മഞ്ഞുകടലിനു മുകളിലെ മരവീട്
കേരളത്തിലെ ചോലദേശീയോദ്യാനങ്ങളിൽ ഒന്നാണ് മൂന്നാറിന്റെ ഹൃദയത്തിലുള്ള ആനമുടിച്ചോല.കേരള വനംവകുപ്പിന്റെ കീഴിലെ മൂന്നാർ ഡിവിഷനാണ് ഇതിന്റെ മേൽനോട്ടത്തിന്റെ ചുമതല. ഇതിന്റെ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന മതികെട്ടാൻ ചോല, ഇരവികുളം ദേശീയോദ്യാനം, പാമ്പാടും ചോല, ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം , കുറിഞ്ഞിമല

കേരളത്തിലെ ചോലദേശീയോദ്യാനങ്ങളിൽ ഒന്നാണ് മൂന്നാറിന്റെ ഹൃദയത്തിലുള്ള ആനമുടിച്ചോല.കേരള വനംവകുപ്പിന്റെ കീഴിലെ മൂന്നാർ ഡിവിഷനാണ് ഇതിന്റെ മേൽനോട്ടത്തിന്റെ ചുമതല. ഇതിന്റെ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന മതികെട്ടാൻ ചോല, ഇരവികുളം ദേശീയോദ്യാനം, പാമ്പാടും ചോല, ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം , കുറിഞ്ഞിമല സംരക്ഷണകേന്ദ്രം എന്നിവയുടെ സംരക്ഷണ ചുമതലയും ഈ ഡിവിഷനാണ്.
മൂന്നാർ കഴിഞ്ഞ് ടോപ്സ്റ്റേഷൻ റോഡിൽ മുന്നോട്ടു പോകുക. ഇക്കോപോയിന്റും മാട്ടുപ്പെട്ടി ഡാമും ആനകൾ ഇറങ്ങുന്ന പുൽമടും കണ്ട് കുണ്ടള ഡാമിന്റെ മനോഹരദൃശ്യങ്ങൾ ആസ്വദിച്ച് ശിക്കാര എന്ന ചെറു വള്ളത്തിൽ കയറിക്കറങ്ങിനടന്ന്അൽപസമയം ചെലവിടാം. ഇനി എട്ടുകിലോമീറ്റർ കാട്ടുവഴിയാണ്. ആനമുടിച്ചോലയിലേക്കു മാത്രമുള്ള വഴി. ഉച്ചകഴിഞ്ഞ് സന്ധ്യയാകുന്നതിനു മുൻപ് ആനമുടിച്ചോയിൽ എത്തണം. എന്നാലേ ആ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാൻ പറ്റൂ.
ആനമുടിച്ചോലയിലെ താമസമാണ് ഹൈലൈറ്റ്.മഞ്ഞുകടലിനു മുകളിൽ ഒരു മരവീട്. കാഴ്ചകൾ കണ്ട് മരവീട്ടിലെ താമസം നവ്യാനുഭവം സമ്മാനിക്കും. കൂടാതെ കൽവീടുമുണ്ട്. മൂന്നാറിൽ ഇങ്ങനെയാരു സ്ഥലത്തു നിങ്ങൾ താമസിച്ചിട്ടുണ്ടാകില്ല. അറിയാത്ത മൂന്നാറിന്റെ ഏറ്റവും ഭംഗിയാർന്ന ഭാഗമാണ് ആനമുടിച്ചോല. കാന്തല്ലൂരിനും കുണ്ടള ഡാമിനും ഇടയിലാണ് കേരളത്തിലെ അഞ്ചു ദേശീയോദ്യാനങ്ങളിൽ ഒന്നായ അമൂല്യമായ ചോലക്കാട്. കാടിനോടു തൊട്ടുചേർന്ന് രണ്ടു വീടുകൾ വനംവകുപ്പ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. മെത്താപ്പ് എന്ന മരവീട്. പിന്നെ സ്റ്റോൺ ഹൗസ്. ഒരു ചെറുകുന്നിൻമുകളിലാണ് ഈ രണ്ടു വീടുകളും.
മൂന്നാറിലെ ഫോറസ്റ്റ് ഓഫീസില്‍ നിന്ന് അനുവാദം വാങ്ങി ആനമുടിച്ചോലയുടെ താമസസൗകര്യം ആസ്വദിക്കാം. ആനമുടിച്ചോലയിൽ എത്തിയാല് ഏതാണ്ട് ജുറാസിക് യുഗത്തില് എത്തിയ ഫീലായിരിക്കും. കാരണം ആ യുഗത്തിലെ പ്രമുഖ സസ്യയിന പന്നല് മരങ്ങള് നിറഞ്ഞ കേരളത്തിലെ വനമേഖലകളില് പ്രമുഖമാണ് ആനമുടിച്ചോല. ഈ കാടിന്റെ ഏറ്റവും വലിയ സവിശേഷതയും ഇതാണ്.