സൂര്യകാന്തിപൂക്കൾ കണ്ട്, ചിന്നഹൊയ്സാല ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര
കന്നടിഗ ബ്രാഹ്മണകുലജാത മന്നൻ വിഷ്ണുവർധനന്റെ പാരമ്പര്യശിൽപികൾ പലയിടങ്ങളിൽ തീർത്ത ചാരുതയാർന്ന ഗോപുരങ്ങളിൽ ദൈവങ്ങൾ പ്രത്യക്ഷത്തിൽ വസിക്കപ്പെടുമെന്നാണ് സങ്കൽപ്പം. ഭക്തിയുടെയും ആചാരത്തിന്റെയും പുകൾപെട്ട മന്നന്റെ ഭാവനകളിൽ വിരിഞ്ഞ ക്ഷേത്രങ്ങൾ കണ്ണിനു വിരുന്നാണ്, മനസ്സിന് കുളിർമയാണെന്നിതിൽ തർക്കമില്ല. ഏതു
കന്നടിഗ ബ്രാഹ്മണകുലജാത മന്നൻ വിഷ്ണുവർധനന്റെ പാരമ്പര്യശിൽപികൾ പലയിടങ്ങളിൽ തീർത്ത ചാരുതയാർന്ന ഗോപുരങ്ങളിൽ ദൈവങ്ങൾ പ്രത്യക്ഷത്തിൽ വസിക്കപ്പെടുമെന്നാണ് സങ്കൽപ്പം. ഭക്തിയുടെയും ആചാരത്തിന്റെയും പുകൾപെട്ട മന്നന്റെ ഭാവനകളിൽ വിരിഞ്ഞ ക്ഷേത്രങ്ങൾ കണ്ണിനു വിരുന്നാണ്, മനസ്സിന് കുളിർമയാണെന്നിതിൽ തർക്കമില്ല. ഏതു
കന്നടിഗ ബ്രാഹ്മണകുലജാത മന്നൻ വിഷ്ണുവർധനന്റെ പാരമ്പര്യശിൽപികൾ പലയിടങ്ങളിൽ തീർത്ത ചാരുതയാർന്ന ഗോപുരങ്ങളിൽ ദൈവങ്ങൾ പ്രത്യക്ഷത്തിൽ വസിക്കപ്പെടുമെന്നാണ് സങ്കൽപ്പം. ഭക്തിയുടെയും ആചാരത്തിന്റെയും പുകൾപെട്ട മന്നന്റെ ഭാവനകളിൽ വിരിഞ്ഞ ക്ഷേത്രങ്ങൾ കണ്ണിനു വിരുന്നാണ്, മനസ്സിന് കുളിർമയാണെന്നിതിൽ തർക്കമില്ല. ഏതു
കന്നടിഗ ബ്രാഹ്മണകുലജാത മന്നൻ വിഷ്ണുവർധനന്റെ പാരമ്പര്യശിൽപികൾ പലയിടങ്ങളിൽ തീർത്ത ചാരുതയാർന്ന ഗോപുരങ്ങളിൽ ദൈവങ്ങൾ പ്രത്യക്ഷത്തിൽ വസിക്കപ്പെടുമെന്നാണ് സങ്കൽപ്പം. ഭക്തിയുടെയും ആചാരത്തിന്റെയും പുകൾപെട്ട മന്നന്റെ ഭാവനകളിൽ വിരിഞ്ഞ ക്ഷേത്രങ്ങൾ കണ്ണിനു വിരുന്നാണ്, മനസ്സിന് കുളിർമയാണെന്നിതിൽ തർക്കമില്ല.
ഏതു ശിൽപിയുടെ വിരൽ പതിഞ്ഞ അദ്ഭുതങ്ങൾ ആണെന്നു നാം അവിടിരുന്നു ചിന്തിച്ചു കൂട്ടും. മാക്കല്ല്(soapstone) കൊണ്ടു തീർത്ത അത്തരം ക്ഷേത്രങ്ങൾ എല്ലാ ഉപദേവതകളെയും കൊത്തിവച്ചിരിക്കുന്നു. ആയിരം വർഷങ്ങൾ പിന്തുടർന്നു കൊണ്ടു പോയിരുന്ന ആരാധനാ സമ്പ്രദായത്തിന്റെ ബാക്കിപത്രമേ ഇന്നു കാണാനാകൂ. ഇക്കൂട്ടത്തിൽപ്പെടുന്ന ഹോയ്സാല അങ്കണങ്ങളിലേക്ക് ഒരു കൊച്ചു യാത്ര. ഹോസഹോലോലുവിലെ ലക്ഷ്മിനാരായണ ക്ഷേത്രം കാണേണ്ട ഒരിടം തന്നെ. കർണാടകയിലെ മാണ്ടിയിലെ ഹോസഹോലോലവിലെ ലക്ഷ്മിനാരായണ ക്ഷേത്രം. ഒരു ത്രിവിഗ്രഹ വിഷ്ണുരൂപനാണ് പ്രതിഷ്ഠ. സഞ്ചാരികൾ തുലോം കുറവ്. തദ്ദേശവാസികൾ വന്നും പോയും ഉപാസിക്കുന്നുണ്ട്. ഗ്രാമങ്ങളിലെ കാഴ്ച പഴയ ഓർമകളിലേക്കു കൊണ്ട് പോയി. മൈസൂർ നിന്ന് ചെന്നാരായപട്ടണം വഴിയിലാണ് ഈ ക്ഷേത്രം. അവിടുന്നു കിക്കേരിക്കായി അടുത്ത യാത്ര.
കിക്കേരി മാണ്ട്യയിലെ കെയ്യാർപറ്റെ താലൂക്കിലെ ബ്രഹ്മശ്വര ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. ബ്രഹ്മാവെനയകിതി എന്നൊരു ധനികയായ യുവതി ശിവനേം ബ്രഹ്മാവിനേം മുഖ്യപ്രതിഷ്ഠ ചെയ്ത്, ഗണേശൻ ദുർഗദേവി മുതലായ വിഗ്രഹങ്ങൾ നേരിട്ട് തറയിലൂന്നി പ്രതിഷ്ഠ. അവിടത്തെ നന്തി പ്രതിഷ്ഠ ആണ് പ്രിയങ്കരമായി തോന്നിയത്. കറുത്ത് മിനുസമുള്ള മർദ്ദവമായ ഒന്ന്. പൂമുഖത്തേയ്ക്കു തിരിഞ്ഞപ്പോൾ കണ്ടാലൊന്നു പേടിക്കും ശരിക്കുള്ള ഒരു ജീവിയെന്നു തോന്നി പോകും. പ്രദക്ഷിണപ്രകാരം നടന്നു കാണുമ്പോൾ അന്നുള്ളവരെ ഉപാസിച്ചവരുടെ ഭക്തി, സൗകര്യത്തിനു കോട്ടമുള്ള അകാലത്തും അതൊക്കെ തരണം ചെയ്ത് ഇത്തരം സന്നാഹങ്ങളിലേർപ്പെട്ട ശിൽപികളെ ഓർക്കാതെ തരമില്ല. പേരിനു പൂജാരികളുണ്ട്. സമയക്രമം ഉണ്ടെന്നു സന്ദേഹം എങ്കിലും പുരാവസ്തുവായെങ്കിലും നിലകൊള്ളുന്നത് അദ്ഭുതം. അവിടന്നു ഓട്ടോയിൽ ആട്ടോയിൽ നേർത്ത ഒരു വഴിയിലൂടെ അങ്ങനെ.... സിനിമയിൽ കാണുന്ന പോലെ ഇപ്പോഴുമുള്ള ഗ്രാമങ്ങളിലൂടെ. ട്രാക്ടർ, കാളകൾ, കലപ്പ, കാളവണ്ടികൾ, വൈക്കോൽ കൂന എല്ലാമായി കൊച്ചു വീടുകൾ. എങ്കിലും ഒരു മുതലാളി വീട് ആണെന്നു തോന്നുന്ന കൊച്ചു കൊട്ടാരങ്ങൾ പോലുള്ള വീടുകളും അങ്ങിങ്ങായിട്ടുണ്ട്. കണ്ടപാടെ ചേല കെട്ടിയ ഒരു സ്ത്രീ മിന്നായം പോലെ അകത്തേക്ക് പോയി. ഇപ്പോഴും അപരിചിതരെ കാണുമ്പോൾ ഉള്ളിലേക്കു വലിയുന്ന പെണ്ണുങ്ങൾ. അവരെ കാണാനെങ്കിലും ഒന്നൂടെ പോകണം. സായാഹ്ന സൂര്യരശ്മികളും കുടുകുടുവെന്ന ആടുന്ന ഓട്ടോയാത്ര ഒരുപാടിഷ്ടമായി. വയലുകൾ കടന്നു ചോലകൾ കടന്നു വൈക്കൂൽകൂനകളും കടന്നു താളിട്ടു പൂട്ടിയ അമ്പലത്തിന്നരികിലേക്ക്. ഹോഹോ...
ഗംഭീരമായ കമാനങ്ങൾ. പുല്ലു വളർന്നു കാടു വെട്ടി തെളിക്കുന്ന ഒരു പാവം പിടിച്ചയാൾ. പ്രദക്ഷിണം വയ്ക്കുന്ന ഒരു ജോർജറ്റ് സാരി ഉടുത്ത അക്ക എന്റെ കണ്ണിൽ പെട്ടു. ആ നാലഞ്ചു കിലോമീറ്ററിൽ കണ്ട ഒരു സ്ത്രീ. അക്കയെ വണങ്ങി സംസാരിക്കാൻ തുടങ്ങി. തമിഴ് പേശി ഒരു രക്ഷയില്ല കന്നട ഗൊത്തില്ല എന്നും പറഞ്ഞു ആംഗ്യം മുറി കന്നട തമിഴ് വച്ച് ഞങ്ങൾ സംവദിച്ചു. പഞ്ചലിങ്കെശ്വരന്ടെ കമാനശില്പമാനങ്ങൾ കണ്ട് കണ്ണ് തള്ളിപോയി. ഒരേ പോലത്തെ അഞ്ചു താഴികക്കുടങ്ങൾ. കല്ലിൽ കൊത്തി ചീളാക്കി അടുക്കി വച്ച മണ്ഡപങ്ങൾ. അവിടുന്നു പോരാനെ തോന്നിയില്ല. അവടെ ജനിച്ചു വളർന്ന കുട്ടിയാകാൻ കൊതിച്ചു. ചിലയിടങ്ങളിൽ നമ്മെ അവിടേക്ക് ആകർഷിക്കും. ഇത്തരം ചിന്തകൾ കൂട്ടുകാർക്കും ഉണ്ടായിട്ടുന്നെന്നു കേട്ടപ്പോൾ abnormality അല്ലെന്ന് ആശ്വസിച്ചു കാഴ്ചകൾ ആസ്വദിച്ചു ചുറ്റും നടന്നു. അടുത്തെങ്ങും ഊരില്ലാ. ആണ്ടിലൊരിക്കൽ പൂജ ഉത്സവം തീർന്നു. അവടെ പൂജാരിയുടെ മൊബൈൽ നമ്പർ കുറിച്ചിട്ടിട്ടുണ്ട്. വിളിച്ചാൽ സേവനമുറപ്പെന്നു അക്ക. വഴിപാടുകൾ കഴിക്കാൻ ആരേലും വരുമെന്ന് യാതൊരു ഉറപ്പുമില്ല. എത്ര പേര് വന്നു തൊഴുതു കാണും അന്ന് പ്രതാപകാലത്ത്!
കമല അക്കയോട് സൊറപറഞ്ഞു സമയം പോയതറിഞ്ഞില്ല. അവിടുന്നു കൈവീശി യാത്ര പറഞ്ഞിറങ്ങി തിരികെ അരമണിക്കൂർ ഇരുട്ടിന്റെ വഴികളിലൂടെ അതേ വഴി വേറൊരു അനുഭൂതി കാഴ്ചവച്ചു. ഓറഞ്ച് നിറമുള്ള മാനം കറുപ്പ് കലർന്നു കറുപ്പ് പടരുന്നതും കണ്ടു. സ്വപ്‌നങ്ങൾ സാക്ഷത്ക്കരിക്കുമ്പോഴുണ്ടാകുന്ന ഒരു തൃപ്തി. കൃഷ്ണരാജപേട്ട വഴിയുള്ള യാത്ര കുണ്ടുംകുഴിയും ആയിരുന്നെങ്കിലും ഓർമകൾ തത്തികളിക്കുന്ന പഴയ ആണ്ടുകളിലേക്കു ഭാവനയിൽ ആടിപാടി പോയ ഒരു തോന്നൽ എനിക്കു സമ്മാനിച്ചു. വിജയനഗരിയും അറിയപ്പെടാത്ത ക്ഷേത്രാണങ്കങ്ങളും എന്നെ കാത്തു നിൽക്കുന്നുണ്ട്. ഏറെ വൈകാതെ അവിടെ ചെല്ലണമെന്നുണ്ട്. ഇപ്പോ ഒന്നും മുൻകൂട്ടി ശട്ടംകെട്ടിയാലതു പോലെ നടക്കുന്നില്ല. എങ്കിലും മണ്മറിഞ്ഞ കാലം എനിക്കു കഥകൾ പറഞ്ഞു തന്നു തുടങ്ങിയിരിക്കുന്നു. പേന കൈയിൽ വരാനുള്ള അമാന്തം അനന്തമാകാതിരിക്കണേ എന്നും തോന്നാറുണ്ട്.
എത്തിച്ചേരുന്ന വിധം
തൃശൂർ നിന്നു നേരെ മൈസൂർ റൂട്ടിൽ. യാത്ര ബസിലായിരുന്നതു കൊണ്ടു ഗൂഡല്ലൂരിൽ ഇറങ്ങി. പെരിയശോലൈ, സന്തൻമൈലി ഒക്കെ കണ്ട് വീണ്ടും മൈസൂർക്ക്. ഇടയ്ക്ക് ഗോപാലസാമിബട്ടയിലെ സൂര്യകാന്തിപ്പാടം കാണാൻ ഇറങ്ങി. മൈസൂരിൽ നിന്നു കൃഷ്ണരാജപ്പേട്ടിലേക്കു 57 കിലോമീറ്ററാണ് ദൂരം. അവിടെ നിന്നു ഹൊസാഹൊളാലുവിലേക്ക് ഓട്ടോറിക്ഷയിൽ 5 കിലോമീറ്റർ. കൃഷ്ണരാജപ്പേട്ടിൽ നിന്നു കിക്കേരിയിലേക്ക് 15 കിലോമീറ്റർ. ബസ് കിട്ടും. കിക്കേരിയിൽ നിന്നു ഹോയ്സാലാ ശ്രീ ബ്രഹ്മേശ്വര ക്ഷേത്രത്തിലേക്ക് 6 കിലോമീറ്റർ ദൂരം. ഓട്ടോ കിട്ടും. വീണ്ടും മൈസൂർക്ക്. അവിടെ നിന്നു തിരിച്ചു നാട്ടിലേക്ക്.