ഗുണാ കേവിലെ കുഴിയിൽനിന്നു കുട്ടേട്ടാ...എന്നുള്ള സുഭാഷിന്റെ വിളി മലയാളികളുടെ മനസ്സിൽ കയറുന്നതിനു മുൻപ് തന്നെ കൊടൈക്കനാൽ യാത്ര ഞങ്ങൾ ഉറപ്പിച്ചതാണ്. മഞ്ഞുമ്മൽ ബോയ്സിന്റെ അതെ തീരുമാനം തന്നെ ആയിരുന്നു ഞങ്ങൾ ‘പാമ്പാടി’ ബോയ്സിനും; ഔട്ട്‌സൈഡ് കേരള മതി. 2021ൽ റെമിനെ ഞങ്ങൾ യുകെയിലേക്ക് യാത്രയാക്കിയത് മൂന്നാർ

ഗുണാ കേവിലെ കുഴിയിൽനിന്നു കുട്ടേട്ടാ...എന്നുള്ള സുഭാഷിന്റെ വിളി മലയാളികളുടെ മനസ്സിൽ കയറുന്നതിനു മുൻപ് തന്നെ കൊടൈക്കനാൽ യാത്ര ഞങ്ങൾ ഉറപ്പിച്ചതാണ്. മഞ്ഞുമ്മൽ ബോയ്സിന്റെ അതെ തീരുമാനം തന്നെ ആയിരുന്നു ഞങ്ങൾ ‘പാമ്പാടി’ ബോയ്സിനും; ഔട്ട്‌സൈഡ് കേരള മതി. 2021ൽ റെമിനെ ഞങ്ങൾ യുകെയിലേക്ക് യാത്രയാക്കിയത് മൂന്നാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുണാ കേവിലെ കുഴിയിൽനിന്നു കുട്ടേട്ടാ...എന്നുള്ള സുഭാഷിന്റെ വിളി മലയാളികളുടെ മനസ്സിൽ കയറുന്നതിനു മുൻപ് തന്നെ കൊടൈക്കനാൽ യാത്ര ഞങ്ങൾ ഉറപ്പിച്ചതാണ്. മഞ്ഞുമ്മൽ ബോയ്സിന്റെ അതെ തീരുമാനം തന്നെ ആയിരുന്നു ഞങ്ങൾ ‘പാമ്പാടി’ ബോയ്സിനും; ഔട്ട്‌സൈഡ് കേരള മതി. 2021ൽ റെമിനെ ഞങ്ങൾ യുകെയിലേക്ക് യാത്രയാക്കിയത് മൂന്നാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുണാ കേവിലെ കുഴിയിൽനിന്നു കുട്ടേട്ടാ...എന്നുള്ള സുഭാഷിന്റെ വിളി മലയാളികളുടെ മനസ്സിൽ കയറുന്നതിനു മുൻപ് തന്നെ കൊടൈക്കനാൽ യാത്ര ഞങ്ങൾ ഉറപ്പിച്ചതാണ്. മഞ്ഞുമ്മൽ ബോയ്സിന്റെ അതെ തീരുമാനം തന്നെ ആയിരുന്നു ഞങ്ങൾ ‘പാമ്പാടി’ ബോയ്സിനും; ഔട്ട്‌സൈഡ് കേരള മതി. 2021ൽ റെമിനെ ഞങ്ങൾ യുകെയിലേക്ക് യാത്രയാക്കിയത് മൂന്നാർ യാത്രയോടെ ആണ്. അപ്പോൾ അവൻ ആദ്യമായി വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തുമ്പോൾ കേരളത്തിനു പുറത്തെങ്കിലും പോകുന്നതല്ലേ അന്തസ്സ്.  അതും അവന്റെ ചെലവിൽ ആകുമ്പോൾ... ഏത്? ജൂണിൽ അവൻ വരുമ്പോൾ  കൊടൈക്കനാൽ പോകാൻ ജനുവരിയിൽ തന്നെ ഞങ്ങൾ ഉറപ്പിച്ചു (മാഞ്ഞുമ്മൽ ബോയ്സ് റിലീസ് പിന്നെയും 2 മാസം കഴിഞ്ഞ്). 

റെമിൻ, സ്വാതി, രാഹുൽ, ഞാൻ. മൂന്നാർ യാത്രയിലെ സംഘം തന്നെ ഇക്കുറിയും. എന്നാൽ ചില കാരണങ്ങളാൽ റെമിന് ഒരു മാസം മുൻപ് ലീവ് എടുക്കേണ്ടി വന്നു. മേയ് ആദ്യം എത്തിയിട്ട് ജൂൺ ആദ്യം പോകും. അതോടെ മുംബൈയിൽ ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിൽ ഉള്ള സ്വാതിയുടെ ഡേറ്റ് ക്ലാഷ് ആയി. വരാൻ പറ്റാത്ത അവസ്ഥ. ഒടുവിൽ റെമിന്റെ ഫ്രണ്ടും ഞങ്ങളുടെ മ്യുച്ചൽ ഫ്രണ്ടുമായ കണ്ണൻ യാത്ര സംഘത്തിലേക്ക് വന്നു. രാഹുലിനും എനിക്കും ലീവ് പ്രശ്നങ്ങളും ഉണ്ടായിരുന്നതിനാൽ മൂന്നു ദിവസമായി യാത്ര ചുരുക്കി. മേയ് ആദ്യം റെമിൻ നാട്ടിൽ എത്തി. പല സ്ഥലങ്ങളിലെ പല ഇടങ്ങളിൽ അനവധി 'സിറ്റിങ്ങിലൂടെ' തീയതി നിശ്ചയിച്ചു. മേയ്‌ 19, 20, 21. വീക്ക് എൻഡിൽ പോകാതിരിക്കാനുള്ള ബുദ്ധിപരമായ നീക്കം ആണ് ‘ബോയ്സ്’ നടത്തിയത്. 

ADVERTISEMENT

ഇതിനിടയിൽ ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്ക് ഇ-പാസ്സ് വേണമെന്ന നിർദ്ദേശവും വന്നു (സ്വാഭാവികം! വന്നില്ലെങ്കിലേ അദ്ഭുതം ഉള്ളൂ). തമിഴ്നാട് സർക്കാരിന്റെ സൈറ്റിൽ കയറി, എന്റെ കാർ നമ്പറിൽ ഇ-പാസ്സും എടുത്തു. പക്ഷേ യാത്രകൾ സിംപിൾ ആകരുത് എന്ന പ്രകൃതി നിയമം പാലിച്ചു കൊണ്ട് കേരള, തമിഴ്നാട് സംസ്ഥാനങ്ങളിൽ മഴ കനത്തു. ചൂടിന് ആശ്വാസമായി തണുപ്പ് തപ്പി കൊടൈക്കനാൽ പോകാൻ ഇരുന്ന ഞങ്ങളോട് വേണമായിരുന്നോ പ്രകൃതിയുടെ ഈ വികൃതി? ഊട്ടിയിലേക്ക് കയറി പോകരുതെന്ന് നീലഗിരി ജില്ലാ കലക്ടർ ഉത്തരവിട്ടു. ഞങ്ങൾ പ്രകൃതിവിരുദ്ധർ അല്ലെന്ന് തോന്നിയത് കൊണ്ടാകാം, കൊടൈക്കനാലിലേക്ക് തോന്നുന്നവർക്ക് പോകാം. ഡിണ്ടിഗൽ കലക്ടർ ആരെയും വിലക്കി ഇല്ല. എങ്കിലും പോണോ വേണ്ടയോ എന്ന് ഒന്ന് സംശയിച്ചു. ഒടുവിൽ ‘റിസ്ക്’ എടുത്ത് പോകാൻ തന്നെ തീരുമാനിച്ചു. അല്ലെങ്കിലും വരാൻ ഉള്ളത് വഴിയിൽ കയറി തന്നെ നിൽക്കും(എല്ലാം വഴിയേ മനസ്സിലാകും). 

മേയ് 19 ഞായറാഴ്ച പുലർച്ചെ 5ന് എന്റെ കാറിൽ പുറപ്പെട്ടു. പാമ്പാടി- കുട്ടിക്കാനം- കുമളി- തേനി ബൈപാസ് റോഡ് വഴി കൊടൈക്കനാൽ. റൂട്ട് എല്ലാം ഗൂഗിൾ മാപ് വഴി സെറ്റ്. ഇറങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചു; തലേ ദിവസം വരെ വൈകിട്ട് മാത്രം പെയ്തിരുന്ന മഴ, രാവിലെ മുതൽ ഡ്യൂട്ടിയിൽ കയറി. പക്ഷേ മനസ്സിൽ സന്തോഷം. കുട്ടിക്കാനം പോകുന്ന വഴി വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിൽ വണ്ടി നിർത്തുന്നത് ആണല്ലോ പതിവ്. നിർത്തി, ചായ കുടിച്ചു. നല്ല മൊരിഞ്ഞ പരിപ്പുവട വായിൽ വെച്ചപ്പോൾ പ്രകൃതിക്ക് നന്ദി പറഞ്ഞു. തകർത്തു പെയ്യുന്ന മഴയിൽ, കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ബാക്ഗ്രൗണ്ടിൽ ചായയും പരിപ്പുവടയും തിന്നാനുള്ള വരദാനം 4 യുവാക്കൾക്ക് നൽകിയതിന്.

കാർ പിന്നെയും മുന്നോട്ട് നീങ്ങി. വണ്ടിപെരിയാറിനു തൊട്ടുമുൻപുള്ള ഹോട്ടലിൽ കയറി ബ്രേക്ഫാസ്റ്റ് താങ്ങി. പൊറോട്ട, ചിക്കൻ റോസ്റ്റ്, ചായ, ആഹാ അന്തസ്സ്. ബ്രേക്ഫാസ്റ്റ് കഴിഞ്ഞാൽ കുറച്ചു ക്ഷീണം ആകാം എന്നതിനാൽ സ്റ്റിയറിങ്ങ് കണ്ണന് കൈമാറി. കാറിന്റെ കണ്ണാടി ചില്ലിൽ വൈപ്പർ നിർത്താതെ പണി എടുക്കുന്നുണ്ട്. പോകണ്ട, പോകണ്ട എന്ന സൂചനയോ അതോ ടാറ്റ തന്നതോ! വീലുകൾ തമിഴ്നാടിന്റെ മണ്ണിലേക്ക് ഉരുണ്ടുകയറി, മാനം തെളിഞ്ഞു. കമ്പത്ത് മുന്തിരിപ്പാടങ്ങൾ കാണണമെന്ന് ഉണ്ടായിരുന്നെങ്കിലും യാത്രയുടെ ലഹരി ആവശ്യത്തിലധികം ഉണ്ടായിരുന്നതിനാൽ കാറിനുള്ളിൽ തന്നെ ആ സമയം ചെലവഴിച്ചു.

തമിഴ്നാടിന്റെ ഗ്രാമസൗന്ദര്യം ഹഠാതാകർഷിച്ച ഏതോ അസുലഭ മുഹൂർത്തത്തിൽ ഞാനും രാഹുലും റെമിനും ഒരുപോലെ പറഞ്ഞു:  തിരിച്ചു നമുക്ക് വേറെ റൂട്ട് പിടിച്ചാലോ? സമ്മതം. അതിർത്തി കടന്നിട്ട് കാലു നിലത്തു കുത്തതിനാൽ ‘കൊഞ്ചം തണ്ണി’ കുടിക്കാൻ ഒരു കടയിൽ കയറി. ചൂടിന് ബെസ്റ്റ് മംഗോ ജ്യൂസ്‌, പിന്നെയും അന്തസ്സ്. കടയുടെ സൈഡിൽ സ്വല്പം ‘തണ്ണി’ പുറത്തോട്ടും കളഞ്ഞിട്ട് വഴിയിലെ ബോർഡിലേക്ക് നോക്കുമ്പോഴാണ് കൊടൈക്കനാൽ 51km എന്ന് എഴുതി ബോർഡ്‌ വലത്തോട്ട് ചൂണ്ടി നിൽക്കുന്നത് കാണുന്നത്. വന്ന വഴി മറക്കരുത് എന്ന പാഠം പഠിപ്പിക്കാൻ എന്ന ഉദ്ദേശ്യത്തോടെ അൽപം പുറകോട്ട് പോകണമെന്ന് സാരം. അങ്ങനെ കൊടൈക്കനാൽ ഘട്ട് റോഡിൽ കൂടി മുന്നോട്ട്. ലക്ഷ്യസ്ഥാനം എത്താറായപ്പോൾ പൊലീസ് കൈ കാണിച്ചു (ടാറ്റ തന്നതല്ല). കാറും ലൈസൻസ് ഉൾപ്പെടെയുള്ള രേഖകളും അടിമുടി പരിശോധിച്ചു. ഇപാസ്സ് ചോദിച്ചു. കൊടൈക്കനാൽ പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. കാറിൽ ഉണ്ടായിരുന്ന മിനറൽ വാട്ടർ കുപ്പികൾ എല്ലാം അവിടെ കൊടുത്തു. അതുമായി മുകളിൽ എത്തിയാൽ പിഴ ചുമത്തും. സംശയാസ്പദമായി മറ്റൊന്നും കണ്ടെത്തതിനാൽ പോകാൻ അനുവദിച്ചു. 

ADVERTISEMENT

ഉച്ചയ്ക്ക് ഒരു മണിയോടെ കൊടൈക്കനാൽ ടൗണിൽ എത്തി. മലമുകളിൽ എത്തിയെന്നു വയറിനു ഉള്ളിൽനിന്നും വിളിച്ചു പറഞ്ഞു. ‘ജൂനിയർ കുപ്പണ്ണ’ ഹോട്ടലിൽ കയറി ബിരിയാണി സാപ്പിട്ടു. റൊമ്പ പ്രമാദം!. ഞങ്ങൾ എത്തിയ സന്തോഷത്തിൽ പ്രകൃതി ആനന്ദക്കണ്ണീർ പൊഴിച്ചു കൊണ്ടേ ഇരിക്കുകയാണ്. ഇടക്ക് പൊട്ടികരച്ചിലും ഉണ്ട്. ഇനി റൂം കണ്ടെത്തണം. അത്യാവശ്യം പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ ഒരിടം തന്നെ വേണം എന്ന് ഉറപ്പിച്ചു. ഗൂഗിളിൽ ഹോട്ടലുകളുടെ നമ്പർ തപ്പി വിളിച്ചു. 4 പേർക്ക് കൂടി ഒരു റൂം മതി. ഒടുവിൽ ഒരെണ്ണം ഉറപ്പിച്ചു. ബൊഗൈൻവില്ല പൂക്കളുടെ മുകളിൽ കൂടി കൊടൈക്കനാൽ ടൗണിന്റെ കാഴ്ച കാണാവുന്ന മുറി. ആഹാ പിന്നെയും പിന്നെയും അന്തസ്സ്!

പ്രകൃതിയുടെ കണ്ണീർ തോരത്തിനാൽ അൽപനേരം മുറിയിൽ വിശ്രമിച്ചു. അപ്പോഴേക്കും സമയം 5 മണി കഴിഞ്ഞു. അന്ന് ഇനി സ്ഥലങ്ങൾ ഒന്നും കാണാൻ സാധിക്കില്ല. എങ്കിലും കൊടൈക്കനാൽ ലേയ്ക്കിന് ചുറ്റും പരന്ന് കിടക്കുന്ന ടൗണിൽ വെറുതെ കറങ്ങി. മഴ പെയ്യുന്നുണ്ടെങ്കിലും ദാഹത്തിന് ഒരു കുറവും ഇല്ല. 5 ലീറ്ററിന്റെ ക്യാനിലാണ് വെള്ളം കിട്ടുക. അത് വാങ്ങി. കൊടൈക്കനാൽ വന്നെന്ന് ഓർത്തു നാട് മറക്കാൻ ആകില്ലല്ലോ.. അതുകൊണ്ട് രാത്രിയിലേക്ക് പൊറോട്ടയും ചിക്കനും വാങ്ങി മുറിയിലേക്ക് മടങ്ങി. ചെറിയ ബാച്ചിലർ പാർട്ടിക് ശേഷം ഉറങ്ങി. കൊടൈക്കനാലിലേ ആദ്യരാത്രി അവസാനിച്ചു.

രണ്ടാം ദിനം രാവിലെ 8 മണി കഴിഞ്ഞാണ് ഉണർന്നത്. മാനം തെളിഞ്ഞിരിക്കുന്നു; ഒപ്പം മനസ്സും. കുറഞ്ഞത് മൂന്ന് സ്ഥലങ്ങൾ എങ്കിലും കാണാൻ ആണ് പ്ലാൻ. അതിൽ ഗുണ കേവ് മസ്റ്റ്. രാത്രി സ്റ്റേ എവിടെ എന്ന് തീരുമാനിച്ചില്ലെങ്കിലും ചെക്ക് ഔട്ട്‌ ചെയ്ത് ഇറങ്ങി. ഇന്നത്തെ ബ്രേക്ഫാസ്റ്റ് പൂരി. പിന്നെ രാഹുലിന്റെ ഇലയിൽ നിന്ന് അൽപം പൊങ്കലും. എല്ലാ ഇലയിൽ ആണ് വിളമ്പുന്നത്. തമിഴ്നാട്ടിലെ ഹോട്ടലുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഇതാണ്. എത്ര രുചി ഇല്ലെങ്കിലും ഇലയിൽ കിട്ടിയാൽ കഴിക്കാൻ തോന്നും.  എന്താണേലും അത് കഴിഞ്ഞതോടെ പ്രകൃതിയുടെ പൊങ്കാല തുടങ്ങി. മാനം കറുത്തു; മഴ പെയ്തു. ഒരു മണിക്കൂറിലേറെ അവിടെ പോസ്റ്റ്‌! 

കോക്കേഴ്സ് വോക്ക് വേ ആണ് ആദ്യ ലക്ഷ്യം. മഴ ശമിക്കുന്ന ലക്ഷണം ഇല്ലാത്തതിനാൽ ലേക്ക് സൈഡിൽ കിടക്കുന്ന കാറിലേക്ക് ഓടി. കൊടൈക്കനാലിന് ആ പേര് കിട്ടിയത് എങ്ങനെയാണെന്ന് ശരിക്കും മനസ്സിലായത് കോക്കേഴ്സ് വോക്ക് വേയിൽ കൂടി നടന്നപ്പോഴാണ്. ചാറ്റൽ മഴയിൽ കോടയിൽ പൊതിഞ്ഞു നിൽക്കുന്ന കൊടൈക്കനാൽ. മഴ തോർന്നപ്പപ്പോൾ മരം പെയ്തു. ഫോട്ടോഷൂട്ടിനു ശേഷം അവിടെനിന്ന് ഇറങ്ങി. ഇനി ആണ് യഥാർഥ ലക്ഷ്യം, നേരെ ഗുണാ കേവിലേക്ക്. ശരിക്കും കൊടൈക്കനാലിലെ കാനന പാത തന്നെയാണ്‌ ഗുണാ കേവിലേക്ക് ഉള്ള വഴി. ഇരുവശത്തും മരങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നു. കേവ് പരിസരത്തേക്ക് കയറുന്നതിനു മുൻപ് പൊലീസിന്റെ ചെക്ക് പോസ്റ്റ്‌. ലഹരി വസ്തുക്കളോ ലൈറ്റ്റോ ഉൾപ്പെടെ ഉള്ളവ അതിനപ്പുറത്തേക്ക് കയറ്റില്ല. 

ADVERTISEMENT

ഞങ്ങൾ കൊടൈക്കനാൽ എത്തിയപ്പോൾ ബാക്കി ഉള്ളവർ ഒക്കെ നാടുവിട്ടു പോയോ എന്ന് തുടക്കത്തിൽ സംശയിച്ചിരുന്നെങ്കിലും എല്ലാവരും ഗുണാ കേവിലേക്ക് ആണ് പോയതെന്ന് തോന്നിക്കുന്ന തരത്തിലാണ് തിരക്ക്. വാഹങ്ങളുടെ നീണ്ട നിര. കാത്തു കിടപ്പ് ഒരു മണിക്കൂറോളം നീണ്ടപ്പോൾ ഒരു കിലോമീറ്റർ ഇപ്പുറം കാർ പാർക്ക്‌ ചെയ്തു. ഉച്ചഭക്ഷണം തൽക്കാലം മാഗിയിൽ ഒതുക്കി (അതും വാഴ ഇലയിൽ ) ഞങ്ങൾ 4 പേർ നടന്നു. ഗുണാ കേവ് എന്ന് ബോർഡ്‌ വച്ചിടത് ഉൾപ്പെടെ ഫോട്ടോ എടുക്കുന്നവരുടെ തിരക്ക്. ഊഴം അനുസരിച്ച് ഞങ്ങളും പടം പിടിച്ചു. എങ്ങും സുഭാഷേ വിളികൾ മാത്രം. കുട്ടേട്ടാ എന്ന് ചിലർ തിരിച്ചും വിളിക്കുന്നു. തിരക്കിനിടയിലും മഞ്ഞയും പച്ചയും കലർന്ന ഗ്രില്ലിൽ ചേർന്ന് നിന്ന് പടം എടുത്തു; വേരുകളിൽ ഇരുന്നും. മഴയിൽ പ്രദേശമാകെ ചെളി നിറഞ്ഞിരുന്നെങ്കിലും ആളുകൾക്കു അതൊരു പ്രശ്നം ആയിരുന്നില്ല. ഒരൊറ്റ സിനിമയുടെ ഇംപാക്ട്. 

തിരിച്ചിറങ്ങിയപ്പോൾ സമയം നാല് കഴിഞ്ഞു. ഗുണാ കേവിൽ നിന്ന് ഒരു കിലോമീറ്റർ അപ്പുറത്തു ആണ് പില്ലർ റോക്ക് വ്യൂ പോയിന്റ്. തിരിച്ചു നടന്ന് കാർ എടുക്കാനുള്ള സമയം ഇല്ലാത്തതിനാൽ മുന്നോട്ട് തന്നെ നടന്നു. തിരക്കൊഴിഞ്ഞ വീതിയിലൂടെ മനസിനുള്ളിലും കോട നിറക്കുന്ന ചെറു നടത്തം ആയിരുന്നു അത്. പതിവ് ഫോട്ടോഷൂട്ട്‌ ഉണ്ടായിരുന്നെങ്കിലും വളരെ നിശബ്ദമായ ഒന്ന്. പില്ലർ റോക്കിൽ താരത്യമേന ആളുകൾ കുറവായിരുന്നു. ഞങ്ങൾ എത്തിയപ്പോൾ കോട നിറഞ്ഞിരുന്നെങ്കിലും പെട്ടെന്ന് സ്വിച്ച് ഇട്ടപോലെ അത് നീങ്ങി. ചിത്രങ്ങളിൽ കണ്ട അതെ രൂപം കൺമുന്നിൽ തെളിയുന്നത് അദ്ഭുതത്തോടെ നോക്കി നിന്ന്. പതിവ് പടം എടുപ്പുകൾക്ക് ശേഷം തിരിച്ചു നടന്നു. കാറിൽ കയറി കഴിഞ്ഞ് രാത്രി തങ്ങുന്നതിനെ കുറിച്ചായി ചർച്ച. ഇനി ഒരു തിരിച്ചുപോക്ക് ഉണ്ടെങ്കിൽ അത് മറ്റൊരു റൂട്ടിൽ കൂടി ആയിരിക്കും എന്ന് ദൃഢപ്രതിജ്ഞ എടുത്ത യുവാക്കൾ കൂടി ആലോചിച്ചു. ഒടുവിൽ എന്റെ സുഹൃത്ത് പാലക്കാട്ടുകാരി ജിഷയെ വിളിച്ചു.  വാൽപ്പാറ, അതിരപ്പള്ളി വഴി തിരിച്ചു പോരുക എന്ന ഐഡിയ പറഞ്ഞു തന്നു. അന്ന് രാത്രി ഉദുമൽപേട്ടയിൽ സ്റ്റേ ചെയ്യുക. പിന്നെ ഒന്നും നോക്കിയില്ല. വണ്ടി നേരെ ഉദുമൽപേട്ടയിലേക്ക്. 

ആനമല–വാൽപ്പാറ റൂട്ട്

അർധരാത്രി പഴനി റൂട്ടിൽ കൊടൈ മല ഇറങ്ങിയുള്ള രാത്രി യാത്ര അതിമനോഹരം. 12 മണിക്ക് ശേഷമാണ്‌ ഉദുമൽപേട്ടയിൽ എത്തുന്നത്. ആദ്യം കണ്ട ഹോട്ടലിൽ തന്നെ കയറി റൂമെടുത്തു. ഇത്തവണ കിടക്കാൻ കട്ടിൽ വേണമെന്ന് അല്ലാതെ മറ്റു നിബന്ധനകൾ ഒന്നും തന്നെ ഇല്ലായിരുന്നു. എങ്കിലും എസി റൂം തന്നെ എടുത്തു. തമിഴ്നാട്ടിലെ ചൂട് ചെറിയ രീതിയിൽ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. രാത്രി, ഹോട്ടലിന്റെ സമീപം തന്നെയുള്ള തട്ടുകടയിൽ പോയി ചിക്കൻ ദോശ കഴിച്ചു. റൂമിൽ തിരിച്ച് എത്തിയപ്പോഴാണ് കേരളത്തിൽ എല്ലായിടത്തും കനത്ത മഴയാണെന്നും അതിരപ്പിള്ളി ഉൾപ്പെടെ അടച്ചെന്നും അറിഞ്ഞത്. വീണ്ടും സ്വാഭാവികം! എങ്കിലും എന്തെങ്കിലും പ്ലാൻ ഇടാം എന്ന് കരുതി കിടന്നു. രാവിലെ എട്ടരയോട് കൂടി വാൽപ്പാറയ്ക്കു വണ്ടി പുറപ്പെട്ടു. ബ്രേക്ഫാസ്റ്റ് ഹോട്ടലിന്റെ അപ്പുറത്തു തന്നെയുള്ള ഒരു റസ്റ്ററന്റിൽ നിന്ന്. ആനമലൈ റൂട്ടിലാണ് യാത്ര. തമിഴ്നാടിന്റെ നാടൻ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ പറ്റിയ യാത്ര. 

വിശാലമായ റോഡിന് ഇരുവശവും പച്ചപ്പും, തമിഴ് രീതിയിലുള്ള വീടുകളും, കൊച്ചു കൊച്ചു ടൗണുകളും, വിൻഡ് മില്ലുകൾ വരെയും കാണാം. ഇതിനു ഇടയിൽ അഴിയാർ ഡാം വ്യൂ പോയിന്റ്ലും കയറി. റോഡ് സൈഡിൽ ഉള്ള പാർക്കിന് മുകളിലാണ് വ്യൂ പോയിന്റ്. തമിഴ്നാട്ടിലെ ‘പെരിയ’ വെയിൽ കൊണ്ട് അതിനു മുകളിൽ എത്തി. ആനമലയുടെ മുഴുവൻ സൗന്ദര്യവും മനസ്സിലും ക്യാമറയിലും പകർത്താൻ പറ്റിയ ഇടം. ക്ഷീണത്തിൽ താഴെ വന്നു ഞങ്ങൾ നാലു പേരും ഓരോ ജ്യൂസ്‌ കുടിച്ചു. കിട്ടിയ ഊർജത്തിൽ വണ്ടി പിന്നെയും മുന്നോട്ട്. ആനമല ടൈഗർ റിസർവ് റോഡിലേക്ക് ഇതിനു ശേഷമാണു കയറുന്നത്. ചെക്ക് പോസ്റ്റിൽ കാഷ് അടച്ച ശേഷമാണു മലകയറ്റം. ഹെയർപിൻ വളവുകൾ ചേർന്ന ചുരമാണ് ഇത്. ഏകദേശം 40 ഹെയർപിന്നുകളാണ് വാൽപാറ വരെയുള്ളത്. ഇതിനിടയിൽ എല്ലാം വ്യൂ പോയിന്റുകളും. പെട്ടെന്ന് എത്തിയിട്ട് പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലെങ്കിലും എവിടെയും നിർത്തിയില്ല. നീലാകാശത്തിനു ഇത്രയും നീലയും പ്രകൃതിക്ക് ഇത്രയും പച്ചപ്പും ഉണ്ടെന്ന് തിരിച്ചറിഞ്ഞ യാത്രയായിരുന്നു അത്. ഒരുമണിയോട് കൂടിയാണ് വാൽപാറ ടൗണിൽ എത്തിയത്. ലഞ്ച് അവിടെ നിന്നാക്കി. ബിരിയാണി ഓർഡർ ചെയ്തിട്ട് ഫോൺ നോക്കിയപ്പോഴാണ് അത് കണ്ടത്. മഴ കുറഞ്ഞതിനാൽ അതിരപ്പിള്ളി വെള്ളച്ചാട്ടം ഉച്ചക്ക് ശേഷം തുറക്കും. എല്ലാം ഞങ്ങൾക്കു വേണ്ടി മാത്രം എന്നു കരുതിയ നിമിഷം. വാൽപ്പാറയിൽ നിന്ന് ഏകദേശം രണ്ടര മണിക്കൂറോളം ഉണ്ട് ആതിരപ്പിള്ളിക്ക്. അപ്പോൾ സമയം 2 മണിയോടെ അടുത്തിരുന്നു. അഞ്ചു മണി ആകുമ്പോൾ വെള്ളച്ചാട്ടം അടയ്ക്കും.

ബിരിയാണി കഴിച്ചിട്ട് എത്രയും പെട്ടെന്ന് അതിരപ്പിള്ളി പിടിക്കാൻ പുറപ്പെട്ടു. കേരള ബോർഡർ ആയ മലക്കപ്പാറ എത്തും വരെ വളരെ പെട്ടെന്ന് എത്തി. മലക്കപ്പാറയിലെ ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ ഇൻ പാസ്സ് കിട്ടി. കയറിയ സമയം ഉൾപ്പടെ രേഖപ്പെടുത്തിയാണ് പാസ്സ്. അതിർത്തി കടന്നതും കാറിന്റെ വേഗത കുറയ്ക്കേണ്ടി വന്നു. കേരളത്തിലേ റോഡുകളുടെ ‘ഭൂമിശാസ്ത്രപരമായ’ ചില പ്രത്യേകതകൾ കൊണ്ടാണ് അത്. ഓരോ കുഴിയും ടയറുകളെ ഒട്ടും നോവിക്കാതെയാണ് ഞങ്ങൾ മറികടന്നത്. ടാറില്ലാത്ത ഭാഗങ്ങൾ വന്നപ്പോൾ മണ്ണിന്റെ ഗന്ധം അനുഭവിച്ചു പോകാൻ സാധിച്ചു. ആറു കിലോമീറ്ററിൽ അധികമാണ് ഈ ‘അഡ്വഞ്ചറസ് ട്രിപ്പ്‌’. ഇത്രയും ദൂരം പിന്നിടാൻ തന്നെ അര മണിക്കൂറോളം സമയം എടുത്തപ്പോ തന്നെ അതിരപ്പിള്ളി വെള്ളച്ചാട്ടം തുറന്നത് വെറുതെ ആയല്ലോ എന്ന് വിചാരിച്ചെങ്കിലും പ്രതീക്ഷയുടെ തരിവെട്ടവുമായി മുന്നോട്ട് പോയി. അഡ്വഞ്ചറസ് ട്രിപ്പ്‌ കഴിഞ്ഞ് യാത്ര സുഗമമായി മുന്നോട്ട് പോകുന്നതിനിടെ എതിരെ ബൈക്കിൽ വന്നയാൾ കൈ കാണിച്ചിട്ട് ചീറിപ്പാഞ്ഞു പോയി. എന്തായിരിക്കും സഹായമൻസ്‌കനായ ആ ചേട്ടൻ ഉദ്ദേശിച്ചത് എന്ന് ഞങ്ങൾ ചർച്ച ആരംഭിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെ നിരോധനം ഉള്ള സ്ഥലം ആയതിനാൽ ചെക്കിങ് ഉണ്ടെന്ന് പറഞ്ഞതാകുമോ എന്ന് ചിന്തിച്ചു. ചിലപ്പോൾ തോന്നിയതാകും എന്നും പറഞ്ഞു തള്ളി. പക്ഷേ ഒരു വലിയ സൂചന ആണെന്നെന്ന് തിരിച്ചറിയാൻ വൈകി. ഇനി എങ്ങാനും ആന വഴിയിൽ ഉണ്ടാകുമോ എന്നാണോ എന്ന് കാർ ഓടിച്ചിരുന്ന രാഹുൽ പറഞ്ഞു തീർന്ന്, ഒരു വളവു തിരിഞ്ഞതും ആണ് ഈ യാത്രയിലെ ട്വിസ്റ്റും, ഏറ്റവും വലിയ അനുഭവവും, പേടിയും, ത്രില്ലും എല്ലാം ഒരുമിച്ച് സംഭവിച്ചത്. വലിയ വളവിലെ പാറക്കൂട്ടങ്ങൾക് അറ്റത്ത് അവൻ നിൽക്കുകയാണ്. കാട്ടാന!

കാർ ഓടിച്ചിരുന്ന രാഹുലും മുന്നിൽ ഇരുന്ന റെമിനും ഞാനും അവനെ കണ്ടില്ല. വലത് സൈഡിൽ ഒതുക്കി ഇട്ടിരുന്ന കാറുകാർ കൈ കാണിച്ചപ്പോൾ കണ്ണൻ ആണ് പെട്ടെന്ന് 'ദേ ആന' എന്ന് പറഞ്ഞത്. പാറയുടെ ഒരു ഭാഗം ആണെന്നാണ് ആദ്യം ഞാൻ കരുതിയത്. റോഡിൽ ഇറങ്ങിയിട്ടില്ല. തിട്ടയിൽ കയറി ഒതുങ്ങി നിൽക്കുകയാണ്. കാട്ടാന വന്നാൽ എന്ത് കാട്ടാന, എന്ന തമാശ ഒരു തമാശ അല്ലെന്ന് ആ നിമിഷത്തിൽ ഞങ്ങൾ തിരിച്ചറിഞ്ഞു. ആനയും ഞങ്ങളും നേർക്കുനേർ. നാലടി ആന മുന്നോട്ട് വെച്ചാൽ ഞങ്ങൾ നാല് പേരും അതോടെ ഇഹ ലോക വാസം വെടിയും. സൈഡിൽ ഒതുക്കി കിട്ടിയിരിക്കുന്ന കാറിൽ 7 യുവാക്കൾ ആണ്. അവർ മലക്കപ്പാറയില്ലേക്ക് പോകുന്ന വഴിയാണ്. അവർ പാസ്സ് ചെയ്ത് കഴിഞ്ഞാണ് ആനയെ കണ്ടത്. പിന്നെ വണ്ടി ഒതുക്കി വിഡിയോ എടുക്കുകയാണ്. ഞങ്ങൾ ഒന്നും നോക്കാതെ മുന്നോട്ട് പോയാലോ എന്ന് കുറെ തവണ ആലോചിച്ചു. സ്റ്റീയറിങ് പിടിക്കാൻ രാഹുലിന്റെ കൈ വിറച്ചു. വീഡിയോ എടുക്കാൻ പറഞ്ഞെങ്കിലും റെമിന്റെ കൈയും വിറച്ചു. ജീവനേക്കാൾ വലുതല്ല കോൺടെന്റ് എന്നാ ജീവിത സത്യം തിരിച്ചറിഞ്ഞ യുവാക്കൾ ആയിരുന്നു ഞങ്ങൾ. ഒടുവിൽ കാർ എതിർദിശയിൽ തിരിച്ചിടാൻ ഞങ്ങൾ തീരുമാനിച്ചു. ആനക്ക് എപ്പോഴെങ്കിലും മൂഡ് വന്നു മുന്നോട്ട് വരാൻ തോന്നിയാലോ! അപ്പോഴേക്കും പുറകെ കാറുകൾ വരാൻ തോന്നി. ഞങ്ങൾ കാറിനു പുറത്തിറങ്ങി; ആന റോഡിലും ഇറങ്ങി. അതിരപ്പള്ളി റൂട്ടിൽ തന്നെ ആനയും നടക്കാൻ ആരംഭിച്ചു. വെള്ളച്ചാട്ടം തുറന്നത് ആനയും അറിഞ്ഞോ എന്ന തമാശ അപ്പോൾ തോന്നിയില്ല. 

വെള്ളച്ചാട്ടം കാണണ്ട, ജീവൻ മാത്രം മതി എന്ന മാനസികനിലയിലേക്ക് അപ്പോൾ ഞങ്ങൾ എത്തിയിരുന്നു. ഇതിനടിയിൽ വണ്ടികളുടെ എണ്ണം കൂടി കൂടി വന്നു. ആദ്യം കണ്ട ഞങ്ങളുടെ ഫീൽ ആർക്കും തോന്നിയില്ല. ഓ ആന എന്ന് മാത്രം. ആന ഒരു ഭീകരജീവിയാണെന്ന് എല്ലാവരോടും വിളിച്ച് പറയാൻ എനിക്ക് തോന്നി. ഇതിനിടയിൽ ത്വത്തികമായ പല വർണ്ണനകളും പലരും പറഞ്ഞു. ഇത് ഒറ്റകൊമ്പൻ ആണ് സൂക്ഷിക്കണം എന്ന മുന്നറിയിപ്പും. അധികൃതരെ ഇത് എങ്ങനെ അറിയിക്കും എന്ന് ആലോചിച്ചെങ്കിലും യാതൊരു വഴിയുമില്ല. കൈയിലേ ഫോണുകൾ ആനയെ എറിയാൻ മാത്രമേ ഉപകാരപ്പെടൂ, റേഞ്ച് ഇല്ല. മലക്കപ്പാറയിലെ ചെക്ക് പോസ്റ്റിൽ കയറിയ സമയം രേഖപെടുത്തിരിക്കുന്നത് വെറുതെ അല്ലെന്നും ഇത്ര സമയത്തിനുള്ളിൽ ഔട്ട്‌ പോസ്റ്റ്‌ നടന്നില്ലെങ്കിൽ അവർ അന്വേഷിക്കും എന്ന പൊതുവിഞ്ജാനം ഒരു ചേട്ടൻ പങ്കുവെച്ചു. ഞങ്ങൾ പാസ്സിലെ ഔട്ട്‌ ടൈം നോക്കി, 5  മണിക്ക് ശേഷം. അപ്പോൾ അതുവരെ അവിടെ പോസ്റ്റ്‌ എന്ന് ഉറപ്പിച്ചു. ഇതിനിടയിൽ ഒരു കെഎസ്ആർടിസി ബസ്സും വന്നു. റൂട്ടിലെ സ്ഥിരം ബസ് ആയതിനാൽ ആനക്ക് പരിചയം ഉണ്ടെന്നും, അതിനാൽ കടത്തി വിടുമെന്നും അവർ പറഞ്ഞതിനാൽ ബസ് കയറി പോകുന്നതിനു വണ്ടികൾ ഒതുക്കി. 

പക്ഷേ ഈ ബസിനെ ഈ ജന്മത്ത് കണ്ടിട്ടില്ല എന്ന മട്ടിൽ അവൻ റോഡിനു കുറുകെ നിൽക്കുകയാണ്. ആന മുന്നോട്ട് നീങ്ങുന്നത് അനുസരിച് ഞങ്ങളും വണ്ടിയുമായി മുന്നോട്ട് നീങ്ങി. ഇതിനിടയിൽ പരിചയക്കാരായി. എല്ലാവരും പരസ്പരം തങ്ങൾക്ക് അറിയാവുന്ന 'ആന'വിവരങ്ങൾ പങ്കുവെച്ചു. ഇടക്ക് മഴ ചാറി, കുട ചൂടി. പക്ഷേ ആനക്ക് അനക്കം ഇല്ല. മഴ നനഞ്ഞാൽ പനി വരുന്ന ജീവിയാണോ ആന? അല്ലായിരിക്കും. പെട്ടെന്ന് ഒരു പടക്കത്തിന്റെ ശബ്ദം കേട്ടു. ആനയെ ഓടിക്കാൻ ആരോ പൊട്ടിച്ചതാണെന്ന് മനസിലായെങ്കിലും കൂട്ടത്തിലെ ആ ധൈര്യശാലി ആരായിരിക്കും എന്ന് വിചാരിച്ചു. അപ്പോഴേക്കും ആന ഞങ്ങളുടെ കണ്ണ് വെട്ടത്തു നിന്ന് മറഞ്ഞു മുന്നിൽ ചെന്നിരുന്നു. എന്തായാലും പടക്കത്തിന്റെ ഇഫക്റ്റ് ആണെന്ന് തോന്നുന്നു. നീണ്ട രണ്ട് മണിക്കൂറിലേറെയുള്ള കാത്തു കിടപ്പിന് ശേഷം വണ്ടികൾ മുന്നോട്ട് നീങ്ങി. പതുക്കെ പതുക്കെ സ്പീഡ് കൂടി തുടങ്ങിയപ്പോൾ ഒരു വശത്തു പൂച്ചയെ പോലെ ഒതുങ്ങി നിൽക്കുന്ന ആനയെ ആണ് കണ്ടത്. പാവം! 

ഏതോ പിക്ക് വാൻ ഡ്രൈവർ വന്നാണ് അവനെ മെരുക്കിയത് എന്നാണ് അവിടുത്തെ കേട്ടുകേൾവി. എന്താണേലും ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവിടെനിന്നു പോന്നു. അപ്പോഴേക്കും സമയം ആറു മണിയോട് അടുത്തിരുന്നു. അതിരപ്പിള്ളി ഒക്കെ വിട്ടതിനാൽ എത്രയും വേഗം പുറത്ത് കടക്കാൻ ആയിരുന്നു ശ്രമം. അപ്പോഴേക്കും ഇരുൾ വീണിരുന്നു. പിന്നെയും ഒന്നര മണിക്കൂറിലേറെ നീണ്ട യാത്രയ്ക്ക് ശേഷമാണു ഔട്ട്‌ പോസ്റ്റിൽ എത്തിയത്. പിന്നെ ഒരു റൂട്ടും ഓർമ്മയില്ല. ചാലക്കുടി എത്തി കോട്ടയത്തിനു റൂട്ട് മാപ് ഇട്ടു. ഗൂഗിൾ കാണിച്ച വഴിയിലൂടെ ഞങ്ങൾ തിരിച്ചെത്തി. ഒരു ഹോട്ടലിൽ കയറി ഡിന്നറും കഴിച്ചു. റെമിനാണ് തിരിച്ചു വണ്ടി ഓടിച്ചത്. പുറകിൽ ഇരുന്ന് ഉറങ്ങിയ ഞാൻ രാത്രി 12 മണി കഴിഞ്ഞ് കണ്ണന്റെ വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ ആണ് എഴുന്നേൽക്കുന്നത്. അങ്ങനെ തണുപ്പ് തേടി കൊടൈക്കനാലിലേക്ക് പോയ നാല് യുവാക്കൾ തിരിച്ചെത്തിയത്, കുറെ ഏറെ അനുഭവങ്ങളുമായാണ്. പിന്നെ ഭാഗ്യം കൊണ്ടും, ആനയുടേതോ ഞങ്ങളുടേതോ?

English Summary:

Discover the Thrills of a Road Trip to Kodaikanal: An Unforgettable Experience.