ലോകത്ത് കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നായി നാഷണൽ ജ്യോഗ്രഫി മാസിക വിലയിരുത്തിയതാണ് കാക്കത്തുരുത്തിലെ അസ്തമയ സൂര്യന്റെ കാഴ്ച. പക്ഷേ, ഈ സുന്ദരകാഴ്ചയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ക്രിയാത്മക പദ്ധതികൾ കാര്യമായി ഉണ്ടാകുന്നില്ല. അരൂർ മണ്ഡലത്തിലെ എഴുപുന്ന പഞ്ചായത്ത് 9 വാർഡിൽ കൈതപ്പുഴ കായലിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നായി നാഷണൽ ജ്യോഗ്രഫി മാസിക വിലയിരുത്തിയതാണ് കാക്കത്തുരുത്തിലെ അസ്തമയ സൂര്യന്റെ കാഴ്ച. പക്ഷേ, ഈ സുന്ദരകാഴ്ചയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ക്രിയാത്മക പദ്ധതികൾ കാര്യമായി ഉണ്ടാകുന്നില്ല. അരൂർ മണ്ഡലത്തിലെ എഴുപുന്ന പഞ്ചായത്ത് 9 വാർഡിൽ കൈതപ്പുഴ കായലിലാണ് കാക്കത്തുരുത്ത് എന്ന ചെറുദ്വീപ്.

കൈതപ്പുഴ കായലിൽ സ്ഥിതി ചെയ്യുന്ന മൂന്നു കിലോമീറ്ററോളം നീളവും രണ്ടു കിലോമീറ്റർ വീതിയുമുള്ള ചെറുദ്വീപിൽ 216 കുടുംബങ്ങൾ താമസിക്കുന്നു. കടത്തുവള്ളത്തെ മാത്രം ആശ്രയിച്ചെത്താൻ കഴിയുന്ന കാക്കത്തുരുത്തിലെ ഇടവഴികളും മീൻവളർത്തു കേന്ദ്രങ്ങളും ഇതോടു ചേർന്നുള്ള പാടവരമ്പുകളും തെങ്ങിൻ തോപ്പുകളും നിറഞ്ഞ പ്രകൃതിഭംഗിയിൽ  ദിവസം മുഴുവനും ചെലവഴിക്കാം.

ADVERTISEMENT

ദ്വീപിനു ചുറ്റും വള്ളത്തിലൂടെയുളള യാത്രയും കായൽ ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് നൽകുന്നത്. എന്നാൽ കാക്കത്തുരുത്തിൽ ദ്വീപ് നിവാസികൾക്കു കൂടി പ്രയോജനപ്പെടുന്ന തരത്തിൽ അടിസ്ഥാന വികസനം നടപ്പാക്കുന്നതിൽ അധികൃതരുടെ അവഗണന തുടരുകയാണ്. കടത്തുവള്ളത്തെ ആശ്രയിച്ചു മാത്രമേ കാക്കത്തുരുത്തിലേക്ക് എത്താൻ കഴിയൂ. കാലവർഷമെത്തിയാലും കായലിൽ പോള നിറഞ്ഞാലും ഇവിടെ എത്താൻ ഏറെ പ്രയാസമാണ്. സർക്കാർ ആയുർവേദ ക്ലിനിക്കും അങ്കണവാടിയും മൂന്ന് ചെറിയ ചായക്കടകളുമാണ് ഇവിടെയുള്ളത്.

കാക്കത്തുരുത്തിലുള്ളവർ ആശുപത്രികളിലെത്താൻ പോലും  ഏറെ ബുദ്ധിമുട്ടുന്നു. ദ്വീപിനു ചുറ്റും കൽക്കെട്ട് വേണമെന്ന ആവശ്യം അവഗണിക്കപ്പെടുന്നതിനാൽ വേലിയേറ്റ സമയത്ത് തീരപ്രദേശങ്ങളിലെ കുടുംബങ്ങളിൽ വെള്ളംകയറുന്നതും വലിയ ഭീഷണിയാണ്. കാക്കത്തുരുത്തിലേക്ക് പാലം നിർമാണം ആരംഭിച്ചെങ്കിലും സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ വന്നതോടെ പാലംപണി മുടങ്ങി. പാലത്തിനായി സ്ഥാപിച്ച തൂണുകൾ മാത്രം ഇപ്പോൾ അവശേഷിക്കുന്നു. 

ADVERTISEMENT

'ലോകവിനോദ സഞ്ചാര പട്ടികയിൽ ഇടം നേടിയതിനാൽ  ലോക്ഡൗണിനു മുൻപുവരെ  വിനോദസഞ്ചാരികൾ എത്തുന്നുണ്ടായിരുന്നു. ടൂറിസം സാധ്യതയുള്ളതിനാൽ സ്വകാര്യ ടൂറിസ്റ്റ് കേന്ദ്രങ്ങളും വള്ളങ്ങളിലെ കായൽ സവാരികളും ആരംഭിച്ചിട്ടുണ്ട്. ദ്വീപിൽ താമസിക്കുന്നവർക്കും ദ്വീപിലെത്തുന്നവർക്കും വേണ്ട  അടിസ്ഥാന സൗകര്യങ്ങൾ ഏറെ വർധിപ്പിക്കേണ്ടതുണ്ട്.  ദ്വീപ് ആയതിനാൽ സർക്കാരിന്റെ പല നിർമാണ പ്രവർത്തനങ്ങളുടെയും കരാർ ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ല. പാലം നിർമാണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനായി ജില്ലാ കലക്ടർ ഇടപെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. -എ.പി.ബിനുമോൾ (വാർഡ് അംഗം, കാക്കത്തുരുത്ത്)

English Summary: Alappuzha Kakkathuruthu Island