മണ്‍സൂണ്‍ കാലമാകുമ്പോള്‍ ഏറ്റവും മനോഹരമാകുന്ന ഇടങ്ങളില്‍ ഒന്നാണ് ഗോവ. ബീച്ചുകളിലെ വിനോദങ്ങളും ട്രെക്കിങ് നടത്തുന്ന വനപാതകളുമെല്ലാം സഞ്ചാരികളെക്കൊണ്ടു നിറയുന്ന കാലം. മഴക്കാലം ആസ്വദിക്കാന്‍ കുടുംബത്തോടൊപ്പം ഗോവയിലെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് നടി കല്‍ക്കി കണ്മണി.

മണ്‍സൂണ്‍ കാലമാകുമ്പോള്‍ ഏറ്റവും മനോഹരമാകുന്ന ഇടങ്ങളില്‍ ഒന്നാണ് ഗോവ. ബീച്ചുകളിലെ വിനോദങ്ങളും ട്രെക്കിങ് നടത്തുന്ന വനപാതകളുമെല്ലാം സഞ്ചാരികളെക്കൊണ്ടു നിറയുന്ന കാലം. മഴക്കാലം ആസ്വദിക്കാന്‍ കുടുംബത്തോടൊപ്പം ഗോവയിലെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് നടി കല്‍ക്കി കണ്മണി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്‍സൂണ്‍ കാലമാകുമ്പോള്‍ ഏറ്റവും മനോഹരമാകുന്ന ഇടങ്ങളില്‍ ഒന്നാണ് ഗോവ. ബീച്ചുകളിലെ വിനോദങ്ങളും ട്രെക്കിങ് നടത്തുന്ന വനപാതകളുമെല്ലാം സഞ്ചാരികളെക്കൊണ്ടു നിറയുന്ന കാലം. മഴക്കാലം ആസ്വദിക്കാന്‍ കുടുംബത്തോടൊപ്പം ഗോവയിലെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് നടി കല്‍ക്കി കണ്മണി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്‍സൂണ്‍ കാലമാകുമ്പോള്‍ ഏറ്റവും മനോഹരമാകുന്ന ഇടങ്ങളില്‍ ഒന്നാണ് ഗോവ. ബീച്ചുകളിലെ വിനോദങ്ങളും ട്രെക്കിങ് നടത്തുന്ന വനപാതകളുമെല്ലാം സഞ്ചാരികളെക്കൊണ്ടു നിറയുന്ന കാലം. മഴക്കാലം ആസ്വദിക്കാന്‍ കുടുംബത്തോടൊപ്പം ഗോവയിലെത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് നടി കല്‍ക്കി കേക്‌ല. ഗോവയുടെ പച്ചപ്പാര്‍ന്ന വനഭംഗിയും നീര്‍ച്ചോലയും, ഒപ്പം കുടുംബത്തോടൊപ്പമുള്ള സ്നേഹനിമിഷങ്ങളുമെല്ലാം ഈ ചിത്രങ്ങളിലുണ്ട്.

Goa. Image Credit: Dilchaspiyaan/shutterstock

മേയ് കഴിഞ്ഞു ജൂണില്‍ മണ്‍സൂണ്‍ ആരംഭിക്കുമ്പോള്‍ അതുവരെ കാണാത്ത മറ്റൊരു മുഖമാണ് ഗോവയ്ക്ക്. കണ്ണെത്താ ദൂരത്തോളം സമൃദ്ധമായ പച്ചപ്പ് പടര്‍ത്തി, വേനൽക്കാലത്ത് സാധാരണയായി കാണാത്ത ഗോവയുടെ അദൃശ്യമായ കാഴ്ചകൾ മൺസൂണില്‍ തെളിയുന്നു. നീരുറവകൾ സജീവമാവുകയും വെള്ളച്ചാട്ടങ്ങൾ ശക്തമായ ജലപ്രവാഹത്തോടൊപ്പം ഒഴുകാൻ തുടങ്ങുകയും ചെയ്യുന്നു. ഗോവയുടെ പ്രാന്തപ്രദേശങ്ങളില്‍ ട്രെക്കിങ് നടത്താനുള്ള മികച്ച സമയങ്ങളില്‍ ഒന്നാണിത്. ഗോവ എന്നാല്‍ വെറും ബീച്ച് മാത്രമല്ല, മനോഹരമായ മലനിരകളും കാടുമെല്ലാം ഇവിടെയുണ്ടെന്നു പ്രകൃതി തന്നെ അറിയിക്കുന്ന സമയം കൂടിയാണിത്.

Image Credit: Tanmoythebong/instagram
ADVERTISEMENT

മണ്‍സൂണില്‍ ഗോവയില്‍ സന്ദര്‍ശിക്കാന്‍ ചില മികച്ച ഇടങ്ങള്‍

1. ദൂദ്സാഗർ വെള്ളച്ചാട്ടം 

മണ്ഡോവി നദിയിൽ നിന്നും ഉത്ഭവിക്കുന്ന ദൂദ്സാഗർ വെള്ളച്ചാട്ടം മൺസൂൺ കാലത്താണ് ഏറ്റവും മനോഹരമാകുന്നത്. മഹാവീർ വന്യജീവി സങ്കേതത്തിലെ ഇടതൂർന്ന വനത്തിലൂടെ ട്രെക്ക് ചെയ്താണ് ഇതിനടുത്തെത്തുന്നത്. ഗോവയുടെയും കർണാടകയുടെയും  അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന നാല് തട്ടുകളുള്ള ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്. 1017 അടി ഉയരത്തില്‍ നിന്നാണ് ഇത് താഴേക്കു പതിക്കുന്നത്.

Image Credit: AnnaR44/shutterstock

2. ബാഗ ബീച്ച്

ADVERTISEMENT

പ്രതിവർഷം ആയിരക്കണക്കിനു വിനോദസഞ്ചാരികൾ എത്തുന്ന ബാഗ ബീച്ച്, വടക്കന്‍ ഗോവയിലാണ് സ്ഥിതിചെയ്യുന്നത്. പാൻജിമിൽ നിന്ന് 30 കിലോമീറ്റർ വടക്ക്, കലാൻഗുട്ട് ബീച്ചിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉത്തരേന്ത്യയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ബീച്ചുകളിലൊന്നായ ബാഗ, പാരാസെയിലിങ്, ജെറ്റ് സ്കീയിങ്, പാഡിൽ ബോർഡിങ് തുടങ്ങിയ ജല കായിക വിനോദങ്ങള്‍ക്കും മിന്നുന്ന രാത്രി ജീവിതത്തിനും പേരുകേട്ടതാണ്.  പ്രശസ്തമായ ഡോ. സലിം അലി പക്ഷി സങ്കേതം സന്ദർശിക്കാം. അഗ്വാഡ, ചപ്പോര തുടങ്ങിയ കോട്ടകളും കാണാം. 

3. ഉദാൻ ഡോംഗോര്‍

മൺസൂൺ കാലത്ത് ഗോവയിലെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് വാൽപോയ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഉഡാൻ ഡോംഗോറിലേക്കുള്ള ട്രെക്കിങ്. ഗോവയിലെ നാലാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഇത്. യാത്രയ്ക്കിടയിൽ, കാട്ടുപോത്ത്, പുള്ളിപ്പുലി, മാനുകൾ എന്നിവയെ പാതകളിൽ കണ്ടുമുട്ടിയേക്കാം. ഏറ്റവും മുകളില്‍ എത്തുമ്പോൾ, പശ്ചിമഘട്ടത്തിന്റെ അതിമനോഹരമായ കാഴ്ചകള്‍ ഹൃദയം നിറയ്ക്കും.

4. അഗ്വാഡ കോട്ട

ADVERTISEMENT

മണ്‍സൂണില്‍ ഗോവയിലെ പഴയ കോട്ടകള്‍ സന്ദര്‍ശിക്കുന്നതും സുന്ദരമായ അനുഭവമാണ്‌. പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച അഗ്വാഡ കോട്ട കാണേണ്ട കാഴ്ചയാണ്. മോർമുഗാവോ ഉപദ്വീപിനും കലാൻഗുട്ട് ബീച്ചിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻ മുകളില്‍, ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള വിളക്കുമാടമുണ്ട്. 2015 വരെ ഗോവയിലെ ഏറ്റവും വലിയ ജയിലായിരുന്ന അഗ്വാഡ സെൻട്രൽ ജയിൽ കോട്ടയുടെ ഭാഗമാണ്. ഇതു കൂടാതെ കോർജ്യൂം കോട്ടയും തെരേഖോൾ കോട്ടയുമെല്ലാം ഗോവയില്‍ മണ്‍സൂണ്‍ കാലത്ത് സന്ദര്‍ശിക്കേണ്ട കോട്ടകളില്‍പ്പെടുന്നു.

Anjuna Beach

5. അഞ്ജുന ബീച്ച്

വടക്കൻ ഗോവയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നാണ് അഞ്ജുന. ഇവിടെ മഴക്കാലം മനോഹരം മാത്രമല്ല, തിരക്കേറിയതുമാണ്. നൈറ്റ്ക്ലബ്ബുകൾ, ബീച്ച് ഷാക്കുകൾ, വാട്ടർ സ്പോർട്സ്, ഫുൾ മൂൺ പാർട്ടികൾ, ഫ്ലീ മാർക്കറ്റുകൾ തുടങ്ങി ഒട്ടേറെ ആകര്‍ഷണങ്ങള്‍ ഈ ഭാഗത്തുണ്ട്. കൂടാതെ, ജെറ്റ് സ്കീയിംഗ്, ബനാന ബോട്ട് സവാരി, പാരാസെയിലിംഗ്, ബമ്പിംഗ് റൈഡ്, വാട്ടർ സ്കൂട്ടർ, പാരാഗ്ലൈഡിംഗ്, സ്പീഡ് ബോട്ട് സവാരി, ക്രൂയിസിംഗ്, ഫ്ലൈബോർഡിംഗ് എന്നിങ്ങനെയുള്ള ജലസാഹസിക വിനോദങ്ങളും ഇവിടെ സജീവമാണ്. സഞ്ചാരികള്‍ക്ക് വാടകയ്‌ക്കെടുക്കാവുന്ന മോപ്പഡുകളോ കാറുകളോ സൈക്കിളുകളോ ഉപയോഗിച്ച് ഇവിടുത്തെ ബീച്ചുകളിലൂടെ കറങ്ങാം.

English Summary:

Explore Goa's enchanting monsoon season with actress Kalkki Kanmani. Discover stunning waterfalls, lush forests, vibrant beaches, and historical forts. Plan your off-season Goa adventure!