കൊടുംചൂടിൽ നിന്നും രക്ഷപ്പെടാൻ ഹിൽസ്റ്റേഷനുകളിലേക്കാണ് മിക്കവരും യാത്ര തിരിക്കുന്നത്. ചൂടിന്റെ പിടിയിൽ നിന്നും കുളിരണിഞ്ഞ കാലാവസ്ഥ തേടിയുള്ള യാത്ര. മഞ്ഞിലലിഞ്ഞ് തണുപ്പ് നുകർന്നുള്ള യാത്രയ്ക്കായി ഇടുക്കിയും മൂന്നാറുമൊക്കെ റെഡിയാണ്.മൂന്നാറിൽ പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുംചൂടിൽ നിന്നും രക്ഷപ്പെടാൻ ഹിൽസ്റ്റേഷനുകളിലേക്കാണ് മിക്കവരും യാത്ര തിരിക്കുന്നത്. ചൂടിന്റെ പിടിയിൽ നിന്നും കുളിരണിഞ്ഞ കാലാവസ്ഥ തേടിയുള്ള യാത്ര. മഞ്ഞിലലിഞ്ഞ് തണുപ്പ് നുകർന്നുള്ള യാത്രയ്ക്കായി ഇടുക്കിയും മൂന്നാറുമൊക്കെ റെഡിയാണ്.മൂന്നാറിൽ പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് പൂപ്പാറ. ചൂടുകൂടിയതോടെ മിക്കവരും പൂപ്പാറയിലേക്കാണ് യാത്ര തിരിക്കുന്നത്. ഇടുക്കി ജില്ലയിലെ ഗ്രാമമാണ് പൂപ്പാറ. കുമളിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിലാണ് ഇൗ സുന്ദരഭൂമി നിലകൊള്ളുന്നത്. ഇവിടെ എത്തിയാല്‍ പൂപ്പാറയിലെ കാഴ്ചകൾ മാത്രമല്ല  ആനയിറങ്കൽ അണക്കെട്ടും സൂര്യനെല്ലി കൊളുക്കുമല രാജാപ്പാറ മെട്ട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും കണ്ടുമടങ്ങാം.

കൊടുംചൂടിൽ മൊട്ടക്കുന്നുകൾക്കിടയിലെ പച്ചപ്പ് തേടി പൂപ്പാറയിലേക്കാണ് സഞ്ചാരികളുടെ ഒഴുക്ക്. ഒന്നര വർഷം മുൻപ് കൊച്ചി–ധനുഷ്കോടി ദേശീയ പാതയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ആണ് മൂന്നാറിനും തേക്കടിക്കും ഇടയിലെ പ്രധാന ഇടത്താവളം ആയ പൂപ്പാറയും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയത്. ദേശീയ പാതയിൽ പൂപ്പാറ മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം വന്നതോടെ ചിന്നക്കനാലിലേക്ക് സഞ്ചാരികൾക്ക് പോകാൻ കഴിയാതെ വന്നു. ഇതോടെ തേക്കടിയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വരുന്ന വാഹനങ്ങൾ പൂപ്പാറയിൽ എത്തിയ ശേഷം രാജാക്കാട് കുഞ്ചിത്തണ്ണി വഴി ആണ് മൂന്നാറിലേക്കും തിരിച്ചു പോകുന്നത്.

ADVERTISEMENT

തേയിലച്ചെടികൾ പച്ചപ്പട്ട് വിരിച്ച മൊട്ടക്കുന്നുകളും തണുപ്പ് നിറഞ്ഞ കാലാവസ്ഥയും പൂപ്പാറയിൽ തങ്ങുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കാൻ കാരണമായി. മതികെട്ടാൻചോല ദേശീയ ഉദ്യാനത്തിന്റെ മടിത്തട്ടിൽ ഉള്ള പൂപ്പാറയിൽ സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് ആണ് നയന മനോഹര കാഴ്ചകളുടെ പറുദീസ ആയ പൂപ്പാറ ഇത്രയും കാലം വിനോദ സഞ്ചാര ഭൂപടത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കാരണം. ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററും വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യവും ഏർപ്പെടുത്തിയാൽ പൂപ്പാറയിൽ എത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രയോജനകരമാകും എന്നാണ് നാട്ടുകാർ പറയുന്നത്.