചാരങ്ങളുടെ പശ്ചാത്തലത്തിൽ അടുത്തകാലത്ത് രചിച്ച നോവല്‍ വിവാദമായിരുന്നു. 'മാതൊരുപാകൻ' എന്ന നോവലിന്റെ മലയാള പരിഭാഷയായ 'അർദ്ധനാരീശ്വരൻ' വായിക്കുന്നതിലൂടെയാണ് ഇവിടുത്തെ ആചാരങ്ങളെ പറ്റി ഞാൻ മനസ്സിലാക്കിയത്. അപകടകരമായ രീതിയിൽ ഇവിടെ നിലനിന്നിരുന്ന ആചാരങ്ങളെ ഈ നോവൽ നിശിതമായി വിമർശിക്കുന്നതാണ്‌. മതമൗലികവാദികളുടെ കടുത്ത എതിർപ്പ് അതിന്റെ പേരിൽ പെരുമാൾമുരുകൻ നേരിടുകയുണ്ടായി. യാത്രയില്‍ നോവലിലെ കഥാപാത്രങ്ങള്‍ മനസ്സിലൂടെ കടന്നുപോയി.

തിരുച്ചെങ്കോട് കുന്നിലെ അമ്മയപ്പൻ കോവിൽ  സന്ദര്‍ശനത്തിന് ശേഷം ഈറോടുള്ള ഞങ്ങൾ പഠിച്ച കോളേജിലേക്കാണ് പോയത്. ക്ഷേത്രത്തിന്‍റെ ചരിത്രം, വിശ്വാസ സമ്പ്രദായങ്ങൾ, പാരമ്പര്യങ്ങൾ,  വാസ്തുശില്പ ശൈലികൾ, എല്ലാം അതിശയകരമായിരുന്നു. ഓരോ യാത്രകളും നൽകുന്ന അനുഭവങ്ങൾ വെത്യസ്തമാണ്. പ്രീയ സുഹൃത്തുക്കളുമൊത്തുള്ള ഈ യാത്ര മനസ്സിനെ മറ്റൊരു തലത്തിലേക്ക് നയിച്ച ഒന്നായിരുന്നു.

English Summary:

Discovering the Spiritual Splendor of Ardhanarishwar: A Memorable Trip to Tiruchengode

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT