ബിരിയാണി ഇഷ്ടമില്ലത്തവരായി ആരുമില്ല. രുചിനിറച്ച ചിക്കനും ബീഫും മട്ടനും ബിരിയാണി കഴിച്ചിട്ടുണ്ടെങ്കിലും ഇറച്ചിച്ചോറിന്റെ രുചിയൊന്നു വേറെയാണ്. ഇറച്ചിച്ചോറോ കണ്ണുമിഴിക്കേണ്ട. അങ്ങനെയൊരു വിഭവം നാട്ടിലുണ്ട്. മട്ടാഞ്ചേരിയിലെ ഹനീഫ് ഇക്കാടെ ഇറച്ചികടയിലെത്തിയാൽ ഇൗ വിഭവങ്ങളുടെ രുചി ആസ്വദിക്കാം. പേരിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരിയാണി ഇഷ്ടമില്ലത്തവരായി ആരുമില്ല. രുചിനിറച്ച ചിക്കനും ബീഫും മട്ടനും ബിരിയാണി കഴിച്ചിട്ടുണ്ടെങ്കിലും ഇറച്ചിച്ചോറിന്റെ രുചിയൊന്നു വേറെയാണ്. ഇറച്ചിച്ചോറോ കണ്ണുമിഴിക്കേണ്ട. അങ്ങനെയൊരു വിഭവം നാട്ടിലുണ്ട്. മട്ടാഞ്ചേരിയിലെ ഹനീഫ് ഇക്കാടെ ഇറച്ചികടയിലെത്തിയാൽ ഇൗ വിഭവങ്ങളുടെ രുചി ആസ്വദിക്കാം. പേരിലെ കൗതുകം കൊണ്ടും രുചിവൈവിധ്യം കൊണ്ടും സൂപ്പർഹിറ്റായിരിക്കുകയാണ് ഹനീഫിക്കാടെ ഇറച്ചികടയിലെ വിഭവങ്ങള്‍. പോക്കറ്റ് കാലിയാക്കാതെ നല്ല രുചിയുള്ള ഭക്ഷണം കഴിക്കണമെങ്കിൽ ഹനീഫ് ഇക്കയുടെ ഇറച്ചികടയിലേക്ക് തന്നെ പോകണം.

ഹനീഫ് ഇക്കായുടെ ഇറച്ചിച്ചോറിന്റെ കഥ തുടങ്ങുന്നത് മട്ടാഞ്ചേരിയിലാണ്. എറണാകുളം മട്ടാഞ്ചേരിയിലാണ്  ഹോട്ടൽ നിലകൊള്ളുന്നത്. ഇറച്ചിച്ചോറിന്റെ രുചിയും പെരുമയും ഉയർന്നതോടെ  ഹോട്ടൽ നൂറിയ ഭക്ഷണപ്രേമികളുടെ ഇടയിൽ കാലക്രമേണേ ഹനീഫ് ഇക്കയുടെ ഇറച്ചികടയായി പുനർജനിച്ചു

ADVERTISEMENT

വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികൾ എത്തിച്ചേരുന്നയിടമാണ് മട്ടാഞ്ചേരി. ഇറച്ചിച്ചോറിന്റെയും ബിരിയാണിയുടെയും രുചിപെരുമയറിഞ്ഞവർ കാഴ്ചകളൊക്കെയും അവസാനിപ്പിച്ച്  ഉച്ചസമയത്ത് ഹനീഫ് ഇക്കയുടെ ഹോട്ടലിൽ സ്ഥാനം പിടിക്കും. ബിരിയാണിയോ ഇറച്ചിച്ചോറോ ഒാർഡർ ചെയ്യും. തിരക്കുകാരണം ഇരിപ്പിടം കിട്ടിയില്ലെങ്കിൽ കാത്തിരിക്കാനും ഭക്ഷണപ്രേമികൾ തയാറാണ്. നെയ്ച്ചോറും ബീഫും ചേർന്ന ഇറച്ചിച്ചോറ് രുചിച്ച് തന്നെയറിയണം.  രാവിലെ 11.30ന് തുടങ്ങി വിഭവങ്ങൾ തീരുന്നോടം വരെ വിളമ്പും. ഇറച്ചിച്ചോറിനാണ് ഡിമാന്റ് കൂടുതൽ. തുച്ഛമായ വിലയാണ് ഈടാക്കുന്നതെങ്കിലും ഗുണമേന്മയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഹനീഫ് ഇക്ക തയാറല്ല. രുചിയൂറും വിഭവങ്ങൾ ഭക്ഷണപ്രേമികൾക്ക് നൽകണമെന്നത് ഹോട്ടലുടമക്ക് നിർബന്ധമാണ്. ഹോട്ടൽ കാഴ്ചയിൽ ചെറുതാണെങ്കിലും വിഭവങ്ങളുടെ രുചിയുടെ കാര്യത്തിൽ ഏറെ മുമ്പിലാണ്. ഇറച്ചിച്ചോറ് കൂടാതെ മലബാർ രുചിനിറഞ്ഞ ചിക്കൻബിരിയാണിക്കും ബീഫ് ബിരിയാണിക്കും ആവശ്യക്കാരെറെയാണ്.

ADVERTISEMENT

വിഭവങ്ങൾ തയാറാക്കുന്നതും വിളമ്പുന്നതും ഉൾപ്പെടെ ഹോട്ടലിന്റെ നടത്തിപ്പും ഹനീഫ് ഇക്കയും കുടുംബവും ഒത്തൊരുമിച്ചാണ്. ഹനീഫ് ഇക്കയും മകൻ ഷിബുവമാണ് ഹോട്ടൽ നടത്തിപ്പുകാർ. ഇക്കയുടെ കൈപുണ്യത്തിൽ പാകപ്പെടുത്തുന്നതാണ് ഇറച്ചിച്ചോറും ബിരിയാണിയും. ബിരിയാണിയുടെയും ഇറച്ചിച്ചോറിന്റെയും രുചിയറിയാനായി ടൂറിസ്റ്റുകൾ ഉൾപ്പടെ പലരും എത്താറുണ്ട്. കൂട്ടത്തിൽ പതിവുകാരുമുണ്ട്. എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നത് വിഭവങ്ങളുടെ വിലയാണ്. ഇറച്ചിച്ചോറിന് അറുപതുരൂപയും ചിക്കൻബിരിയാണിക്ക് നൂറുരൂപയും ബീഫ് ബിരിയാണിക്ക് തൊണ്ണൂറുമാണ് ഇൗടാക്കുന്നത്. ഹനീഫ് ഇക്കയുടെ ഇറച്ചികടയിലെത്തിയാൽ  ന്യായമായ വിലയിൽ രുചിയൂറും ഭക്ഷണം കഴിച്ച് മടങ്ങാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT