യാത്രകൾ അവസാനിക്കുമ്പോൾ റെക്കോർഡുകൾ കൂടെക്കൂട്ടുന്ന റൈഡർ സംഘം: കീഴടക്കിയത് 26 പാസ്സുകൾ
കഴിഞ്ഞ വർഷം മോട്ടോർ സൈക്കിൾ ടൂറേഴ്സ് അസോസിയേഷൻ അഥവാ എംടിഎയുടെ ഒരു റെക്കോർഡ് പ്രകടന യാത്രാ വിശേഷം നമ്മൾ ഇവിടെ പങ്കുവച്ചിരുന്നു. അന്ന് അസോസിയേഷനെയും അവരുടെ പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തിയാണ് ഓരോ വരിയുമെഴുതിയത്. ഇന്ന് ഒരു വർഷത്തിനിപ്പുറം അവരുടെ അടുത്ത സാഹസിക യാത്രയെക്കുറിച്ച് പറയുമ്പോൾ ഒരു
കഴിഞ്ഞ വർഷം മോട്ടോർ സൈക്കിൾ ടൂറേഴ്സ് അസോസിയേഷൻ അഥവാ എംടിഎയുടെ ഒരു റെക്കോർഡ് പ്രകടന യാത്രാ വിശേഷം നമ്മൾ ഇവിടെ പങ്കുവച്ചിരുന്നു. അന്ന് അസോസിയേഷനെയും അവരുടെ പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തിയാണ് ഓരോ വരിയുമെഴുതിയത്. ഇന്ന് ഒരു വർഷത്തിനിപ്പുറം അവരുടെ അടുത്ത സാഹസിക യാത്രയെക്കുറിച്ച് പറയുമ്പോൾ ഒരു
കഴിഞ്ഞ വർഷം മോട്ടോർ സൈക്കിൾ ടൂറേഴ്സ് അസോസിയേഷൻ അഥവാ എംടിഎയുടെ ഒരു റെക്കോർഡ് പ്രകടന യാത്രാ വിശേഷം നമ്മൾ ഇവിടെ പങ്കുവച്ചിരുന്നു. അന്ന് അസോസിയേഷനെയും അവരുടെ പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തിയാണ് ഓരോ വരിയുമെഴുതിയത്. ഇന്ന് ഒരു വർഷത്തിനിപ്പുറം അവരുടെ അടുത്ത സാഹസിക യാത്രയെക്കുറിച്ച് പറയുമ്പോൾ ഒരു
കഴിഞ്ഞ വർഷം മോട്ടോർ സൈക്കിൾ ടൂറേഴ്സ് അസോസിയേഷൻ അഥവാ എംടിഎയുടെ ഒരു റെക്കോർഡ് പ്രകടന യാത്രാ വിശേഷം നമ്മൾ ഇവിടെ പങ്കുവച്ചിരുന്നു. അന്ന് അസോസിയേഷനെയും അവരുടെ പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തിയാണ് ഓരോ വരിയുമെഴുതിയത്. ഇന്ന് ഒരു വർഷത്തിനിപ്പുറം അവരുടെ അടുത്ത സാഹസിക യാത്രയെക്കുറിച്ച് പറയുമ്പോൾ ഒരു മുഖവുരയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കാരണം എംടിഎ എന്ന പേര് ഇന്ന് ബൈക്ക് റൈഡേഴ്സായ ഭൂരിഭാഗം യാത്രാഭ്രാന്തൻ/ഭ്രാന്തികൾക്കും റൂട്ട് മാപ്പ് പോലെ വ്യക്തമാണ്. ഇപ്പോഴിതാ എംടിഎയുടെ നേതൃത്വത്തിൽ പുതിയ റെക്കോർഡ് പിറന്നിരിക്കുകയാണ്. ഒപ്പമൊരു രസകരമായ സഞ്ചാരകഥയും.
∙റോഡ് ടു ഹിമാദ്രി : ലഡാക്കിലേയും ഹിമാചലിലേയും എല്ലാ പാസും കവർ ചെയ്ത റൈഡേഴ്സ്
തുടർച്ചയായ റെക്കോർഡ് റൈഡുകൾക്ക് ശേഷം MTA ന്റെ ആഭിമുഖ്യത്തിൽ നടന്ന പുതിയ റെക്കോർഡ് റൈഡ് – റോഡ് ടു ഹിമാദ്രി എന്ന റെക്കോർഡ് യാത്ര നടന്നത് ഈ വർഷം ഓഗസ്റ്റ് 20 നു ചണ്ഡിഗഡിൽ നിന്ന് ആരംഭിച്ച് ലഡാക്കിൽ ഉടനീളം 4,500 ഓളം കിലോമീറ്ററുകൾ താണ്ടി തിരിച്ചു ചണ്ഡിഗഡിൽ അവസാനിച്ചതായിരുന്നു. സെപ്റ്റംബർ 08 നാണ് ഇവർ റൈഡ് കഴിഞ്ഞ് തിരിച്ചെത്തിയത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 20 ഓളം ബൈക്ക് റൈഡർമാർ ഈ യാത്രയുടെ സന്തതസഹചാരികളായി. 23 വയസ്സു മുതൽ 63 വയസ്സുവരെ ഉള്ള 20 പേർ എംടിഎയുടെ സാരഥി വെപ്പാവി എന്നു വിളിക്കുന്ന വിജീഷിനൊപ്പം ഗ്ലൗസും ജാക്കറ്റുമിട്ട് ഇറങ്ങി. അതിലൊരു ലേഡി റൈഡറും ഉൾപ്പെടുന്നു. ലഡാക്കിലെയും ഹിമാചലിലേയും വണ്ടിയിൽ എത്തിപ്പെടാനാവുന്ന 26 പാസ്സുകളും കീഴടക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് വെപ്പാവി പറയുന്നു. ഇതിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ് ആയിട്ടുള്ള ഉംലിങ് ലാ, കർദുംഗ്ലാ, ടാംങ്ലാഗ് ലാ, ചാങ്ങ്ലാ എന്നിവയും ഉൾപ്പെടുന്നു. തങ്ങൾ കടന്നുപോയ വഴികളെല്ലാം ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ റോഡുകളായിരുന്നുവെന്ന് വെപ്പാവി.
ലഡാക്ക് അറിയപ്പെടുന്നത് പോലും "ഉയർന്ന പാസുകളുടെ നാട്" എന്നാണ്. ഇവയിൽ മിക്ക പർവ്വതപാതകളും ഒരു കാലഘട്ടത്തിൽ, പുരാതന സിൽക്ക് റൂട്ടിന്റെ പ്രധാനവഴിയായിരുന്നു. ഈ പാസുകൾ ലോകത്തെ മറ്റ് ഭാഗങ്ങളുമായി, പ്രത്യേകിച്ച് മധ്യേഷ്യയിലെ രാജ്യങ്ങളുമായി നമ്മുടെ രാജ്യത്തെ ബന്ധിപ്പിക്കുന്നു. റൈഡേഴ്സിനെ സംബന്ധിച്ച് ഈ പാസുകളിലൂടെയുള്ള യാത്ര ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ഭുരിഭാഗം പേരും എട്ടോ പത്തോ പാസുകളിലൂടെ യാത്രകൾ നടത്തിയിട്ടുള്ളവരായിരിക്കും. എന്നാൽ എംടിഎ തിരഞ്ഞെടുത്തത് യാത്ര അനുമതിയുള്ള മുഴുവൻ പാസുകളും താണ്ടുക എന്ന ദൗത്യമായിരുന്നു. സാച്ച് പാസ് , ചാങ് ലാ, സോജി ലാ, മാർസിമിക് ലാ, തുടങ്ങി ഏറ്റവും ദുർഘടമായ പാത വരെ ഈ റൈഡേഴ്സ് സംഘം കീഴടക്കി. കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി റെക്കോർഡ് റൈഡുകൾ നടത്തിയിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ റൈഡിങ് ക്ലബ് കൂടിയായ മോട്ടോർ സൈക്കിൾ ടൂറേഴ്സ് അസോസിയേഷൻ അങ്ങനെ ഒരു റെക്കോർഡ് ക്രെഡിറ്റുകൂടി തങ്ങളുടെ പേരിലെഴുതി ചേർത്തു. “ ഹിമാലയത്തിലെ 26 പാസുകളും കീഴടക്കിയ ഇന്ത്യയിലെ ആദ്യത്തെ റൈഡർ ക്ലബെന്ന ബഹുമതി.
∙പല ലോകത്തുനിന്നുള്ളവർ: ഒരേയൊരു വികാരം മാത്രം നെഞ്ചേറ്റുന്നവർ
ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് റെക്കോർഡ് പ്രകടനങ്ങൾ നടത്താനാണ് എപ്പോഴും എംടിഎയ്ക്ക് ഇഷ്ടം. ക്ലബ് എന്ത് തീരുമാനിക്കുന്നോ അതിന് അരയും കച്ചയും മുറുക്കി വണ്ടിയെടുത്തിറങ്ങുന്ന റൈഡർമാരാണ് ഇവരുടെ ഏറ്റവും വലിയ കരുത്ത്. റൈഡർമാർ എന്നുപറയുമ്പോൾ ഇപ്പോഴത്തെ ന്യു ജെൻ പിള്ളേരാണെന്നു കരുതരുത്. ക്ലബിൽ അംഗത്വമുള്ളവരിൽ 23 വയസ്സുമുതൽ അറുപത് പിന്നിട്ടവർ വരെയുണ്ട്. പല രാജ്യത്തുനിന്നും പല മേഖലകളിൽ നിന്നും യാത്രയെന്ന ഒറ്റ വികാരത്തെ നെഞ്ചേറ്റുന്നവർ. മറ്റു റൈഡേഴ്സ് ക്ലബുകളെപ്പോലെ സ്ഥിരം റൂട്ടുകളോ യാത്രാപ്ലാനുകളോ ഒന്നുമല്ല ഇവർ നടത്തുന്നത്. ഓരോ തവണ വണ്ടിയോടിക്കുന്നതും പുതിയൊരു റെക്കോർഡിലേക്കായിരിക്കും. എംടിഎയുടെ യാത്രകളെ നമുക്ക് വളരെ സിംപിളായി റെക്കോർഡ് റൈഡുകൾ എന്നുതന്നെ വിളിക്കാം. ക്ലബ് അംഗങ്ങൾക്ക് എത് റൂട്ട് തിരഞ്ഞെടുത്താൽ അതു റെക്കോർഡ് ആകുമെന്നു പറഞ്ഞുനൽകുകയും അതിനുവേണ്ട നിർദ്ദേശങ്ങളും സകല പിന്തുണയും നൽകുന്ന ഒരു ക്ലബാണ് ശരിക്കും എംടിഎ.
ഇത്തവണത്തെ റൈഡിൽ ഒരേയൊരു ലേഡി റൈഡറേ ഉണ്ടായിരുന്നുള്ളു. ഡോ. നിഷ. നാൽപ്പതുപിന്നിട്ട നിഷ ഡോക്ടറായിരുന്നു ഈ യാത്രയുടെ മറ്റൊരു താരം. ലഡാക്കിലേയ്ക്കുള്ള യാത്ര എത്ര പരിചയമുള്ളവർക്കും ഒരൽപ്പം ബുദ്ധിമുട്ടേറിയതാകും പലപ്പോഴും. ഡോക്ടർ നിഷയുടെ കാര്യവും വ്യത്യസ്തമല്ല, യാത്രയ്ക്കിടെ പല തവണ പുള്ളിക്കാരി ബൈക്കുമായി വീണു. ഒന്നോ രണ്ടോ തവണ വീണാൽ പിന്നെ മനസ്സുമടുത്തുപോകുന്നവരെ നിങ്ങളൊന്നു കേൾക്കണം, നിഷ ഡോക്ടർ വീണത് രണ്ടും മുന്നുമൊന്നുമല്ല, 63 തവണയാണ്. പക്ഷേ ഓരോ തവണ വീഴുമ്പോഴും പൂർവാധികം ശക്തിയോടെ അവർ എഴുന്നേറ്റു. താൻ സ്വപ്നം കണ്ട യാത്ര പൂർത്തികരിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് ഒരു അശ്വമേധംപോൽ അവർ കുതിച്ചുപാഞ്ഞു. നിഷ ഡോക്ടറെപ്പോലെയുള്ളവരാണ് എംടിഎയുടെ കരുത്ത്. പിന്നെ എന്തിനും ഏതിനും ഫുൾ സപ്പോർട്ടുമായി ടീമിനൊപ്പം ആദ്യാവസാനം വരെ നിലകൊണ്ട ക്ലബിന്റെ ഭാരവാഹികളായ അരവിന്ദ്, സമർ, ജാക്സൺ, വിവേക്, അഞ്ജിത്ത്, സാദ്ദിഖ്, ഷിദിൻ ദിവാകരൻ എന്നിവരേയും എടുത്തുപറയേണ്ടതാണ്.
ഇപ്പോൾ ഈ സംഘം പൂർത്തിയാക്കി വന്നിരിക്കുന്ന യാത്രയും സത്യത്തിൽ ഇന്ത്യയിൽ ആരും ചെയ്യാത്ത ഒന്നാണ്. നേരത്തെ ഇന്ത്യയിൽ ആദ്യമായി കോറമാണ്ടൽ കോസ്റ്റൽ റൂട്ടിൽ റെക്കോർഡ് റൈഡ് പ്രകടനം നടത്തിയവരാണ് ഈ മോട്ടോർസൈക്കിൾ സംഘം. ഇന്ത്യയിൽ ഇന്നുവരെ ഒരു റൈഡിങ് ക്ലബും സഞ്ചരിക്കാത്ത,തിരഞ്ഞെടുക്കാത്ത റൂട്ടാണ് കോറമാണ്ടൽ കോസ്റ്റൽ റൂട്ട്. ലോങ് ഡിസ്റ്റൻസ് യാത്രകൾ, സുരക്ഷ, ടൂറിസം പ്രൊമോഷൻ എന്നിവ ലക്ഷ്യമിട്ടാണ് ക്ലബ് എല്ലാ റൈഡുകളും സംഘടിപ്പിക്കുന്നത്. 2015 ലാണ് ക്ലബ് സ്ഥാപിതമാകുന്നത്. റെക്കോർഡുകൾ ആഗ്രഹിക്കുന്നവർക്കു വേണ്ടിയാണ് ഇത്തരമൊരു ആശയം ഉടലെടുത്തത്. പലർക്കും എങ്ങനെയാണ് റെക്കോർഡ് റൈഡുകൾ നടത്തേണ്ടത് എന്നറിയില്ല. അതിനുവേണ്ട എല്ലാ സഹായങ്ങളും പിന്തുണയും ക്ലബ് നൽകുന്നു. മുൻപ് ഇന്ത്യയുടെ സതേൺ മോസ്റ്റ് പോയിന്റിൽ നിന്നും ജിയോഗ്രഫിക്കൽ സെന്റർ പോയിന്റ് ഓഫ് ഇന്ത്യയിലേക്കു റെക്കോർഡ് പ്രകടനത്തോടെയുള്ള റൈഡ് നടത്തി ക്ലബ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഓരോ യാത്രയും പൂർത്തിയാക്കി അംഗങ്ങളെല്ലാം തിരികെ അവരവരുടെ ലോകത്തേക്കു മടങ്ങുമ്പോൾ മനസ്സുമുഴുവൻ കീഴടക്കാനുള്ള അടുത്ത റെക്കോർഡിന്റെ രേഖാചിത്രമായിരിക്കും.