ലാലേട്ടന്റെ ഡയലോഗിൽ വീണ സുന്ദരി, ഗംഗയിൽ പഞ്ചാര കലക്കിയ ഒരു യാത്ര; 'നന്ദിയുണ്ട് ആറാംതമ്പുരാനേ'
ഇന്ത്യ സന്ദർശനത്തിന് ഇറങ്ങിയ ഞങ്ങൾ നാൽവർ സംഘം (പ്രഫസർ, പൊലിസുകാരൻ, പ്രവാസി പിന്നെ ഞാനും) യാത്രയുടെ മദ്ധ്യേ ഹരിദ്വാറിൽ എത്തിച്ചേർന്നു. അതിരാവിലെ ഗംഗാസ്നാനത്തോടു കൂടി ആ ദിവസം ആരംഭിക്കാം എന്ന തീരുമാനത്തിൽ നാലുപേരും ഗംഗാതീരത്തേക്കു നീങ്ങി... ഗംഗാതീരത്ത് എത്തിയപ്പോഴാണ് തോർത്ത് എടുക്കാൻ മറന്ന കാര്യം
ഇന്ത്യ സന്ദർശനത്തിന് ഇറങ്ങിയ ഞങ്ങൾ നാൽവർ സംഘം (പ്രഫസർ, പൊലിസുകാരൻ, പ്രവാസി പിന്നെ ഞാനും) യാത്രയുടെ മദ്ധ്യേ ഹരിദ്വാറിൽ എത്തിച്ചേർന്നു. അതിരാവിലെ ഗംഗാസ്നാനത്തോടു കൂടി ആ ദിവസം ആരംഭിക്കാം എന്ന തീരുമാനത്തിൽ നാലുപേരും ഗംഗാതീരത്തേക്കു നീങ്ങി... ഗംഗാതീരത്ത് എത്തിയപ്പോഴാണ് തോർത്ത് എടുക്കാൻ മറന്ന കാര്യം
ഇന്ത്യ സന്ദർശനത്തിന് ഇറങ്ങിയ ഞങ്ങൾ നാൽവർ സംഘം (പ്രഫസർ, പൊലിസുകാരൻ, പ്രവാസി പിന്നെ ഞാനും) യാത്രയുടെ മദ്ധ്യേ ഹരിദ്വാറിൽ എത്തിച്ചേർന്നു. അതിരാവിലെ ഗംഗാസ്നാനത്തോടു കൂടി ആ ദിവസം ആരംഭിക്കാം എന്ന തീരുമാനത്തിൽ നാലുപേരും ഗംഗാതീരത്തേക്കു നീങ്ങി... ഗംഗാതീരത്ത് എത്തിയപ്പോഴാണ് തോർത്ത് എടുക്കാൻ മറന്ന കാര്യം
ഇന്ത്യ സന്ദർശനത്തിന് ഇറങ്ങിയ ഞങ്ങൾ നാൽവർ സംഘം (പ്രഫസർ, പൊലിസുകാരൻ, പ്രവാസി പിന്നെ ഞാനും) യാത്രയുടെ മദ്ധ്യേ ഹരിദ്വാറിൽ എത്തിച്ചേർന്നു. അതിരാവിലെ ഗംഗാസ്നാനത്തോടു കൂടി ആ ദിവസം ആരംഭിക്കാം എന്ന തീരുമാനത്തിൽ നാലുപേരും ഗംഗാതീരത്തേക്കു നീങ്ങി... ഗംഗാതീരത്ത് എത്തിയപ്പോഴാണ് തോർത്ത് എടുക്കാൻ മറന്ന കാര്യം മനസ്സിലായത്... കുഴപ്പമില്ല, രാവിലെ തന്നെ ഗംഗാതീരം സജീവമാണ്, കടകൾ എല്ലാം തുറന്നിട്ടുണ്ട്...4 തോർത്തു വാങ്ങാൻ തീരുമാനിച്ചു. സഹയാത്രികനായ പ്രഫസർ പറഞ്ഞു, ‘‘നിങ്ങൾ ഇവിടെ നിൽക്കു ഞാൻ ഒറ്റയ്ക്ക് പോയി വിലപേശി തോർത്ത് വാങ്ങി വരാം എന്ന്...’’ പ്രഫസർ ഈ തീരുമാനം എടുക്കാനുള്ള കാരണമെന്തെന്നാൽ, ഹിന്ദി അറിഞ്ഞൂടാത്ത പ്രഫസർ നമ്മുടെ ഈ ഇന്ത്യായാത്ര ഒരു ഹിന്ദി പഠനക്ലാസ് ആയിട്ടാണ് എടുത്തിട്ടുള്ളത്. യാത്ര കഴിയുമ്പോളേക്കും ഹിന്ദി പഠിക്കും എന്ന ദൃഢനിശ്ചയത്തിലാണ് പ്രഫസർ.
തോർത്തിനു ഹിന്ദിയിൽ എന്ത് പറയും എന്ന് അറിഞ്ഞുടാത്ത പ്രഫസർ അങ്ങനെ ഒറ്റയ്ക്ക് തോർത്തു വാങ്ങാൻ പോയി, നമ്മൾ ഗംഗാ നദിയിലേക്കും നീങ്ങി...
4 പേരിൽ 2 പേർക്കേ ഹിന്ദി സംസാരിക്കാൻ അറിയു. അതിൽ ഹിന്ദി നന്നായി അറിയാവുന്നത് തീർച്ചയായും പ്രവാസി ആയിരിക്കുമല്ലോ... പ്രവാസിയായാൽ ഹിന്ദി മാത്രമല്ല, സ്വന്തമായി പാചകം ചെയ്യാനും തുണി അലക്കാനും എന്നു വേണ്ട എല്ലാ കാര്യത്തിലും പുലികൾ ആകുമല്ലോ... ഹിന്ദി പരിജ്ഞാനത്തിൽ രണ്ടാമൻ ഞാനാ.. യു.പി ക്ലാസുകളിൽ എനിക്ക് ഹിന്ദിയിൽ 50 ൽ 50 ആണ് മാർക്ക്.
യെ ക്യാഹെ ..? യെ കലം ഹെ
യെ ക്യാഹെ..? യെ കമൽ ഹെ...
പിന്നെ ഓണത്തിനെക്കുറിച്ച് എഴുതിയ ഉപന്യാസം ഒക്കെ ഇപ്പോഴും ഓർക്കുന്നു..
"ഓണം ഹമാരാ ദേശീയോത്സവ് ഹെ, അത്തം സെ ദസ് ദിനോം തക്ക് ഹം ഓണം മനാത്താ ഹെ.." എന്ന് തുടങ്ങി ഒന്നര പേജ് എഴുതി തകർക്കുവായിരുന്നു...എന്താല്ലെ അതൊക്കെ ഒരു കാലം...ഗംഗാസ്നാനം പുണ്യസ്നാനം എന്നല്ലെ പ്രമാണം, ഗംഗാസ്നാനം ചെയ്താൽ ചെയ്ത പാപങ്ങൾ എല്ലാം ഒഴുക്കിക്കളഞ്ഞ് 24 കാരറ്റ് തങ്കം ആകാൻ പറ്റും പോലും. ലൂസിഫറിൽ ലാലേട്ടൻ പറഞ്ഞ പോലെ, ചെയ്ത പാപം അല്ലെ കുളിപ്പിച്ച് വെളുപ്പിക്കാൻ പറ്റും... ചെയ്യാൻ പോകുന്ന പാപത്തിന് എന്ത് ചെയ്യും..? ഇനി അഥവാ വല്ല പാപവും ചെയ്താ പേടിക്കേണ്ട, എല്ലാ മതഗ്രന്ഥത്തിലും പാപം ചെയ്താ അത് കുളുപ്പിച്ച് വെളിപ്പിക്കാനും ഏറ്റു പറഞ്ഞു വെളുപ്പിക്കാനുമുള്ള എല്ലാ പരിഹാര മാർഗ്ഗങ്ങളും നിർദേശിക്കുന്നുണ്ട്. അപ്പോൾ ധൈര്യമായി പാപം ചെയ്യാം... പരിഹാരം ചെയ്തു പരിഹരിച്ചാൽ മതി...?
അങ്ങനെ പാപിയായ ഞാനും ഗംഗയിൽ കുളിച്ചു പാപം ഒഴുക്കി കളയാൻ തീരുമാനിച്ചു... വെള്ളത്തിന് നല്ല തണുപ്പും നല്ല ഒഴുക്കും ഉണ്ട്..എന്റെ പാപഭാരം കാരണം നദിയിൽ താഴ്ന്ന് പോയി അടിയൊഴുക്കിൽ പെട്ട് പാപത്തിന്റെ കൂടെ ഞാനും ഒഴുകി പോകണ്ട എന്ന് കരുതി, അവിടെ സുരക്ഷയ്ക്ക് വേണ്ടി കുഴിച്ചിട്ട ഒരു ഇരുമ്പു തൂണിൽ പിടിച്ച് ഞാൻ മൂന്നു വട്ടം മുങ്ങികുളിച്ചു (3 ആണ് കണക്ക് )... ഗംഗ ഒന്ന് കലങ്ങി, പാപങ്ങൾ എല്ലാം ഒഴുകി പോയ ഒരു അനുഭവം. ഹിന്ദി ഹൃദയഭൂമിയിൽ ഗംഗസ്നാനം കഴിഞ്ഞ് കയറുമ്പോൾ ഹിന്ദിയിൽ ഒരു പഞ്ച് ഡയലോഗും കാച്ചി..."സബ്രോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാത്തി ഹേ"...അങ്ങനെ കരയിലേക്ക് കയറാൻ പോകുമ്പോ തെട്ടടുത്ത് നിന്ന സമപ്രായക്കാരിയായ ഒരു പെൺകുട്ടി (ഞാനും കുട്ടിയാ) എന്നെ തുറിച്ച് നോക്കുന്നു...വിളഞ്ഞ് നിൽക്കുന്ന ഗോതമ്പ് പാടത്തിന്റെ സ്വർണവർണമുള്ള ആ പെൺകുട്ടിയുടെ നോട്ടത്തിൽ ചെറിയൊരു ഇഷ്ടം കാണാൻ കഴിഞ്ഞതു കൊണ്ട് ഞാൻ ചെറുതായിട്ട് ഒന്നു ചിരിക്കാൻ ശ്രമിച്ചു. പെൺകുട്ടിയുടെ മുഖത്ത് ചെറിയ ഒരു ചിരി വിരിയാനുള്ള തയാറെടുപ്പുകൾ കണ്ടു... ഞാൻ ഒന്ന് പുഞ്ചിരിച്ചു... പെൺകുട്ടിയുടെ മുഖത്ത് വിളഞ്ഞ ഗോതമ്പു പാടത്ത് പൊന്നി അരി വിളഞ്ഞതു പോലെയുള്ള സുന്ദരമായ ചിരി വിരിഞ്ഞു... എന്തിനാണാവോ ആ കുട്ടി ചിരിച്ചത്..? എന്റെ വേഷം കണ്ടിട്ടാണാവോ... ഹരിദ്വാറിൽ എത്തിയതിന് ശേഷം ഞാൻ കാഷായ വേഷത്തിലാണ് നടത്തം, കൂടാതെ 100 രൂപയ്ക്ക് കിട്ടുന്ന വലിയ ഒരു രുദ്രാക്ഷമാലയും വാങ്ങി കഴത്തിലിട്ടിട്ടുണ്ട്...ഒരു സന്യാസി വൈബ് പിടിച്ചതാ...
ചിരിച്ച് കൊണ്ട് അവൾ എന്നോട് ഏതാണ്ട് ഇങ്ങനെ പറഞ്ഞു..
"ജോ ആപ്പ്നെ അഭി കഹാ, ഉസേ ഏക് ബാർ ഓർ കഹോ "
സംഭവം ഒന്നുമില്ല. ലാലേട്ടന്റെ ഡയലോഗ് ഒന്ന് കൂടെ പറയണം... സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ എഴുതി പഠിച്ച് മനഃപാഠമാക്കിയ ഡയലോഗാ, അത് കൊണ്ട് തെറ്റില്ല എന്ന ഉറച്ച കോൺഫിഡൻസിൽ കുറച്ച് ബാസ് കൂട്ടി ഞാൻ ഡയലോഗ് ഒന്ന് കൂടെ കാച്ചി...അവളുടെ ജീവിതത്തെ സ്വാധീനിക്കുന്ന മഹത് വചനം കേട്ടത് പോലെയുള്ള ഒരു ഭാവം ആ മുഖത്ത് കണ്ടു. കൂടെതെ എന്നോടുള്ള ചെറിയ ഒരു ബഹുമാനമോ ആരാധനയോ എന്തോ ഒരിത് ... ഏത് ... ഹാ അതന്നെ...അത് കണ്ടു. ഞാൻ അഗോരി ആകാൻ വേണ്ടി വന്ന സന്യസിയോ മറ്റോ ആണോ എന്ന് ആ കുട്ടി വിചാരിച്ച് കാണും...നന്ദിയുണ്ട് ആറാംതമ്പുരാനേ... എന്റെ വചനവും കേട്ട് അവൾ പോയി ഗംഗയിൽ പാപങ്ങൾ ഒഴുക്കി കളയുന്നത് ഞാൻ നോക്കി നിന്നു...
പെട്ടെന്ന് പിന്നിൽ നിന്ന് ആരോ ഞോണ്ടി വിളിക്കുന്നു. ഞാൻ തിരിഞ്ഞ് നോക്കി, തോർത്ത് വാങ്ങാൻ പോയ പ്രഫസർ, കൂടെ പോലീസും പ്രവാസിയും.
പ്രഫസർ എന്നോട് : എന്താ അന്റെ ഉദ്ദേശം.. കുറേ സമയമായല്ലോ തമ്പുരാനും തമ്പുരാട്ടിയും ഗംഗയിൽ പഞ്ചാര കലക്കുന്നു... ഗംഗാ നദിയിൽ വച്ച് തന്നെ വേണോടാ നിന്റെ ഈ കലാപരിപാടി..? ആ കൊച്ച് ഒന്ന് മുങ്ങികുളിച്ച് പോയ്ക്കോട്ടെ...
തോർത്ത് ഇന്നാ ... പുണ്യനദിയെ അശുദ്ധമാക്കാതെ കയറിപോടാ...
ഞാൻ അവനെ പുഛഭാവത്തോടെ നോക്കി... ഹിന്ദി അറിയാത്തവന്റെ കുശുമ്പ്, ജൽപ്പനങ്ങളുമായി കണ്ട് മറുപടി ഒന്നും പറയാതേ തോർത്ത് വാങ്ങി...
അപ്പോൾ പ്രവാസി അവനോട് നീ തോർത്തിന് ഹിന്ദിയിൽ എന്താ പറഞ്ഞത്..? തോർത്തിന് എത്ര കാശായി എന്ന് ചോദിച്ചു...
പ്രഫസർ അഹങ്കാരത്തോടെ പറഞ്ഞു , 'തോർത്ത് കടകളിലെല്ലാം തൂക്കി ഇട്ടിട്ടുണ്ട് അതുകൊണ്ട് തോർത്തിന് ഹിന്ദി വേണ്ട തോർത്ത് എന്ന് പറഞ്ഞാ മതി... മൂന്ന് കടകളിൽ കയറി ഹിന്ദിയിൽ വൻ വിലപേശൽ നടത്തി അവസാനം 4 തോർത്ത് 200 രൂപയ്ക്ക് വാങ്ങി 'എന്ന്..
ഇതു കേട്ട പൊലീസുകാരൻ : നാട്ടിലും ഒരു തോർത്തിന് ഏതാണ്ട് 40,50 രൂപയേ ഉള്ളൂ..
പ്രഫസർ: അത് നാട്ടിൽ , ഇവിടെ ഒരു തോർത്തിന് വില ചാലീസ് ആണ്. പ്രഫസർ തുടർന്നു...,
പ്രഫസർ കടക്കാരനോടു പറഞ്ഞു പോലും "ചാലീസ് തോടാ ജാസ്തി ഹെ കമ്മ് കരോ " എന്ന്... കടക്കാരൻ വില കുറയ്ക്കുന്നില്ല , ഫിക്ക്സ്റേറ്റ് ആണ് പോലും.. അവസാനം പ്രഫസർ മൂന്നാമത്തെ കടയിൽ കയറി വിലപേശൽ നടത്തി.
മൂന്നാമത്തെ കടക്കാരനും ഒരു തോർത്തിന്റെ വില പറഞ്ഞു ' ചാലീസ് '...
പ്രഫസർ : "ചാലീസ് ജാസ്തി ഹെ... മുജേ ചാർ തോത്ത് ചാഹിയേ.. മേരാ ലാസ്റ്റ് റേറ്റ് ഏക്ക് തോർത്ത് കോ പച്ചാസ് ഹെ".
കടക്കാരൻ: ചാലീസ് ബയ്യാ
പ്രഫസർ: നഹി ബയ്യാ , ഏക്ക് തോർത്ത് കൊ പഞ്ചാസ്...
ഇതുകേട്ട കടക്കാരൻ പിറുപിറുത്ത് കൊണ്ട് 4 തോർത്ത് 200 രൂപയ്ക്ക് തീരുമാനം ആക്കി...
ഈ വിലപേശൽ കഥ കേട്ട ഞാനും ഹിന്ദിയറിയുന്ന പ്രവാസിയും മുഖത്തോട് മുഖം നോക്കി... ഒരു മിനിട്ട് മൗനം..
പ്രവാസി പ്രഫസറോട് : 'ചാലീസ് ' പറഞ്ഞാ എത്രയാ ..?
പ്രഫസർ : 'ചെഹ്' എന്ന് പറഞ്ഞ 6 അപ്പോ ചാലീസ് പറഞ്ഞാ 60.
ഇതുകേട്ട എന്റെ വായിൽ ഗംഗയും സരസ്വതിയും എല്ലാം വന്നു...
പ്രവാസി : ' എടാ പൊട്ടാ ചാലീസ് എന്ന് പറഞ്ഞാ 40 ആണ് 60 അല്ല... 160 രൂപയ്ക്ക് വാങ്ങേണ്ട 4 തോർത്താ ഈ മരമാക്രി അവന്റെ ഒലക്കേലെ ഹിന്ദി പഠിത്തവും, വിലപേശലും കൊണ്ട് 200 രൂപ കൊടുത്ത് വാങ്ങി വന്നിരിക്കുന്നത്...'
ഞാൻ പ്രവാസിയോട് പറഞ്ഞു ഇവനെ ഈ ഗംഗയിൽ ചവിട്ടി താഴ്ത്തി കൊന്നാലോ എന്ന്...
പ്രവാസി : അരുത് അബു അരുത്... ഗംഗയിൽ മുങ്ങി ചത്താ ഇവന് പുണ്യം കിട്ടും..അങ്ങനെ ഇവൻ സ്വർഗ്ഗത്തിൽ എത്താൻ പാടില്ല...
ഈ യാത്ര കഴിയുന്നത് വരെ ഭക്ഷണം കഴിക്കാനല്ലാതെ നീ വായ തുറന്ന നിന്നെ പച്ചക്കു കത്തിക്കും എന്ന താക്കീതും നൽകി, പ്രവാസി പ്രഫസറെ എഴുതാൻ ലിപികളില്ലാത്ത നാല് തെറിയും വിളിച്ച് പാപം ഒഴുക്കാൻ ഗംഗയിലേക്കു പോയി...
ഗംഗയിൽ കുളിച്ച് ശുദ്ധിയായ ഞാൻ ഒരു അധ്യാപകനെ തെറിവിളിച്ച് പിന്നെയും പാവം ചെയ്തു. ഗംഗാ നദി അടുത്ത് തന്നെ ഉള്ളത് കൊണ്ട് ഒന്ന് കൂടെ കളിച്ച് ശുദ്ധിയാകാൻ വേണ്ടി ഞാനും ഗംഗയിലേക്കിറങ്ങി..വിളഞ്ഞ ഗോതമ്പ് പാടം അവളുടെ പാപങ്ങൾ എല്ലാം ഒഴുക്കി കളഞ്ഞ് അവിടെ നദിയിൽ തന്നെ നിൽപ്പുണ്ട്... പണ്ട് എഴുതി പഠിച്ച 3,4 ഡയലോഗുകൾ കൂടെ കയ്യിലുണ്ട് .... അത് ആ കുട്ടിയെ പറഞ്ഞു പഠിപ്പിക്കണം , പിന്നെ ഈ ഗോതമ്പ് പാടം ഏത് സംസ്ഥാനത്താ എന്ന് കൂടെ അറിയണം....
"സബ് രോം കി സിന്ദഗി ജോ കഭി നഹി കതം ഹോ ജാത്തി ഹേ"...