തിരക്കിൽ നിന്നൊരു ഇടവേള, കൂട്ടുകാരിക്കൊപ്പം ഗൗരിയുടെ യാത്ര ഗോവയിലേക്ക്
96 എന്ന ചിത്രത്തിലൂടെ തമിഴിൽ മാത്രമല്ലാതെ, മലയാളത്തിലും ഏറെ ആരാധകരെ നേടിയിരുന്നു തൃഷയുടെ സ്കൂൾ കാലം അവതരിപ്പിച്ച ഗൗരി ജി. കിഷൻ. മലയാളത്തിൽ സണ്ണി വെയിന്റെ നായികയായെത്തിയ താരം പിന്നീടും നിരവധി ചിത്രങ്ങളിലൂടെ സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം ഗൗരിയുടെ ഇരുപത്തിയഞ്ചാം
96 എന്ന ചിത്രത്തിലൂടെ തമിഴിൽ മാത്രമല്ലാതെ, മലയാളത്തിലും ഏറെ ആരാധകരെ നേടിയിരുന്നു തൃഷയുടെ സ്കൂൾ കാലം അവതരിപ്പിച്ച ഗൗരി ജി. കിഷൻ. മലയാളത്തിൽ സണ്ണി വെയിന്റെ നായികയായെത്തിയ താരം പിന്നീടും നിരവധി ചിത്രങ്ങളിലൂടെ സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം ഗൗരിയുടെ ഇരുപത്തിയഞ്ചാം
96 എന്ന ചിത്രത്തിലൂടെ തമിഴിൽ മാത്രമല്ലാതെ, മലയാളത്തിലും ഏറെ ആരാധകരെ നേടിയിരുന്നു തൃഷയുടെ സ്കൂൾ കാലം അവതരിപ്പിച്ച ഗൗരി ജി. കിഷൻ. മലയാളത്തിൽ സണ്ണി വെയിന്റെ നായികയായെത്തിയ താരം പിന്നീടും നിരവധി ചിത്രങ്ങളിലൂടെ സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം ഗൗരിയുടെ ഇരുപത്തിയഞ്ചാം
96 എന്ന ചിത്രത്തിലൂടെ തമിഴിൽ മാത്രമല്ലാതെ, മലയാളത്തിലും ഏറെ ആരാധകരെ നേടിയിരുന്നു തൃഷയുടെ സ്കൂൾ കാലം അവതരിപ്പിച്ച ഗൗരി ജി. കിഷൻ. മലയാളത്തിൽ സണ്ണി വെയിന്റെ നായികയായെത്തിയ താരം പിന്നീടും നിരവധി ചിത്രങ്ങളിലൂടെ സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം ഗൗരിയുടെ ഇരുപത്തിയഞ്ചാം ജന്മദിനമായിരുന്നു. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിയത് ഗോവയിലേക്കുള്ള യാത്രയും അവിടുത്തെ അതീവ രുചികരമായ വിഭവങ്ങളുമായിരുന്നു. സുഹൃത്തിനൊപ്പമുള്ള ആ യാത്രയെ കുറിച്ചും തന്റെ പിറന്നാൾ ദിനത്തിലെ രുചികരമായ ഉച്ചഭക്ഷണത്തെകുറിച്ചുമെല്ലാം സൂചിപ്പിച്ചു കൊണ്ടുള്ള ഒരു കുറിപ്പും യാത്രാചിത്രങ്ങൾക്കൊപ്പം താരം പങ്കുവച്ചിട്ടുണ്ട്. മാത്രമല്ല, തെക്കൻ ഗോവയിലെ അസ്തമയ കാഴ്ചകളും അതീവ ഹൃദ്യമെന്നാണ് ഗൗരിയുടെ അഭിപ്രായം. ദി കേപ് ഗോവ എന്ന ബീച്ച് റിസോർട്ടാണ് താരത്തിന്റെ പിറന്നാൾ ആഘോഷത്തിനു വേദിയായത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഗോവ. മനോഹരവും വൃത്തിയുള്ളതുമായ ബീച്ചുകളും നീല കടലും പാർട്ടികൾ കൊണ്ട് സജീവമായ രാത്രികളും ധാരാളം ദേവാലങ്ങളും ജല വിനോദങ്ങളും എന്നുവേണ്ട എല്ലാ അർത്ഥത്തിലും ഗോവ സന്ദർശകരെ തൃപ്തിപ്പെടുത്തുന്ന ഒരിടമാണ്. ഗോവയിൽ കാണാനും ആസ്വദിക്കാനും ബീച്ചുകൾ മാത്രമല്ലേ എന്നു ചോദിക്കുന്നവർ മാറിനിൽക്കട്ടെ. കോട്ടകളും കണ്ടൽ വനങ്ങളാൽ സമ്പന്നമായ മണ്ഡോവി നദിയും ചോർലെ ഘട്ട് എന്ന ട്രെക്കിങ് പോയിന്റും നേത്രാവലി തടാകവും ആർവലം ഗുഹയും എന്നുവേണ്ട വൈവിധ്യമാർന്ന കാഴ്ചകൾ നിരവധിയാണ് ഈ കൊച്ചു സംസ്ഥാനത്തിൽ. തെക്കൻ ഗോവയും വിവിധങ്ങളായ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. എന്തൊക്കെയെന്നു നോക്കാം.
തെക്കന്‍ ഗോവയിലെ അതിമനോഹരമായ ബീച്ചാണ് 'ടൈഗര്‍ ബീച്ച്' എന്നും പേരുള്ള കക്കോലം. മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് ഇവിടെ തിരക്ക് കുറവാണ്, അധികമാര്‍ക്കും ഈ സ്ഥലം അറിയില്ല എന്നതു തന്നെയാണ് കാര്യം. നല്ല വൃത്തിയുള്ള പരിസരവും ശാന്തതയും തന്നെയാണ് ഇവിടേക്കു സന്ദർശകരെ ആകർഷിക്കുന്നത്.
സ്നോർക്കെലിങ്ങിനു പേരുകേട്ടതാണ് പെക്വെനോ ദ്വീപ്. സ്‌നോർക്കെലിങ്ങിനായി, പരിശീലനവും ഉപകരണങ്ങളും നല്‍കാന്‍ ടൂർ സംഘാടകരും ഓപ്പറേറ്റർമാരും ഉണ്ടെങ്കിലും ഗോവയിലെ മറ്റു സ്ഥലങ്ങളെപ്പോലെ അത്ര പ്രശസ്തമല്ല ഇവിടം. വാസ്കോഡഗാമ വന്നിറങ്ങിയ ബൈന ബീച്ചിന് ഒരു കിലോമീറ്റര്‍ അകലത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്ക് ജലവിനോദങ്ങള്‍ ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ ഇടങ്ങളില്‍ ഒന്നാണിത്.
തെക്കന്‍ ഗോവയിലെ സാന്‍ഗ്വെം താലൂക്കിലാണ് നേത്രാവലി തടാകം. തടാകം എന്നാണ് വിളിക്കുന്നതെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ഒരു കുളമാണ്. ബഡ്ബഡ്, ബഡ്ബുദ്യാച്ചി താലി, ബബിൾ തടാകം എന്നിങ്ങനെ പല പേരുകളുണ്ട് നേത്രാവലിക്ക്.വെള്ളത്തില്‍ നിന്നുയരുന്ന കുമിളകൾക്കു പേരുകേട്ടതാണ് ഈ തടാകം. ജലത്തിനുള്ളിൽ നിന്നും കുമിളകൾ ഉപരിതലത്തിലേക്ക് തുടർച്ചയായി ഉയരുന്നതു കാണാം. ഇറങ്ങാന്‍ ഗ്രാനൈറ്റ് പടികള്‍ ഉണ്ട്. അടുത്തായി ഗോപിനാഥ ക്ഷേത്രവും സ്ഥിതിചെയ്യുന്നു.
ആ നാടിന്റെ തനതു മീൻ രുചികൾ വിളമ്പുന്ന നാടൻ ഭക്ഷണശാലകൾ തെക്കൻ ഗോവൻ തീരത്തു ധാരാളമുണ്ട്. ഗോവയിലെ മറ്റു ഭാഗങ്ങൾ പോലെയല്ലാതെ ആരവങ്ങളും ബഹളങ്ങളും അധികമിവിടെയുണ്ടാകില്ല എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്. സലാലിം അണക്കെട്ടും അവിടെ നിന്നും കാബോ ഡി രാമ കോട്ടയും ഉറപ്പായും സന്ദർശിക്കേണ്ടയിടങ്ങളാണ്. 1800 ചതുരശ്ര മീറ്ററിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തായി തന്നെ ഒരു ബീച്ചുമുണ്ട്. സൂര്യാസ്തമയ കാഴ്ചകൾക്ക് ഏറ്റവും ഉചിതമായ ഒരിടം കൂടിയാണിത്. ഇവിടെ നിന്നും അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ദേവാലയമാണ് സെന്റ് അന്റോണിയോ.
തെക്കൻ ഗോവയിലെ പ്രധാനപ്പെട്ട ഒരു ബീച്ചാണ് പാലോലം. തെങ്ങുകൾ നിറഞ്ഞു നിൽക്കുന്ന ഇവിടം കാഴ്ചയിൽ ഏറെ മനോഹരമാണ്. മറ്റുള്ള ഗോവൻ ബീച്ചുകൾ പോലെയല്ലാതെ സൗന്ദര്യം നിറഞ്ഞ പ്രകൃതിയും ശാന്തമായ പരിസരവും ഇവിടേക്കു ധാരാളം സന്ദർശകരെ ആകർഷിക്കുന്നുണ്ട്.