രാജസ്ഥാന്‍റെ ഹൃദയത്തുടിപ്പുകള്‍ തൊട്ടറിഞ്ഞ് സമാന്ത
രാജസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയങ്ങളില്‍ ഒന്നാണ് നവംബര്‍, മനോഹരമായ കാലാവസ്ഥയാണ് ഈ സമയത്ത് രാജസ്ഥാനില്‍. ഇവിടേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ നടി സാമന്ത റൂത്ത് പ്രഭു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. സിക്സ് സെൻസസ് ഫോർട്ട് ബർവാരയില്‍ നിന്നും രൺതംബോർ നാഷണൽ പാർക്കിൽ നിന്നുമുള്ള
രാജസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയങ്ങളില്‍ ഒന്നാണ് നവംബര്‍, മനോഹരമായ കാലാവസ്ഥയാണ് ഈ സമയത്ത് രാജസ്ഥാനില്‍. ഇവിടേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ നടി സാമന്ത റൂത്ത് പ്രഭു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. സിക്സ് സെൻസസ് ഫോർട്ട് ബർവാരയില്‍ നിന്നും രൺതംബോർ നാഷണൽ പാർക്കിൽ നിന്നുമുള്ള
രാജസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയങ്ങളില്‍ ഒന്നാണ് നവംബര്‍, മനോഹരമായ കാലാവസ്ഥയാണ് ഈ സമയത്ത് രാജസ്ഥാനില്‍. ഇവിടേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ നടി സാമന്ത റൂത്ത് പ്രഭു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. സിക്സ് സെൻസസ് ഫോർട്ട് ബർവാരയില്‍ നിന്നും രൺതംബോർ നാഷണൽ പാർക്കിൽ നിന്നുമുള്ള
രാജസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയങ്ങളില്‍ ഒന്നാണ് നവംബര്‍, മനോഹരമായ കാലാവസ്ഥയാണ് ഈ സമയത്ത് രാജസ്ഥാനില്‍. ഇവിടേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ സമാന്ത റൂത്ത് പ്രഭു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. സിക്സ് സെൻസസ് ഫോർട്ട് ബർവാരയില്‍ നിന്നും രൺതംബോർ നാഷണൽ പാർക്കിൽ നിന്നുമുള്ള ചിത്രങ്ങളാണിവ.
ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്‍റെയും വിക്കി കൗശാലിന്‍റെയും വിവാഹം നടന്ന ആഡംബര റിസോര്‍ട്ട് ആണ് സമാന്ത താമസിച്ച സവായ് മധോപൂരിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാര. ആഡംബരത്തിന്‍റെ അവസാനവാക്ക് എന്നതിനോടൊപ്പം തന്നെ രാജസ്ഥാന്‍റെ നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്രവും പേറുന്ന കെട്ടിടമാണിത്.
പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് സിക്സ് സെന്‍സസ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്ന പുരാതനമായ കോട്ട. ചൗത് കാ ബർവാര മന്ദിർ ക്ഷേത്രത്തിന് അഭിമുഖമായി നിലകൊള്ളുന്ന ഈ കോട്ട രാജസ്ഥാനിലെ ഒരു രാജകുടുംബത്തിന്‍റെ ഉടമസ്ഥതയിലായിരുന്നു. പഴമയും തനിമയും ഒട്ടും ചോര്‍ന്നു പോകാതെയാണ് ഇത് ഒരു റിസോര്‍ട്ടായി മാറ്റിയിട്ടുള്ളത്. എഴുന്നൂറു വർഷം മുന്‍പത്തെ വാസ്തുവിദ്യയുടെ പ്രൌഢിയും ഗാംഭീര്യവും ഒരിത്തിരി പോലും കുറഞ്ഞിട്ടില്ല.
രാജസ്ഥാനിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ജയ്പൂരില്‍ നിന്നും മൂന്നുമണിക്കൂര്‍ ഡ്രൈവ് ചെയ്തെത്താവുന്ന ദൂരത്തിലാണ് റിസോര്‍ട്ട്. കൂടാതെ, രത്തംബോർ നാഷണൽ പാർക്കിൽ നിന്ന് വെറും 30 മിനിറ്റ് ഡ്രൈവ് ചെയ്താൽ ഇവിടെയെത്താം. അര മണിക്കൂര്‍ അകലെയുള്ള സവായ് മധോപൂര്‍ ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.
റിസോര്‍ട്ടില്‍ 753 ചതുരശ്ര അടി മുതൽ 3,014 ചതുരശ്ര അടി വരെയുള്ള 48 സ്യൂട്ടുകളുണ്ട്. ഓരോ മുറിയും സമകാലിക രാജസ്ഥാനി ശൈലിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. പഴമയും പാരമ്പര്യവും നിലനിര്‍ത്തികൊണ്ടുതന്നെ, അത്യാധുനിക സൗകര്യങ്ങളും ഒരുക്കുന്നു. കിഴക്ക് ഭാഗത്തുള്ള മുറികളില്‍ നിന്നും രാജസ്ഥാന്‍റെ മനോഹരമായ ഗ്രാമക്കാഴ്ചകള്‍ കാണാം. പടിഞ്ഞാറ് ഭാഗത്ത് ബാർവാര ഗ്രാമത്തിന്‍റെ കാഴ്ചകളാണ്.
∙ താമസം അവിസ്മരണീയമാക്കാന്‍ സൗകര്യങ്ങള്‍
സന്ദര്‍ശകര്‍ക്കായി താമസത്തോടൊപ്പം തന്നെ നിരവധി മനോഹര അനുഭവങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അടുത്തുള്ള ഗ്രാമങ്ങൾ, ചരിത്ര സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് സഫാരിയും ഒരുക്കിയിട്ടുണ്ട്. 65,000 മുതല്‍ ഒരു ലക്ഷം വരെയാണ് ഇവിടെ ഒരു ദിവസത്തേക്കുള്ള വാടക.
രത്തംബോർ നാഷണൽ പാർക്കിൽ നിന്നുള്ള ചിത്രങ്ങളും സമാന്ത പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയില്‍ കടുവകളെ ഏറ്റവും അടുത്ത് കാണാൻ കഴിയുന്ന ദേശീയോദ്യാനമാണ് രാജസ്ഥാനിലെ രത്തംബോർ. സാവോയ് മധോപൂർ ജില്ലയിലുള്ള ഈ ദേശീയോദ്യാനം 1980 ലാണ് സ്ഥാപിച്ചത്. ഒരുകാലത്ത് രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടുകേന്ദ്രമായിരുന്നു ഇവിടം.
1955 ൽ സംരക്ഷിത മേഖലയാക്കിയ ഇവിടം 1973 ലാണ് പ്രൊജക്റ്റ് ടൈഗർ പദ്ധതിയുടെ ഭാഗമാക്കിയത്. പിന്നീട് 1980 ൽ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുകയും ചെയ്തു. സഞ്ചാരികള്‍ക്കു ജീപ്പുകളിലും മറ്റു വാഹനങ്ങളിലുമായി കാടിനകത്തേക്കു സഞ്ചരിക്കാം.
ആരവല്ലി, സിന്ധ്യ പർവ്വതനിരകൾക്കിടയിലായി 392 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന രത്തംബോർ ദേശീയോദ്യാനം വന്യജീവി ഫൊട്ടോഗ്രാഫർമാരുടെയും പക്ഷിനിരീക്ഷകരുടെയും പറുദീസയാണ്. നിരവധി അപൂര്‍വ ജീവജാലങ്ങളെ ഇവിടെ കാണാം. പാർക്കിനുള്ളില്‍ സ്ഥിതിചെയ്യുന്ന നിരവധി തടാകങ്ങളിൽ ഏറ്റവും വലുതാണ് പദം തലാവോ. തടാകത്തിന്‍റെ അരികിലായി ചുവന്ന മണൽക്കല്ലില്‍ നിര്‍മിച്ച ജോഗി മഹൽ. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആൽമരം എന്നിവയുമുണ്ട്.
വനത്തിനകത്ത് രജപുത്രന്മാരുടെ കാലത്ത് നിർമിച്ച രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള കോട്ടയാണ് മറ്റൊരു ആകർഷണം. കോട്ടയ്ക്കുള്ളിൽ ഗണേഷ്, ശിവൻ, രാംലാലാജി എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന മൂന്ന് ശിലാക്ഷേത്രങ്ങളുണ്ട്. സുമതിനാഥിന്‍റെയും സംഭവനാഥിന്‍റെയും ദിഗംബർ ജൈന ക്ഷേത്രവുമുണ്ട്. 2013 ൽ കോട്ട ലോക പൈതൃക പട്ടികയിൽ ഉള്‍പ്പെടുത്തി.