സ്വപ്നം പോലൊരു ലോകം

dream-world
SHARE

ആമസോൺ റിവർ റൈഡ്, ഡ്രീം വേൾഡ് വാട്ടർ തീം പാർക്കിന്റെ ഹൈലൈറ്റാണ്

കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോ ലെ ആസ്വദിക്കാനുള്ള 50 റൈഡുകളാണ് ഡ്രീം വേൾഡിന്റെ പ്രത്യേകത.  ഓരോരുത്തർക്കും അവരവരുടെ  ഇഷ്ടത്തിനൊത്ത റൈഡുകൾ തിരഞ്ഞെടുക്കാം. കവാടം കടന്നാ ൽ മുന്നിലൊരു സ്വപ്നലോകമാണ്. വാട്ടർ, ഡ്രൈ ഫൺറൈഡുകളുടെ വലിയ നിരയാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ഡ്രീം സ്പ്ലാഷ്, ഡോൾഫിൻ റൈഡ്, ആമസോൺ റിവർ, ടണൽ റൈഡ് തുടങ്ങി പറഞ്ഞാൽ തീരാത്ത ഡ്രീം വേൾഡ് വിശേഷങ്ങളിലേക്കാവട്ടെ ഈ അവധിക്കാല യാത്ര.

കൗതുകമുണർത്തുന്ന ആമസോൺ റിവർ റൈഡ് ഡ്രീം വേൾഡ് വാട്ടർ തീം പാർക്കിന്റെ ഹൈലൈറ്റാണ്.  രാവിലെ 10.30 മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവർത്തനസമയം. അതിരപ്പിള്ളി – വാഴച്ചാൽ പ്രകൃതി ഭംഗി ആസ്വദിച്ച് മടങ്ങുന്നവർക്ക് വേറിട്ട അനുഭവമാണ് ഡ്രീം വേൾഡ് വാട്ടർ തീം പാർക്ക് ഒരുക്കുന്നത്. മാക്സ് ഡി തിയറ്ററിൽ പ്രദർശിപ്പിക്കുന്ന എട്ട് മിനിറ്റ് ദൈർഘ്യമുള്ള 3 ഡി സിനിമ കുട്ടികളിൽ വിസ്മയം പകരും. വാട്ടർ റൈഡുകളിൽ വേവ് പൂളാണ് കുടുംബത്തോടൊപ്പം ഉല്ലസിക്കാൻ കൂടുതൽ സന്ദർശകരും തിരഞ്ഞെടുക്കുന്നത്. 

dream-world1

സ്ത്രീകൾക്കും കുട്ടികൾക്കുമായി മാത്രം ആസ്വദിക്കാവുന്ന റൈഡുകൾ ഇവിടെയുണ്ട്. അവധി ദിവസങ്ങളിലെ ടിക്കറ്റ് നിരക്കിൽ വ്യത്യാസമില്ല. ആറ് വ്യത്യസ്ത ഫിൽട്ടർ യൂണിറ്റുകളിലൂടെ ശുദ്ധീകരിച്ചെടുത്ത വെള്ളമാണ്  വാട്ടർ റൈഡുകളിൽ ഉപയോഗിക്കുന്നത്.  മുഴുവൻ വാട്ടർ റൈഡുകളിലും 24 മണിക്കൂറും ജലം ശുദ്ധീകരിക്കുകയും ലാബ് ടെസ്റ്റിലൂടെ പരിശുദ്ധി  ഉറപ്പുവരുത്തുകയും ചെയ്യുന്നു.  വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്  സ്പെഷൽ ടിക്കറ്റ് നിരക്കാണ്. 30 പേരുടെ സംഘത്തിനാണ് ഈ ഇളവ് ലഭിക്കുന്നത്. പത്തുകുട്ടികൾക്കൊപ്പമുള്ള ഒരു സ്റ്റാഫിന് സൗജന്യ സന്ദർശനം നേടാം. പാക്കേജ് നിരക്ക് ലഭിക്കുവാൻ വിദ്യാർഥികൾ സ്ഥാപന മേധാവിയുടെ കത്ത് കൊണ്ടുവരേണ്ടതാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന സ്കൂളുകൾക്ക് ഡോർമിറ്ററി സൗകര്യം ലഭിക്കും. അതിരപ്പിള്ളി ടൂറിസവുമായി ചേർന്ന് നടത്തുന്ന ഡ്രീം വേൾഡ് ജംഗിൾ സഫാരി, ഡ്രീം വേൾഡ് ടൂറിസം പാക്കേജുകൾ എന്നിവയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. •

ടിക്കറ്റ് :

വിദ്യാർഥികൾക്കുള്ള പാക്കേജ് നിരക്ക്: കെ. ജി – നാലാം ക്ലാസ് – 380 രൂപ

അഞ്ച് – പത്താം ക്ലാസ് വരെ – 450 രൂപ (പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ പാക്കേജിൽ ഭക്ഷണമുൾപ്പെടെയാണ് ടിക്കറ്റ് നിരക്ക്)

പ്ലസ് ടു – 480 രൂപ. കോളജ്/പ്രഫഷനൽ – 550 രൂപ

വിദ്യാർഥികളിൽ 22 വയസ്സിന് മുകളിൽ പ്രായമുള്ളവർ പാക്കേജ് നിരക്കിന് അർഹരല്ല.

സാധാരണ ടിക്കറ്റ് നിരക്ക്:

കുട്ടികൾ (നാലടി വരെ ഉയരമുള്ളവർക്ക്) – 600 രൂപ, മുതിർന്നവർ –700 രൂപ

സീനിയർ സിറ്റിസൻ– 600  രൂപ (65 വയസ്സിന് മുകളിലുള്ളവർ)

കൂടുതൽ വിവരങ്ങൾക്ക്, 9447066866, 9447012345, dreamworldwaterpark@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA