‘ത്രീ ഓഫ് അസ്’സിനിമയുടെ ലൊക്കേഷനിലേക്കൊരു യാത്ര
നമുക്കൊരു സിനിമയുടെ ലൊക്കേഷന് പിറകെ പോകാം. സിനിമയേതെന്നോ? അവിനാഷ് അരുണ്‍ സംവിധാനം ചെയ്ത് ഷെഫാലിഷായും ജയ്ദീപ് അഹ്ളാവത്തും സ്വാനന്ദ് കിര്‍കിരെയും മുഖ്യറോളുകളില്‍ അഭിനയിച്ച ‘ത്രീ ഓഫ് അസ്’. ഷെഫാലി ഷായുടെ കഥാപാത്രം ഷൈലജ ദേശായി ഡിമെന്‍ഷ്യയുമായി മല്ലിടുന്ന ഒരു സ്ത്രീയാണ്. ഡിമെന്‍ഷ്യ ഭൂതകാലം
നമുക്കൊരു സിനിമയുടെ ലൊക്കേഷന് പിറകെ പോകാം. സിനിമയേതെന്നോ? അവിനാഷ് അരുണ്‍ സംവിധാനം ചെയ്ത് ഷെഫാലിഷായും ജയ്ദീപ് അഹ്ളാവത്തും സ്വാനന്ദ് കിര്‍കിരെയും മുഖ്യറോളുകളില്‍ അഭിനയിച്ച ‘ത്രീ ഓഫ് അസ്’. ഷെഫാലി ഷായുടെ കഥാപാത്രം ഷൈലജ ദേശായി ഡിമെന്‍ഷ്യയുമായി മല്ലിടുന്ന ഒരു സ്ത്രീയാണ്. ഡിമെന്‍ഷ്യ ഭൂതകാലം
നമുക്കൊരു സിനിമയുടെ ലൊക്കേഷന് പിറകെ പോകാം. സിനിമയേതെന്നോ? അവിനാഷ് അരുണ്‍ സംവിധാനം ചെയ്ത് ഷെഫാലിഷായും ജയ്ദീപ് അഹ്ളാവത്തും സ്വാനന്ദ് കിര്‍കിരെയും മുഖ്യറോളുകളില്‍ അഭിനയിച്ച ‘ത്രീ ഓഫ് അസ്’. ഷെഫാലി ഷായുടെ കഥാപാത്രം ഷൈലജ ദേശായി ഡിമെന്‍ഷ്യയുമായി മല്ലിടുന്ന ഒരു സ്ത്രീയാണ്. ഡിമെന്‍ഷ്യ ഭൂതകാലം
നമുക്കൊരു സിനിമയുടെ ലൊക്കേഷന് പിറകെ പോകാം. സിനിമയേതെന്നോ? അവിനാഷ് അരുണ്‍ സംവിധാനം ചെയ്ത് ഷെഫാലിഷായും ജയ്ദീപ് അഹ്ളാവത്തും സ്വാനന്ദ് കിര്‍കിരെയും മുഖ്യറോളുകളില്‍ അഭിനയിച്ച ‘ത്രീ ഓഫ് അസ്’. ഷെഫാലി ഷായുടെ കഥാപാത്രം ഷൈലജ ദേശായി ഡിമെന്‍ഷ്യയുമായി മല്ലിടുന്ന ഒരു സ്ത്രീയാണ്. ഡിമെന്‍ഷ്യ ഭൂതകാലം ശിഥിലമാക്കുന്നതിന് മുന്‍പ് ഷൈലജ ഭര്‍ത്താവുമൊത്ത് താന്‍ ബാല്യകാലം ചെലവഴിച്ച കൊങ്കണ്‍ തീരപ്രദേശത്തുളള വെങ്കുര്‍ളയിലേക്ക് യാത്രപോകുന്നു. അവിടെ ഭര്‍ത്താവും ബാല്യകാലപ്രണയിയുമൊത്ത് ഭൂതകാലത്തെ, തനിക്കേറ്റവും പ്രിയപ്പെട്ടബാല്യത്തിന്‍റെ ഓര്‍മകളെ തേടുന്നു.
വെങ്കുര്‍ളയുടെ സൗന്ദര്യത്തിലും കാഴ്ചകളിലും ആകര്‍ഷിക്കപ്പെട്ട ഞങ്ങള്‍ എത്രയും പെട്ടെന്ന് അവിടെ പോകുവാന്‍ തീരുമാനിച്ചു. റഫര്‍ ചെയ്യാന്‍ ഗൂഗിള്‍ മാത്രം. മഹാരാഷ്ട്രയിലെ സിന്ദുദുര്‍ഗ് ജില്ലയിലെ ഒരു താലൂക്ക് ആണ് വെങ്കുര്‍ള. താമസസൗകര്യത്തിന് വേണ്ടി ബന്ധപ്പെട്ടവര്‍ക്ക് മാല്‍വാനിയും മറാത്തിയും മാത്രമേ അറിയൂ. എനിക്കാണെങ്കില്‍ ആ രണ്ടു ഭാഷയും അറിയില്ല. അവസാനം ഇംഗ്ലീഷും ഹിന്ദിയും അറിയാവുന്ന രാജേഷ് കരേക്കറുമായി സംസാരിച്ചു. അദ്ദേഹത്തിന്‍റെ ഗസ്റ്റ് ഹൗസില്‍ റൂം ബുക്ക് ചെയ്തു.
ട്രെയിനില്‍ തൃശ്ശൂര്‍ നിന്ന് കൂടല്‍. ബസ്സ് സമയത്തെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ കൂടലില്‍ നിന്ന് ടാക്സിയില്‍ പുറപ്പെട്ടു. വഴിയുടെ ഇരുവശവും കശുമാവ്, അല്‍ഫോന്‍സ് മാവ് തോട്ടങ്ങള്‍. വഴിയില്‍ വാഹനങ്ങള്‍ കുറവ്. സമ്പന്നതയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കെട്ടിടങ്ങളും വീടുകളും. ചുവപ്പു നിറത്തിലുളള പാറക്കല്ലുകളും ചുവന്ന മണ്ണും അവിടത്തെ പ്രകൃതിയെ കൂടുതല്‍ സുന്ദരമാക്കുന്നു. മെയിന്‍ റോഡില്‍ നിന്നു മണ്‍റോഡില്‍ കയറി താമസസ്ഥലത്തേക്ക്. രാജേഷിന്‍റെ വീട്ടുവളപ്പില്‍, പ്രകൃതിയോടിണങ്ങി പണിത ചെറിയ കെട്ടിടത്തിലെ വൃത്തിയുള്ള മുറി.
മാല്‍വാനിയും മറാത്തിയും
വെങ്കുര്‍ളയില്‍ യാത്രയ്ക്ക് നല്ലത് ഇരുചക്ര വാഹനം തന്നെ. ഒരു ടു വീലര്‍ വാടകയ്ക്കെടുത്തു. പടിഞ്ഞാറ് അറേബ്യന്‍ കടലും ബാക്കി വശങ്ങള്‍ കുന്നുകളാലും ചുറ്റപ്പെട്ട, കശുമാവും മാവും തെങ്ങും ബെറികളും നിറഞ്ഞ പ്രദേശം. ഷിരോദ, റെഡി, അസോലി എന്നിവയാണ് വെങ്കുര്‍ളയിലെ മറ്റു പ്രദേശങ്ങള്‍. മാല്‍വാനിയും മറാത്തിയും സംസാരിക്കുന്ന ജനങ്ങള്‍. മറ്റു ഭാഷകള്‍ സംസാരിക്കുന്നവര്‍ കുറവ്. യാത്രികര്‍ക്ക് ഭാഷ ഒരു തടസമല്ലല്ലോ! കൈയ്ക്കും ശരീരത്തിനും ഇണങ്ങിയ ടു വീലര്‍. പ്രായം ഒരു ബുദ്ധിമുട്ടായി തോന്നിയില്ല. കാഴ്ചകള്‍ കണ്ടു തീര്‍ക്കാന്‍ നാളെ രാവിലെ വരെ സമയമുണ്ട്. കഴിയുന്നത്ര ബീച്ചുകള്‍, പോകുന്ന വഴിക്കുള്ള ക്ഷേത്രങ്ങള്‍, മറ്റു ചരിത്ര സ്മാരകങ്ങള്‍, മാല്‍വാനി ഭക്ഷണം.
വലിയൊരു വ്യാപാര കേന്ദ്രമായിരുന്ന വെങ്കുര്‍ളയില്‍ ഡച്ചുകാര്‍ ആയിരത്തി അറുന്നൂറ്റിഅറുപത്തിയഞ്ചില്‍ തുറമുഖം നിർമിച്ചു. ഡച്ച് അടയാളങ്ങള്‍ ഇപ്പോഴും കാണാന്‍ കഴിയും. വെയര്‍ഹൗസ്, സെന്‍റ് ലൂക്ക്സ് ഹോസ്പിറ്റല്‍, ക്രോഫെര്‍ഡ് മാര്‍ക്കറ്റ് എന്നിവ. ബ്രീട്ടീഷുകാര്‍ വെങ്കുര്‍ളയെ ഒരു ആസൂത്രിത നഗരമാക്കി മാറ്റി. മഹാരാഷ്ട്രയിലെ ഏറ്റവും പഴക്കം ചെന്ന മുനിസിപ്പാലിറ്റി. മഹാരാഷ്ട്രയിലെ വാണിജ്യവല്‍ക്കരിക്കപ്പെടാത്ത, തിരക്കില്ലാത്ത മനോഹരബീച്ചുകളാണ് നമ്മളെ കാത്തിരിക്കുന്നത്. സ്വാഭാവിക അന്തരീക്ഷത്തില്‍ നമുക്കോരോന്നും സമയമെടുത്ത് ആസ്വദിക്കാം. കുറഞ്ഞ ദൂരത്തിനുളളില്‍ വെങ്കുര്‍ളയിലും ഷിരോദയിലും റെഡിയിലും അസോളിയിലും അനവധി ബീച്ചുകള്‍. ഒന്നിനൊന്ന് വ്യത്യസ്തമായ പതിനൊന്ന് ബീച്ചുകള്‍. കടലും മലനിരകളും വെള്ളമണല്‍ നിറഞ്ഞ നീണ്ട കടല്‍ത്തീരവും ചേര്‍ന്നൊരുക്കുന്ന മനോഹരദൃശ്യങ്ങല്‍. നമുക്ക് നമ്മളെ തുറന്ന് വിടാം.
ആത്മീയമായ മഹത്വത്തിന്‍റെ പൂര്‍ത്തീകരണങ്ങളായ പൗരാണികവും പുതിയതുമായ ക്ഷേത്രങ്ങളുടെ നീണ്ട നിര വെങ്കുര്‍ളയില്‍ കാണാം. ഓരോന്നിനും അതിന്‍റേതായ കഥകളും ദൈവികപ്രഭാവവും. സമ്പന്നമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ക്ഷേത്രങ്ങള്‍ പ്രദേശത്തെ ജനങ്ങളുടെ മതവിശ്വാസത്തിന്‍റെ നാഴികകല്ലുകളായി നിലകൊള്ളുന്നു.
ഞങ്ങള്‍ ഷിരോദയിലേക്കാണ് ആദ്യം പോയത്. പോകുന്ന വഴിയില്‍ ആരവല്ലി ബീച്ച്. അനന്തമെന്നു തോന്നുന്ന കടല്‍ത്തീരത്ത് തുവെളള മണല്‍പരപ്പില്‍ കാല്‍ വച്ച് നീങ്ങിയത് കുട്ടിക്കാലത്തെ ഓർമിപ്പിച്ചു. മൊചെമദ് കുന്നിന്‍മുകളിലെ ആരെയും രസിപ്പിക്കുന്ന ബീച്ച് കാഴ്ചകള്‍ക്കുശേഷം ഷിരോദ ബീച്ചില്‍. ഒരു വശം മുഴുവന്‍ തണലും കുളിര്‍മയും നല്‍കുന്ന സൈപ്രസ് മരങ്ങളുടെ നീണ്ടനിര. ഉച്ചവെയിലിനെ അവഗണിച്ചുകൊണ്ടു ജലവിനോദങ്ങളിലേര്‍പ്പെടുന്ന അനവധി സഞ്ചാരികള്‍. ഷിരോദയില്‍ നിന്ന് റെഡി ബീച്ചിലേക്കുളള വഴിയില്‍ റെഡിയിലെ ഗ്രാമദേവതയുടെ ക്ഷേത്രമായ ശ്രീമൗലി ക്ഷേത്രത്തില്‍ കുറച്ചു സമയം ചെലവഴിച്ചു. അവിടെ നിന്ന് ശ്രീഗണേശ ക്ഷേത്രവും സന്ദര്‍ശിച്ച് റെഡി ബീച്ചില്‍. കടലിനോടു ചേര്‍ന്നു ചെറിയ ജലാശയങ്ങളും രൂപം കൊണ്ടിരിക്കുന്നു. സ്ഫടികം പോലെ തിളങ്ങുന്ന വെളളത്തില്‍ എത്ര സമയം വേണമെങ്കിലും ചെലവഴിക്കാം.
തെരേഖോള്‍ കോട്ട കാണുവാന്‍ പുറപ്പെട്ട് അതിര്‍ത്തി കടന്നു ഗോവയിലെ പെര്‍നെമിലെത്തി. കോട്ടയില്‍ നിന്ന് തെരേഖോള്‍ നദി അറബിക്കടലുമായി സന്ധിക്കുന്ന മനോഹര കാഴ്ച. കടലിലെ തിര തീരം തൊടാതെ നദീജലത്തില്‍ തട്ടി തിരികെ പോകുന്നത് നോക്കി കുറെ നേരം നിന്നു. ചരിത്ര പ്രാധാന്യമുളള ഷിരോദയിലെ ഉപ്പളങ്ങള്‍. ഉപ്പുനികുതിക്കെതിരായി നടത്തിയ ആയിരത്തിത്തൊളളായിരത്തിമുപ്പതിലെ ഉപ്പു സത്യാഗ്രഹം ഷിരോദയിലും സജീവമായിരുന്നു. ഉപ്പളങ്ങളോട് ചേര്‍ന്ന് ദേശാടന പക്ഷികളുടെകൂട്ടം.
മാല്‍വാനി രുചിയറിഞ്ഞുളള ഉച്ചഭക്ഷണത്തിനായി ഷിരോദയിലെ റെസ്റ്റോറന്‍റില്‍. വൈവിധ്യങ്ങളായ മീന്‍വിഭവങ്ങളുടെ കലവറ. തേങ്ങയും ചേര്‍ത്ത് നല്ല സ്പൈസി ആയ സ്വാദിഷ്ട വിഭവങ്ങള്‍. ആരവല്ലി ശ്രീവെത്തോഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം വെങ്കുര്‍ള ബോട്ടുജെട്ടിയിലെത്തി. മുന്‍പ് തുറമുഖമായിരുന്നു. അവിടെ നിന്നുളള കടലിന്‍റെ കാഴ്ച അതിമനോഹരം. അതിനടുത്ത് കുന്നിന്‍മുകളില്‍ ആയിരത്തിതൊളളായിരത്തിമുപ്പത്തിയൊന്നില്‍ പണിത ലൈറ്റ് ഹൗസില്‍ നിന്ന് മൂന്നൂറ്റി അറുപത് ഡിഗ്രിയില്‍ കടലിന്‍റെ കാഴ്ചകള്‍. സൂര്യാസ്തമയം കാണുവാന്‍ സാഗരേശ്വര ബീച്ചിലേക്ക് പുറപ്പെട്ടു. സാഗരേശ്വര ശിവക്ഷേത്രം കഴിഞ്ഞാണ് ബീച്ച്. മൂന്ന് കിലോമീറ്റര്‍ ദുരമുളള കടല്‍ത്തീരം മുഴുവന്‍ നടക്കുവാന്‍ ആഗ്രഹിച്ചുവെങ്കിലും കഴിഞ്ഞില്ല. തെളിഞ്ഞ ആകാശത്ത് നിന്ന് സൂര്യന്‍ മറഞ്ഞതോടൊപ്പം ഞങ്ങളും തിരിച്ചു.
അതിരാവിലെ സൂര്യോദയ കാഴ്ചകള്‍ക്കായി വയങ്കാനി ബീച്ച്. സൂര്യനും കടലും തീരവും പക്ഷികളും ചേര്‍ന്ന് കുറച്ച് മനോഹരഫ്രെയിമുകള്‍.
വെങ്കുര്‍ള ജംഗ്ഷനില്‍ നിന്നാരംഭിച്ച ഹെറിറ്റേജ് വാക്ക്. തെരുവുകളിലൂടെ, വീഥികളിലൂടെ പഴയകാല കടകള്‍, പാരമ്പര്യരീതിയിലുളള വീടുകള്‍ താണ്ട ശ്രീരാമേശ്വര്‍ ക്ഷേത്രം വരെ. ഗൃഹാതുരത്വം നല്‍കുന്ന കാഴ്ചകള്‍.
മാര്‍ക്കറ്റില്‍ തിരക്കായി തുടങ്ങി. പതിവ് മാര്‍ക്കറ്റിനു പുറമെ ഇന്ന് സണ്‍ഡേ മാര്‍ക്കറ്റ് കൂടിയാണ്. എല്ലാജനങ്ങളും ചന്തയിലേക്ക്. എല്ലാം കിട്ടുന്ന മാര്‍ക്കറ്റ്. ഉത്സവാന്തരീക്ഷം. ഷിരോദയിലെ സണ്‍ഡേ മാര്‍ക്കറ്റും പ്രശസ്തമാണ്.
ടൗണിനോട് ചേര്‍ന്നാണ് ഒരു ഓഫ് ബീറ്റ് ചരിത്ര സ്മാരകം എന്നറിയപ്പെടുന്ന ഡച്ച് വെയര്‍ഹൗസിന്‍റെ അവശിഷ്ടങ്ങള്‍. ഇനി എത്രനാള്‍ ഇതുണ്ടാവുമെന്നറിയില്ല. ആയിരത്തി അറുന്നൂറ്റിമുപ്പത്തിയേഴില്‍ ഡച്ചുകാര്‍ നിര്‍മിച്ച വെയര്‍ഹൗസ് വെങ്കുര്‍ളയുടെ വാണിജ്യരംഗത്ത് നിര്‍ണായക പങ്കാണ് വഹിച്ചിരുന്നത്. നല്ല കശുവണ്ടിയും കശുവണ്ടിയുല്‍പ്പന്നങ്ങളും വാങ്ങണം. അല്‍ഫോന്‍സ് മാങ്ങയും വാങ്ങാം. തിരികെ റൂമിലെത്തി. ടുവീലര്‍ തിരിച്ചേല്‍പ്പിച്ച് ‘ത്രീ ഓഫ് അസ്’ നിര്‍മാതാക്കളോട് മനസ്സാ നന്ദി പറഞ്ഞു വെങ്കുര്‍ളയോട് വിട പറഞ്ഞു.
വെങ്കുര്‍ള, തനിമ നിലനിര്‍ത്തി ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന നാട്. അവരുടെ ആതിഥേയത്വം അറിയാം. മാല്‍വാനി ഭക്ഷണ രുചികള്‍ തേടാം.
മാഞ്ഞുപോകാന്‍ സാധ്യതയുള്ള ഓര്‍മ്മകളെ ചേര്‍ത്തുപിടിക്കുവാന്‍, നഷ്ടപ്പെടുത്താതിരിക്കാന്‍ നമുക്കും യാത്രകളാവാം. നമ്മുടെ ബാല്യം ചെലവിട്ടയിടങ്ങളിലേക്ക്. അവിടം വലിയ മാറ്റങ്ങള്‍ വന്നിട്ടില്ലായെന്നും പ്രതീക്ഷിക്കാം. പുതിയത് കണ്ടെത്തുന്നതിലാണ് യാത്രയുടെ സന്തോഷം. ഇത് വരെ നമ്മളെത്താത്ത സ്ഥലത്തു നമ്മുടെ കാല് കുത്തുമ്പോള്‍ നാം നമ്മുടെ ലോകത്തിന്‍റെ അതിരുകള്‍ മാറ്റുന്നു.