തൃശ്ശൂരിലെ കൊല്ലങ്കോട് കൊട്ടാരം
കൊല്ലങ്കോട് കൊട്ടാരം പാലക്കാടല്ലേ, തൃശ്ശൂരല്ലല്ലോ എന്നാലോചിച്ച് വിഷമിക്കണ്ട. പാലക്കാടും തൃശൂരും കൊല്ലങ്കോട് കൊട്ടാരമുണ്ട്. ശരിക്കുള്ള കൊല്ലങ്കോട് കൊട്ടാരം പാലക്കാട്ടു...travel, kerala, trissur, palace

കൊല്ലങ്കോട് കൊട്ടാരം പാലക്കാടല്ലേ, തൃശ്ശൂരല്ലല്ലോ എന്നാലോചിച്ച് വിഷമിക്കണ്ട. പാലക്കാടും തൃശൂരും കൊല്ലങ്കോട് കൊട്ടാരമുണ്ട്. ശരിക്കുള്ള കൊല്ലങ്കോട് കൊട്ടാരം പാലക്കാട്ടു തന്നെയാണ്. അപ്പോൾ തൃശ്ശൂരുള്ളതോ? ആ കൊട്ടാരത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്.
അച്ഛൻ മകൾക്കു നൽകിയ വീട്
തൃശ്ശൂരിലെ കൊല്ലങ്കോട് കൊട്ടാരം ഒരു മകൾക്ക് പിതാവ് നൽകിയ സമ്മാനമാണ്. കൊല്ലങ്കോട് രാജാവായിരുന്ന വസുദേവ രാജയാണ് 1904 ല്‍ മകള്‍ക്ക് ഈ സമ്മാനം നൽകിയത്. കൊല്ലങ്കോട് ഹൗസ് എന്നാണ് ഈ കൊട്ടാരം അറിയപ്പെടുന്നത്. ബ്രിട്ടിഷ് ഭരണകാലത്തു നിർമിച്ച ഈ കൊട്ടാരത്തിന്റെ, കേരളീയ വാസ്തുകലയും പൗരാണിക യൂറോപ്യന്‍ ശൈലിയും സമന്വയിക്കുന്ന അകത്തളങ്ങൾ ആരെയും അതിശയിപ്പിക്കും. തടിയില്‍ തീര്‍ത്ത വലിയ ജനാലകളും ചെരിഞ്ഞ മേല്‍ക്കൂരയുമെല്ലാം കൊട്ടാരത്തിന്റെ കൊളോണിയൽ ശൈലിയുടെ തെളിവാണ്.
അന്ന് കൊട്ടാരം, ഇന്ന് മ്യൂസിയം
കാലങ്ങളോളം കൊല്ലങ്കോട് രാജവംശത്തിന്റെ കീഴിലായിരുന്ന കൊട്ടാരം ഇന്ന് മ്യൂസിയമാണ്. സ്വാതന്ത്ര്യത്തിനു ശേഷം 1975 ല്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത കൊട്ടാരം ജില്ലാ ഹെറിറ്റേജ് മ്യൂസിയമായി. 2009 ല്‍ തൃശൂര്‍ മ്യൂറല്‍ ആര്‍ട് മ്യൂസിയവും കൊട്ടാരത്തിന്‍റെ ഭാഗമായി ചേർക്കപ്പെട്ടു. മ്യൂസിയത്തില്‍ പ്രധാനമായും രാജകീയ ഭരണ കാലത്തെ കാര്യങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വസുദേവ രാജയുടെ സ്വകാര്യ വസ്തുക്കളും കലാസാമഗ്രികളും ഇതിൽ ഉൾപ്പെടും. മ്യൂറല്‍ ചിത്ര ശേഖരങ്ങളാണ് മ്യൂറൽ ആർട്സ് മ്യൂസിയത്തിൽ ഉള്ളത്. പനയോലകളിലെ ലിഖിതങ്ങള്‍, കല്ലെഴുത്തുകള്‍ തുടങ്ങിയവ ഇവിടെ കാണാം.