പ്രകൃതിയുടെ വശ്യസുന്ദരമായ കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യുവാനാണ് മിക്കവർക്കും പ്രിയം. യാത്രാപ്രേമികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് നെല്ലിയാമ്പതി. ജോലിയും തിരക്കുമൊക്കെ മാറ്റിവച്ചു മനസ്സിന്റെ ശാന്തത തേടിയുള്ള യാത്രയ്ക്ക് ഇവിടം ബെസ്റ്റ് ചോയിസാണ്. പാവപ്പെട്ടവരുടെ ഉൗട്ടിയെന്നാണ് ഇവിടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിയുടെ വശ്യസുന്ദരമായ കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യുവാനാണ് മിക്കവർക്കും പ്രിയം. യാത്രാപ്രേമികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് നെല്ലിയാമ്പതി. ജോലിയും തിരക്കുമൊക്കെ മാറ്റിവച്ചു മനസ്സിന്റെ ശാന്തത തേടിയുള്ള യാത്രയ്ക്ക് ഇവിടം ബെസ്റ്റ് ചോയിസാണ്. പാവപ്പെട്ടവരുടെ ഉൗട്ടിയെന്നാണ് ഇവിടം അറിയപ്പെടുന്നത്. മഞ്ഞു പുതച്ച നെല്ലിയാമ്പതി മലനിരകളുടെ മനോഹര ദൃശ്യം ആരുടെയും മനംമയക്കുന്ന കാഴ്ചയാണ്.നെല്ലിയാമ്പതിയിലേക്കുള്ള വഴിയില്‍ പലയിടത്തും താഴ്‌വാരത്തെ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വ്യൂ പോയിന്റുകളുണ്ട്.

ADVERTISEMENT

പാലക്കാട് ജില്ലയില്‍ നിന്നും വെറും 65 കിലോമീറ്റര്‍ ദൂരത്തായുള്ള ഈ ഹില്‍ സ്റ്റേഷന്‍, തേയിലത്തോട്ടങ്ങള്‍ കൊണ്ട് മനോഹരമാണ്. 'പാവങ്ങളുടെ ഊട്ടി' എന്നാണ് നെല്ലിയാമ്പതി അറിയപ്പെടുന്നത് തന്നെ! കേരളത്തില്‍ ഓറഞ്ചു തോട്ടങ്ങള്‍ കാണാന്‍ പറ്റുന്ന സ്ഥലമാണിത്. മാന്‍പാറ, കേശവന്‍പാറ, വിക്ടോറിയ ചര്‍ച്ച് കുന്ന്, കാരപ്പാറ ഡാം എന്നിവയാണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റുന്ന സ്ഥലങ്ങള്‍. സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിന്‍റെ സുന്ദരദൃശ്യവും ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഹൃദയം കവരും.

ADVERTISEMENT

നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് റോഡ്‌ മാര്‍ഗ്ഗം പോകുമ്പോള്‍ വഴിയിലായി പോത്തുണ്ടി ഡാം കാണാം. പോത്തുണ്ടിയില്‍ സഞ്ചാരികള്‍ക്കായി ബോട്ടിംഗ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്തോളം ഹെയര്‍ പിന്‍ വളവുകളുള്ള അടിപൊളി റോഡാണിത്! ജൈവകൃഷി ചെയ്യുന്ന തോട്ടങ്ങള്‍ ഇരുവശത്തും കാണാം.

ADVERTISEMENT

വിമാനമാര്‍ഗ്ഗം വരികയാണെങ്കില്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് 120 കിലോമീറ്ററും കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് 123 കിലോമീറ്ററുമാണ് ഇങ്ങോട്ടേക്കുള്ള ദൂരം. ട്രെയിനിലാണ് വരവെങ്കില്‍ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ 58 കിലോമീറ്ററും തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ 77 കിലോമീറ്ററും ദൂരത്തിലായാണ് സ്ഥിതി ചെയ്യുന്നത്.