മറക്കാതെ കാണണം ഇൗ ഇടങ്ങൾ

499557991
SHARE

മയങ്ങുമ്പോൾ ലാവണ്യം കൂടുന്ന നാടാണു പാലക്കാട്. ആരു മയങ്ങുമ്പോൾ എന്നാണെങ്കിൽ സന്ധ്യ എന്നാണുത്തരം. ഉണ രുമ്പോൾ, ഉണർന്നാടുമ്പോൾ ഭംഗിയേറുന്ന പക്ഷിയാണു മയിൽ. മയക്കത്തിനും ഉണര്‍വിനും ഇടയ്ക്ക് അല്ലെങ്കിൽ, ആലത്തൂരിന് അപ്പുറം, അടുപ്പു കൂട്ടി മലയ്ക്ക് ഇപ്പുറം ചില അറിയാക്കഥകൾ പാലക്കാട് പറയാതെ വച്ചിട്ടുണ്ട്. അക്കഥയിലെ വരികളാണ് കേരളത്തിന്റെ  മയിൽപ്പീലിക്കാവായ ചൂലന്നൂരും തെക്കേ മലമ്പുഴയിലേക്കുള്ള പാതയും. 

നെല്ലിയാമ്പതി മലനിരയുടെ താഴെയാണ് ചിങ്ങൻചിറ. ചിറയ്ക്കരുകിൽ, പടർന്നു പന്തലിച്ചു കിടക്കുന്ന രണ്ട് ആലുകൾക്കു താഴെയായി പഴയ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്ന ഒരമ്പലം കാണാം. മയിലുകളും മറ്റും പക്ഷികളും ധാരാളം. നാനൂറു വർഷം പഴക്കമുണ്ടെന്നു കരുതപ്പെടുന്ന ആല്‍മരങ്ങ ളുടെ തണലാസ്വദിച്ച് തിരിച്ചു പോരുമ്പോൾ അകലെ ഒരു പട്ടുനൂലുറുമാൽ തൂക്കിയിട്ടതുപോലെ സീതാര്‍കുണ്ട് വെള്ളച്ചാട്ടം. 

മലയ്ക്കു മുകളിൽ നെല്ലിയാമ്പതി. അവിടെ നിന്നുള്ള ജലധാരയാണു സീതാര്‍കുണ്ട്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്കു സ്വർഗം. അനുമതിയില്ലാതെ പ്രവേശനമില്ലെന്ന ബോർഡ് അല്ലാതെ വനംവകുപ്പിന്റെ ആരുമില്ല. പക്ഷേ, മദ്യക്കുപ്പികൾ ശേഖരിക്കുന്നവർക്ക് നല്ല വകുപ്പുണ്ടിവിടെ. പ്രകൃതി സംരക്ഷി ക്കാൻ ആളില്ല. ഈ കൊച്ചു കാട്ടിൽ  സംരക്ഷിക്കപ്പെടേണ്ടതായി ഒന്നുമുണ്ടാവില്ല എന്നാരോ പറഞ്ഞു. ഓരോ ഇലയും പാറക്കല്ലുകളിൽ തട്ടിച്ചിതറുന്ന ഓരോ തുള്ളി ജലവും അമൂല്യം തന്നെ. വെള്ളച്ചാട്ടത്തിന്റെ  തൊട്ടു താഴെയെത്തുക കഠിനം. സീത ഇവിടെ കുളിച്ചിരുന്നു എന്നാണു കഥ. അങ്ങനെയെങ്കിൽ അവരെ സമ്മതിക്കണം. എന്തായാലും നെല്ലിയാമ്പതിയിലേക്കു ട്രെക്കിങ് നടത്തുന്നവർ ഏറെയാണ്. അരമണിക്കൂർ നടന്ന് ചോലയിൽ കാൽ നനച്ച് തിരികെയെത്തി മൊബിലിയോയുടെ പവർഫുൾ എസിയിലേക്കും സുഖകരമായ സീറ്റിലേക്കും അമരുമ്പോൾ ശരീരമാകെ ചൂടായിരുന്നു. മൊബിലിയോ സെവൻ സീറ്റർ ആണെന്ന ഫീൽ ഡ്രൈവ് ചെയ്യുമ്പോൾ ഇല്ല കേട്ടോ. ഒരു ചെറിയ കാർ പോലെ കൈകാര്യം ചെയ്യാം. എന്നാൽ കുടുംബത്തിലെ  ഏഴുപേരെ കൊണ്ടു പോവാം. ഇതാണു മൊബീലിയോയുടെ പ്രത്യേകത. 

അടുപ്പു കൂട്ടി മലയ്ക്കിപ്പുറം

പാലക്കാടെത്തുമ്പോൾ മലമ്പുഴയിൽ പോവാത്തവർ കുറവായിരിക്കും. പക്ഷേ, നാം ഡാമിലേയ്ക്കല്ല പോവുന്നത് ജലസംഭരണിയെച്ചുറ്റിയൊരു റിങ്റോഡുണ്ട്. ആ റോഡിലൂടെ ഡ്രൈവ് ചെയ്യുകയാണു രസം. ആദ്യം കവ എന്ന സുന്ദര സ്ഥലത്തേക്ക്. ഡാമിന്റെ വലതുവശത്തൂടെ അരമണിക്കൂര്‍ ഡ്രൈവ് ചെയ്താൽ കവയെത്തി. ജലാശയത്തിനു തൊട്ടടുത്തു കൂടെ യാത്ര ചെയ്യാം. നല്ല മരത്തണൽ ഉള്ളതിനാൽ എസി ഓഫാക്കി സുന്ദരമായ സായാഹ്നം ആസ്വദിക്കാൻ  ഈ വഴി വരാം. കിളികൾ ചേക്കേറുന്ന കരിമ്പകൾക്കപ്പുറത്ത് അടുപ്പുകൂട്ടിയതുപോലെ മൂന്നു മലകൾ. നാട്ടുകാർ അടുപ്പൂട്ടി മലയെന്നു തന്നെ ഇവയെ വിളിക്കുന്നു. പാതയുടെ വലതു വശത്തും മലനിരകൾ. അവയിൽ നിന്നൂറി വരുന്ന അരുവികൾ ചേർന്ന് ഡാമിലേക്കു ജലമെത്തിക്കുന്നു. സായാഹ്നം കണ്ട് അന്നു രാത്രി കെടിഡിസിയുടെ ഗാർഡൻ ഹൗസിൽ താമസം. അതിരാവിലെ തെക്കേ മലമ്പുഴയിലേക്ക് ശരിക്കും ഡാമിന്റെ ഭംഗി കാണാൻ ഈ വഴി വരണം.

നെല്ലിയാമ്പതി
നെല്ലിയാമ്പതി

ഏഴു കിലോമീറ്ററോളം ഡാമിലെ നീല ജലത്തുള്ളികളും മേമലയുടെ  ശൃംഗങ്ങളും സഹയാത്രികരായി കൂട്ടുവരും. വലത്തു കാണുന്ന മേമലയിൽ കാട്ടാടുകളുണ്ടെന്നു ഡാമിനടുത്തുള്ള ചായക്കടക്കാരൻ പറഞ്ഞു. സത്യമാണോയെന്നറിയില്ല. മൂലാടിപ്പുഴയും ഒന്നാം പുഴയും കല്ലൻ പുഴയുമാണ് ഡാമിനെ സജീവമാക്കുന്നത്. മലമ്പുഴ കൽപ്പാത്തിപ്പുഴയിലേക്കും തുടർന്ന് ഭാരതപ്പുഴയിലേ ക്കുമെത്തുന്നു. സദാചാരക്കാർക്കു നേരെ നെഞ്ചു വിടർത്തിയി രിക്കുന്ന യക്ഷിയും കൃത്രിമോദ്യാനവും റോപ് വേയും യാത്രി കരെ കാത്ത് ഇരിപ്പുണ്ട്. പക്ഷേ, നമ്മളെക്കാത്ത് ഇന്ത്യയുടെ  ദേശീയപക്ഷിയിരിക്കുന്നു അതിനാൽ മലമ്പുഴയോടു വിട. 

ആലത്തൂരിനപ്പുറം– മയിൽപ്പീലിക്കാവിലേക്ക്

ദേശത്തിന്റെ പക്ഷിയാണോ ദേശീയപക്ഷി. അതേയെന്ന് ഈ ദേശം പറയും. ചേലക്കര മുതൽ എവിടെയും മയിലുകളെ കാണാം. നാട്ടുകാർക്ക് ഇക്കാഴ്ച പുതുമയല്ല. വയലുകളും കുന്നുകളുമുള്ള പാലക്കാട് തൃശൂർ ജില്ലകളിലെ പ്രദേശങ്ങൾ തന്നെ അനൗദ്യോഗിക മയിൽ സങ്കേതം. 1997 ല്‍ വനംവകുപ്പു മന്ത്രിയായിരുന്ന ബിനോയ് വിശ്വം ചൂലന്നൂർ സാങ്ച്വറി രൂപീകരിച്ചു.  പീച്ചി വൈൽഡ് ലൈഫ് ഡിവിഷന്റെ  കീഴിൽ  പ്രവർത്തിക്കുന്ന സാങ്ച്വറി പാലക്കാട്  ആലത്തൂർ റേഞ്ചിൽ 202 ഹെക്ടർ, തൃശൂർ വടക്കാഞ്ചേരി റേഞ്ചിൽ 140 ഹെക്ടർ വിസ്തൃതിയിൽ കിടക്കുന്നു. കെ. കെ. നീലകണ്ഠൻ സ്മരണാർഥമാണു സങ്കേതം. ആ പേര് അധികമാരും അറിയില്ല. പക്ഷേ, ഇന്ദുചൂഢൻ എന്നാണെങ്കിൽ ചിലർക്കെങ്കിലും പരിചയമുണ്ടാകും. കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥത്തി ന്റെ കർത്താവ്. 

m-peacock

മയിൽ സങ്കേതം എന്നു കേൾക്കുമ്പോൾ മൃഗശാലയിൽ കാണുന്നപോലെ പക്ഷികളെ കാണാം എന്നു കരുതരുത്. സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ ക്ഷമയോടെ കാത്തിരുന്നാൽ ഇവ പ്രത്യക്ഷപ്പെടും. മൊബിലിയോയുടെ മുന്നിൽ പത്തോളം ആൺ–പെൺ മയിലുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും വണ്ടി നിർത്തി പുറത്തിറങ്ങുമ്പോഴേക്കും അവ കുറ്റിക്കാട്ടിൽ ഒളിക്കും. ആ വഴി നടന്നു നോക്കിയാലോ? പൊടി പോലുമില്ല കണ്ടു പിടിക്കാൻ എന്നായിരിക്കും അവസ്ഥ. ഈ വലിയ വാലും കൊണ്ട് എത്ര പെട്ടെന്നാണ് ഇവ അപ്രത്യക്ഷ മാവുന്നത്! കല്ലിട്ട വഴികളിലൂടെ പരിഭവമില്ലാതെ, ഒട്ടും ശബ്ദമില്ലാതെയാണു മൊബിലിയോ  പോയതെങ്കിലും നല്ലൊരു ഫോട്ടോ കിട്ടിയില്ല. മൊബിലിയോയ്ക്ക് തൽക്കാലം വിശ്രമം നൽകി ഞങ്ങൾ നടന്നു തുടങ്ങി. സ്ഥലവാസിയായ വാച്ചർ ഓമനക്കുട്ടൻ ചേട്ടൻ ഗൈഡായി കൂടെ വന്നു. നടത്തത്തിനിടയിൽ പാറക്കൂട്ടത്തിനു മുകളിൽ ഒരാൺ മയിലിനെ കണ്ടു. അതിസുന്ദരമായ പീലി വിടർത്തുന്നതു കാണാൻ കൊതിച്ചിരുന്നെങ്കിലും നിരാശമാത്രം മനസ്സിൽ വിടർത്തി അവൻ പാഞ്ഞു പോയി. ഇണയെ ആകർഷിക്കാനാണ് ഇവ പീലിവിടർത്തി യാടുക. ആണിനെ പീകോക്ക്, പെൺമയിലിനെ പീഹെൻ എന്നും പൊതുവായി പീഹൗൾ എന്നുമാണ് വിളിക്കുന്നത്. മയിലച്ചനും മയിലമ്മയ്ക്കും ഈ പേരറിയുമോ എന്നറിയില്ല. 

മലമ്പുഴയിലെ റിങ്റോഡു പോലെ ഇവിടെയും സാങ്ച്വറിയെച്ചുറ്റിയൊരു റോഡുണ്ട്. ഈ വഴിയിലും ധാരാളം മയിലുകളെ കണ്ടു. കുട്ടികൾക്കും കുടുംബവുമായി കാടുകാണണമെന്ന് ആഗ്രഹമുള്ളവർക്കും ചൂലന്നൂർ നല്ലൊരു സങ്കേതമാണ്. വന്യജീവികൾ കുറവാണിവിടെ, എന്നാൽ കാടുണ്ടുതാനും. ഇന്ത്യയുടെ ദേശീയ പക്ഷിയെ അടുത്തു കാണാം. 40 പേർക്കുള്ള ഡോർമിറ്ററി സൗകര്യം മാത്രമേ തൽക്കാലം  ഇവിടെയുള്ളൂ. 

പെറ്റുകൂട്ടുന്ന മയിൽപ്പീലികളെ  ഒളിപ്പിച്ച  പുസ്തകങ്ങളും കൂട്ടുകാര്‍ നൽകിയ വർണ്ണപ്പീലിയുടെ മാന്ത്രികക്കണ്ണുകളും മനസ്സിലുള്ളവർക്ക് ചൂലന്നൂർ വെറുമൊരു സങ്കേതം മാത്രമാവില്ല. തങ്ങളുടെ വിദ്യാലയമായിരിക്കും. ഹോണ്ടയുടെ വിശ്വാസ്യതയും ഗുണമേന്മയും ഡ്രൈവബിലിറ്റിയും അറിഞ്ഞവർക്ക് മൊബിലിയോ തങ്ങളുടെ വീടാണെന്നു തോന്നുന്നതു പോലെ.... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA