ജിലേബി വിഡിയോയും പാര്ട്ടീഷന് മ്യൂസിയവും; സുവര്‍ണ ക്ഷേത്രത്തിന്റെ കാഴ്ചകളുമായി ആന്‍ഡ്രിയ

സിഖുകാരുടെ പുണ്യസ്ഥലമായ അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ച അനുഭവം പങ്കുവച്ച് നടി ആന്‍ഡ്രിയ ജെറമിയ. സുവർണ ക്ഷേത്രത്തിന്‍റെയും അമൃത്‌സറിലെ മറ്റു പ്രധാന സ്ഥലങ്ങളായ പാര്‍ട്ടീഷ്യന്‍ മ്യൂസിയം, വാഗാ ബോര്‍ഡര്‍, ജാലിയന്‍ വാലാബാഗ് എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങള്‍, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ
സിഖുകാരുടെ പുണ്യസ്ഥലമായ അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ച അനുഭവം പങ്കുവച്ച് നടി ആന്‍ഡ്രിയ ജെറമിയ. സുവർണ ക്ഷേത്രത്തിന്‍റെയും അമൃത്‌സറിലെ മറ്റു പ്രധാന സ്ഥലങ്ങളായ പാര്‍ട്ടീഷ്യന്‍ മ്യൂസിയം, വാഗാ ബോര്‍ഡര്‍, ജാലിയന്‍ വാലാബാഗ് എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങള്‍, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ
സിഖുകാരുടെ പുണ്യസ്ഥലമായ അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ച അനുഭവം പങ്കുവച്ച് നടി ആന്‍ഡ്രിയ ജെറമിയ. സുവർണ ക്ഷേത്രത്തിന്‍റെയും അമൃത്‌സറിലെ മറ്റു പ്രധാന സ്ഥലങ്ങളായ പാര്‍ട്ടീഷ്യന്‍ മ്യൂസിയം, വാഗാ ബോര്‍ഡര്‍, ജാലിയന്‍ വാലാബാഗ് എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങള്‍, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ
സിഖുകാരുടെ പുണ്യസ്ഥലമായ അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ച അനുഭവം പങ്കുവച്ച് നടി ആന്‍ഡ്രിയ ജെറമിയ. സുവർണ ക്ഷേത്രത്തിന്‍റെയും അമൃത്‌സറിലെ മറ്റു പ്രധാന സ്ഥലങ്ങളായ പാര്‍ട്ടീഷ്യന്‍ മ്യൂസിയം, വാഗാ ബോര്‍ഡര്‍, ജാലിയന്‍ വാലാബാഗ് എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങള്‍, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ പോസ്റ്റില്‍ ഉണ്ട്. കൂടാതെ തിളച്ച എണ്ണയിലേക്കു മാവ് ചുറ്റിച്ചൊഴിച്ച് ജിലേബി ഉണ്ടാക്കുന്ന വിഡിയോയും കാണാം. ഇതേക്കുറിച്ച് വിശദമായ ഒരു കുറിപ്പാണ് ആന്‍ഡ്രിയ എഴുതിയിട്ടുള്ളത്.
അമൃത്‌സറിലെ പ്രധാന ആകർഷണം തീർച്ചയായും സുവർണക്ഷേത്രമായിരുന്നു എന്ന് ആന്‍ഡ്രിയ പറയുന്നു. എല്ലാ മതസ്ഥരെയും സ്വാഗതം ചെയ്യുന്ന, ശാന്തവും മനോഹരവുമായ ഒരു ദേവാലയമാണ് അത്. സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് അതിർത്തികളിലുള്ള ആളുകൾ അനുഭവിച്ച വലിയ ബുദ്ധിമുട്ടുകളിലേക്കു വിഭജന മ്യൂസിയം തന്‍റെ കണ്ണുതുറന്നു, അത് കാഴ്ചക്കാരെ വാഗാ അതിർത്തിയിലേക്കു കൊണ്ടുപോകുന്നു.
എടുത്തുപറയേണ്ട മറ്റൊരു കാര്യം അവിടുത്തെ ഭക്ഷണമാണ്. ലസ്സി, അമൃത്‌സരി കുള്‍ച്ച, ചോലെ, പിന്നെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ജിലേബി തുടങ്ങിയവ ആസ്വദിക്കുന്നതിനിടയില്‍ ഫോട്ടോ എടുക്കാന്‍ വരെ മറന്നുപോയെന്നാണ് താരത്തിന്റെ കുറിപ്പ്.
ഷോപ്പിങ്ങാണ് മറ്റൊരു പ്രധാന കാര്യം. എല്ലായിടത്തും പ്രദർശിപ്പിച്ചിരിക്കുന്ന വർണാഭമായ ഫുൽക്കരി തുണിത്തരങ്ങൾ കണ്ണുകൾക്ക് ഒരു വിരുന്നാണ്, മാത്രമല്ല അവിശ്വസനീയമായ വിലയ്ക്കാണ് അവ ഓരോന്നും വില്‍ക്കുന്നത്. ഈ യാത്രയ്ക്കു ശേഷം സിഖ് സമൂഹത്തോടുള്ള തന്‍റെ ബഹുമാനവും ആരാധനയും വർധിച്ചുവെന്നും ആന്‍ഡ്രിയ എഴുതി.
വിഭജനത്തിന്‍റെ ഓർമകളുമായി പാർട്ടീഷൻ മ്യൂസിയം
അമൃത്‌സറിലെ ടൗൺഹാളിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു മ്യൂസിയമാണ് പാർട്ടീഷൻ മ്യൂസിയം. ബ്രിട്ടീഷ് ഇന്ത്യയെ, ഇന്ത്യ പാക്കിസ്ഥാന്‍ എന്നിങ്ങനെ രണ്ട് സ്വതന്ത്ര രാജ്യങ്ങളായി വിഭജിച്ചതിനെത്തുടർന്നുണ്ടായ കലാപവുമായി ബന്ധപ്പെട്ട വാമൊഴി ചരിത്രങ്ങൾ, വസ്തുക്കൾ, രേഖകൾ എന്നിവ ഇവിടെ കാണാം. ജാലിയൻവാലാബാഗ് കൂട്ടക്കൊല, കൊമാഗത മാരു സംഭവം, അഖിലേന്ത്യാ മുസ്ലീം ലീഗ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുതലായവയുമായി ബന്ധപ്പെട്ട രേഖകളും സൂക്ഷിച്ചിട്ടുള്ള ഈ മ്യൂസിയം സ്ഥിതി ചെയ്യുന്ന കെട്ടിടം ഒരുകാലത്ത് ബ്രിട്ടീഷ് ആസ്ഥാനവും ജയിലും ആയിരുന്നു. യുണൈറ്റഡ് കിങ്ഡത്തിലെ ദി ആർട്സ് ആൻഡ് കൾചറൽ ഹെറിറ്റേജ് ട്രസ്റ്റുമായി ചേർന്നു പഞ്ചാബ് സര്‍ക്കാര്‍ സ്ഥാപിച്ച മ്യൂസിയം, 2017 ഓഗസ്റ്റ് 25 നാണ് ഉദ്ഘാടനം ചെയ്തത്.
ഏഷ്യയിലെ ബർലിൻ മതിൽ
ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ഇടയിലുള്ള ഒരേ ഒരു മുറിച്ചു കടക്കൽ പാതകടന്നു പോകുന്ന അതിർത്തി പ്രദേശമാണ് വാഗ. അമൃതസറിന്‍റെയും പാക്കിസ്ഥാനിലെ ലാഹോറിന്‍റെയും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ് ഈ ഗ്രാമം. 1947 ൽ ഇന്ത്യ സ്വതന്ത്രമായ സമയത്ത് വാഗ രണ്ടായി ഭാഗിച്ചു. ഇന്ന് കിഴക്കൻ വാഗ ഇന്ത്യയുടേയും പടിഞ്ഞാറൻ വാഗ പാക്കിസ്ഥാന്റെയും ഭാഗമാണ്.
ഏഷ്യയിലെ "ബർലിൻ മതിൽ" എന്ന് വിളിക്കപ്പെടുന്ന വാഗ അതിർത്തിയിൽ എല്ലാ ദിവസവും സന്ധ്യാസമയത്ത് നടക്കുന്ന "പതാക താഴ്ത്തൽ" ചടങ്ങ് വളരെ വിശേഷമാണ്. ഈ ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന, ഇന്ത്യയുടെ അതിർത്തി രക്ഷാസേനയുടേയും പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റേയും സൈനിക പരേഡുകൾ അത്യന്തം ആവേശകരമാണ്. വർണാഭമായ തലപ്പാവുകളോടുകൂടിയ സൈനിക വസ്ത്രങ്ങള്‍ ധരിച്ച്, ഇരുരാജ്യങ്ങളിലെയും സൈനികര്‍ ചുവടുകള്‍ വയ്ക്കുന്നത് ഏതൊരു ഇന്ത്യാക്കാരനും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണ്.
കൊതിയൂറും പഞ്ചാബി ഭക്ഷണം
രുചികരമായ ഭക്ഷണ വിഭവങ്ങള്‍ക്കും വൈവിധ്യമാര്‍ന്ന ഭക്ഷ്യസംസ്കാരത്തിനും പേരുകേട്ട പഞ്ചാബിലാണ് അമൃത്‌സര്‍ ഉള്ളത്. ആത്മീയ പ്രാധാന്യത്തിനും ചരിത്ര സ്മാരകങ്ങൾക്കും പ്രശസ്തമായ നഗരമായ അമൃത്‌സർ, ഭക്ഷണപ്രിയർക്ക് ഒരു പറുദീസ കൂടിയാണ്. പഞ്ചാബി സംസ്കാരത്തിന്‍റെ ആത്മാവിനെയും പ്രതിനിധീകരിക്കുന്ന ഭക്ഷണമാണ് അമൃത്‌സറിലുള്ളത്.
പഞ്ചാബി പാചക രീതിയുടെ കരുത്തുറ്റ രുചികൾ നിറഞ്ഞ അമൃത്‌സരി കുൽചയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവം. കൂടാതെ, അമൃത്‌സറിലെ ഏറ്റവും പ്രശസ്തമായ സീസണൽ ഭക്ഷണങ്ങളിലൊന്നായ മക്കി ദി റൊട്ടിയും സർസൺ ദ സാഗും പരീക്ഷിക്കാം. നഗരത്തിലെ പ്രശസ്തമായ ലസിയുടെ രുചി അറിയാതെ അമൃത്‌സറിലേക്കുള്ള യാത്ര പൂർണമാകില്ല. അമൃത്‌സറിലെ ഏറ്റവും പ്രശസ്തമായ ഭക്ഷണങ്ങളിൽ ഇടം നേടിയ മറ്റൊരു ഐക്കണിക് വിഭവമാണ് ചോലെ ബട്ടുരെ. അമൃത്‌സരി ഫിഷ്, പനീർ ടിക്ക, ആലു ടിക്കി, ജിലേബി, ഗുലാബ് ജാമുൻ തുടങ്ങിയ വിഭവങ്ങള്‍ അമൃത്‌സറിലെ ഏറ്റവും ജനപ്രിയ സ്ട്രീറ്റ് ഫുഡ് ഇനങ്ങളാണ്.