കോഴിക്കോടിന്റ ചരിത്രം പറയുന്ന രുചിപ്പുര

SHARE

പാരമ്പര്യ വിഭവങ്ങളിൽ അൽപം ന്യൂജനറേഷൻ രസക്കൂട്ടുകളും വൈവിധ്യമാർന്ന പേരും നൽകിയ "ആദാമിന്റ ചായക്കട" കോഴിക്കോട്ടുകാരുടെ മാത്രമല്ല കേരളത്തിലെ ഭക്ഷണ പ്രേമികളുടെ ഇടയിൽ സൂപ്പർ ഹിറ്റാണ്.

2adhaminte-chayakada

പേരിൽ വിസ്മയിപ്പിക്കുന്ന പുതിയ രുചിരസവുമായി കോഴിക്കോട് ബീച്ച് റോഡില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപമുള്ള ഭക്ഷണശാല ഭക്ഷണപ്രേമികളുടെ അദ്‍ഭുതലോകമാണ്. ഹോട്ടലിന്റ പേരിലും വിഭവങ്ങളുടെ രുചിക്കൂട്ടിനും ന്യൂജനറേഷൻ ടച്ചുണ്ടെങ്കിലും പഴമയും പാരമ്പര്യവും ഇഴചേർന്ന തനിനാടൻ ചായക്കട.

12adhaminte-chayakada

ചിക്കൻ പൊട്ടിത്തെറിച്ചത്, ചിക്കൻ ചീറിപാഞ്ഞത്, സ്വർഗകോഴി, മണ്ടിപാഞ്ഞ ചിക്കൻ, ചിക്കന്‍ ഉണ്ടൻപൊരി തുടങ്ങി സോളാർ ചിക്കൻ വരെയുണ്ട്. കേട്ടാൽ ഞെട്ടുന്ന പേരുകളുമായി വിസ്മയിപ്പിക്കുന്ന രുചികൾ തേടി നിരവധിപേരാണ്

22adhaminte-chayakada

ആദാമിന്റ ചായക്കടയിൽ എത്തുന്നത്. ചിക്കന്റ വകഭേദം മാത്രമല്ല തേങ്ങാപത്തിരി, ഒറട്ടി, കണ്ണുവച്ച പത്തിരി തുടങ്ങി പത്തിരികൂട്ടവും ചായയുടെ വൈവിധ്യങ്ങളും കൂടാതെ  കോഴിക്കോടിന്റെ തനതു വിഭവമായ െഎസ് ചിരണ്ടിയതും വിവിധതരം സർബത്തുകളും ഉൾപ്പടെ വൈവിധ്യമാർന്ന വിഭവങ്ങളുടെ രുചിമേളമാണ് ആദാമിന്റ ചായക്കടയിൽ.

3adhaminte-chayakada

കോഴിക്കോടിന്റ ചരിത്രം പറയുന്ന രുചിപ്പുര

24adhaminte-chayakada

മറ്റു ഹോട്ടലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ആദാമിന്റ ചായക്കടയുടെ നിർമാണശൈലി. പുറംമോടിയിലെ കാഴ്ചയേക്കാൾ ആരെയും ആകർഷിക്കുന്നത് ചായക്കടയുടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ്. പഴമയും പുതുമയും കോർത്തിണക്കിയ പാരമ്പര്യം. പഴയകാല കോഴിക്കോടിന്റ തനിമ വിളിച്ചോതുന്ന നിരവധി ഉപകരണങ്ങള്‍ ഉൾപ്പടെ കോഴിക്കോട് വലിയങ്ങാടി, മിഠായിതെരുവ്, മാനാഞ്ചിറ തുടങ്ങി കോഴിക്കോടിന്റ ചരിത്രം പറയുന്ന സ്ഥലങ്ങളുടെ പ്രതീകങ്ങൾ ഒരു പരിധിവരെ ആദാമിന്റ ചായക്കടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

23adhaminte-chayakada

തീൻമേശയിൽ ചില്ലുപാത്രങ്ങൾക്കു പകരം മുറത്തിലാണ് വിഭവങ്ങൾ വിളമ്പുന്നത്. പഴയകാല ഒാർമകള്‍ ഉണർത്തുന്ന ഉന്തുവണ്ടികളാണ് ഇരിപ്പിടത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ആദാമിന്റ ചായക്കടയില്‍ എത്തിയാൽ പഴമയുടെ കാഴ്ചകൾ ആസ്വദിച്ച് നാവില്‍ കൊതിയൂറും വിഭവങ്ങളുടെ രുചി നുണയാം.

9adhaminte-chayakada

ദുനിയാവിലെ ചിക്കൻ സൂപ്പർ

10adhaminte-chayakada

ആദാമിന്റ ചായക്കടയിലെ ഹൈലൈറ്റ് വിഭവങ്ങൾ ഏതെന്ന് ചോദിച്ചാൽ ഭക്ഷണപ്രേമികൾക്ക് ഉത്തരം ഒന്നേയുള്ളൂ 'ദുനിയാവിലെ ചിക്കൻ സൂപ്പർ'. ദുനിയാവിലെ ചിക്കൻ വിഭവങ്ങൾ കഴിക്കാനാണ് ചായക്കടയിൽ തിരക്ക് അധികവും.

7adhaminte-chayakada

ചിക്കൻ പൊട്ടിത്തെറിച്ചത്, ചിക്കൻ ചീറിപാഞ്ഞത്, ചിക്കൻ ചുരുട്ടികൂട്ടിയത്, ചിക്കൻ പാൽക്കാരൻ തുടങ്ങി പേരിലെ വിസ്മയംപോലെ രുചിനിറയ്ക്കും വിഭവങ്ങളാണ്. ദുനിയാവിലെ ചിക്കൻ കഴിഞ്ഞാൽ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത് ഇറ്റാലിയൻ ബിരിയാണി ഉൾപ്പടെ പന്ത്രണ്ട് തരം വെറൈറ്റി ബിരിയാണികളാണ് രുചിപ്പുരയിൽ അരങ്ങേറുന്നത്. കൂടാതെ ചട്ടിചോറ്, ചെമ്മീൻ ചോറ്, ഇറച്ചി ചോറ്‍, കല്ലുമേക്കായ ചോറ്,പൊതിചോറ്,ചോറ്റുപാത്രം ചോറ്‍ അങ്ങനെ വ്യത്യസ്തമായ ചോറുകളുമുണ്ട്.

15adhaminte-chayakada

എരിവു മുതൽ മധുരം വരെ നാവിന്റ രുചിമുകുളങ്ങളെ രുചി ലഹരിയിലാഴ്ത്തുന്ന വിഭവങ്ങളുടെ കലവറയാണിത്. വിഭവങ്ങളിൽ മികച്ചതേത് എന്ന് ചോദിച്ചാൽ ഭക്ഷണപ്രേമികൾക്ക് ഉത്തരം ഒന്നേയുള്ളൂ 'ദുനിയാവിലെ ചിക്കൻ സൂപ്പർ'.

18adhaminte-chayakada

ചിക്കൻ പൊട്ടിത്തെറിച്ചത്, ചിക്കൻ ചീറിപാഞ്ഞത്, ചിക്കൻ ചുരുട്ടികൂട്ടിയത്, ചിക്കൻ പാൽക്കാരൻ തുടങ്ങി പേരിൽ തന്നെ വിസ്മയമുണ്ടാക്കുന്ന വിഭവങ്ങളുടെ നിലവറയാണ് ആദാമിന്റ ചായക്കട. ഒരു തവണ രുചിയറിഞ്ഞവർ തീർച്ചയായും മടങ്ങിയെത്തും. പഴമയും പാരമ്പര്യവും കൂടിചേർന്ന രുചിയാണ് ആദാമിന്റ ചായക്കടയുടെ ട്രെയിഡ് സീക്രട്ട്.

20adhaminte-chayakada

ഭക്ഷണപ്രേമികളുടെ രുചിയിൽ അനീസിന്റ മനസ് നിറയും

21adhaminte-chayakada

അനീസ് എന്ന ചെറുപ്പക്കാരന്റെ സ്വപ്നസാക്ഷാത്കാരമാണ് ആദാമിന്റ ചായക്കട. അഞ്ചു വർഷത്തെ പ്രവാസം ഉപേക്ഷിച്ചാണ് അനീസ് ആദാമിന്റെ ചായക്കട ആംഭിക്കുന്നത്. പ്രവാസിയില്‍ നിന്ന് സംരംഭകനായുള്ള അനീസിന്റ മാറ്റം ഒരൊറ്റ സുപ്രഭാതത്തിൽ ഉടലെടുത്തതല്ല. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് എം.ബി.എ ബിരുദം നേടിയ അനീസ് സാധാരണഗതിയില്‍ സഞ്ചരിക്കേണ്ട പാതയിലൂടെ തന്നെയാണ് ഒരു വര്‍ഷം മുന്‍പു വരെ സഞ്ചരിച്ചത്.

19adhaminte-chayakada

ലണ്ടനിലെ കോഴ്‌സ് പൂര്‍ത്തിയാക്കി ദുബായിലെ ബാങ്കിങ് മേഖലയില്‍ മികച്ച ജോലി നേടിയെങ്കിലും അനീസിന്റ മനസ് രുചിയും പാചകവും നിറഞ്ഞ ലോകത്തേക്കായിരുന്നു സഞ്ചരിച്ചത്.

14adhaminte-chayakada

വിഭവങ്ങൾ രുചിയോടെ പാകപ്പെടുത്തുന്നതില്‍ അനീസിന്റെ കഴിവും പ്രാവീണ്യവും അറിയണമെങ്കിൽ ആദാമിന്റ ചായക്കടയിലേക്ക് പോകണം.  പാചകപുരയിൽ  മേൽനോട്ടം വഹിക്കുന്നതും കൂട്ടുകൾക്ക് മേന്മപ്പൊടി പറഞ്ഞുകൊടുക്കുന്നതും അനീസ് തന്നെ. നാടൻ മസാലയിൽ നല്ല രുചിയിൽ തീർത്ത അടിപൊളി വിഭവങ്ങൾ.

17adhaminte-chayakada

ഹോട്ടലിലെ വിഭവങ്ങളുടെ പേരു കേട്ട് എത്തുന്നവർ രുചി അറിഞ്ഞ് വീണ്ടും മടങ്ങി വരും. അതാണ് ആദാമിന്റ ചായക്കടയുടെ ആകർഷണം. മിക്ക ദിവസങ്ങളിലും പൂരത്തിനുള്ള തിരക്കാണ്. സ്വാദറിഞ്ഞ ഭക്ഷണപ്രിയർ നാവിന് പുതിയ രുചിരസങ്ങൾ പകരുവാൻ ക്ഷമയോടെ കാത്തിരിക്കുവാനും തയാറാണ്. യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന അനീസിന് നഗരത്തിലെ സ്ട്രീറ്റ് ഫുഡിനോട് ഒരു പ്രത്യേക കമ്പം തന്നെയായിരുന്നു. പല രുചികളും അനീസ് പരീക്ഷിക്കാറുണ്ട്. അവയൊക്കെ സൂപ്പർഹിറ്റുമാണ്.

25adhaminte-chayakada

പോക്കറ്റ് കാലിയാക്കാതെ ഭക്ഷണം കഴിക്കാം

ന്യായമായ വിലയിൽ നല്ല ഭക്ഷണം വിളമ്പുക അതാണ് ആദാമിന്റ ചായക്കടയിലെ രീതി. സാധാരണക്കാർക്ക് ഉള്‍പ്പടെ ന്യായമായ വിലയിൽ ഭക്ഷണം കഴിച്ച് മടങ്ങാം. അൻപതു രൂപാ ഇൗടാക്കുന്ന പൊതിച്ചോറ് ഉൗണ് മുതൽ മൂന്നൂറു രൂപാ മുടക്കി നാലുപേർക്ക് വിഭവ സമൃദ്ധമായി കഴിക്കാവുന്ന ഭക്ഷണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA