‘ഞങ്ങളുടെ ദേവേട്ടത്തി ഇങ്ങനെയല്ല’; യാത്രാ ചിത്രങ്ങളുമായി ചിപ്പി
സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച്, ഇപ്പോൾ മിനിസ്‌ക്രീനിലൂടെ സജീവമായി നിലനിൽക്കുന്ന താരമാണ് ചിപ്പി. സീരിയലുകളുടെ തിരക്കുകൾ ഉണ്ടെങ്കിലും യാത്രകൾ നടത്താനും ചെന്നെത്തുന്ന സ്ഥലത്തെ മനോഹര കാഴ്ചകൾ ആസ്വദിക്കുന്നതിനുമൊക്കെ ചിപ്പി സമയം കണ്ടെത്താറുണ്ട്. ഇത്തവണത്തെ താരത്തിന്റെ യാത്രയിൽ ഇടംപിടിച്ചത്
സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച്, ഇപ്പോൾ മിനിസ്‌ക്രീനിലൂടെ സജീവമായി നിലനിൽക്കുന്ന താരമാണ് ചിപ്പി. സീരിയലുകളുടെ തിരക്കുകൾ ഉണ്ടെങ്കിലും യാത്രകൾ നടത്താനും ചെന്നെത്തുന്ന സ്ഥലത്തെ മനോഹര കാഴ്ചകൾ ആസ്വദിക്കുന്നതിനുമൊക്കെ ചിപ്പി സമയം കണ്ടെത്താറുണ്ട്. ഇത്തവണത്തെ താരത്തിന്റെ യാത്രയിൽ ഇടംപിടിച്ചത്
സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച്, ഇപ്പോൾ മിനിസ്‌ക്രീനിലൂടെ സജീവമായി നിലനിൽക്കുന്ന താരമാണ് ചിപ്പി. സീരിയലുകളുടെ തിരക്കുകൾ ഉണ്ടെങ്കിലും യാത്രകൾ നടത്താനും ചെന്നെത്തുന്ന സ്ഥലത്തെ മനോഹര കാഴ്ചകൾ ആസ്വദിക്കുന്നതിനുമൊക്കെ ചിപ്പി സമയം കണ്ടെത്താറുണ്ട്. ഇത്തവണത്തെ താരത്തിന്റെ യാത്രയിൽ ഇടംപിടിച്ചത്
സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച്, ഇപ്പോൾ മിനിസ്‌ക്രീനിലൂടെ സജീവമായി നിലനിൽക്കുന്ന താരമാണ് ചിപ്പി. സീരിയലുകളുടെ തിരക്കുകൾ ഉണ്ടെങ്കിലും യാത്രകൾ നടത്താനും ചെന്നെത്തുന്ന സ്ഥലത്തെ മനോഹര കാഴ്ചകൾ ആസ്വദിക്കുന്നതിനുമൊക്കെ ചിപ്പി സമയം കണ്ടെത്താറുണ്ട്. ഇത്തവണത്തെ താരത്തിന്റെ യാത്രയിൽ ഇടംപിടിച്ചത് ഹൈദരാബാദിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന ഗോൽകൊണ്ട കോട്ടയാണ്. ‘ഞങ്ങളുടെ ദേവേട്ടത്തി ഇങ്ങനെയല്ല...’ എന്നൊക്കെ രസകരമായ കമന്റുകളുമുണ്ട്. യാത്രയിലെ നിരവധി ചിത്രങ്ങളിൽ കോട്ടയുടെ അകംപുറം കാഴ്ചകളും താരം പങ്കുവച്ചു.
ഹൈദരാബാദിന്റെ ചരിത്ര കാഴ്ചകളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് ഗോൽകൊണ്ട കോട്ട. പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിച്ചു എന്നു കരുതപ്പെടുന്ന ഈ വിസ്മയത്തിന്റെ നിർമിതിയും അക്കാലത്ത് രാജ്യസുരക്ഷയ്ക്കും പ്രതിരോധത്തിനായി ഉപയോഗിച്ചിരിക്കുന്ന വിദ്യകളുമൊക്കെ ആരിലും അതിശയം ജനിപ്പിക്കും. ഗോല, കൊണ്ട എന്നിങ്ങനെ രണ്ടു പദങ്ങളിൽ നിന്നാണ് കോട്ടയ്ക്കു ഈ പേര് ലഭിച്ചത്. ആട്ടിടയന്മാരുടെ കുന്ന് എന്നാണ് അർഥം. കോട്ടയുമായുമായി പറയപ്പെടുന്ന ഒരു ഐതീഹ്യം കാകതീയ രാജവംശം രാജ്യം ഭരിച്ചിരുന്ന സമയത്ത് ഇന്നത്തെ കോട്ട നിൽക്കുന്ന കുന്നിനു മുകളിലായി ആട്ടിടയർ ഒരു വിഗ്രഹം കണ്ടെത്തി. ആ വാർത്തയറിഞ്ഞ രാജാവ് ആ വിഗ്രഹം പ്രതിഷ്ഠയാക്കി ഒരു ക്ഷേത്രം പണിതുയർത്താൻ കല്പിക്കുകയായിരുന്നു.
കാലങ്ങൾ കഴിഞ്ഞപ്പോൾ കോട്ടയും ക്ഷേത്രവുമൊക്കെ ബഹ്‌മിനി സുൽത്താന്മാർ കൈവശപ്പെടുത്തി. അവരിൽ നിന്നും ഖുലി ഖുതുബ് ഷാ കോട്ട സ്വന്തമാക്കുകയും രാജ്യതലസ്ഥാനം അങ്ങോട്ട് മാറ്റുകയും ചെയ്തു. എന്നാൽ കോട്ട കൈവശപ്പെടുത്താൻ മുഗളന്മാർ തുനിഞ്ഞിറങ്ങിയതോടെ ഗോൽകൊണ്ട അവരുടെ കൈകളിലെത്തി. എന്നാൽ വിസ്മയത്തെ സംരക്ഷിക്കുന്നതിന് പകരം നശിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു മുഗളന്മാർക്ക് ഉണ്ടായിരുന്നത്. അഞ്ചു നൂറ്റാണ്ടുകൾ നീണ്ടു നിന്ന കോട്ടയുടെ ചരിത്രം അങ്ങനെ മുഗളന്മാരോടെ അവസാനിച്ചെങ്കിലും പിന്നീട് ചരിത്രകാരന്മാരുടെയും പുരാവസ്തു ഗവേഷകരുടെയും ഇഷ്ടായിടമായി ഗോൽകൊണ്ട കോട്ട മാറുകയായിരുന്നു.
കോട്ടയുടെ കാഴ്ചകളിലേക്ക് വരുമ്പോൾ ചുറ്റിലുമായി ഒമ്പതു കവാടങ്ങളാണ്. അതിലേറ്റവും വലുത് അറിയപ്പെടുന്നത് ഫത്തേ ദർവാസ എന്ന പേരിലാണ്. മുഗളന്മാരുടെ ആനപ്പടയ്ക്കും പീരങ്കിപ്പടയ്ക്കും തകർക്കാൻ കഴിയാത്തതായിരുന്നു ആ കവാടം. കോട്ടയിലെ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം അവിടുത്തെ ശബ്ദ സംവിധാനമാണ്. കൈകൊട്ടി ശബ്ദമുണ്ടാക്കിയാൽ കിലോമീറ്ററുകൾക്കപ്പുറത്തേയ്ക്കും ആ ശബ്ദത്തിന്റെ പ്രതിധ്വനി മുഴങ്ങും. രാജാവിന്റെയും കുടുംബത്തിന്റെയും സുരക്ഷയെ കരുതി അക്കാലത്ത് ഒരുക്കിയതു ഇന്ന് കാണുമ്പോൾ പോലും അന്തംവിട്ടു പോകുന്നവയാണ്. ഏകദേശം പത്തു കിലോമീറ്റർ ചുറ്റളവിലാണ് കോട്ടയുടെ ചുറ്റുമുള്ള മതിലുകൾ നിർമിച്ചിരിക്കുന്നത്. കാഴ്ചകൾ അകലേക്ക് നീളുമ്പോൾ വലിയ മലകൾ, അവിടെവിടെയായി തകർന്നു പോയതോ തകർത്തു കളഞ്ഞതോ ആയ കരിങ്കൽ കെട്ടിന്റെ അവശിഷ്ടങ്ങൾ എന്നിവയും കാണുവാൻ കഴിയും.
52 ജനവാതിലുകൾ, 48 ടണലുകൾ എന്നിങ്ങനെ കൗതുകം പകരുന്ന കാഴ്ചകൾ വേറെയും ഈ കോട്ടയിലുണ്ട്. ഓരോ ഗോപുരത്തിലും പീരങ്കികൾ കാണുവാൻ കഴിയും. സ്വീകരണ മുറി, ദർബാർ, വിചാരണ കേന്ദ്രം, അതിഥി മന്ദിരം, സൈനികർക്കുള്ള താവളങ്ങൾ, മന്ത്രി മന്ദിരങ്ങൾ, ജയിൽ, രാജ്ഞിമാരുടെ കൊട്ടാരങ്ങൾ, ആയുധ പുര, വിനോദ കേന്ദ്രങ്ങൾ, ജലാശയങ്ങൾ, പൂന്തോട്ടം തുടങ്ങി അക്കാലത്തു ഒരുക്കിയ എല്ലാ സൗകര്യങ്ങളുമിവിടെ കാണാം. മലയുടെ ഏറ്റവും മുകളിലായാണ് ദർബാർ ഹാൾ സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപമെത്തി താഴേക്ക് നോക്കിയാൽ ഹൈദരാബാദ് നഗരത്തിന്റെ മൊത്തം ആകാശ സമാനമായ ദൃശ്യം ആസ്വദിക്കാം.ഹൈദരാബാദിൽ കാഴ്ചകൾ നിരവധിയുണ്ടെങ്കിലും ചരിത്രത്തിന്റെ ശേഷിപ്പും പേറി നിൽക്കുന്ന ഈ നിർമിതി കാഴ്ചക്കാർക്ക് ഏറെ വിസ്മയം സൃഷ്ടിക്കുന്ന ഒന്നുതന്നെയാണ്.