ഇന്ത്യയിലുണ്ട് മിനി സ്വിറ്റ്സർലൻഡ് മുതൽ മലനിരകളുടെ രാജ്ഞി വരെ; ഈ സ്വാതന്ത്ര്യദിനത്തിൽ മനോഹരമായ ഒരു യാത്ര പോകാം
സ്വാതന്ത്ര്യത്തിന്റെ 77 വർഷങ്ങൾ, ഇത്തവണത്തെ സ്വാതന്ത്ര്യദിനം വ്യാഴാഴ്ച വരുന്നതു കൊണ്ടു തന്നെ വെള്ളിയാഴ്ച അവധി കൂടി എടുത്താൽ സഞ്ചാരപ്രിയരെ കാത്തിരിക്കുന്നത് ഒരു ലോംഗ് വീക്കെൻഡ് ആണ്. മനോഹരങ്ങളായ നിരവധി സ്ഥലങ്ങളാണ് ഇന്ത്യയിൽ ഉടനീളമുള്ളത്. മനോഹരമായ ഭൂപ്രകൃതി ആസ്വദിക്കാൻ താൽപര്യമുള്ളവർക്ക് യാത്ര പോകാൻ
സ്വാതന്ത്ര്യത്തിന്റെ 77 വർഷങ്ങൾ, ഇത്തവണത്തെ സ്വാതന്ത്ര്യദിനം വ്യാഴാഴ്ച വരുന്നതു കൊണ്ടു തന്നെ വെള്ളിയാഴ്ച അവധി കൂടി എടുത്താൽ സഞ്ചാരപ്രിയരെ കാത്തിരിക്കുന്നത് ഒരു ലോംഗ് വീക്കെൻഡ് ആണ്. മനോഹരങ്ങളായ നിരവധി സ്ഥലങ്ങളാണ് ഇന്ത്യയിൽ ഉടനീളമുള്ളത്. മനോഹരമായ ഭൂപ്രകൃതി ആസ്വദിക്കാൻ താൽപര്യമുള്ളവർക്ക് യാത്ര പോകാൻ
സ്വാതന്ത്ര്യത്തിന്റെ 77 വർഷങ്ങൾ, ഇത്തവണത്തെ സ്വാതന്ത്ര്യദിനം വ്യാഴാഴ്ച വരുന്നതു കൊണ്ടു തന്നെ വെള്ളിയാഴ്ച അവധി കൂടി എടുത്താൽ സഞ്ചാരപ്രിയരെ കാത്തിരിക്കുന്നത് ഒരു ലോംഗ് വീക്കെൻഡ് ആണ്. മനോഹരങ്ങളായ നിരവധി സ്ഥലങ്ങളാണ് ഇന്ത്യയിൽ ഉടനീളമുള്ളത്. മനോഹരമായ ഭൂപ്രകൃതി ആസ്വദിക്കാൻ താൽപര്യമുള്ളവർക്ക് യാത്ര പോകാൻ
സ്വാതന്ത്ര്യത്തിന്റെ 77 വർഷങ്ങൾ, ഇത്തവണത്തെ സ്വാതന്ത്ര്യദിനം വ്യാഴാഴ്ച വരുന്നതു കൊണ്ടു തന്നെ വെള്ളിയാഴ്ച അവധി കൂടി എടുത്താൽ സഞ്ചാരപ്രിയരെ കാത്തിരിക്കുന്നത് ഒരു ലോംഗ് വീക്കെൻഡ് ആണ്. മനോഹരങ്ങളായ നിരവധി സ്ഥലങ്ങളാണ് ഇന്ത്യയിൽ ഉടനീളമുള്ളത്. മനോഹരമായ ഭൂപ്രകൃതി ആസ്വദിക്കാൻ താൽപര്യമുള്ളവർക്ക് യാത്ര പോകാൻ പറ്റിയ നിരവധി സ്ഥലങ്ങളാണ് ഇന്ത്യയിലുടനീളമുള്ളത്.
അസമിലെ പറുദീസ ദ്വീപ് – മജുലി
ജോലിത്തിരക്കിൽ നിന്നും നഗരത്തിലെ ബഹളങ്ങളിൽ നിന്നും ഒന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് അസമിലെ മജുലി ദ്വീപ്. ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ലോകത്തിലെ തന്നെ ഏറ്റവും വലിയ റിവർ ഐലൻഡാണ്. ശാന്തമായ അന്തരീക്ഷവും മനോഹരമായ പ്രകൃതിഭംഗിയുമാണ് ഇവിടെ എത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്. മിഷിങ് ഗോത്രത്തിന്റെ മനോഹരമായ പൈതൃകത്തെക്കുറിച്ച് അറിയാൻ ഇവിടെ എത്തുന്ന സഞ്ചാരികൾക്കു സാധിക്കും. പരമ്പരാഗത നൃത്ത പ്രകടനങ്ങൾ, ദ്വീപിലെ പുരാതന സത്രങ്ങൾ (വൈഷ്ണവ ആശ്രമങ്ങൾ) എന്നിവയെല്ലാം സഞ്ചാരികൾക്ക് ആസ്വദിക്കാം. മിഷിങ് ഗ്രാമം സന്ദർശിക്കുക എന്നതു തന്നെയാണ് ഇവിടെ എത്തുന്ന സഞ്ചാരികൾ പ്രധാനമായും ചെയ്യുന്നത്. അവരുടെ തദ്ദേശീയ ജീവിതരീതിയെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും പഠിക്കാൻ കഴിയും. പരമ്പരാഗത നൃത്തരൂപമായ സത്രിയ പരിശീലിപ്പിക്കുന്ന പുരാതന സത്രങ്ങൾ കാണാൻ കഴിയും. സൂര്യോദയ സമയത്തും സൂര്യാസ്തമയ സമയത്തും ബ്രഹ്മപുത്ര നദിയിൽ ബോട്ട് സവാരി നടത്തുന്നത് മനോഹരമായ അനുഭവമാണ് നൽകുക. അസമിലെ ജോർഹട്ട് വിമാനത്താവളത്തിൽ എത്തിയതിനു ശേഷം നീമതി ഘട്ടിലേക്ക് ഒരു ടാക്സിയിൽ പോകുക. ഇവിടെ നിന്ന് ഏകദേശം ഒരു മണിക്കൂർ ഫെറി യാത്ര നടത്തിയാൽ ദ്വീപിൽ എത്താൻ കഴിയും.
സ്വാതന്ത്ര്യദിന ക്വിസിൽ പങ്കെടുക്കൂ,സ്മാർട്ട് ഫോൺ നേടൂ!
സ്മാർട്ട് ഫോൺ നേടൂ!ഇന്ത്യയിലെ മിനി സ്വിറ്റ്സർലൻഡിലേക്ക് ഒരു യാത്ര
മിക്ക യാത്രാപ്രേമികളുടെയും ബക്കറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന ഒരു സ്ഥലമാണ് സ്വിറ്റ്സർലൻഡ്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ലഭിക്കുന്ന കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സ്വിറ്റ്സർലൻഡിൽ വരെ പോയി വരാൻ ബുദ്ധിമുട്ട് ആയിരിക്കും. എന്നാൽ ഇന്ത്യയിൽ തന്നെയുള്ള മിനി സ്വിറ്റ്സർലണ്ടിലേക്ക് ആക്കാം നമ്മുടെ യാത്ര. ഖജ്ജിയാർ ഒരു സ്വപ്നഭൂമിയാണ്. അതിമനോഹരമായ പുൽമേടുകൾ, ഇടതൂർന്ന വനങ്ങൾ, അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവ സഞ്ചാരികളെ ആകർഷിക്കുന്നു. ഇക്കാരണങ്ങളാൽ കൊണ്ടാണ് ഹിമാചൽ പ്രദേശിലെ ഈ സ്ഥലത്തെ മിനി സ്വിറ്റ്സർലൻഡ് എന്ന് വിളിക്കുന്നത്. മനോഹരമായ ഖജ്ജിയാർ തടാകവും ഖജ്ജി നാഗക്ഷേത്രവും നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ്. കൂടാതെ കുതിരസവാരിയും ട്രെക്കിങ് ഇവിടുത്തെ മറ്റ് ആകർഷണങ്ങളാണ്. ദേവദാരു മരങ്ങളാൽ ചുറ്റപ്പെട്ട ഖജ്ജിയാറിലെ പുൽമേടുകളിൽ കുതിരസവാരി നടത്തുന്നത് അവിസ്മരണീയമായ അനുഭവമായിരിക്കും. പത്താൻകോട്ടിൽ നിന്ന് ടാക്സിയിലോ ലോക്കൽ ബസിലോ ഖജ്ജിയാറിലേക്ക് പോകാവുന്നതാണ്.
ബീച്ച് ഇഷ്ടപ്പെടുന്നവർക്ക് ഗോകർണ
കടൽത്തീരത്ത് വെറുതെ ഇരിക്കാനും കടലിന്റെ അനന്തതയിലേക്ക് നോക്കി ആസ്വദിക്കാനും ഇഷ്ടപ്പെടുന്നവർക്ക് പോകാൻ കഴിയുന്ന മികച്ച സ്ഥലങ്ങളിൽ ഒന്നാണ് കർണാടകയിലെ ഗോകർണ. മനോഹരമായ ബീച്ചുകളും ക്ലിഫുകളും മറ്റ് ബീച്ചുകളിൽ നിന്ന് ഗോകർണയെ വ്യത്യസ്തമാക്കുന്നു. അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഓം ബീച്ചും കുഡ് ലി ബീച്ചും ഉണ്ട്. പ്രശസ്തമായ മഹാബലേശ്വർ ക്ഷേത്രവും സന്ദർശിക്കാവുന്നതാണ്. കടൽത്തീരത്ത് യോഗയും ധ്യാനവും ആസ്വദിക്കാനും അവസരം ഉണ്ട്. കൂടാതെ ജലകായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് സർഫിങ്ങിന് അവസരമുണ്ട്. ഗോകർണയുടെ ഏറ്റവും സമീപത്തുള്ള വിമാനത്താവളം ഗോവയാണ്. ഗോവയിൽ നിന്ന് ഗോകർണക്ക് ടാക്സി അല്ലെങ്കിൽ ബസ് ലഭിക്കും. ഗോകർണ റോഡ് റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ.
പിങ്ക് സിറ്റിയായ ജയ്പുർ
യാത്രാപ്രേമികൾ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ജയ്പുർ. രാജസ്ഥാന്റെ തലസ്ഥാന നഗരം പിങ്ക് സിറ്റി എന്നാണ് അറിയപ്പെടുന്നത്. ജയ്പുരിന്റെ സമ്പന്നമായ പൈതൃകവും സംസ്കാരവുമാണ് സഞ്ചാരികളെ പ്രധാനമായും ഇവിടേക്ക് ആകർഷിക്കുന്നത്. ഹിൽടോപ്പിലുള്ള അമീർ കോട്ട പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഇവിടെ ആന സവാരിക്ക് അവസരമുണ്ട്. സിറ്റി പാലസ്, ഹവ്വാ മഹൽ എന്നിവയാണ് സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റ് കേന്ദ്രങ്ങൾ. രാജസ്ഥാനി തുണിത്തരങ്ങൾ, കൈത്തറികൾ, ആഭരണങ്ങൾ എന്നിവ ലഭ്യമാകുന്ന മാർക്കറ്റ് സന്ദർശിക്കാൻ മറക്കരുത്. ജയ്പുർ രാജ്യാന്തര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ജയ്പുർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ.
കശ്മീരിന്റെ ആഭരണമായ ശ്രീനഗർ
ഭൂമിയിലെ സ്വർഗം എന്താണെന്ന് അറിയണമെങ്കിൽ കശ്മീർ താഴ്വരയിലെ ശ്രീനഗർ സന്ദർശിച്ചിരിക്കണം. ദാൽ തടാകത്തിലെ യാത്രയും ജലനൗകകളിലെ താമസവും മനോഹരമായ ഒരു അനുഭവം ആയിരിക്കും. പ്രശസ്തമായ മുഗൾ ഗാർഡനും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. മഞ്ഞു പുതച്ച മലനിരകളും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ശങ്കരാചാര്യ ക്ഷേത്രവും. ശ്രീനഗർ രാജ്യാന്തര വിമാനത്താവളമാണ് ഏറ്റവും സമീപത്തുള്ള വിമാനത്താവളം. ജമ്മുവിൽ നിന്ന് ട്രെയിനിലും ശ്രീനഗറിലേക്ക് എത്താം. കശ്മീർ താഴ്വരയിലൂടെയുള്ള ഈ മനോഹരമായ യാത്രയിൽ അതിസുന്ദരമായ പ്രകൃതിഭംഗിയാണ് ഓരോ സഞ്ചാരിയെയും കാത്തിരിക്കുന്നത്.
വെളുത്ത മരുഭൂമിയായ റാൻ ഓഫ് കച്ച്
ഗുജറാത്തിലെ റാൻ ഓഫ് കച്ച് ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. ഉപ്പ് നിറഞ്ഞു കിടക്കുന്ന ഈ മരുഭൂമി വെളുത്ത മരുഭൂമിയെന്നും അറിയപ്പെടുന്നു. റാൻ ഉത്സവിന്റെ സമയത്ത് റാൻ ഓഫ് കച്ച് സന്ദർശിക്കുന്നതാണ് ഏറ്റവും ഉചിതം. പൗർണമി രാത്രികളിൽ റാൻ ഓഫ് കച്ച് സന്ദർശിക്കുന്നത് മനോഹരമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. റാൻ ഉത്സവിന്റെ സമയത്ത് റാൻ ഓഫ് കച്ച് സന്ദർശിക്കുകയാണെങ്കിൽ ഗുജറാത്തിന്റെ തനത് നൃത്തങ്ങളായ ഗാർബ, ബുജിയ എന്നിവ കാണാവുന്നതാണ്. ഒട്ടകസവാരിയും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. മനോഹരമായ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും സാക്ഷിയാകാനും അവസരമുണ്ട്. പരമ്പരാഗതമായ കലാരൂപങ്ങളെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് തൊട്ടടുത്തുള്ള ഗ്രാമങ്ങൾ സന്ദർശിക്കാവുന്നതാണ്. ഗുജറാത്തിലെ ഭുജ് വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന് ഏകദേശം 80 കിലോമീറ്റർ ദൂരെയാണ് റാൻ ഓഫ് കച്ച്.
മലനിരകളുടെ രാജ്ഞിയായ ഡാർജിലിങ്
ഹിമാലയൻ മലനിരകളുടെയും മനോഹരമായ തേയിലത്തോട്ടങ്ങളുടെയും കാഴ്ചയൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് വെസ്റ്റ് ബംഗാളിലെ ഡാർജിലിങ്. യുനെസ്കോയുടെ പൈതൃകകേന്ദ്രങ്ങളിൽ ഒന്നായ ഡാർജിലിങ് ഹിമാലയൻ റെയിൽവേ - ടോയ് ട്രെയിൻ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ടൈഗർ ഹില്ലിൽ നിന്ന് സൂര്യോദയം ആസ്വദിക്കുമ്പോൾ ഒരു കപ്പ് ഡാർജിലിങ് ചായ ആസ്വദിക്കുന്നത് മനോഹരമായ ഒരു അനുഭവം ആയിരിക്കും. മനോഹരമായ കാലാവസ്ഥയും അതിസുന്ദരമായ പ്രകൃതിദൃശ്യങ്ങളും സഞ്ചാരികൾക്ക് ഒരു പുത്തൻ അനുഭവമായിരിക്കും നൽകുന്നത്. ടീ മേക്കിങ് പ്രോസസിനെക്കുറിച്ച് അറിയാൻ താൽപര്യമുള്ളവർക്ക് ഹാപ്പി വാലി ടീ എസ്റ്റേറ്റ് സന്ദർശിക്കാവുന്നതാണ്. പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്കും സന്ദർശിക്കാവുന്നതാണ്. ബാഗ്ദോഗ്ര ആണ് ഏറ്റവും സമീപത്തുള്ള വിമാനത്താവളം.