ഉഡുപ്പിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ്മവരുന്നത് നല്ല സ്വാദൂറും വെജിറ്റേറിയന്‍ വിഭവങ്ങളാണ്. ആ രുചിപ്പെരുമ കൊണ്ടുതന്നെയാണ് കര്‍ണ്ണാടകയിലെ ഈ പട്ടണത്തിന്‍റെ പേരില്‍, മറ്റു സംസ്ഥാനങ്ങളില്‍പ്പോലും റസ്‌റ്റോറന്‍റുകള്‍ ഉള്ളത്. ഉഡുപ്പി നഗരത്തില്‍ നേരിട്ട് ചെല്ലുന്നവര്‍ക്ക് വയറു മാത്രമല്ല, കണ്ണും

ഉഡുപ്പിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ്മവരുന്നത് നല്ല സ്വാദൂറും വെജിറ്റേറിയന്‍ വിഭവങ്ങളാണ്. ആ രുചിപ്പെരുമ കൊണ്ടുതന്നെയാണ് കര്‍ണ്ണാടകയിലെ ഈ പട്ടണത്തിന്‍റെ പേരില്‍, മറ്റു സംസ്ഥാനങ്ങളില്‍പ്പോലും റസ്‌റ്റോറന്‍റുകള്‍ ഉള്ളത്. ഉഡുപ്പി നഗരത്തില്‍ നേരിട്ട് ചെല്ലുന്നവര്‍ക്ക് വയറു മാത്രമല്ല, കണ്ണും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉഡുപ്പിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ്മവരുന്നത് നല്ല സ്വാദൂറും വെജിറ്റേറിയന്‍ വിഭവങ്ങളാണ്. ആ രുചിപ്പെരുമ കൊണ്ടുതന്നെയാണ് കര്‍ണ്ണാടകയിലെ ഈ പട്ടണത്തിന്‍റെ പേരില്‍, മറ്റു സംസ്ഥാനങ്ങളില്‍പ്പോലും റസ്‌റ്റോറന്‍റുകള്‍ ഉള്ളത്. ഉഡുപ്പി നഗരത്തില്‍ നേരിട്ട് ചെല്ലുന്നവര്‍ക്ക് വയറു മാത്രമല്ല, കണ്ണും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉഡുപ്പിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ്മവരുന്നത് നല്ല സ്വാദൂറും വെജിറ്റേറിയന്‍ വിഭവങ്ങളാണ്. ആ രുചിപ്പെരുമ കൊണ്ടുതന്നെയാണ് കര്‍ണ്ണാടകയിലെ ഈ പട്ടണത്തിന്‍റെ പേരില്‍, മറ്റു സംസ്ഥാനങ്ങളില്‍പ്പോലും റസ്‌റ്റോറന്‍റുകള്‍ ഉള്ളത്. ഉഡുപ്പി നഗരത്തില്‍ നേരിട്ട് ചെല്ലുന്നവര്‍ക്ക് വയറു മാത്രമല്ല, കണ്ണും മനസ്സും നിറച്ച് തിരിച്ചുപോരാം. ഉഡുപ്പി മേഖലയിലെ വിനോദസഞ്ചാര സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വികസനപദ്ധതി നടപ്പിലാക്കണമെന്ന് ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ കെ. വിദ്യാകുമാരി സംസ്ഥാന ടൂറിസം വകുപ്പിനോട് ഈയിടെ ആവശ്യപ്പെട്ടു. ജനപ്രിയ തീരദേശ ബീച്ചുകളെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റിയെടുക്കാം.  ഫെബ്രുവരി മൂന്നാംവാരം നടന്ന ഉഡുപ്പി ജില്ലാ ടൂറിസം വികസന സമിതി യോഗത്തിൽ സംസാരിക്കവേ, ഇക്കാര്യങ്ങള്‍ സംബന്ധിച്ച് കർണാടക ടൂറിസം വകുപ്പ് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന്  ഡെപ്യൂട്ടി കമ്മീഷണർ ആവശ്യപ്പെട്ടു.

ഉടുപ്പി ക്ഷേത്രം. Image Credit: Malayala Manorama

പുനർവികസനത്തിന്‍റെ ഭാഗമായി, ഡാരിയ ബഹാദൂർ, മാൾട്ടി ദ്വീപുകൾ, സോമേശ്വര, ട്രാസി തുടങ്ങിയ ജനപ്രിയ സ്ഥലങ്ങൾ നവീകരിക്കേണ്ടതുണ്ട്. സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി NH-66 ല്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണം. ട്രാസി ബീച്ചിൽ ജല കായിക വിനോദങ്ങളും അവതരിപ്പിക്കണം. നദി, സമുദ്ര സാഹസികതകൾ സംയോജിപ്പിച്ച് ബീച്ച് സന്ദർശകർക്ക് ആവേശകരവും എന്നാൽ സുരക്ഷിതവുമായ അനുഭവങ്ങൾ ഒരുക്കണം. സന്ദർശകരുടെ ഒഴുക്ക് കണക്കിലെടുത്ത് സോമേശ്വര ബീച്ചിൽ മതിയായ ഇരിപ്പിടങ്ങളും പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ സംസ്ഥാന ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഉടുപ്പി ക്ഷേത്രം. Image Credit: Malayala Manorama
ADVERTISEMENT

കൂടാതെ, മാൽപെ ബീച്ച് പ്രദേശത്തെ കടകൾ, കോട്ടേജുകൾ, ടൂറിസവുമായി ബന്ധപ്പെട്ട മറ്റ് ബിസിനസുകൾ എന്നിവയ്ക്ക് കർശനമായ വാടക പിരിവ് നടപടികൾ നടപ്പിലാക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണർ ആവശ്യപ്പെട്ടു. ജല കായിക വിനോദങ്ങളുടെയും സാഹസിക വിനോദങ്ങളുടെയും നടത്തിപ്പുകാർ അത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന വിനോദസഞ്ചാരികൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നുണ്ടെന്ന് വകുപ്പ് ഉറപ്പാക്കണം. ഈ വ്യവസ്ഥ അനുമതിയിൽ പരാമർശിക്കണമെന്നും അവർ പറഞ്ഞു.

ബീച്ചുകളും കുന്നുകളും നിറഞ്ഞ ഉഡുപ്പി

മനോഹരമായ നിരവധി ബീച്ചുകള്‍ ഉഡുപ്പിയിലുണ്ട്. ഉഡുപ്പിയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയാണ് മാൽപെ ബീച്ച്. ബാസൽ മിഷൻ സ്ഥാപിച്ച ബലരാമ ക്ഷേത്രവും മാൽപെയിലെ ഏറ്റവും പഴയ ടൈൽ ഫാക്ടറിയും ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്. ഒരു വശത്ത് സൗപർണിക നദിയുടെ പശ്ചാത്തലത്തിൽ പച്ചപ്പാര്‍ന്ന കുടജാദ്രി കുന്നുകളും മറുവശത്ത് പഞ്ചാരമണൽ തീരങ്ങളുമുള്ള മറവന്ത ബീച്ച് ആണ് മറ്റൊരു ആകര്‍ഷണം. ഇവിടെ നിന്നു 45 കിലോമീറ്റർ ദൂരെയായി ബൈന്ദൂർ തീരം, പാറക്കെട്ടുകളുള്ള ഒട്ടിനാനെ, ബേലക തീർഥ വെള്ളച്ചാട്ടം എന്നിവയും കാണാം. കൂടാതെ, കാപ്പു ബീച്ച്, ഉദ്യാവർ ബീച്ച്, പടുബിദ്രി ബീച്ച്, കോഡി ബീച്ച് എന്നിവയും ഉഡുപ്പിയിലെ പ്രശസ്തമായ ബീച്ചുകളാണ്. വൈകുന്നേരങ്ങള്‍ ആസ്വദിക്കാനും സമുദ്രവിനോദങ്ങള്‍ക്കുമായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.

സീതാനദിയിലെ വൈറ്റ് വാട്ടർ റാഫ്റ്റിങ്

ADVERTISEMENT

അഗുംബെയിൽ നിന്ന് ഉത്ഭവിക്കുന്ന സീതാനദിയില്‍, 60 കിലോമീറ്ററിലധികം ദൂരം വാട്ടര്‍ റാഫ്റ്റിംഗ് ചെയ്യാനുള്ള അവസരമുണ്ട്. സാഹസികസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു വിനോദമാണ് ഇത്. നദിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നേച്ചര്‍ ക്യാമ്പിങ്ങിനും അവസരമുണ്ട്.

സെന്‍റ് മേരീസ് ദ്വീപ്

ഉഡുപ്പി തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ദ്വീപാണ് സെന്‍റ് മേരീസ് ദ്വീപ്. ഏകദേശം 300 മീറ്റർ നീളവും 100 മീറ്റർ വീതിയുമുള്ള ഈ ദ്വീപ്‌, ഉപ്പുപാറക്കൂട്ടങ്ങള്‍ക്ക് പ്രശസ്തമാണ്. 1498 ൽ വാസ്കോ ഡ ഗാമ സ്ഥാപിച്ച കുരിശ് സെന്‍റ് മേരീസ് ദ്വീപിൽ ഇപ്പോഴും ഉണ്ട്.

കുഡ്‌ലു തീർഥ

ADVERTISEMENT

പശ്ചിമഘട്ട മലനിരകൾക്കിടയിലെ പ്രകൃതിരമണീയമായ വെള്ളച്ചാട്ടമാണ് കുഡ്‌ലു തീർത്ഥ. ഉഡുപ്പി ജില്ലയിലെ ഹെബ്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന കുഡ്‌ലു തീർത്ഥ വെള്ളച്ചാട്ടത്തെ സീത വെള്ളച്ചാട്ടം എന്നും വിളിക്കാറുണ്ട്. സോമേശ്വര വന്യജീവി സങ്കേത മേഖലയിലാണ് കുഡ്‌ലു തീർത്ഥ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

ഹസ്ത ശിൽപ പൈതൃക ഗ്രാമം

കർണാടക തീരപ്രദേശത്തെ പരമ്പരാഗത വീടുകളും പുരാവസ്തുക്കളും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ഓപ്പൺ എയർ മ്യൂസിയമാണ് ഹസ്ത ശിൽപ. പ്രശസ്ത പൈതൃക സംരക്ഷകനും പുരാവസ്തു ഗവേഷകനുമായിരുന്ന വിജയനാഥ് ഷേണായിയാണ് ഇത് സ്ഥാപിച്ചത്. 6 ഏക്കർ സ്ഥലത്ത്, ഏകദേശം 30 പരമ്പരാഗത കെട്ടിടങ്ങൾ ഇവിടെ പുനഃസ്ഥാപിച്ചിട്ടുണ്ട്. തീരദേശ കർണാടകയുടെ ചരിത്രത്തിന്‍റെയും വാസ്തുവിദ്യയുടെയും ആകർഷണീയമായ കാഴ്ചകൾ ഇവിടെ കാണാം.

ലോകപ്രശസ്തമായ രുചികള്‍

ഉഡുപ്പി യാത്ര ചെയ്യുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത ഒന്നാണ് ഇവിടുത്തെ രുചികള്‍ പരീക്ഷിക്കുക എന്നത്. ചേമ്പിലയില്‍ ഉണ്ടാക്കുന്ന പത്രോഡ എന്ന സ്നാക്ക് ഉഡുപ്പിക്കാരുടെ സവിശേഷമായ ഒരു വിഭവമാണ്. കൂടാതെ ശര്‍ക്കര, തേങ്ങ എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന നീര്‍ ദോശ, ബനാന ബണ്‍, എരിവുള്ള മസാലയും ചിക്കനും ചേര്‍ത്തുണ്ടാക്കുന്ന കോലി സാറ് അഥവാ ചിക്കന്‍ രസം, ഡ്രൈ ഫ്രൂട്ട്‌സ് ഉപയോഗിച്ചുണ്ടാക്കുന്ന മൾട്ടി ലെയേർഡ് ഐസ്‌ക്രീമായ ഗദ്ബാദ് ഐസ്ക്രീം, എണ്ണയും മുളകുപൊടിയും മസാലകളും ചേർത്ത് പഫ് ചെയ്ത അരിയിൽ നിന്ന് ഉണ്ടാക്കുന്ന രുചികരമായ ലഘുഭക്ഷണമായ മുണ്ടക്കി ഉപ്‌കാരി എന്നിവയ്ക്കും നിറയെ ആരാധകരുണ്ട്.

എങ്ങനെ എത്താം?

ബെംഗളൂരുവിൽ നിന്ന് 400 കിലോമീറ്ററും മംഗലാപുരത്ത് നിന്ന് 60 കിലോമീറ്ററും അകലെയാണ് ഉഡുപ്പി. മംഗലാപുരത്താണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഉഡുപ്പിയിലേക്ക് മിക്കവാറും എല്ലാ പ്രധാന പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും സ്വകാര്യ ബസ് സർവീസുകൾ ഉണ്ട്. ഉഡുപ്പി, കുന്ദാപുര, കാർക്കള, ബൈന്ദൂർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നും ഉഡുപ്പിയിലേക്ക് ടാക്സി സര്‍വീസുണ്ട്.

English Summary:

Discover Udupi, a coastal gem in Karnataka, India, offering stunning beaches, thrilling water sports, delicious vegetarian cuisine, and rich heritage. Plan your unforgettable trip today!