ഇന്ത്യയിലെ നിഗൂഢവും വിചിത്രവുമായ കഥകൾ പറയുന്ന 6 ക്ഷേത്രങ്ങൾ
ധാരാളം പുണ്യ നഗരങ്ങളും ആത്മീയ ആരാധനാലയങ്ങളും ആയിരക്കണക്കിന് ക്ഷേത്രങ്ങളാലും നിറഞ്ഞ നമ്മുടെ രാജ്യത്ത് ചില വിചിത്രവും അദ്ഭുതാവഹകവുമായ ക്ഷേത്രങ്ങളുണ്ട്. സൂര്യൻ നട്ടുച്ചയ്ക്ക് ഉച്ചിയിൽ വന്നു നിന്നാലും നിലത്തു നിഴൽ വീഴാത്ത ക്ഷേത്രം, ആർത്തവം ആരാധനയായി കാണുന്ന ആരാധനാലം അങ്ങനെ പറഞ്ഞാലും അറിഞ്ഞാലും തീരാത്തത്ര നിഗൂഢവും വിചിത്രവുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വാസ്തുവിദ്യാ അദ്ഭുതവുമെല്ലാം നിറഞ്ഞതാണ് നമ്മുടെ മിക്ക ക്ഷേത്രങ്ങളും. ഇന്ത്യയിലെ നിഗൂഡമായ ചില ക്ഷേത്രങ്ങളുടെ വിശേഷങ്ങൾ തുടർന്ന് വായിക്കാം.
ധാരാളം പുണ്യ നഗരങ്ങളും ആത്മീയ ആരാധനാലയങ്ങളും ആയിരക്കണക്കിന് ക്ഷേത്രങ്ങളാലും നിറഞ്ഞ നമ്മുടെ രാജ്യത്ത് ചില വിചിത്രവും അദ്ഭുതാവഹകവുമായ ക്ഷേത്രങ്ങളുണ്ട്. സൂര്യൻ നട്ടുച്ചയ്ക്ക് ഉച്ചിയിൽ വന്നു നിന്നാലും നിലത്തു നിഴൽ വീഴാത്ത ക്ഷേത്രം, ആർത്തവം ആരാധനയായി കാണുന്ന ആരാധനാലം അങ്ങനെ പറഞ്ഞാലും അറിഞ്ഞാലും തീരാത്തത്ര നിഗൂഢവും വിചിത്രവുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വാസ്തുവിദ്യാ അദ്ഭുതവുമെല്ലാം നിറഞ്ഞതാണ് നമ്മുടെ മിക്ക ക്ഷേത്രങ്ങളും. ഇന്ത്യയിലെ നിഗൂഡമായ ചില ക്ഷേത്രങ്ങളുടെ വിശേഷങ്ങൾ തുടർന്ന് വായിക്കാം.
ധാരാളം പുണ്യ നഗരങ്ങളും ആത്മീയ ആരാധനാലയങ്ങളും ആയിരക്കണക്കിന് ക്ഷേത്രങ്ങളാലും നിറഞ്ഞ നമ്മുടെ രാജ്യത്ത് ചില വിചിത്രവും അദ്ഭുതാവഹകവുമായ ക്ഷേത്രങ്ങളുണ്ട്. സൂര്യൻ നട്ടുച്ചയ്ക്ക് ഉച്ചിയിൽ വന്നു നിന്നാലും നിലത്തു നിഴൽ വീഴാത്ത ക്ഷേത്രം, ആർത്തവം ആരാധനയായി കാണുന്ന ആരാധനാലം അങ്ങനെ പറഞ്ഞാലും അറിഞ്ഞാലും തീരാത്തത്ര നിഗൂഢവും വിചിത്രവുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വാസ്തുവിദ്യാ അദ്ഭുതവുമെല്ലാം നിറഞ്ഞതാണ് നമ്മുടെ മിക്ക ക്ഷേത്രങ്ങളും. ഇന്ത്യയിലെ നിഗൂഡമായ ചില ക്ഷേത്രങ്ങളുടെ വിശേഷങ്ങൾ തുടർന്ന് വായിക്കാം.
‘‘മുന്നൂറ്റിമുക്കോടി ദൈവങ്ങളുടെ നാടാണല്ലോ നമ്മുടെ ഇന്ത്യ...’’ ധാരാളം പുണ്യ നഗരങ്ങളും ആത്മീയ ആരാധനാലയങ്ങളും ആയിരക്കണക്കിന് ക്ഷേത്രങ്ങളാലും നിറഞ്ഞ നമ്മുടെ രാജ്യത്ത് ചില വിചിത്രവും അദ്ഭുതാവഹകവുമായ ക്ഷേത്രങ്ങളുണ്ട്. സൂര്യൻ നട്ടുച്ചയ്ക്ക് ഉച്ചിയിൽ വന്നു നിന്നാലും നിലത്തു നിഴൽ വീഴാത്ത ക്ഷേത്രം, ആർത്തവം ആരാധനയായി കാണുന്ന ആരാധനാലം അങ്ങനെ പറഞ്ഞാലും അറിഞ്ഞാലും തീരാത്തത്ര നിഗൂഢവും വിചിത്രവുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വാസ്തുവിദ്യാ അദ്ഭുതവുമെല്ലാം നിറഞ്ഞതാണ് നമ്മുടെ മിക്ക ക്ഷേത്രങ്ങളും. ഇന്ത്യയിലെ നിഗൂഡമായ ചില ക്ഷേത്രങ്ങളുടെ വിശേഷങ്ങൾ തുടർന്ന് വായിക്കാം.
∙ മെഹന്ദിപൂർ ക്ഷേത്രം, രാജസ്ഥാൻ
രാജസ്ഥാനിലെ ദൗസയിൽ സ്ഥിതി ചെയ്യുന്ന മെഹന്ദിപൂർ ബാലാജി ക്ഷേത്രം പുരോഹിതന്മാരുടെ ഭൂതോച്ചാടനത്തിന്റെ പേരിൽ വളരെ പ്രശസ്തമാണ്. ആളുകൾ തങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ഭൂതപ്രേതാദികളുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ഈ ക്ഷേത്രം സന്ദർശിക്കുന്നു. പ്രേതങ്ങൾ, ഭൂതങ്ങൾ, മറ്റ് ദുരാത്മാക്കൾ എന്നിവയിൽ നിന്ന് മുക്തി നേടുന്നതിനായി ആയിരക്കണക്കിനു ഭക്തരാണ് മഹേന്ദിപൂർ ബാലാജി ക്ഷേത്രത്തിൽ ദിവസവും എത്തിച്ചേരുന്നത്. ചുട്ടുതിളയ്ക്കുന്ന വെള്ളം സ്വയം ഒഴിക്കുക, മേൽക്കൂരയിൽ തൂങ്ങിക്കിടക്കുക, ചുവരുകളിൽ സ്വയം ചങ്ങലയ്ക്കിടുക, ചുവരുകളിൽ തലയടിച്ച് പൊട്ടിക്കുക തുടങ്ങി ഇക്കാലത്തും വിചിത്രമായ ആചാരങ്ങൾ ഇവിടെ നടത്തുന്നു. ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ ക്ഷേത്രങ്ങളിലൊന്നായ ബാലാജി ക്ഷേത്രം പുരോഹിതരുടെ ഭൂതോച്ചാടനം ഇപ്പോഴും നടക്കുന്ന ഇന്ത്യയിലെ ഒരേയൊരു സ്ഥലമെന്ന നിലയിലും പ്രശസ്മാണ്. ഈ ക്ഷേത്രത്തിൽ പ്രസാദമൊന്നും അർപ്പിക്കേണ്ടെന്നാണ് പറയുന്നത്. മറിച്ച് ഒരിക്കൽ നിങ്ങൾ ക്ഷേത്രം വിട്ടിറങ്ങിയാൽ പിന്നെ തിരിഞ്ഞുനോക്കരുതെന്നാണത്രേ വിശ്വാസം. തിരിഞ്ഞുനോക്കിയാൽ നിങ്ങൾ അവിടെ ഉപേക്ഷിച്ച് പോന്ന ദുരാത്മാക്കൾക്ക് വീണ്ടും വന്ന് കൂടിയാലോ.
∙ ബ്രിഹദീശ്വര ക്ഷേത്രം, തമിഴ്നാട്
പണ്ട് വിവിധ രാജവംശങ്ങൾ മാറിമാറി ഭരിച്ച നഗരമാണ് തഞ്ചാവൂർ. അങ്ങനെ, നൂറ്റാണ്ടുകളോളം ഇത് വാസ്തുവിദ്യയുടെയും കലയുടെയും മതത്തിന്റെയും കേന്ദ്രമായി വർത്തിച്ചു. കല, വാസ്തുവിദ്യ, മതം എന്നിവയുടെ സമന്വയത്തിന്റെ മികച്ച ഉദാഹരണമാണ് ബൃഹദീശ്വര ക്ഷേത്രം. തഞ്ചാവൂരിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ബൃഹദീശ്വര ക്ഷേത്രം. രാജ രാജ ചോളൻ ഒന്നാമനാണ് ശിവ പ്രതിഷ്ഠയുള്ള ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ചത്. 1010-ൽ പണിതീർത്തതിനാൽ 1000 വർഷത്തിലേറെ പഴക്കമുള്ളതാണ് ഈ ക്ഷേത്രം. ഈ സ്മാരകത്തിന്റെ ഏറ്റവും അദ്ഭുതകരമായ സവിശേഷത അത് ദിവസം മുഴുവൻ നിഴൽ വീഴ്ത്തുന്നില്ല എന്നതാണ്. നിഴലില്ലാത്ത ഏക സ്മാരകം ബൃഹദീശ്വര ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ നിഴൽ ഒരിക്കലും നിലത്തു തൊടാത്ത വിധമാണ് അതിന്റെ വാസ്തുവിദ്യ. ഇന്നും ലോകത്തിന് മുന്നിൽ ഒരദ്ഭുതമായി ക്ഷേത്രനിർമാണം നിലനിൽക്കുന്നു.
∙ കാമാഖ്യ ദേവി ക്ഷേത്രം, അസം
കാമാഖ്യ ദേവി ക്ഷേത്രത്തെക്കുറിച്ച് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ആർത്തവത്തെ ഇന്നും എന്തോ മോശമായി കാണുന്നവരാണ് നമ്മുടെ നാട്ടിലധികവും. എന്നാൽ അസമിലെ കാമാഖ്യ ക്ഷേത്രത്തിന്റെ മൂലാധാരം തന്നെ അവിടുത്തെ ദേവിയുടെ ആർത്തവമാണ്. സ്ത്രീത്വത്തെയും ആർത്തവത്തെയും ആഘോഷിക്കുന്ന ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വർഷം പഴക്കമുണ്ട്. ഈ ക്ഷേത്രത്തിലെ ദേവിക്ക് വർഷം തോറും മഴക്കാലത്ത് രക്തസ്രാവമുണ്ടാകുമെന്നു വിശ്വസിക്കപ്പെടുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം ഇന്ത്യയിലെ 51 ശക്തിപീഠങ്ങളിൽ ഒന്നുകൂടിയാണ്. ദേവിയുടെ ആർത്തവസമയത്ത് വെള്ളത്തിനടിയിലുള്ള ജലസംഭരണി ചുവപ്പായി മാറുമെന്നും ഈ സമയത്ത് ക്ഷേത്രം അടച്ചിട്ടിരിക്കുമെന്നും പറയപ്പെടുന്നു.അടച്ചിടുന്ന ഈ മൂന്ന് ദിവസത്തിനുശേഷം അംബുബാച്ചിയെന്ന വളരെ പ്രശസ്തമായ ആഘോഷവും ഇവിടെ കൊണ്ടാടാറുണ്ട്.
∙ പത്മനാഭസ്വാമി ക്ഷേത്രം, കേരളം
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായാണ് നമ്മുടെ പത്മനാഭ സ്വാമി ക്ഷേത്രം കണക്കാക്കപ്പെടുന്നത്. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ 22 മില്യൺ ഡോളർ വിലമതിക്കുന്ന നിധിയുള്ള നിലവറയുണ്ടെന്നാണ് പറയപ്പെടുന്നത്, സുപ്രീം കോടതി വിധിപ്രകാരം തുറക്കാത്ത 7 നിലവറകളിൽ ആറും തുറക്കുകയും കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന നിധിശേഖരം അളന്നു തിട്ടപ്പെടുത്തുകയും ചെയ്തതാണ്. എന്നാൽ പൂട്ടില്ലാത്ത ഏഴാമത്തെ അറ, ദുരൂഹമായ ടൺ കണക്കിന് നിധികൾ സൂക്ഷിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന രഹസ്യ അറയായി ഇന്നും തുടരുന്നു. ചേംബർ മുഴുവനും സ്വർണം കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നാണ് പ്രവചനം. ഈ 7-ാമത്തെ രഹസ്യ അറയുടെ വാതിൽ തുറക്കാനാവില്ലെന്നും ഇനി തുറന്നാൽ അത് ദുരന്തത്തിന് കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു.
∙ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം, ആന്ധ്രാപ്രദേശ്
ലോകത്തെ ഏറ്റവും സമ്പന്നനായ ഭഗവാൻ ചിലപ്പോൾ തിരുപ്പതി ബാലാജിയാകും. ഓരോ ദിവസവും ഇവിടെ കാണിക്കയായും സംഭാവനയായും ലഭിക്കുന്ന തുക ലക്ഷങ്ങളാണ്. അതുകൂടാതെ മിനിമം 100 മില്യൺ ഡോളറിന്റെ ആസ്തിയെങ്കിലും ക്ഷേത്രത്തിനുണ്ട്, ഇതൊക്കെയാണെങ്കിലും മനുഷ്യന്റെ മുടിവരെ ക്ഷേത്രം വിറ്റ് കാശാക്കുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. തിരുപ്പതിയിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് തല മുട്ടയടിയ്ക്കൽ. ഇതിനായി ഇവിടെ രണ്ട് വലിയ ഹാളുകളാണ് പണികഴിപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ഭക്തർ ഓരോ ദിവസവും ഇവിടെ വന്ന് മുടി വടിയ്ക്കുന്നു. ഈ മുടിയെല്ലാം ക്ഷേതം വിദേശരാജ്യങ്ങൾക്ക് വിൽക്കുകയാണ്.പ്രതിദിനം 12,000-ത്തിലധികം തീർഥാടകരുടെ മുടി മൊട്ടയടിക്കുകയും പ്രതിവർഷം ഏകദേശം 75 ടൺ മുടി വിറ്റ് 6.5 ദശലക്ഷം യുഎസ് ഡോളറിലധികം സമ്പാദിക്കുകയും ചെയ്യുന്നുണ്ട് ക്ഷേത്രം.
∙ കൈലാസ ക്ഷേത്രം, എല്ലോറ, മഹാരാഷ്ട്ര
ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ക്ഷേത്രം. അതാണ് മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള എല്ലോറ ഗുഹകളിൽ സ്ഥിതി ചെയ്യുന്ന ഒറ്റക്കല്ലു മുറിച്ചുണ്ടാക്കിയ ഏറ്റവും വലിയ പുരാതന ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ കൈലാസ നാഥക്ഷേത്രം. ക്ഷേത്രം പണിയാൻ ചരനന്ദ്രി മലനിരകളിൽ നിന്ന് 20,0000 ടണ്ണിലധികം പാറകൾ വേർതിരിച്ചെടുത്തതായി പറയപ്പെടുന്നു, ഇത് നടക്കുന്നത് നൂറ്റാണ്ടുകൾക്ക് മുമ്പാണെന്ന് ഓർക്കണം. ഇന്നത്തെപ്പോലെ യാതൊരു സൗകര്യങ്ങളോ നൂതന സാങ്കേതിക വിദ്യകളോ ഒന്നുമില്ല, വെറും ചുറ്റികയും ഉളിയും ഉപയോഗിച്ചാണ് ഇത് ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ മോണോലിത്തിക്ക് ശിലാ ഘടന എന്ന ബഹുമതി കൈലാസ ക്ഷേത്രത്തിനുണ്ട്. സഹ്യാദ്രി മലനിരകളിലെ ലംബമായ ബസാൾട്ട് പാറക്കെട്ടുകളിൽ കൊത്തിയെടുത്ത ഈ ക്ഷേത്ര സമുച്ചയം ഇന്ത്യൻ വാസ്തുവിദ്യയുടെ വൈഭവം പ്രകടമാക്കുന്നു. 100 അടിയിലധികം ഉയരമുള്ള ഒറ്റ പാറയിൽ നിന്നുമാണ് ഈ വാസ്തുവിദ്യ വിസ്മയം കൊത്തിയെടുത്തിരിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിനുള്ളിൽ ഒരു ആരാധനാലയം, മണ്ഡപങ്ങൾ, തൂണുകൾ, ഇടനാഴികൾ, വിവിധ ശിൽപങ്ങൾ, പ്രതിമകൾ എന്നിവ കാണാം. സൗന്ദര്യം കൂട്ടാൻ, ക്ഷേത്രത്തിന്റെ ചുവരുകളിൽ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പുരാതന ഇതിഹാസങ്ങളും ഇന്നും തിരിച്ചറിയാനാവാത്ത സംസ്കൃതഭാഷയിൽ കൊത്തിയെടുത്ത നിരവധി മറ്റു പുരാണ ദൃശ്യങ്ങളും ഇവിടെ കാണാം.