പുതുവർഷ പുലരിയെ വരവേൽക്കാൻ കൂട്ടുകാരികളുടെ യാത്ര മുംബൈ ടു കേദാർകാന്തയിലേക്കായിരുന്നു. കൂട്ടുകാരികളായ മലയാളി മാൾവി രാജേന്ദ്രനും മഹാരാഷ്ട്ര സ്വദേശിനി സൃഷ്ടി സാഹ്നിയും മുംബൈ യിൽ നിന്ന് പുറപ്പെട്ട് എട്ടാം ദിവസം തിരിച്ചു മുംബൈയിൽ എത്തിയ ഒരു സാഹസിക യാത്ര. 2024 ഡിസംബർ 29 ന് മുംബൈയിൽ നിന്നു വിമാന മാർഗം

പുതുവർഷ പുലരിയെ വരവേൽക്കാൻ കൂട്ടുകാരികളുടെ യാത്ര മുംബൈ ടു കേദാർകാന്തയിലേക്കായിരുന്നു. കൂട്ടുകാരികളായ മലയാളി മാൾവി രാജേന്ദ്രനും മഹാരാഷ്ട്ര സ്വദേശിനി സൃഷ്ടി സാഹ്നിയും മുംബൈ യിൽ നിന്ന് പുറപ്പെട്ട് എട്ടാം ദിവസം തിരിച്ചു മുംബൈയിൽ എത്തിയ ഒരു സാഹസിക യാത്ര. 2024 ഡിസംബർ 29 ന് മുംബൈയിൽ നിന്നു വിമാന മാർഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവർഷ പുലരിയെ വരവേൽക്കാൻ കൂട്ടുകാരികളുടെ യാത്ര മുംബൈ ടു കേദാർകാന്തയിലേക്കായിരുന്നു. കൂട്ടുകാരികളായ മലയാളി മാൾവി രാജേന്ദ്രനും മഹാരാഷ്ട്ര സ്വദേശിനി സൃഷ്ടി സാഹ്നിയും മുംബൈ യിൽ നിന്ന് പുറപ്പെട്ട് എട്ടാം ദിവസം തിരിച്ചു മുംബൈയിൽ എത്തിയ ഒരു സാഹസിക യാത്ര. 2024 ഡിസംബർ 29 ന് മുംബൈയിൽ നിന്നു വിമാന മാർഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവർഷ പുലരിയെ വരവേൽക്കാൻ കൂട്ടുകാരികളുടെ യാത്ര മുംബൈ ടു കേദാർകാന്തയിലേക്കായിരുന്നു. കൂട്ടുകാരികളായ മലയാളി മാൾവി രാജേന്ദ്രനും മഹാരാഷ്ട്ര സ്വദേശിനി  സൃഷ്ടി സാഹ്നിയും മുംബൈ യിൽ നിന്ന് പുറപ്പെട്ട് എട്ടാം ദിവസം തിരിച്ചു മുംബൈയിൽ എത്തിയ ഒരു സാഹസിക യാത്ര. 2024 ഡിസംബർ 29 ന് മുംബൈയിൽ നിന്നു വിമാന മാർഗം ഡൽഹിയിലേക്ക്. ഡൽഹിയിൽ അന്ന് രാത്രി കൂട്ടുകാരിയുടെ കൂടെ താമസിച്ച് പിറ്റേ ദിവസം  ഡെറാഡൂണിലേക്കു ഒരു ട്രെയിൻ യാത്ര. അന്ന് രാത്രി ഡെറാഡൂണിൽ ബന്ധു വീട്ടിൽ തങ്ങി പിറ്റേന്ന് ഡിസംബർ 31  പുലർച്ചെ ആറു മണിക്ക് ബസിൽ ഉത്തരാഖണ്ഡിലെ സാംക്രി യിലേക്ക് 12 മണിക്കൂർ യാത്ര.   കേദാർകാന്തയുടെ ബേസ് ക്യാംപിൽ എത്തി രാത്രി ഭക്ഷണം കഴിച്ചു ന്യൂ ഇയർ ആഘോഷിച്ച് 2025 ജനുവരി ഒന്നാം തീയതി രാവിലെ  12,500 അടി ഉയരം ഉള്ള കേദാർകാന്ത സമ്മിറ്റിലേക്കു വനത്തിലൂടെയും മഞ്ഞുമലകളിലൂടെയും 14 കിലോമീറ്റർ ദൂരം താണ്ടി 3 ദിവസം കൊണ്ട് കേദാർകാന്തയുടെ നിറുകയിൽ എത്തി. 

travelgue-3

ജനുവരി ഒന്നാം തീയതി വനത്തിലൂടെ പോവുമ്പോൾ ഫോൺ നെറ്റ്‌വർക്ക് വന്നും പോയും ഇരുന്നു, ഈ കാര്യം അറിയാമായിരുന്നു എങ്കിലും വീട്ടുകാർ ഒന്നു പേടിച്ചു. ഇടക്കെപ്പോഴോ നെറ്റ് കണക്ട് ആയി രണ്ടു ഫാമിലിയും ചേർന്നുള്ള ഗ്രൂപ്പിലേക്ക് ‘ഞങ്ങൾ സേഫ് ആണ്’ എന്ന് ഒരു മെസ്സേജ് ഇട്ടു. വീണ്ടും നെറ്റ് ഇല്ലാതായി. പിന്നീട്  രണ്ടാമത്തെ ക്യാംപിൽ എത്തുമ്പോൾ സമയം സന്ധ്യയായി. നെറ്റ്​വർക്ക് വന്നും പോയും ഇരുന്നു.

ADVERTISEMENT

എല്ലാ ദിവസവും യാത്ര പുറപ്പെടുന്നതിനു മുൻപ് ഓക്സിജൻ ലെവൽ, ബ്ലഡ് പ്രഷർ, പൾസ്‌, എന്നിവ പരിശോധിച്ചു. പാക്കറ്റ് ലഞ്ച്, വെള്ളം, 6 ലെവൽ ഡ്രസ്സ്, സേഫ്റ്റി ഷൂസ്, 2 സ്റ്റീൽ വോക്കിങ് സ്റ്റിക്, മരുന്നുകൾ, ബാൻഡ് എയിഡ്സ്, ബ്ലാങ്കറ്റ്, സൺഗ്ലാസ്, ഹാറ്റ് എന്നിവ ബാക്ക് പാക്കിൽ കരുതി വേണം മഞ്ഞു മല കയറുവാൻ.

ജനുവരിയിലെ തണുപ്പിൽ  ഒന്നാം തീയതിയും രണ്ടാം തീയതിയും  രാത്രി തങ്ങിയത് മഞ്ഞു പാളികൾക്കിടയിൽ ഉള്ള ചെറിയ കൂടാരങ്ങളിലായിരുന്നു. പുലർച്ചെ  മൈനസ് 2 ഡിഗ്രി  തണുപ്പിൽ 5 കിലോമീറ്റർ മഞ്ഞിലൂടെ നടന്നെത്തുവാൻ 6  മണിക്കൂർ എടുത്തു ഒന്നാം ദിവസം. വളരെ ലഘുവായ ഭക്ഷണം മാത്രം കഴിച്ചു രണ്ടാം ദിവസവും അതേ കാലാവസ്ഥയിൽ  5  കിലോമീറ്റർ യാത്ര തുടർന്നു മൂന്നാമത്തെ ക്യാംപിൽ എത്തി. അന്ന് രാത്രി അവിടെ ഒരു കൂടാരത്തിൽ ഉറങ്ങി എന്നു വരുത്തി. ജനുവരി മൂന്നിന് പുലർച്ചെ  4 മണിക്ക് കേദാർകാന്ത സമ്മിറ്റിലേക്കു യാത്ര തിരിച്ചു, സൂര്യോദയം കാണുവാൻ. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഹിമാലയത്തിന്റെ ഒരു ഭാഗം അവിടെ നിന്നാൽ കാണുവാൻ സാധിക്കും .

ADVERTISEMENT

അന്ന് മൈനസ് ഇരുപത്തിമൂന്നു ഡിഗ്രിയാണ് കേദാർകാന്ത സമ്മിറ്റിലെ താപനില. സൂര്യോദയം കണ്ടു തിരികെ ഇറങ്ങി അടുത്ത മഞ്ഞുകൂടാരത്തിൽ എത്തുമ്പോൾ ഉച്ചകഴിഞ്ഞു ഒരു മണി. അന്ന് തന്നെ തിരിച്ചു ഇറങ്ങി രാത്രി ഗൈച്ചവാൻ ബേസ് ക്യാംപിൽ എത്തി നൃത്തവും പാട്ടും ഒക്കെയായി അവിടെ കൂടി.12 വനിതകളും 15 പുരുഷന്മാരും അടങ്ങുന്ന ഒരു ടീമായിരുന്നു ഈ യാത്രയിലുണ്ടായിരുന്നത്.

കലിഫോർണിയയിൽ നിന്നും ട്രെക്കിങ്ങിനു എത്തിയ മമതയ്ക്കൊപ്പം മാൾവിയും സൃഷ്ടിയും

പിറ്റേന്ന് ജനുവരി നാലാം തീയതി രാവിലെ ബസിൽ ഡെറാഡൂണിലേക്ക് 12 മണിക്കൂർ. അന്ന് രാത്രി അവിടെ കഴിച്ചു കൂട്ടി പിറ്റേന്ന് പുലർച്ചെ ട്രെയിനിൽ ഡൽഹിയിലേക്ക്. ജനുവരി അഞ്ചാം തീയതി ഉച്ചയോടെ ഡൽഹിയിൽ എത്തിയപ്പോൾ ഒരു മെസേജ് കിട്ടുന്നു ഡൽഹി-മുംബൈ ഫ്ലൈറ്റ് നാല് മണിക്കൂർ വൈകുന്നു. വൈകിട്ട് ഏഴു മണിക്ക് പുറപ്പെടേണ്ട ഫ്ലൈറ്റ് 11 മണിക്കേ പുറപ്പെടു. പിറ്റേ ദിവസം തിങ്കളാഴ്ച സൃഷ്ടി സാഹ്നിക്കു ജോലിയിൽ ജോയിൻ ചെയ്യുവാൻ പുലർച്ചെ ആറു മണിക്കുള്ള ഫ്ലൈറ്റിനു മുംബൈയിൽ നിന്നു നാഗ്പൂർ പോകേണ്ടതാണ്. മാൾവിക്ക്‌ തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് ജോലിക്കു കയറണം. ഡൽഹി വിമാനത്താവളത്തിൽ നേരത്തെ തന്നെ എത്തിയ ഇവർക്കു പുതിയ അറിയിപ്പ് കിട്ടി ഫ്ലൈറ്റ് അർധരാത്രി പന്ത്രണ്ടരക്ക് മാത്രമേ പുറപ്പെടു, എന്തായാലും ഒരു മണിയോടെ ഫ്ലൈറ്റ് പുറപ്പെട്ടു പുലർച്ചെ  മൂന്നരയോടെ താമസ സ്ഥലമായ സാന്താക്രൂസ് ഫ്ലാറ്റിൽ എത്തി ലാപ്ടോപ്പ് എടുത്ത് സൃഷ്ടി സാഹ്നി വീണ്ടും സാന്താക്രൂസ് വിമാനത്താവളത്തിലേക്ക്, മുംബൈ നാഗ്പ്പൂർ യാത്രയ്ക്ക്. ഇന്ത്യ ഹൈക്സ് എന്ന ഏജൻസിയാണ് ഇത്തരം ഒരു ട്രിപ്പ് ഒരുക്കിയത്.

English Summary:

Two friends trekked Kedarkantha in Uttarakhand for New Year's. Their incredible journey from Mumbai, including travel logistics and thrilling summit experiences, is detailed here.

Show comments