കേരളീയ വാസ്തു ശില്പകലയുടെ മനോഹരമായ ഒരു സൃഷ്ടി. പഴക്കത്തിന്റെ കാര്യം പറഞ്ഞാൽ മുന്നൂറോളം തിരുവോണത്തിനു ഇലയിട്ട കഥ പറയാനുണ്ടാകും ഈ മനയ്ക്ക്. നൂറ്റാണ്ടുകൾക്ക് മുൻപ് സാമൂതിരി സമ്മാനമായി നൽകിയ സ്ഥലത്ത് സാക്ഷാൽ പെരുന്തച്ചൻ തറക്കല്ലിട്ട പാലക്കാട്ടെ വരിക്കാശേരി മനയുടെ വിശേഷങ്ങൾ. ഒരു മനയെന്നതിലുപരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളീയ വാസ്തു ശില്പകലയുടെ മനോഹരമായ ഒരു സൃഷ്ടി. പഴക്കത്തിന്റെ കാര്യം പറഞ്ഞാൽ മുന്നൂറോളം തിരുവോണത്തിനു ഇലയിട്ട കഥ പറയാനുണ്ടാകും ഈ മനയ്ക്ക്. നൂറ്റാണ്ടുകൾക്ക് മുൻപ് സാമൂതിരി സമ്മാനമായി നൽകിയ സ്ഥലത്ത് സാക്ഷാൽ പെരുന്തച്ചൻ തറക്കല്ലിട്ട പാലക്കാട്ടെ വരിക്കാശേരി മനയുടെ വിശേഷങ്ങൾ. 

ഒരു മനയെന്നതിലുപരി മംഗലശേരി നീലകണ്ഠന്റെ തറവാട് എന്ന് വിളിക്കനാവും മലയാളികൾകിഷ്ടം. ലാലേട്ടന്റെ മാസ്റ്റർ പീസ് ഹീറോ സിനിമകൾക്ക് ജന്മം കൊടുത്ത തറവാട്. വാസ്തു കലയിൽ അതിശയം ജനിപ്പിക്കുന്ന അസ്സലൊരു മലയാളി വീട് കൂടിയാണ് ഈ മന. 

ADVERTISEMENT

പാലക്കാടൻ ചൂടേറ്റ് ഒട്ടും കോട്ടം തട്ടാതെ വിശാലമായ ആറേക്കർ പറമ്പിൽ നിലകൊള്ളുന്ന ഈ വലിയ തറവാട് പൂർണമായും വെട്ടുക്കല്ലിൽ നിർമിച്ചതാണ്. മൂന്ന് നിലകളായിയുള്ള ഈ നാലുകെട്ടിന്റെ മാതൃക നിർമിച്ചത് വേലനേഴി ജാദവേദൻ നമ്പൂതിരിയാണ്. മേന്പൊടിക്ക്‌ പെരുന്തച്ചന്റെ കൈവഴക്കവും കൂടി ചേർന്നപ്പോൾ അന്നത്തെ അനുജൻ നമ്പൂതിരിപ്പാടിന് ലഭിച്ചത് കൊട്ടാര സദൃശ്യമായ ഒരു മനയാണ്. ഈ മനയുടെ ഭവ പകർച്ചയില്ലാത്ത മലയാളി വീടുകൾ കേരളത്തിൽ അപൂർവമായിരിക്കും എന്ന് തീർച്ച. 

ഒന്നാം നിലയിൽ രണ്ടു ഹാളുകളും നാല് കിടപ്പു മുറികളും ക്രമീരിച്ചിരിക്കുന്നു. രാജഭരണ കാലത്ത് രാജാക്കന്മാരുടെ കിരീട ധാരണം നടത്തിയിരുന്നത് ഇവിടെ വച്ചായിരുന്നു. താഴത്തെ നിലയിലെ അതേ മാതൃക കൈകൊണ്ട നിര്മാണരീതി തന്നെയാണ് മുകളിലേ നിലകളിലും കാണാനാവുക. നല്ല മുന്തിയ ഇനം മരങ്ങൾ കൊണ്ട് നിർമിച്ച മനയോളം തന്നെ പ്രശസ്തമായ  പൂമുഖവും വലിയ പത്തായ പുരയും ആഢ്യ സമ്പന്നതയുടെ ശേഷിപ്പുകളായി നേരിൽ കാണാം. നാലുകെട്ടിനു പുറത്ത് തറവാട് വളപ്പിൽ ഒരു കൊച്ചു ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വടക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, കിഴക്കിനി എന്നിവ നടുമുറ്റത്തോട് ചേർന്ന് കിടക്കുന്നു. ഇതിൽ കിഴക്കിനി ഭക്ഷണം കഴിക്കാനും, ഹോമം വിവാഹം തുടങ്ങി ആചാരാനുഷ്ടാനങ്ങൾ നടത്താൻ വടക്കിനിയും ഉപയോഗിക്കുന്നു. കൂടാതെ സ്ത്രീ ജനങ്ങൾക്കായി ഭക്ഷണം കഴിക്കാൻ മേലടുക്കള കുളിക്കാനായി തേവാര പുര എന്നിങ്ങനെ പ്രത്യേകം സ്ഥലങ്ങൾ ഒരുക്കിയിരിക്കുന്നു. 

ADVERTISEMENT

പാലക്കാടൻ ചൂട് നമുക്കറിയാം, ആ പൊള്ളുന്ന ചൂടിലും അകത്തളങ്ങളിൽ തണുപ്പ് അനുഭവപ്പെടുത്തുന്ന തരത്തിലുള്ള രൂപകല്പനക്ക് ഒന്നല്ല ഒരു അഞ്ചാറു കുതിരപവനെങ്കിലും കൊടുക്കണം. അത്രയ്ക്ക് സസൂഷ്മം ചിന്തിച്ചു നിർമിച്ചതാണ് ഈ മന. കൊത്തുപണികളാൽ സമ്പന്നമായ തൂണുകളും ചുവർ ചിത്രങ്ങളും കൂടാതെ ശില്പങ്ങളും അങ്ങനെ ഒരുപാട് ഉണ്ട് ഈ മനയിൽ.

പാലക്കാട്ടുകാരുടെ സ്വകാര്യ അഹങ്കാരമായ ഈ മുത്തശ്ശിവീട് ഒറ്റപ്പാലത്തിനടുത്ത് മനിശേരി ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒറ്റപ്പാലക്കാരനായ ഹരിദാസ് എന്നയാളാണ് ഇന്ന് ഈ മനയുടെ ഉടമ. ഒരു ട്രസ്റ്റ്‌ രൂപീകരിച്ച് മനയുടെ നടത്തിപ്പും സംരക്ഷണവും ഈ ട്രസ്റ്റ്‌ വഴി സാധ്യമാക്കുന്നു. വരിക്കാശേരി കുടുംബക്കാർക്ക് ട്രസ്റ്റിൽ സ്ഥാനവും നൽകിയിട്ടുണ്ട്. മനയിലെ ഇപ്പോഴത്തെ തലമുറ കുടുംബ വകയായുള്ള മറ്റൊരു മനയിൽ താമസിച്ചു പോരുന്നു. 

ADVERTISEMENT

പാലക്കാട്‌ പോകുന്നവർ ഒറ്റപ്പാലത്തെ മനിശേരിയിലെ ഈ മന കാണാൻ മറക്കരുത്. കേരളീയ വാസ്തുകലയുടെ മഹത്തായ ഒരു നിർമിതി നേരിൽ കാണാം.

English Summary: Varikkassery Mana