തിരുവനന്തപുരത്തൊരു കുമരകമൊരുക്കി മാസ്കറ്റ് ഹോട്ടൽ

resturent1
SHARE

കാഴ്ചകളുടേയും ആഘോഷങ്ങളുടേയും പറുദീസയാണ് അനന്തപുരി.  ആഘോഷ സീസൺ ആയാൽ നാട്ടുകാർക്കായി  നിരവധി ട്രാവൽ സ്പോട്ടുകളാണ്  അനന്തപുരിയിൽ ഒരുങ്ങുക. വൈകുന്നേരങ്ങൾക്ക് ഉൽസവലഹരി പകരാൻ ശ്രമിക്കുന്ന ആരെയും അനന്തപുരി ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല.

അനന്തപുരിയിലെ കാഴ്ചകളുടെ വസന്തമാരംഭിക്കുന്നത് പിഎംജി ജംങ്ഷനിലെ കെടിഡിസിയുടെ മാസ്കറ്റ് ഹോട്ടലിൽ നിന്നുമാണ്. തൊട്ടടുത്ത് സാധാരണക്കാരനെ വരവേൽക്കുന്ന മ്യൂസിയവും കനകക്കുന്ന് കൊട്ടാരവും വിശാലമായ മൈതാനവും ഉണ്ട്. അതിനാൽ പ്രീമിയം കസ്റ്റമേഴ്സിന്റെ മേച്ചിൽപ്പുറമായാണ് മാസ്കറ്റ് ഹോട്ടലിനെ എല്ലാവരും കാണുന്നത്. എന്നാൽ ആ സങ്കൽപ്പങ്ങളെല്ലാം ഈ ഓണത്തിന് തച്ചുടയ്ക്കപ്പെടുകയാണ്. ഏതൊരു സാധാരണക്കാരനും പ്രാപ്യമായ രീതിയിൽ സായാഹ്നം ആനന്ദകരമാക്കാൻ മാസ്കറ്റ് ഹോട്ടലിലെ സായാഹ്ന ഗാർഡൻ റസ്റ്ററന്റിൽ കുമരകം ഫുഡ് ഫെസ്റ്റിവൽ തുടങ്ങി കഴിഞ്ഞു.

തിരുവനന്തപുരത്തൊരു കുമരകം

5
കുമരകം ഫുഡ് ഫെസ്റ്റ്

കുമരകത്ത് ‌സന്ദർശനം നടത്തിയവർക്ക് അറിയാം അവിടുത്തെ സായാഹ്നങ്ങൾ. പുൽത്തകിടി നിറഞ്ഞ ലാൻസ്കേപ്പ്, ചെറിയ തണ്ണീർത്തടം അല്ലെങ്കിൽ ലേക് സൈഡിൽ ഇരിക്കാനുള്ള സംവിധാനങ്ങൾ കണ്ണുകളെ അലോസരപ്പെടുത്താത്ത മനോഹരമായ ലൈറ്റിങ് സംവിധാനം. അരണ്ട വെളിച്ചത്തിൽ തീൻമേശയിൽ തനിനാടൻ കേരള വിഭവങ്ങൾ എത്തുകയും ചെയ്യും. ലഹരിയോടൊപ്പമോ അല്ലാതെയോ രുചിക്കാൻ അരങ്ങൊരുങ്ങി നിൽക്കുന്ന കുമരകത്തെ ആമ്പിയൻസ് ഒട്ടുംചോരാതെ തിരുവനന്തപുരത്ത് മാസ്കറ്റ് ഹോട്ടലിലെ സായാഹ്ന റസ്റ്ററന്റിൽ ഒരുക്കിയിരിക്കുകയാണ് കെ ടി ഡി സി.

1
മനോഹരമായ ലൈറ്റിങിൽ അലംങ്കരിച്ചിരിക്കുന്ന കുമരകം ഫുഡ് ഫെസ്റ്റ്

വൃക്ഷങ്ങൾക്കിടയിലെ പുൽത്തകിടുകൾക്കിയിൽ കണ്ണാടി തീൻമേശകൾ മനോഹരമായി റാന്തൽ വിളക്കുകളാൽ അലങ്കരിച്ചിരിക്കുന്നു. സാധാരണ കെടിഡിസി ഹോട്ടലുകളിൽ കോട്ടും സ്യൂട്ടുമണിഞ്ഞ് ടൈയും കെട്ടി നിൽക്കുന്ന സപ്ലെയറാകും എത്തുക. എന്നാൽ ഇവിടെ അവർക്കും കുമരകം സ്റ്റൈൽ ഡ്രസ് കോഡുണ്ട്. കറുത്ത മുണ്ടും റോസ് ഷർട്ടും. വളരെ ഭവ്യതയോടെ അവർ കുമരകം ഫുഡ്ഫെസ്റ്റിന്റെ തീൻമേശയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.

3
കുമരകം ഫുഡ്ഫെസ്റ്റ് ആസ്വദിക്കാനെത്തിയവർ

വെൽക്കം ഡ്രിംങ്കിൽ തുടങ്ങി വായിൽ വെള്ളമൂറിക്കുന്ന തനി നാടൻ വിഭവങ്ങളെല്ലാം ഫുഡ് ഫെസ്റ്റിൽ ഒരുങ്ങിയിരിക്കുന്നു. കുമരകം കോഴിക്കറി, കോഴി കുരുമുളക് ഫ്രൈ, പോത്തിറച്ചി, കുട്ടനാടൻ മീൻകറി, കരിമീൻ ഫ്രൈ/കറി, ചെമ്മീൻ, ഞണ്ട് റോസ്റ്റ്, താറാവ് ഷാപ്പുക്കറി, പച്ചക്കറി വിഭവങ്ങൾ എന്നിങ്ങനെ നീണ്ട ലിസ്റ്റ് തന്നെ ഫെസ്റ്റിന്റെ ഭാഗമായുണ്ട്. ഇവ ഓരോന്നിന് ഒപ്പവും കഴിക്കാനുള്ള കപ്പ, അപ്പം, ചപ്പാത്തി, കേരള പൊറോട്ട അല്ലെങ്കിൽ തട്ടുദോശ എന്നിവ സൗജന്യമായി തന്നെ ലഭ്യമാക്കുന്നു. ആദ്യം നൽകുന്ന വെൽക്കം ഡ്രിംങ്കിനൊപ്പം വെജിറ്റബിൾ സലാ‍ഡും സൗജന്യമായി നൽകുന്നു.

7
അലംങ്കരിച്ചിരിക്കുന്ന തീൻമേശ

വില തുച്ഛം രുചി മെച്ചം

സായാഹ്ന ഗാർഡൻ റസ്റ്ററന്റിൽ നടക്കുന്ന ഫുഡ് ഫെസ്റ്റ് ആമ്പിയൻസും രുചിഭേദവും കൊണ്ടു മാത്രമല്ല ശ്രദ്ധ നേടുന്നത്. വിലയാണ് പ്രധാനം. സാധാരണക്കാരന് മാസ്കറ്റ് ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാൻ പറ്റില്ലെന്ന് വിചാരിക്കുന്നവരുടെ ചിന്തയ്ക്ക് അപവാദമാണ് സായാഹ്ന ഗാർഡൻ  റസ്റ്ററന്റിന്റെ പുതിയ താരിഫ്. അങ്ങനെ സാധാരണക്കാരന്റെ കൂടി സ്വന്തം റസ്റ്ററന്റായി മാറുകയാണ് സായാഹ്ന.

ആഘോഷം തുടരും

തിരുവനന്തപുരത്തൊരു കുമരകമൊരുക്കി മസ്ക്കറ്റ് ഹോട്ടൽ

ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ടു വരെയാണ് സായാഹ്നയിൽ കുമരകം ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ ഫെസ്റ്റിവൽ തീരുമ്പോൾ ഈ വിലക്കുറവും മാറും എന്നു കരുതുന്നവർക്ക് തെറ്റി. സായാഹ്നയിൽ എന്നും ഇനി വിഭവങ്ങൾ വിലകുറച്ച്  വിളമ്പാനാണ് അധികൃതരുടെ തീരുമാനം. ചായ, കോഫി മുതൽ രുചിയോടെ കഴിക്കാവുന്ന മിക്ക വിഭവങ്ങളും മറ്റേതൊരു സ്റ്റാർ ഹോട്ടലിലും ലഭിക്കുന്നതിനേക്കാൾ തുച്ഛമായ വിലയിൽ സായാഹ്നയിൽ ലഭിക്കും. ഏതെങ്കിലും മുന്തിയ ഹോട്ടലിന്റെ റൂഫ്ടോപ്പിൽ ആകാശക്കാഴ്ച ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതേ സേവനം കൂടുതൽ മനോഹരമായ സായാഹ്നയുടെ റസ്റ്ററന്റിൽ ലഭിക്കുന്നു.

4
കുമരകം ഫുഡ്ഫെസ്റ്റ് ആസ്വദിക്കാനെത്തിയവർ

ഓണത്തിന് വൈകുന്നേരം കുടുംബത്തോടൊപ്പം അല്ലെങ്കിൽ സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയി കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരുഗ്രൻ ഓപ്ഷനാണ് സായാഹ്നയിലെ കുമരകം ഫുഡ് ഫെസ്റ്റിവൽ. ആറ് മുതൽ രാത്രി 11 മണി വരെ മധുരമനോഹര ഗാനങ്ങളുടെ അകമ്പടിയോടെ സായാഹ്നയിലെ രുചി ആസ്വദിക്കാം.

2
കുമരകം ഫുഡ് ഫെസ്റ്റിൽ ഭക്ഷണം വിളമ്പുന്നവർ

Contact: 94000 08561, 94000 08562

∙ ചിത്രങ്ങൾ മനോജ് ആറ്റിങ്ങൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA