മലയാളികളുടെ യാത്രാപ്രേമം വളര്‍ത്തിയതില്‍ സിനിമകള്‍ക്കു വലിയ പങ്കുണ്ട്. സിനിമകളില്‍ കാണിക്കുന്ന പല ലൊക്കേഷനുകളും, പിന്നീട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറുന്നത് സ്ഥിരം കാണുന്ന കാഴ്ചയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും ഇത്തരം വിഡിയോകളും ചിത്രങ്ങളും ധാരാളം കാണാം. മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന

മലയാളികളുടെ യാത്രാപ്രേമം വളര്‍ത്തിയതില്‍ സിനിമകള്‍ക്കു വലിയ പങ്കുണ്ട്. സിനിമകളില്‍ കാണിക്കുന്ന പല ലൊക്കേഷനുകളും, പിന്നീട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറുന്നത് സ്ഥിരം കാണുന്ന കാഴ്ചയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും ഇത്തരം വിഡിയോകളും ചിത്രങ്ങളും ധാരാളം കാണാം. മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ യാത്രാപ്രേമം വളര്‍ത്തിയതില്‍ സിനിമകള്‍ക്കു വലിയ പങ്കുണ്ട്. സിനിമകളില്‍ കാണിക്കുന്ന പല ലൊക്കേഷനുകളും, പിന്നീട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറുന്നത് സ്ഥിരം കാണുന്ന കാഴ്ചയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും ഇത്തരം വിഡിയോകളും ചിത്രങ്ങളും ധാരാളം കാണാം. മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ യാത്രാപ്രേമം വളര്‍ത്തിയതില്‍ സിനിമകള്‍ക്കു വലിയ പങ്കുണ്ട്. സിനിമകളില്‍ കാണിക്കുന്ന പല ലൊക്കേഷനുകളും, പിന്നീട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറുന്നത് സ്ഥിരം കാണുന്ന കാഴ്ചയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും ഇത്തരം വിഡിയോകളും ചിത്രങ്ങളും ധാരാളം കാണാം. മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന ചില ഷൂട്ടിങ് ലൊക്കേഷനുകള്‍ ഇതാ...

ദൃശ്യം

ADVERTISEMENT

ഇടുക്കിയുടെ ദൃശ്യഭംഗി മുഴുവന്‍ ഒപ്പിയെടുത്ത ചിത്രമായിരുന്നു ജീത്തു ജോസഫിന്‍റെ ദൃശ്യം. ഒരു കൊലപാതകത്തിന്‍റെ റൂട്ട് മാപ്പിലൂടെ കൊണ്ടുപോയി പ്രേക്ഷകരെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത് ഇടുക്കിയിലെ രാജാക്കാട്, തൊടുപുഴ എന്നീ ഭാഗങ്ങളിലായിരുന്നു. വെങ്കടേഷ് നായകനായ, ചിത്രത്തിന്‍റെ തെലുങ്ക്‌ പതിപ്പിലും തൊടുപുഴ തന്നെയായിരുന്നു ലൊക്കേഷന്‍. കൂടാതെ വെള്ളിമൂങ്ങ, ആടുപുലിയാട്ടം, രസതന്ത്രം തുടങ്ങിയ ചിത്രങ്ങളുടെയും പ്രധാന ലൊക്കേഷന്‍ ഇതുതന്നെയായിരുന്നു. മലങ്കര ഡാം, തൊമ്മൻകുത്ത് വെള്ളച്ചാട്ടം, ഉറവപ്പാറ തുടങ്ങിയ ഒട്ടേറെ ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്.

നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി

മലയാള സിനിമയിലെ ആദ്യത്തെ യഥാർത്ഥ റോഡ് മൂവിയാണ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. കേരളം, കർണാടക, ഒറീസ, നാഗാലാൻഡ്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, സിക്കിം തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മനോഹരമായ സ്ഥലങ്ങളിലൂടെ ഈ ചിത്രം പ്രേക്ഷകരെ കൊണ്ടുപോയി. കാസിയും സുനിയും വയനാട്ടില്‍ നിന്നും നാഗാലാ‌‍ന്‍ഡിലേക്ക് ബൈക്ക് ട്രിപ്പ് നടത്തിയപ്പോള്‍ പ്രേക്ഷകരും ഒപ്പം സഞ്ചരിച്ചു. സിനിമയുടെ 70 ശതമാനവും റൈഡ് തന്നെയാണ്. കേരളത്തിലെ യുവാക്കളെ ഹരംകൊള്ളിച്ച ഈ ചിത്രം അവര്‍ക്ക് ഇത്തരം യാത്രകള്‍ ചെയ്യാന്‍ പ്രചോദനം നല്‍കി.

ഓര്‍ഡിനറി

ADVERTISEMENT

പത്തനംതിട്ട ജില്ലയിലെ ഗവി, ഇടുക്കി ജില്ലയിലെ വാഗമൺ എന്നിവിടങ്ങളിലായിരുന്നു ഓര്‍ഡിനറി എന്ന സിനിമ ചിത്രീകരിച്ചത്. ഇതോടെ ഗവിയുടെ തലവര തെളിഞ്ഞു എന്ന് പറയാം. പശ്ചിമഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്‍റെ ഭാഗമായ ഗവിയിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്താന്‍ തുടങ്ങി. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗവിയില്‍, കിലോമീറ്ററുകളോളം നീളത്തിൽ കാടിന്‍റെ ഹൃദയത്തിലൂടെയുള്ള യാത്ര വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട അനുഭവമായി. വനംവകുപ്പിന്‍റെ ഇക്കോടൂറിസം പദ്ധതി വിദേശി ടൂറിസ്റ്റുകളെയും ഇവിടേക്ക് ആകർഷിക്കുന്നു. വന്യമൃഗങ്ങളെ കാണാനായി ട്രെക്കിങ്ങിനു പോകാനും വനപാലകരുടെ സുരക്ഷയിൽ കാടിനുള്ളിലെ ടെന്റിൽ താമസിക്കാനും അവസരമുണ്ട്. ഇതിനു പുറമേ ബോട്ടിങ്ങും ജംഗിൾ സഫാരിയുമുണ്ട്.

മണിച്ചിത്രത്താഴ്

കിലുങ്ങുന്ന ചിലമ്പിട്ട് തെക്കിനിയിലൂടെ ഉലാത്തുന്ന നാഗവല്ലി എത്രകാലം കഴിഞ്ഞാലും മലയാളികളുടെ മനസ്സില്‍ നിന്നും പോവില്ല. അതേപോലെ തന്നെ നാഗവല്ലിയെ തളച്ച മണിച്ചിത്രത്താഴിട്ട് പൂട്ടിയ മുറിയും മാന്തോപ്പിലേക്ക് തുറക്കുന്ന തെക്കിനിയുമെല്ലാമുള്ള ആ വീടും എന്നും എല്ലാവരുടെയും മനസ്സിലുണ്ടാകും. മാടമ്പിള്ളി മനയായി സിനിമയില്‍ കാണിക്കുന്നത് തൃപ്പുണിത്തുറയിലെ ഹിൽപാലസായിരുന്നു. എന്നാല്‍, ശരിക്കുമുള്ള മാടമ്പിള്ളി മനയുള്ളത് അങ്ങ് ആലപ്പുഴയിലാണ്. നാഗവല്ലിയുടെയും കാരണവരുടെയും കഥ ഉടലെടുത്ത ആ തറവാടാണ് ആലപ്പുഴ ജില്ലയിൽ നങ്ങ്യാർകുളങ്ങര നിന്നും മാവേലിക്കരയിലേക്ക് പോകുമ്പോൾ മുട്ടത്തുള്ള ആലുമ്മൂട്ടിൽ മേട. മണിച്ചിത്രത്താഴിന്‍റെ കഥയെഴുതിയ മധു മുട്ടത്തിന്‍റെ സ്വന്തം തറവാടായ വീട്ടിലേക്ക് സഞ്ചാരികള്‍ ഒട്ടേറെ എത്താറുണ്ട്. 

ഹംപി

ADVERTISEMENT

ക്യാംപസ് പ്രണയത്തിന്‍റെ കഥ പറഞ്ഞ ആനന്ദം, ഒരു യാത്രാ സിനിമ കൂടിയാണ്.  ഗോവയിലും ഹംപിയിലുമായാണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയുടെ മനോഹരദൃശ്യങ്ങള്‍ ചിത്രം ഒപ്പിയെടുത്തു. വിരൂപാക്ഷ ക്ഷേത്രം, പാൻ-സുപാരി ബസാർ, ജലമഹൽ, ലോട്ടസ് മഹൽ. ആനപ്പന്തി തുടങ്ങി ഒട്ടേറെ ചരിത്രക്കാഴ്ചകള്‍ ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രം കൂടിയായ ഹംപി തുംഗഭദ്ര നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.

bambam kumar jha | iStock

തഞ്ചാവൂര്‍

കാവേരി നദിയുടെ തീരത്ത്,  രാജരാജേശ്വര ക്ഷേത്രം അഥവാ ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർന്നു വന്ന നഗരമാണ്‌ തഞ്ചാവൂർ. ചോള രാജാക്കന്മാരുടെ കാലം മുതല്‍ക്കുള്ള കെട്ടിടങ്ങളും വാസ്തുവിദ്യയും തഞ്ചാവൂരിനെ ലോകപ്രസിദ്ധമാക്കി. മോഹൻലാലിന്റെ കീർത്തിചക്ര, ഭ്രമരം എന്നിവ ചിത്രീകരിച്ചത് നഗരത്തിലാണ്. അതുപോലെ, മമ്മൂട്ടിയുടെ ചട്ടമ്പിനാട്, ദിലീപിന്റെ ആഗതൻ, പൃഥ്വിരാജിന്റെ താന്തോന്നി തുടങ്ങിയ സിനിമകള്‍ക്കും ഇവിടം ലൊക്കേഷനായി. പള്ളിയഗ്രഹാരം, കരന്തൈ, ഓൾഡ്‌ ടൗൺ, വിലാർ, നാഞ്ചിക്കോട്ടൈ വീഥി, മുനമ്പുച്ചാവടി, പൂക്കാര വീഥി, ന്യൂ ടൗൺ, ഓൾഡ്‌ ഹൗസിങ് യൂണിറ്റ്‌, ശ്രീനിവാസപുരം തുടങ്ങിയ നഗരസിരാകേന്ദ്രങ്ങള്‍ ഇന്നും സഞ്ചാരികളെക്കൊണ്ടു നിറയുന്നു.

വരിക്കാശ്ശേരി മന

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കകാലത്തു നിര്‍മ്മിച്ച വരിക്കാശ്ശേരി മന, പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനു സമീപം മനിശ്ശേരിയിലാണ് ഉള്ളത്. മംഗലശ്ശേരി നീലകണ്ഠന്‍റെ തറവാടായി, ആറാം തമ്പുരാന്‍റെ കൊട്ടാരമായി പ്രേക്ഷകരുടെ മുന്നിലെത്തിയ മന, നരസിംഹം, ചന്ദ്രോത്സവം, രാവണപ്രഭു, രാപ്പകൽ, വല്യേട്ടൻ, ബസ് കണ്ടക്ടർ. ദ്രോണ, മാടമ്പി, സിംഹാസനം തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ചിരപരിചിതമായി. ഏകദേശം 150 ൽ അധികം ചിത്രങ്ങൾക്ക് ഇവിടം ലൊക്കേഷനായി. ഇതുകൊണ്ടൊക്കെത്തന്നെ ‘മലയാള സിനിമയുടെ തറവാട്’ എന്ന ഓമനപ്പേരും മനയ്ക്കുണ്ട്. സിനിമാ ഷൂട്ടിങ്ങ് ഉള്ള ദിവസങ്ങള്‍ ഒഴിച്ച് എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ സന്ദര്‍ശകര്‍ക്ക് ഇവിടേക്ക് പ്രവേശനമുണ്ട്.

ബോള്‍ഗാട്ടി പാലസ്

കൊച്ചിയിലെ ബോൾഗാട്ടി ദ്വീപിൽ ഡച്ചുകാര്‍ നിർമിച്ച ബോൾഗാട്ടി കൊട്ടാരത്തിൽ ഒട്ടേറെ സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്. നിറക്കൂട്ട്, മൈ ബോസ്, വെള്ളിനക്ഷത്രം എന്നിവ അവയില്‍ ചിലതാണ്. വിനോദസഞ്ചാരികളുടെ ജനപ്രിയ അവധിക്കാല കേന്ദ്രങ്ങളിലൊന്നായ ബോൾഗാട്ടി കൊട്ടാരത്തിൽ ഒരു ആയുർവേദ കേന്ദ്രവും ദിവസേന കഥകളി പ്രകടനവുമുണ്ട്.

വാഗമൺ

കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനായ വാഗമൺ, പ്രകൃതി സൗന്ദര്യത്തിനും സമാധാനപരമായ അന്തരീക്ഷത്തിനും പേരുകേട്ടതാണ്. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമ പൂർണമായും ഇവിടെയാണ് ചിത്രീകരിച്ചത്. സഞ്ചാരികള്‍ക്കായി ഇവിടെ നിരവധി റിസോർട്ടുകളും സാഹസിക കായിക വിനോദങ്ങളും ഉണ്ട്.

English Summary:

Discover Iconic Malayalam Movie Destinations: Idukki, Gavi, Hampi, and More