അല്ലു അർജുൻ ഗോവയിൽ; ചിത്രങ്ങളുമായി സ്നേഹ റെഡ്‌ഡി
രാജ്യത്തിനകത്തും പുറത്തു നിന്നും നിരവധി സഞ്ചാരികൾ വർഷം മുഴുവൻ സന്ദർശനത്തിനായി എത്തുന്നയിടമാണ് ഗോവ. ബീച്ചുകളുടെ സൗന്ദര്യം മാത്രമല്ല, ആഘോഷങ്ങളും പാർട്ടികളുമായി നിറയുന്ന തീരങ്ങളും ഗോവയിലെ പ്രധാനാകർഷണമാണ്. ഭാര്യയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ തിരഞ്ഞെടുത്തതും ഇന്ത്യയിലെ
രാജ്യത്തിനകത്തും പുറത്തു നിന്നും നിരവധി സഞ്ചാരികൾ വർഷം മുഴുവൻ സന്ദർശനത്തിനായി എത്തുന്നയിടമാണ് ഗോവ. ബീച്ചുകളുടെ സൗന്ദര്യം മാത്രമല്ല, ആഘോഷങ്ങളും പാർട്ടികളുമായി നിറയുന്ന തീരങ്ങളും ഗോവയിലെ പ്രധാനാകർഷണമാണ്. ഭാര്യയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ തിരഞ്ഞെടുത്തതും ഇന്ത്യയിലെ
രാജ്യത്തിനകത്തും പുറത്തു നിന്നും നിരവധി സഞ്ചാരികൾ വർഷം മുഴുവൻ സന്ദർശനത്തിനായി എത്തുന്നയിടമാണ് ഗോവ. ബീച്ചുകളുടെ സൗന്ദര്യം മാത്രമല്ല, ആഘോഷങ്ങളും പാർട്ടികളുമായി നിറയുന്ന തീരങ്ങളും ഗോവയിലെ പ്രധാനാകർഷണമാണ്. ഭാര്യയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ തിരഞ്ഞെടുത്തതും ഇന്ത്യയിലെ
രാജ്യത്തിനകത്തും പുറത്തു നിന്നും നിരവധി സഞ്ചാരികൾ വർഷം മുഴുവൻ സന്ദർശനത്തിനായി എത്തുന്നയിടമാണ് ഗോവ. ബീച്ചുകളുടെ സൗന്ദര്യം മാത്രമല്ല, ആഘോഷങ്ങളും പാർട്ടികളുമായി നിറയുന്ന തീരങ്ങളും ഗോവയിലെ പ്രധാനാകർഷണമാണ്. ഭാര്യയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ തിരഞ്ഞെടുത്തതും ഇന്ത്യയിലെ ഈ കുഞ്ഞൻ സംസ്ഥാനമാണ്. ആ യാത്രയിൽ അല്ലു അർജുനും സ്നേഹ റെഡ്‌ഡിക്കുമൊപ്പം മക്കൾ ഇരുവരും കൂട്ടിനുണ്ട്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം മധുരം പങ്കിട്ടു ജന്മദിനം ആഘോഷമാക്കുന്നതിന്റെ നിരവധി ചിത്രങ്ങളാണ് സ്നേഹ റെഡ്‌ഡി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഗോവയുടെ സൗന്ദര്യം നിറയുന്ന കാഴ്ചകളും ആ ചിത്രങ്ങളിലുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഗോവ. മനോഹരവും വൃത്തിയുള്ളതുമായ ബീച്ചുകളും നീല കടലും പാർട്ടികൾ കൊണ്ടു സജീവമായ രാത്രികളും ധാരാളം ദേവാലങ്ങളും ജല വിനോദങ്ങളും എന്നുവേണ്ട എല്ലാ അർത്ഥത്തിലും ഗോവ സന്ദർശകരെ തൃപ്തിപ്പെടുത്തുന്ന ഒരിടമാണ്. ഗോവയിൽ കാണാനും ആസ്വദിക്കാനും ബീച്ചുകൾ മാത്രമല്ലേ എന്നു ചോദിക്കുന്നവർക്കു മുന്നിലേക്ക് വ്യത്യസ്തമായ മറ്റു കാഴ്ചകളും ഗോവ മുന്നോട്ടുവയ്ക്കുന്നുണ്ട്. കോട്ടകളും കണ്ടൽ വനങ്ങളാൽ സമ്പന്നമായ മണ്ഡോവി നദിയും ചോർലെ ഘട്ട് എന്ന ട്രെക്കിങ് പോയിന്റും നേത്രാവലി തടാകവും ആർവലം ഗുഹയും എന്നുവേണ്ട വൈവിധ്യമാർന്ന കാഴ്ചകൾ നിരവധിയാണ് ഈ കൊച്ചു സംസ്ഥാനത്ത്.
വെയിലും തിരമാലകളും കിന്നാരം പറയുന്ന പകലുകളും പഞ്ചാരമണല്‍ത്തരികളുടെ സ്വച്ഛതയില്‍ കിടന്നു ആകാശം മുഴുവന്‍ നിറയുന്ന നക്ഷത്രങ്ങളുടെ കാഴ്ചയൊരുക്കുന്ന രാത്രികളുമൊക്കെ നിറഞ്ഞ ഗോവ എന്ന സുന്ദരി ഏതു സഞ്ചാരിയെയാണ് മോഹിപ്പിക്കാത്തത്! ഗോവയുടെ ഹൃദയഭാഗമാണ് പനാജി. മനോഹരമായ കടൽത്തീരങ്ങൾ, ഷോപ്പിങ്, ഭക്ഷണം, വാസ്തുവിദ്യ എന്നുവേണ്ട, സഞ്ചാരികള്‍ക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്.
തെക്കന്‍ ഗോവയിലെ അതിമനോഹരമായ ബീച്ചാണ് 'ടൈഗര്‍ ബീച്ച്' എന്നും പേരുള്ള കക്കോലം. മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് ഇവിടെ തിരക്ക് കുറവാണ്, അധികമാര്‍ക്കും ഈ സ്ഥലം അറിയില്ല എന്നതു തന്നെയാണ് കാര്യം. നല്ല വൃത്തിയുള്ള പരിസരവും ശാന്തതയും തന്നെയാണ് ഇവിടേക്കു സന്ദർശകരെ ആകർഷിക്കുന്നത്. സ്നോർക്കെലിങ്ങിനു പേരുകേട്ടതാണ് പെക്വെനോ ദ്വീപ്. സ്‌നോർക്കെലിങ്ങിനായി, പരിശീലനവും ഉപകരണങ്ങളും നല്‍കാന്‍ ടൂർ സംഘാടകരും ഓപ്പറേറ്റർമാരും ഉണ്ടെങ്കിലും ഗോവയിലെ മറ്റു സ്ഥലങ്ങളെപ്പോലെ അത്ര പ്രശസ്തമല്ല ഇവിടം. വാസ്കോഡഗാമ വന്നിറങ്ങിയ ബൈന ബീച്ചിന് ഒരു കിലോമീറ്റര്‍ അകലത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്കു ജലവിനോദങ്ങള്‍ ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ ഇടങ്ങളില്‍ ഒന്നാണിത്.
തെക്കന്‍ ഗോവയിലെ സാന്‍ഗ്വെം താലൂക്കിലാണ് നേത്രാവലി തടാകം. തടാകം എന്നാണ് വിളിക്കുന്നതെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ഒരു കുളമാണ്. ബഡ്ബഡ്, ബഡ്ബുദ്യാച്ചി താലി, ബബിൾ തടാകം എന്നിങ്ങനെ പല പേരുകളുണ്ട് നേത്രാവലിക്ക്. വെള്ളത്തില്‍ നിന്നുയരുന്ന കുമിളകൾക്കു പേരുകേട്ടതാണ് ഈ തടാകം. ജലത്തിനുള്ളിൽ നിന്നും കുമിളകൾ ഉപരിതലത്തിലേക്കു തുടർച്ചയായി ഉയരുന്നതു കാണാം. ഇറങ്ങാന്‍ ഗ്രാനൈറ്റ് പടികള്‍ ഉണ്ട്. അടുത്തായി ഗോപിനാഥ ക്ഷേത്രവും സ്ഥിതിചെയ്യുന്നു.
ആ നാടിന്റെ തനതു മീൻ രുചികൾ വിളമ്പുന്ന നാടൻ ഭക്ഷണശാലകൾ തെക്കൻ ഗോവൻ തീരത്തു ധാരാളമുണ്ട്. ഗോവയിലെ മറ്റു ഭാഗങ്ങൾ പോലെയല്ലാതെ ആരവങ്ങളും ബഹളങ്ങളും അധികമിവിടെയുണ്ടാകില്ല എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്. സലാലിം അണക്കെട്ടും അവിടെ നിന്നും കാബോ ഡി രാമ കോട്ടയും ഉറപ്പായും സന്ദർശിക്കേണ്ടയിടങ്ങളാണ്. 1800 ചതുരശ്ര മീറ്ററിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തായി തന്നെ ഒരു ബീച്ചുമുണ്ട്. സൂര്യാസ്തമയ കാഴ്ചകൾക്ക് ഏറ്റവും ഉചിതമായ ഒരിടം കൂടിയാണിത്. ഇവിടെ നിന്നും അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ദേവാലയമാണ് സെന്റ് അന്റോണിയോ.
തെങ്ങുകൾ നിറഞ്ഞു നിൽക്കുന്ന പാലോലം ബീച്ചും കാഴ്ചയിൽ ഏറെ മനോഹരമാണ്. മറ്റുള്ള ഗോവൻ ബീച്ചുകൾ പോലെയല്ലാതെ സൗന്ദര്യം നിറഞ്ഞ പ്രകൃതിയും ശാന്തമായ പരിസരവും ഇവിടേക്കു ധാരാളം സന്ദർശകരെ ആകർഷിക്കുന്നുണ്ട്.