യാത്രകൾ പലർക്കും പല അനുഭവങ്ങളായിരിക്കും സമ്മാനിക്കുക. ചിലപ്പോഴത് വിരസതയുടെ മൂടുപടമകറ്റി, സന്തോഷത്തിന്റെ വാതിലുകൾ തുറന്നു നൽകും. അപ്പോൾ ലഭിക്കുന്ന ഉണർവായിരിക്കും പിന്നീടുള്ള ദിനങ്ങളിലെ ഊർജം. ആ ആഹ്ളാദ ചിറകിലേറി, അടുത്ത യാത്രക്കു വേണ്ടിയുള്ള കാത്തിരിപ്പും അവിടെ തുടങ്ങും. സംഗീതത്തിനൊപ്പം യാത്രകളെയും

യാത്രകൾ പലർക്കും പല അനുഭവങ്ങളായിരിക്കും സമ്മാനിക്കുക. ചിലപ്പോഴത് വിരസതയുടെ മൂടുപടമകറ്റി, സന്തോഷത്തിന്റെ വാതിലുകൾ തുറന്നു നൽകും. അപ്പോൾ ലഭിക്കുന്ന ഉണർവായിരിക്കും പിന്നീടുള്ള ദിനങ്ങളിലെ ഊർജം. ആ ആഹ്ളാദ ചിറകിലേറി, അടുത്ത യാത്രക്കു വേണ്ടിയുള്ള കാത്തിരിപ്പും അവിടെ തുടങ്ങും. സംഗീതത്തിനൊപ്പം യാത്രകളെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ പലർക്കും പല അനുഭവങ്ങളായിരിക്കും സമ്മാനിക്കുക. ചിലപ്പോഴത് വിരസതയുടെ മൂടുപടമകറ്റി, സന്തോഷത്തിന്റെ വാതിലുകൾ തുറന്നു നൽകും. അപ്പോൾ ലഭിക്കുന്ന ഉണർവായിരിക്കും പിന്നീടുള്ള ദിനങ്ങളിലെ ഊർജം. ആ ആഹ്ളാദ ചിറകിലേറി, അടുത്ത യാത്രക്കു വേണ്ടിയുള്ള കാത്തിരിപ്പും അവിടെ തുടങ്ങും. സംഗീതത്തിനൊപ്പം യാത്രകളെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ പലർക്കും പല അനുഭവങ്ങളായിരിക്കും സമ്മാനിക്കുക. ചിലപ്പോഴത് വിരസതയുടെ മൂടുപടമകറ്റി, സന്തോഷത്തിന്റെ വാതിലുകൾ തുറന്നു നൽകും. അപ്പോൾ ലഭിക്കുന്ന ഉണർവായിരിക്കും പിന്നീടുള്ള ദിനങ്ങളിലെ ഊർജം. ആ ആഹ്ളാദ ചിറകിലേറി, അടുത്ത യാത്രക്കു വേണ്ടിയുള്ള കാത്തിരിപ്പും അവിടെ തുടങ്ങും. സംഗീതത്തിനൊപ്പം യാത്രകളെയും അതിയായി സ്നേഹിക്കുന്നയാളാണ് റിമി ടോമി. തിരക്കുകളുടെ ഇടവേളകളിൽ യാത്രകൾക്കും സമയം കണ്ടെത്തുന്ന പ്രിയ ഗായിക ഇത്തവണ ഉദയ്‌പൂരിന്റെ മാസ്മരിക സൗന്ദര്യം ആസ്വദിക്കുന്ന തിരക്കിലാണ്. റിമിയുടെ യാത്രയിൽ കൂട്ടിനായി സഹോദരിയും മക്കളും സഹോദരൻ റിങ്കുവിന്റെയും മുക്തയുടെയും മകളായ കണ്മണി എന്ന കിയാരയുമുണ്ട്. കുട്ടിപട്ടാളത്തിനൊപ്പമായിരുന്നു ഇത്തവണ റിമിയുടെ പിറന്നാളാഘോഷവും. താജ് ലേക്ക് പാലസിലാണ് റിമിയും സഹോദരിയും കുട്ടികളും അവധിയാഘോഷത്തിനെത്തിയത്. 

Image Credit: rimitomy/instagram

മുഗള്‍ വാസ്തുവിദ്യയുടെ സൗന്ദര്യം ആവാഹിച്ച് പിച്ചോല തടാകനടുവില്‍ ഗാംഭീര്യത്തോടെ നില്‍ക്കുന്ന താജ് ലേക്ക് പാലസ് ലോകപ്രശസ്തമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ മഹാറാണ ജഗത് സിംഗ് രണ്ടാമൻ നിർമ്മിച്ച ജഗ് നിവാസ്, 1963-ൽ മേവാര്‍ രാജകുടുംബത്തിലെ മഹാറാണ ഭഗവത് സിംഗ് ഒരു ഹെറിറ്റേജ് ഹോട്ടലാക്കി മാറ്റി. പിന്നീട്, ജെയിംസ് ബോണ്ട് ചിത്രമായ 'ഒക്ടോപസി'യില്‍ ചിത്രീകരിക്കപ്പെട്ടതോടെ പാലസിന്‍റെ പ്രശസ്തി ലോകമെമ്പാടും പരക്കുകയും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഇവിടേക്ക് പറന്നെത്തുകയും ചെയ്തു. ഇന്ന് ഇവിടെ 65 ആഡംബര മുറികളും 18 ഗ്രാൻഡ് സ്യൂട്ടുകളും ഉണ്ട്.

Image Credit: rimitomy/instagram
ADVERTISEMENT

ഇന്ത്യയുടെ വെനീസ് എന്നറിയപ്പെടുന്ന നഗരമാണ് ഉദയ്പൂര്‍. തെക്കൻ രാജസ്ഥാനില്‍, ആരവല്ലി മലനിരകളുടെ തെക്കേച്ചരിവിലുള്ള പീഠഭൂമി പ്രദേശത്താണ് ഈ നഗരം. മനുഷ്യനിർമിതമായ തടാകങ്ങളും മനോഹരമായ നിര്‍മിതികളുമുള്ള ഉദയ്പൂരില്‍ കാണാനും അറിയാനും ഒട്ടേറെ കാര്യങ്ങളുണ്ട്. ഒരു കാലത്ത്, വളരെ ശക്തമായ രാജ്യമായിരുന്ന ഉദയ്പൂര്‍ ഇന്ന് സ്വദേശികളും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ഉദയ്പൂര്‍ കൊട്ടാരം, മണ്‍സൂണ്‍ പാലസ് തുടങ്ങി നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന എണ്ണമറ്റ കോട്ടകളും ജെയ്‌സാമന്ദ്, രാജ്സമന്ത്, ഉദയസാഗർ, പച്ചോല തുടങ്ങിയ തടാകങ്ങളും ആരവല്ലി മലനിരകളുടെ വശ്യമായ പ്രകൃതിഭംഗിയുമെല്ലാം ഉദയ്പൂരിന്‍റെ മുഖമുദ്രകളാണ്.

Image Credit: rimitomy/instagram

മനോഹര നിർമിതികളാലും ചരിത്രപരമായ കോട്ടകളാലും സമ്പന്നമായ ഉദയ്പൂരിനു ചുറ്റും കാടാണ്. രജപുത്ര പരമ്പര്യവും പ്രഭാവവും വിളിച്ചോതുന്ന കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. സ്വർണം, വെള്ളി, ദന്തം എന്നിവകൊണ്ടുള്ള ആഭരണങ്ങൾ, അലങ്കാരവസ്തുക്കൾ, കസവുവസ്ത്രങ്ങൾ, വാൾ, കഠാരി തുടങ്ങിയ ആയുധങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധമാണ് നഗരം.

Image Credit: rimitomy/instagram
ADVERTISEMENT

ഉദയ്പൂര്‍ കോട്ടയും ഏറെ പ്രസിദ്ധമാണ്. നഗരത്തിലെ ഏറ്റവും ഉയർന്ന ഭാഗത്ത് മഹാറാണാപ്രാസാദം, യുവരാജഗൃഹം, സർദാർ ഭവനം തുടങ്ങിയ നിർമിതികളും പ്രസിദ്ധമായ ജഗന്നാഥക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഇവയുടെ പ്രതിബിംബങ്ങൾ സമീപത്തുള്ള പിച്ചോല തടാകത്തിൽ പ്രതിബിംബിക്കുന്നത് മനോഹരമായ കാഴ്ചയാണ്. തടാകത്തിനു നടുവിലായി, യജ്ഞമന്ദിരം, ജലവാസഗൃഹം എന്നിങ്ങനെ രണ്ടു വാസ്തുശില്പങ്ങളുമുണ്ട്.  ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിർമിത തടാകമാണ് ജെയ്‌സാമന്ദ് തടാകം. 102 അടി ആഴമുള്ള തടാകമാണിത്. പതിനേഴാം നൂറ്റാണ്ടിലെ മഹാറാണ ജയ് സിങ്ങിന്‍റെ ബുദ്ധിയിലുദിച്ചതായിരുന്നു ഈ ആശയം. 

Image Credit: rimitomy/instagram

ആദ്യ ജൈന തീർഥങ്കരനായ ഋഷഭ ദേവനു വേണ്ടി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് കേസരിയാജി. 52 ഗോപുരങ്ങളോടെയുള്ള ഈ മഹാക്ഷേത്രത്തിൽ ഋഷഭ ദേവന്റെ പത്മാസനസ്ഥനായ കല്ലിൽ തീർത്ത വിഗ്രഹവുമുണ്ട്. 3.5 അടി ഉയരമുണ്ട് ഇവിടുത്തെ ദേവ പ്രതിമക്ക്. മഹാറാണാ ജഗത് സിങ് നിർമിച്ച ജഗദിഷ്‌ ക്ഷേത്രം ഉദയ്പൂർ നഗരത്തിന്റെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. മാറു-ഗുർജാര വാസ്തുവിദ്യയുടെ മനോഹരമായ ഉദാഹരണങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഉദയ്പൂരിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒന്നായയിത് 1651 ലാണ് നിർമാണം പൂർത്തീകരിച്ചത്. 

ADVERTISEMENT

ഉദയ്പൂരിലെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിൽ ഒന്നാണ് ഗുലാബ് ബാഗ്. വിവിധ തരത്തിലുള്ള സസ്യങ്ങളുടെയും പുഷ്പങ്ങളുടേയുമൊക്കെ സമ്മേളനമാണ് ഈ പൂന്തോട്ടം. കൂടാതെ, ഇതിനുള്ളിലായി തടാകങ്ങൾ, ലൈബ്രറി, ടോയ് ട്രെയിൻ, സുവോളജിക്കൽ പാർക്ക്, ക്ഷേത്രങ്ങൾ, ആര്യ സമാജത്തിന്റെ ഒരു പുണ്യകേന്ദ്രം തുടങ്ങിയവയും കാണുവാൻ കഴിയും. 

പിച്ചോല തടാകത്തിനു സമീപം ദൂദ് താലായിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കർണി മാത. മലമുകളിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നതു കൊണ്ടുതന്നെ മുകളിലേക്ക് എത്തുക എന്നത് കുറച്ച് പ്രയാസകരമാണ്. സന്ദർശകരെ മുകളിലേക്ക് എത്തിക്കുന്നതിനായി റോപ് വേ ഉണ്ട്. ഇവിടെ നിന്നും നോക്കിയാൽ പിച്ചോല തടാകം, ജഗ് മന്ദിർ എന്നിവയും നഗരത്തിന്റെ വിദൂര കാഴ്ചകളും ആസ്വദിക്കാവുന്നതാണ്. 

English Summary:

From Taj Lake Palace to City Palace: Rimi Tomy's Udaipur Adventures