ശിവജി യുദ്ധം ജയിച്ച കോട്ട, ശ്വാസം നിലച്ചു പോകുന്ന ഭീകര പാറക്കെട്ടുകൾ; ട്രെക്കിങ് പ്രിയരുടെ ഇഷ്ടയിടം
പശ്ചിമഘട്ടത്തിന്റെ ഇടതൂർന്ന കാടുകളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ നിരവധി ട്രെക്കിങ് ഓപ്ഷനുകളാൽ അനുഗ്രഹീതമാണ് മഹാരാഷ്ട്ര. പലതരത്തിലുള്ള ട്രെക്കുകളുണ്ട് മഹാരാഷ്ട്രയിൽ. പുൽമേടുകളിലൂടെ പോകുന്ന വളരെ എളുപ്പമുള്ളതു മുതൽ കാടും കുത്തനെയുള്ള കുന്നുകളും മലകളും കയറി പോകുന്നവ വരെ. സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന പല
പശ്ചിമഘട്ടത്തിന്റെ ഇടതൂർന്ന കാടുകളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ നിരവധി ട്രെക്കിങ് ഓപ്ഷനുകളാൽ അനുഗ്രഹീതമാണ് മഹാരാഷ്ട്ര. പലതരത്തിലുള്ള ട്രെക്കുകളുണ്ട് മഹാരാഷ്ട്രയിൽ. പുൽമേടുകളിലൂടെ പോകുന്ന വളരെ എളുപ്പമുള്ളതു മുതൽ കാടും കുത്തനെയുള്ള കുന്നുകളും മലകളും കയറി പോകുന്നവ വരെ. സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന പല
പശ്ചിമഘട്ടത്തിന്റെ ഇടതൂർന്ന കാടുകളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ നിരവധി ട്രെക്കിങ് ഓപ്ഷനുകളാൽ അനുഗ്രഹീതമാണ് മഹാരാഷ്ട്ര. പലതരത്തിലുള്ള ട്രെക്കുകളുണ്ട് മഹാരാഷ്ട്രയിൽ. പുൽമേടുകളിലൂടെ പോകുന്ന വളരെ എളുപ്പമുള്ളതു മുതൽ കാടും കുത്തനെയുള്ള കുന്നുകളും മലകളും കയറി പോകുന്നവ വരെ. സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന പല
പശ്ചിമഘട്ടത്തിന്റെ ഇടതൂർന്ന കാടുകളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ നിരവധി ട്രെക്കിങ് ഓപ്ഷനുകളാൽ അനുഗ്രഹീതമാണ് മഹാരാഷ്ട്ര. പലതരത്തിലുള്ള ട്രെക്കുകളുണ്ട് മഹാരാഷ്ട്രയിൽ. പുൽമേടുകളിലൂടെ പോകുന്ന വളരെ എളുപ്പമുള്ളതു മുതൽ കാടും കുത്തനെയുള്ള കുന്നുകളും മലകളും കയറി പോകുന്നവ വരെ. സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന ഇന്ത്യൻ ട്രെക്കുകളിൽ പലതും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട എല്ലാ ട്രെക്കുകളും സഞ്ചാരികളെ നയിക്കുന്നത് എതെങ്കിലുമൊരു കോട്ടയിലേക്കായിരിക്കും. ചരിത്രവും സാഹസീകതയും ഇഴചേർന്നു കിടക്കുന്ന ആ കോട്ടകളിലേക്ക് ഒരു ട്രെക്കിങ് നടത്താം.
∙ ഹരിഹർ ഫോർട്ട് ട്രെക്ക്
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ സ്ഥിതിചെയ്യുന്ന കുറച്ചു വെല്ലുവിളി നിറഞ്ഞ ട്രെക്കിങ്ങാണ് ഹർഷഗഡ് എന്ന് അറിയപ്പെടുന്ന ഹരിഹർ ഫോർട്ട്. കുത്തനെയുള്ള പാറയിൽ കൊത്തിയെടുത്ത പടിക്കെട്ടുകൾക്ക് ഈ സ്ഥലം പ്രസിദ്ധമാണ്. നമ്മളിൽ പലരും ഈ സ്റ്റെപ്പുകളുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ടാകും. നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ കോട്ട വിചിത്രമായ പടികൾ കാരണം നിരവധി സന്ദർശകരെ ആകർഷിക്കുന്നു. സാഹസികർക്ക് അനുയോജ്യമായ ഒരു ഇടത്താവളം അതാണ് ശരിക്കും ഹരിഹർ ഫോർട്ട്. അപകടങ്ങളും വെല്ലുവിളികളും നിറഞ്ഞ കയറ്റമാണെങ്കിലും അതിന്റെ അവസാനം നിങ്ങളെ കാത്തിരിക്കുന്നത് ജീവിതത്തിലെ വലിയൊരു ആഗ്രഹസാഫല്യമാണ്.
∙ കലവന്തിൻ ദുർഗ് ട്രെക്ക്
പൻവേലിനടുത്തുള്ള ഒരു പ്രശസ്തമായ ട്രെക്കിങ് കേന്ദ്രമാണിത്. പ്രഭൽഗഡ് കോട്ടയോടു ചേർന്നു സ്ഥിതിചെയ്യുന്ന കലവന്തിൻ ദുർഗ്, പഴയ മുംബൈ-പൂനെ വ്യാപാര പാതയിൽ സ്ഥാപിച്ചിട്ടുള്ള ഒരു പുരാതന വാച്ച് ടവറായിരുന്നു ഇത്. ഈ കോട്ടയിലേക്കുള്ള വഴി പർവ്വതത്തെ ചുറ്റി നിർമിച്ചിരിക്കുന്ന പടിക്കെട്ടുകൾ തന്നെ. മുകളിലെത്തി ചുറ്റുമൊന്നു കണ്ണോടിക്കുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് അതിമനോഹരമായ താഴ്വരകളും വിശാലമായ നഗര കാഴ്ചകളുമാണ്. ചരിത്രപരമായ പ്രാധാന്യത്തിനുപുറമേ സാഹസികതയും പ്രകൃതിസൗന്ദര്യവും സമന്വയിപ്പിക്കുന്ന കലവന്തിൻ ദുർഗ് ട്രെക്കർമാരുടെ പറുദീസയാണ്.
∙ കൽസുബായ് ഫോർട്ട് ട്രെക്ക്
മഹാരാഷ്ട്രയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ് അഹമ്മദ്നഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന കൽസുബായ്. പാറക്കെട്ടുകളും കുത്തനെയുള്ള ചരിവുകളുമുള്ളതും ബുദ്ധിമുട്ടേറിയതുമായ കയറ്റമാണ് ഈ ട്രെക്കിങ്ങിനുള്ളത്. സഹ്യാദ്രി പർവ്വതനിരകളുടെ അതിശയകരമായ കാഴ്ചകളാണ് മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിങ് സ്ഥലങ്ങളിൽ ഒന്നാണ് കൽസുബായിയുടെ ഏറ്റവും വലിയ ആകർഷണം.
∙ പ്രതാപ്ഗഡ് ഫോർട്ട് ട്രെക്ക്
സത്താറ ജില്ലയിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള കോട്ടയാണിത്. പ്രതാപ്ഗഡിലേയ്ക്കുള്ള ട്രെക്കിങ് പച്ചപ്പ് നിറഞ്ഞ വനങ്ങളിലൂടേയും പാറക്കെട്ടുകളിലൂടേയുമാണ്. എങ്കിലും തുടക്കാർക്കു വരെ വലിയ പ്രശ്നങ്ങളില്ലാതെ ഇവിടെ എത്തിച്ചേരാനാകും. കോട്ടയുടെ ഭൂരിഭാഗവും ഇപ്പോഴും കേടുകൂടാതെയിരിക്കുന്നുണ്ട്. കോട്ടയ്ക്കുള്ളിൽ നാല് തടാകങ്ങളുണ്ട്, അവയിൽ പലതും മഴക്കാലത്ത് കവിഞ്ഞൊഴുകുന്നു. കോട്ടയുടെ മുകളിൽ ഒരു ഭവാനി ക്ഷേത്രവും കോട്ടയുടെ പൈതൃകം പ്രദർശിപ്പിക്കുന്ന ഒരു സാംസ്കാരിക ലൈബ്രറിയുമുണ്ട്.
∙ ഭൈരവ്ഗഡ് ഫോർട്ട് ട്രെക്ക്
സത്താറ ജില്ലയിൽ തന്നെയാണ് ഈ പുരാതന കുന്നിൻകോട്ട സ്ഥിതിചെയ്യുന്നത്. ധോദാപ് കോട്ട എന്നുമറിയപ്പെടുന്ന സഹ്യാദ്രി പർവ്വതനിരകളുടെ ത്രസിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ഈ കോട്ട പരിചയസമ്പന്നരായ ട്രെക്കർമാർക്ക് ആവേശകരമായ സാഹസികതയായിരിക്കും നൽകുക. പുരാതന കാലത്ത് ഈ കോട്ട ഭോജ് രാജവംശത്തിന്റെ കല്യാൺ-ജുന്നാർ, നാനേഘട്ട്-ജീവ്ധൻ വ്യാപാര പാതകൾ നിരീക്ഷിക്കുന്നതിനുള്ള ഒരു ഔട്ട്‌പോസ്റ്റായി പ്രവർത്തിച്ചിരുന്നു. കോട്ടയ്ക്കകത്ത് രണ്ട് ഗുഹകളുമുണ്ട്.
∙സൽഹേർ ഫോർട്ട് ട്രെക്ക്
മഹാരാഷ്ട്ര-ഗുജറാത്ത് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഏറെ ചരിത്രപ്രധാന്യമുള്ള കോട്ടയാണ് സൽഹേർ കോട്ട. 1671 ൽ മുഗളരും മറാത്തകളും തമ്മിലുള്ള അതിരൂക്ഷമായ യുദ്ധത്തിന്റെ വേദികൂടിയായിരുന്നു സൽഹേർ കോട്ട. ഇവിടെ വച്ച് നടന്ന് ആ ചരിത്രയുദ്ധത്തിൽ ചത്രപതി ശിവജിയാണ് വിജയിച്ചത്. മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ കോട്ടകളിലൊന്നുകൂടിയാണിത്.