40 ഹെയർപിൻ വളവുകളിലൂടെ ചുരം കയറാം.

sholayar-dam1
SHARE

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും പച്ചപ്പു മാത്രം. മനോഹരമായ തേയില തോട്ടങ്ങളും അവയ്ക്കു നടുവിലെ കൊച്ചു നീരൊഴുക്കും നിറഞ്ഞ സുന്ദരിയാണു വാൽപാറ. പടർന്നു പന്തലിച്ചു കിടന്ന വൻ ചോലകൾ വെട്ടി നീക്കി ബ്രിട്ടിഷുകാർ നി‍ർമിച്ചതാണു തേയില തോട്ടങ്ങൾ.  

road-Aathirappally_Valparai_Sholayar_road_views_1346



1864ൽ കർണാടിക് കോഫി കമ്പനിയുടെ ഉടമ ആർ.ജെ.ലെവരി ആവശ്യപ്പെട്ടതനുസരിച്ചു ഒരു ചെറിയ ഭാഗം നൽകാൻ ബ്രിട്ടിഷ് ഭരണകൂടം സമ്മതിക്കുകയും ഏക്കറിന് അഞ്ചു രൂപ പ്രകാരം വേവർലി എസ്റ്റേറ്റും വാട്ടർഫാൾ എസ്റ്റേറ്റും നൽകുകയായിരുന്നു. 

തുടർന്നു പല കമ്പനികൾ ഇവിടെ എത്തി തേയില വ്യവസായത്തിൽ പങ്കാളികളായി. എന്നാൽ ഇന്നു വാൽപാറയുടെ പ്രശസ്തി വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലാണ്. 

 കാഴ്ചകളുടെ വഴി  

പാലക്കാട്ടുനിന്നും തൃശൂർ ജില്ലയിലെ ചാലക്കുടിയിൽനിന്നും നീളുന്നു വാൽപാറയിലേക്കുള്ള വഴി. ചാലക്കുടി വഴിയുള്ള യാത്രയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം, ചാർപ്പ, പെരിങ്ങൽകുത്ത്, കേരള ഷോളയാർ കാഴ്ചകളുണ്ട്.  



പാലക്കാട്ടുനിന്നു പൊള്ളാച്ചി വഴി സഞ്ചരിക്കുമ്പോൾ ആളിയാർ ഡാം, മങ്കിഫാൾസ്, കാടമ്പാറ ഡാം എന്നിവ കണ്ട ശേഷം 40 ഹെയർപിൻ വളവുകളിലൂടെ ചുരം കയറാം. വാൽ‌പാറയിലെത്തിയാൽ നല്ലമുടി പൂഞ്ചോലയാണു പ്രധാന കാഴ്ച. വാൽപാറയിൽനിന്നു 12 കിലോമീറ്റർ അകലെ നല്ലമുടി എസ്റ്റേറ്റിൽ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കാഴ്ച കാണാൻ 50 രൂപ പ്രവേശന ഫീസ് നൽകണം. കൂഴങ്കാൽ പുഴ, ചിന്നക്കല്ലാർ വെള്ളച്ചാട്ടം, ഊഞ്ഞാൽ പാലം എന്നിവ മറ്റു കാഴ്ചകൾ. 



ഇവിടെ രണ്ടു പ്രധാന അണക്കെട്ടുകളുണ്ട്. ദക്ഷിണേന്ത്യയിൽ, കരിങ്കല്ലു കൊണ്ടു നിർമിച്ച അണക്കെട്ടുകളിൽ ഉയരം കൊണ്ടു രണ്ടാം സ്ഥാനത്തുള്ള ഷോളയാർ ഡാം ഇവിടെയാണ്. ഇപ്പോൾ വെള്ളമില്ലെങ്കിലും 160 അടി സംഭരണ ശേഷിയുള്ള മറ്റൊരു അണക്കെട്ടാണ് ലോവർ നീരാർ ഡാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA